ഗംഗാനദിയുടെ ശുചീകരണത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ നദിയിലൂടെ നടത്തുന്ന സാഹസിക റാഫ്റ്റിംഗ് ഇന്നു തുടങ്ങും. ബിഎസ്എഫ് സേനയുടെ നേതൃത്വത്തിലാണു യാത്ര. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽനിന്ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗറിലേക്കാണു സാഹസികവും മനോഹരവുമായ റാഫ്റ്റിംഗ്!60 അംഗ ടീമിൽ 20 വനിതാ റാഫ്റ്റർമാർ ഉണ്ടാവും. ഗംഗോത്രിയിൽനിന്ന് ആരംഭിക്കുന്ന യാത്ര 53 ദിവസംകൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ 2,325 കിലോമീറ്റർ ദൂരം സഞ്ചരിക്കും. രാജ്യചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. ഡിസംബർ 24ന് ഗംഗാസാഗറിൽ യാത്ര അവസാനിക്കും. യാത്രയ്ക്കിടെ ഗംഗാനദീ തീരത്തുള്ള വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം അവിടത്തെ ജനങ്ങളുമായി സംവദിക്കും. നവംബർ നാലിന് ഹരിദ്വാറിലെത്തുന്ന യാത്രയ്ക്ക് കേന്ദ്രമന്ത്രി സി.ആർ. പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്വീകരണം നൽകും.
Read MoreDay: November 2, 2024
സോറി, റീൽസ് എടുക്കുകയാണെന്നാ കരുതിയത്..! യുവതിയെ മർദിക്കുന്നതു ജനക്കൂട്ടം നോക്കിനിന്നു
ഗാസിയാബാദ് (ഉത്തർപ്രദേശ്): പെട്രോൾ പമ്പിൽ യുവതിക്കു കാമുകന്റെ ക്രൂരമർദനം. സംഭവം കണ്ടു ധാരാളം പേർ ചുറ്റുംകൂടിയെങ്കിലും ആരും ഇടപെടാൻ തയാറായില്ല. ആളുകൾ കരുതിയത് റീൽസ് ചിത്രീകരിക്കുന്നതാകും എന്നാണ്. പിന്നീട്, അങ്ങനെയല്ല സംഭവം എന്നറിഞ്ഞിട്ടും ആരും ഇടപെട്ടില്ലത്രെ! ചിലർ സംഭവം തങ്ങളുടെ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു. സാഹിബാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആർത്തലയിലെ പെട്രോൾ പമ്പിലാണു സംഭവം. ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ യുവാവും കാമുകിയും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമാവുകയും തുടർന്നു കാമുകിയെ യുവാവ് അടിക്കുകയുമായിരുന്നു. അടിയേറ്റു നിലത്തുവീണ കാമുകിയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു യുവാവ്. നിലത്തുവീണു കിടക്കുന്ന യുവതി കേണപേക്ഷിച്ചിട്ടും യുവാവ് മർദനം തുടരുകയായിരുന്നു. മർദനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവാവിനെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More“എക്സ്ട്രാ ലഡു എടുക്കാനുണ്ടോ?’… ട്രെന്‍ഡിങ്ങായി ഗൂഗിള്‍ പേയിലെ ദീപാവലി ഓഫര്‍
കൊച്ചി: “നിന്റെ കൈയില്‍ എക്സ്ട്രാ ലഡു എടുക്കാനുണ്ടോ’ – ഗൂഗിള്‍ പേ യൂസര്‍മാരെല്ലാം വാട്സ് ആപ്പിലും ഇന്‍സ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുകയാണ്. കളര്‍ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിള്‍ ലഡു, പിന്നെ ട്രെന്‍ഡി ലഡു… ആറെണ്ണവും കിട്ടിയാല്‍ 51 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. ദീപാവലി സ്പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്സാക്ഷന് എങ്കിലും നടത്തണം. മര്‍ച്ചന്റ് പേയ്മെന്റ്, മൊബൈല്‍ റീചാര്‍ജിംഗ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവയിലൂടെയൊക്കെ ലഡു കിട്ടും. മറ്റുള്ളവര്‍ക്ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും സാധിക്കും. ഇതിനാല്‍ തന്നെ ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07…
Read Moreഎംഡിഎംഎ കേസ്; പിടിയിലായ നടിയുടെ കൂട്ടാളിപിടിയിൽ; നവാസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയെന്ന് പോലീസ്
പരവൂർ: പരവൂരിൽ എംഡിഎംഎയുമായി പിടിയിലായ സീരിയ നടി ഷംനത്ത് എന്ന പാർവതിയുടെ കൂട്ടാളിയും അറസ്റ്റിലായി. കടയ്ക്കൽ ഐരക്കുഴി മങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസി(35) നെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് ഒന്നര ഗ്രാം രാസലഹരിയുമായി ഷംനത്തിനെ ചിറക്കരയിലെ വീട്ടിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഷംനത്തിനെ ചോദ്യം ചെയ്തതിൽനിന്നുമാണ് കടയ്ക്കൽ സ്വദേശി നവാസാണ് ലഹരിക്കച്ചവടം നടത്തിവരുന്നതെന്ന് കണ്ടെത്തിയത്. നടി അറസ്റ്റിലായതിനെ തുടർന്ന് ഒളിവിൽ പോയ നവാസ് കടയ്ക്കൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നവാസിനെ ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് ഒന്നാം പ്രതിയായ ഷംനത്തിന് ലഹരി കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്. വർക്കല ബീച്ചിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. മയക്കു മരുന്നിന് അടിമയായ നടി അതു വാങ്ങാനായി സ്ഥിരമായി വർക്കല എത്തുന്നുണ്ട്. നവാസും ലഹരി…
Read Moreവഴക്കിട്ട് പിണങ്ങിപ്പോയ ഭാര്യ മടങ്ങിവന്നില്ല; ദീപാവലിക്ക് വീട്ടിൽ വരമെന്ന് ഭാര്യയുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിട്ടും വന്നില്ല; രണ്ടു മക്കൾക്കു വിഷം കൊടുത്ത് ടാക്സി ഡ്രൈവർ ജീവനൊടുക്കി
ലക്നൗ: പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാത്തതിനെത്തുടർന്ന് രണ്ടു മക്കൾക്കു വിഷം കൊടുത്തശേഷം യുവാവ് ജീവനൊടുക്കി. മക്കളിൽ ഒരാൾ മരിച്ചു. മറ്റൊരു മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പുനീത് ആണ് ഈ കടുംകൈ കാട്ടിയത്. ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണു സംഭവം. ഇയാളുടെ ഭാര്യ വഴക്കിട്ട് കഴിഞ്ഞ ആറു മാസമായി സ്വന്തം മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. മക്കൾ രണ്ടു പേരും പുനീതിനൊപ്പമായിരുന്നു. ദീപാവലിക്ക് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ദീപാവലിയുടെ തലേ ദിവസം പുനീത് ഭാര്യയുടെ വീട്ടിലെത്തി. എന്നാൽ ഭാര്യ വരാൻ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഭാര്യയുടെ വീടിന് സമീപം വച്ച് കാറിൽ കയറിയശേഷം ഒപ്പമുണ്ടായിരുന്ന രണ്ട് ആൺ മക്കൾക്കു വിഷം കൊടുക്കുകയും സ്വയം വിഷം കഴിക്കുകയുമായിരുന്നു. ഇതിനു മുൻപ് ഒരു വീഡിയോ ഇയാൾ ചിത്രീകരിച്ചിരുന്നു. താൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി ഭാര്യയാണെന്നും തനിക്ക് നീതി…
Read Moreറാഗിംഗ്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറി മർദിച്ചു; സ്കൂളിൽ ഷൂ ധരിച്ച് വരരുതെന്ന് പറഞ്ഞായിരുന്നു മർദനം
ചക്കരക്കൽ: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്നു മർദിച്ചതായി പരാതി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മൗവ്വഞ്ചേരിയിലെ മുഹമ്മദ് മുനവറിനെയാണ്(16) പ്ലസ് ടു വിദ്യാർഥികളായ ഇരുപതോളം വിദ്യാർഥി കൾ ചേർന്നു മർദിച്ചത്. റാഗിംഗിന്റെ ഭാഗമായി നേരത്തെ ഷൂ ധരിച്ചു സ്കൂളിൽ വരരുതെന്ന് സീനിയർ വിദ്യാർഥികൾ പറഞ്ഞിരുന്നുവത്രേ. ഇത് വകവയ്ക്കാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുനവറിനോട് മൂത്രപ്പുരയിലേക്ക് വരാൻ പറഞ്ഞു. ഭയം കൊണ്ടു പോകാതിരുന്നെങ്കിലും പിന്നീട് ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സംഘം മറ്റൊരു പ്ലസ് വൺ വിദ്യാർഥിയെയും മർദിച്ചതായി പരാതിയുണ്ട്.ഈ സംഭവം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. മുനവ്വർ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവായ്പ എഴുതിത്തള്ളാമെന്ന് സതീഷിനു സിപിഎം വാഗ്ദാനം;കള്ളപ്പണ വെളിപ്പെടുത്തൽ ആസൂത്രിതമെന്ന് ബിജെപി
തൃശൂർ: കുഴൽപ്പണ കേസിൽ ബിജെപി മുൻ ഒാഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ സിപിഎം ആസൂത്രിതമെന്ന് ബിജെപി.സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്റെ മോഹനവാഗ്ദാനത്തിൽ മയങ്ങിയാണു സതീഷ് ആസൂത്രിത വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി എം.കെ. കണ്ണനും എ.സി. മൊയ്തീൻ എംഎൽഎയയും ദിവസങ്ങൾക്ക് മുമ്പ് സതീഷുമായി ഒരു സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാടും ചേലക്കരയിലും ബിജെപിക്കു ജനങ്ങൾ നല്കുന്ന പിന്തുണയിൽ വിറളിപൂണ്ടാണ് സിപിഎം കെട്ടുകഥകളുമായി രംഗത്തെത്തുന്നതെന്നു ബിജെപി ആരോപിച്ചു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽനിന്ന് താൻ വീടുപണിക്കായി 19 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും അതിപ്പോൾ 21 ലക്ഷം രൂപ വരെയായെന്നും സതീഷ്തന്നെ പറഞ്ഞിട്ടുള്ളത് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. കോക്കുളങ്ങരയിലെ വീട് ഇപ്പോൾ ജപ്തി നടപടികള്‍ നേരിടുകയാണ്.…
Read Moreഅശ്വനികുമാർ വധം: മൂന്നാം പ്രതി മർസൂക്ക് കുറ്റക്കാരൻ; ശിക്ഷ 14 ന് വിധിക്കും; 13 പ്രതികളെ വെറുതെ വിട്ടു
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്നമീത്തലെ പുന്നാട്ടെ അശ്വനി കുമാറിനെ(27) ബസിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. ബാക്കി 13 പ്രതികളെ വെറുതെ വിട്ടു. പ്രതികളെല്ലാം എൻഡിഎഫ് പ്രവർത്തക രാണ്. മൂന്നാം പ്രതിയായ ചാവശേരി നരയൻപാറ ഷെരിഫ മൻസിൽ എം.വി. മർസൂക്കിനെയാണ്(38) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ 14 ന് വിധിക്കും. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്. 2005 മാർച്ച് പത്തിന് രാവിലെ 10.15-നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നു പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബസിലും ജീപ്പിലുമായി എത്തി പ്രതികൾ ബസിനുള്ളിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പി.സി നൗഷാദ്, അഡ്വ.…
Read Moreനവീൻ ബാബുവും ടി.വി. പ്രശാന്തും ഫോണിൽ സംസാരിച്ചിരുന്നു; പ്രശാന്തിന്റെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണസംഘത്തിന്
തലശേരി: കണ്ണൂർ എഡിഎം നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ നിർണായക ഫോൺ കോൾ വിവരങ്ങൾ അന്വേഷണസംഘം കണ്ടെത്തി. വിവാദ പെട്രോൾപമ്പ് ഉടമ ടി.വി. പ്രശാന്തിന്റെ കോൾ ഡീറ്റെയിൽസ് റിക്കാർഡിൽ (സിഡിആർ) നിന്നാണ് വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. നവീൻ ബാബുവും പ്രശാന്തും കണ്ടുമുട്ടിയെന്ന് പറയുന്ന ഒക്ടോബർ ആറിന്റെ കോൾ ഡീറ്റെയിൽസാണ് ലഭിച്ചത്. ആറിന് രാവിലെ 11.10ന് നവീൻ ബാബു പ്രശാന്തിനെ ഫോണിൽ വിളിച്ചു. അന്ന് തന്നെ ഉച്ചയ്ക്ക് 12.42 നും 12.48 നും പ്രശാന്ത് തിരിച്ച് നവീൻ ബാബുവിനെയും വിളിച്ചിട്ടുണ്ട്. 11.10ന് നവീൻ ബാബുവിന്റെ കോൾ അറ്റൻഡ് ചെയ്യുമ്പോൾ പ്രശാന്തിന്റെ ടവർ ലൊക്കേഷന്റെ അദ്ദേഹത്തിന്റെ നാടായിരുന്നു. എന്നാൽ 12.42നും 12.48 നും പ്രശാന്ത് നവീൻ ബാബുവിനെ വിളിക്കുമ്പോൾ പ്രശാന്തിന്റെ ടവർ ലൊക്കേഷൻ നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിലും. ഈ സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെതന്നെ പോലീസ് ശേഖരിച്ചിരുന്നു.…
Read Moreബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കണം; യുഡിഎഫ് ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം ഉറപ്പായതോടെ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് കെ.സുധാകരന്റെ ആഹ്വാനം. ചെറുതുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റിനെ വരെ ആക്രമിച്ചു. പാലക്കാടും ചേലക്കരയിലും യുഡിഎഫ് തോൽവി ഉറപ്പിച്ചതോടെയാണ് സംഘർഷ നീക്കം. അതേസമയം കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ കെ.സുധാകരൻ ഒന്നും മിണ്ടുന്നില്ല. ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് കൊല്ലം ഇഡി എവിടെയായിരുന്നു. സതീശൻ ഇഡിക്കെതിരെ മൗനം പാലിക്കുകയാണ്. കൊടകര കുഴൽപ്പണ കേസിൽ ബിജെപി ഒറ്റപ്പെട്ടു നിൽക്കുമ്പോൾ അതിനെ എതിർക്കാൻ കെപിസിസി പ്രസിഡന്റിന് സമയമില്ല. ബിജെപി വിമർശനം ഉറക്കത്തിൽ പോലും വരാതിരിക്കാൻ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ…
Read More