കൊല്ലം: തമിഴ്നാട്ടിലെ കുപ്രസിദ്ധരും ആക്രമണകാരികളുമായ നരിക്കുറുവ മോഷണ സംഘം കേരളത്തിൽ എത്തിയെന്ന സംശയം ബലപ്പെട്ടു. ഇതിനെത്തുടർന്ന് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ അടക്കം പോലീസ് രാത്രി നിരീക്ഷണം ശക്തമാക്കി. ജാഗ്രത പാലിക്കാൻ റെസിഡൻസ്് അസോസിയേഷൻ അടക്കമുള്ള സംഘടനകൾക്ക് പോലീസ് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അടുത്തിടെ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് കുറുവ സംഘത്തിന്റെ സാന്നിധ്യം സംശയിക്കാൻ കാരണമായിട്ടുള്ളത്. പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘത്തിലെ അംഗങ്ങൾക്ക് സമാനമായ മോഷ്ടാക്കളുടെ ചിത്രങ്ങൾ ലഭിച്ചത്. കണ്ണ് ഒഴികെ മുഖം പൂർണമായി മറച്ച് അർധനഗ്നരായാണ് കുറുവ സംഘത്തിലെ അംഗങ്ങൾ രാത്രി ‘ഓപ്പറേഷന് ‘ ഇറങ്ങാറുള്ളത്. രണ്ടു പേരുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇരുവരും മുഖം മറച്ചിട്ടുമുണ്ട്. ഇവരുടെ വേഷത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും കുറുവ സംഘത്തിലെ മോഷ്ടാക്കൾ തന്നെ എന്ന നിഗമനത്തിലാണ് പോലീസ്.…
Read MoreDay: November 2, 2024
പാക്കിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം: അഞ്ചു കുട്ടികളടക്കം 9 മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പോലീസിന്റെ മൊബൈൽ വാനിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു പോലീസ് ഓഫീസറും ഉൾപ്പെടെ ഒന്‍പത് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. മസ്തുങ് ജില്ലയിലെ സിവിൽ ഹോസ്പിറ്റൽ ചൗക്കിലെ ഗേൾസ് ഹൈസ്കൂളിന് സമീപം രാവിലെയായിരുന്നു സ്ഫോടനം. സ്കൂൾ വിദ്യാർഥികളുമായെത്തിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണു മരിച്ച കുട്ടികൾ. സ്കൂളിനു സമീപം നിർത്തിയിട്ട ബൈക്കിൽ ഒളിപ്പിച്ച സ്ഫോടക വസ്തു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. വംശീയ ബലൂച് ഭീകരരും താലിബാൻ ഭീകരരും പ്രവിശ്യയിലെ സുരക്ഷാ സേനയെ ആക്രമിക്കാറുണ്ട്. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നു കരുതുന്നു.
Read Moreമുൻകാമുകനെ കൊല്ലാൻ സൂപ്പിൽ വിഷം ചേർത്തു, മരിച്ചത് 5 പേർ; പെൺകുട്ടി അറസ്റ്റിൽ
അബുജ(നൈജീരിയ): മുൻകാമുകനോട് പകരം വീട്ടാൻ വേണ്ടി കാമുകി സൂപ്പിൽ വിഷം ചേർത്തു നൽകി. ഈ സൂപ്പ് കുടിച്ച് ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. തന്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. സൂപ്പിൽ വിഷം ചേർത്തത് അറിയാതെ മുൻകാമുകൻ അത് കുടിക്കുകയും കൂടെയുണ്ടായിരുന്ന നാലുപേർക്ക് കൂടി കൊടുക്കുകയുമായിരുന്നുവെന്നാണു കരുതുന്നതെന്നു ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ടുപേർ സഹോദരന്മാരും ബാക്കി മൂന്നു പേർ അവരുടെ സുഹൃത്തുക്കളുമാണ്. ഒരു വീട്ടിലെ മുറിയിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreറെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 14 മരണം; നിരവധിപ്പേർക്കു പരിക്ക്, അപകടം സെർബിയയിൽ
ബെൽഗ്രേഡ്: സെർബിയയിലെ നൊവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണു 14 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി ഇവിക ഡസിക് അറിയിച്ചു. കുറ്റക്കാർക്കെതിരേ കടുത്ത ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് അലക്സാണ്ടർ വുസിക് വ്യക്തമാക്കി. 1964ലാണ് കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചത്. അടുത്തിടെ നവീകരണപ്രവൃത്തികൾ നടത്തിയിരുന്നു.എന്നാൽ തകർന്നുവീണത് പഴയ ഭാഗങ്ങളാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, നവീകരണപ്രവൃത്തികളിൽ സംഭവിച്ച തകരാറാണു കെട്ടിടം തകർന്നുവീഴാൻ കാരണമെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreകുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ; നല്ല കഥാപാത്രങ്ങൾ വന്നാല്‍ മകൾ ചെയ്യുമെന്ന് ഉർവശി
ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ. മോള് പഠിച്ച്, നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള് പഠിക്കാന്‍ മിടുക്കിയായിരുന്നു. ബംഗളൂരുവിൽ ക്രൈസ്റ്റില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള് വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള് സിനിമയെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും. -ഉര്‍വശി
Read Moreഫാന്റസി കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’ 21 ന് തിയറ്ററുകളിൽ എത്തും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്ച്ചേഴ്സ് ആണ്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സരിഗമ മ്യൂസിക്കിലൂടെയാണ് പ്രേക്ഷകരിലേക്ക് പാട്ടുകൾ എത്തുക. സന്തോഷ് ശിവന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം…
Read Moreമമ്മൂക്ക എന്ന എന്റെ പടച്ചോൻ; മനസിൽ സന്തോഷം അലതല്ലിയ നിമിഷമെന്ന് വിനോദ് കോവൂർ
അങ്ങനെ ഞാനെഴുതിയ വിനോദയാത്ര മലയാളത്തിന്റെ മഹാനടൻ എന്റെ പ്രിയ മമ്മൂക്കയുടെ കൈകളിലെത്തി. മനസിൽ സന്തോഷം അലതല്ലിയ നിമിഷം. പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിന്റെ ആദ്യ കോപ്പി മമ്മുക്കയ്ക്ക് നൽകണം എന്ന ആഗ്രഹം ഞാൻ മമ്മൂക്കയെ അറിയിച്ചിരുന്നു. പക്ഷെ ഷൂട്ടിംഗുമായ് ബന്ധപ്പെട്ട് മമ്മുക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല. ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മൂക്ക ചെല്ലാൻ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽവച്ച് ഞാൻ ആ ആഗ്രഹം സഫലീകരിച്ചു. കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു ?കാരശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മൂക്ക അന്വേഷിച്ചു. നവംബർ 13 ന് ഷാർജ അന്താരാഷ്ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ടുകാരിയായ അമൽ ഇർഫാനും ശ്രീലക്ഷമിയും ഉണ്ടായി. അങ്ങനെ എന്റെ ജീവിതത്തിൽ വീണ്ടും മമ്മൂക്ക എന്ന എന്റെ പടച്ചോൻ സന്തോഷത്തിന്റെ പൂത്തിരി…
Read Moreതമിഴിൽ സായ് പല്ലവി പ്രതിഫലം കുറച്ചു!
ദീപാവലി സീസണ് ആയതുകൊണ്ട് വലിയ താരപോരാട്ടമാണ് ഇപ്പോൾ ബോക്സോഫീസില്‍ നടക്കുന്നത്. തമിഴ് സിനിമയിലെ മുന്‍നിര താരമായ ശിവകാര്‍ത്തികേയനും മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനുമെല്ലാം വലിയ ചിത്രങ്ങളുമായി ബോക്സോഫീസില്‍ ഏറ്റുമുട്ടുകയാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഒരുപോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതില്‍ മേജര്‍ മുകുന്ദിന്റെ ജീവിതകഥ പറയുന്ന അമരൻ എന്ന ചിത്രത്തിൽ ശിവ കാര്‍ത്തികേയനാണ് നായകനായി എത്തുന്നത്. താരത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവാകും ചിത്രമെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവിയാണ് നായിക. അതുകൊണ്ട് തന്നെ കേരളത്തിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ശിവ കാര്ത്തികേയന് ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി എത്തുമ്പോള്‍, മലയാളിയായ ഭാര്യ ഇന്ദു റെബ്ബേക്ക വര്‍ഗീസായി എത്തുന്നത് സായ് പല്ലവിയാണ്. ശിവ കാര്ത്തികേയന് അടുത്തിടെ വമ്പന്‍ ഹിറ്റുകളുമായി കുതിക്കുകയാണ്. ഡോക്ടര്‍, ഡോണ്‍, അയലാന്, മാവീരന് പോലുള്ള വമ്പന്‍ ഹിറ്റുകളാണ് ശിവ കാര്ത്തികേയന് തുടരെത്തടരെ…
Read Moreഎൻഡിഎയുടെ 100 ദിന പദ്ധതി “വിലകുറഞ്ഞ പിആർ സ്റ്റണ്ട്’ ; മോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കാൻ പാടുപെടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകൾക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ; എൻഡിഎയുടെ 100 ദിന പദ്ധതിയെ “വിലകുറഞ്ഞ പിആർ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് ഖാർഗെ പ്രധാനമന്ത്രിയുടെ പരിഹാസങ്ങളോടു പ്രതികരിച്ചത്. എൻഡിഎ സർക്കാർ “നുണകൾ, വഞ്ചന, വ്യാജം, കൊള്ള, പരസ്യം” എന്നിവയിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദിയുടെ സർക്കാർ ഏഴ് തവണ പരാജയപ്പെട്ടുവെന്നു കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. “ അച്ഛേ ദിൻ (നല്ല നാളുകൾ), പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ, വിക്ഷിത് ഭാരത് (വികസിത ഇന്ത്യ)…’ തുടങ്ങിയ വാഗ്ദാനങ്ങളുടെ കാര്യം എന്തായെന്നു ഖാർഗെ ചോദിച്ചു.
Read Moreഅധ്യാപകനില്‍നിന്നു കള്ളനോട്ടുകള്‍ പിടിച്ച സംഭവം; നോട്ടുകള്‍ അച്ചടിച്ചത് കേരളത്തിനു പുറത്ത്; കേസ് ക്രൈംബ്രാഞ്ചിനു കൈമാറും
കോഴിക്കോട്: സ്കൂള്‍ അധ്യാപകനില്‍ നിന്ന് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കി. താമരശേരി ഡിവൈഎസ്പി എ.പി. ചന്ദ്രന് അന്വേഷിക്കുന്ന കേസ് അധികം വൈകാതെ ക്രൈംബ്രാഞ്ചിനു കൈമാറും.പുതുപ്പാടി ഈങ്ങാപ്പുഴ മോളോത്ത് ഹിഷാം (36) ആണ് ഇന്നലെ രാവിലെ അറസ്റ്റിലായത്. താമരശേരി മലപ്പുറത്തെ വീട്ടിലെ അലമാരയ്ക്കു മുകളില്‍ 500ന്റെ കെട്ടുകളായി കവറില്‍ സൂക്ഷിച്ചിരുന്ന 17,38,000 രൂപയുടെ കള്ളനോട്ടാണ് പോലീസ് കണ്ടെടുത്തത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് ഇന്നലെ രാവിലെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. നേരത്തേ ഇയാള്‍ ഉള്‍പ്പെട്ട കള്ളനോട്ട്കേസ് നിലവില്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ആ കേസിനൊപ്പമായിരുക്കും ഈ കേസിന്റെ അന്വേഷണവും നടക്കുക. കള്ളനോട്ടുകള്‍ കേരളത്തിനു പുറത്താണ് അച്ചടിച്ചതെന്ന സൂചനയാണു ലഭിച്ചിട്ടുള്ളത്. പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസ് കരുതന്നു. ഹിഷാം ബംഗളുരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് പ്രിന്റർ, സ്കാനര്‍, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അനുബന്ധ…
Read More