കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ്(22), കഞ്ഞിപ്പുറ പുളിവെട്ടിപ്പറമ്പില്‍ അജ്മല്‍ പി.പി. (25), കരിപ്പോള് കാഞ്ഞിരപ്പലന്‍ മുനവീര്‍ കെ.പി. (24) എന്നിവരാണ് പിടിയിലായത്. 220 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read MoreDay: November 2, 2024
‘വള്ളി’പോയ മുഖ്യമന്ത്രിയും സേനയും..! നാണക്കേടായി പോലീസ് മെഡലിലെ അക്ഷരത്തെറ്റ്; തിരിച്ചുവാങ്ങാൻ തീരുമാനം
തിരുവനന്തപുരം: മികച്ച സേവനം കാഴ്ച വച്ച കേരള പോലീസിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയ പോലീസ് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം. പോലീസ് രൂപീകരണ ദിനം, കേരളപിറവി ദിനം എന്നിവയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മെഡലുകൾ തിരികെ വാങ്ങുന്നത്. ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തോട് പുതിയ മെഡല്‍ നല്കാന് ഡിജിപി ആവശ്യപ്പെടും. തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽവച്ച് 264 പോലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.. ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരത്തെറ്റുകൾ അടങ്ങിയ മെഡലുകളാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് rmd‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ അക്ഷരത്തെറ്റ് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലെന്ന് വിമർശനം ഉയർന്നിരുന്നു.
Read Moreനവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ല; പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പി.പി.ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലെ പ്രതിയായ പി.പി.ദിവ്യ. ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി തനിക്ക് മറ്റ് ബന്ധമൊന്നുമില്ലെന്നും ദിവ്യ അന്വേഷണസംഘത്തിന് മൊഴി നൽകി. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിലാണ് ദിവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എഡിഎമ്മിനെതിരേ ആരോപണമുന്നയിച്ച പ്രശാന്തുമായി തനിക്ക് മുൻപരിചയമില്ല. പ്രശാന്തുമായി ഫോൺവിളികൾ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണ് പ്രശാന്ത്. എൻഒസി കിട്ടാത്ത കാര്യം പലരോടും പറഞ്ഞ കൂട്ടത്തിൽ പ്രശാന്ത് തന്നോടും പറഞ്ഞതാണെന്നും ദിവ്യ മൊഴി നൽകി. അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും.
Read Moreവീട്ടുവേലക്കാരി സ്വർണാഭരണം മോഷ്ടിച്ച കേസ്; വിചാരണക്കാലയളവിനിടെ ഒന്നാം പ്രതി മരിച്ചു; കൂട്ടുപ്രതികളായ അമ്മയും മോനും തടവ് ശിക്ഷ
പത്തനംതിട്ട: വീട്ടുടമസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന കാലയളവിൽ വീട്ടിൽനിന്നു സ്വർണ ബിസ്കറ്റുകൾ ഉൾപ്പെടെ 47 പവനിലധികം സ്വർണാഭരണങ്ങളും പണവും ജോലിക്കാരി മോഷ്ടിച്ച കേസിൽ കൂട്ടുപ്രതികൾക്ക് തടവുശിക്ഷ വിധിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആറന്മുള കിടങ്ങന്നൂർ വല്ലന സബീർ മൻസിലിൽ ജോലിക്കുനിന്ന തിരുവനന്തപുരം പാങ്ങോട് കണ്ണംപാറ വത്സലഭവനം വത്സലയാണ് മോഷണം നടത്തിയത്. കിടപ്പുമുറിയുടെ താക്കോൽ കൈക്കലാക്കിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇവ സൂക്ഷിക്കാനും വിൽക്കാനും സഹായിച്ച വത്സലയുടെ അയൽവാസി പാങ്ങോട് കണ്ണൻപാറ പ്രണവ് ഭവനം പ്രണവ് (22), ഇയാളുടെ മാതാവ് രാധ (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവർ കേസിൽ രണ്ടും മൂന്നും പ്രതികളാണ്. പ്രണവിനെ രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും രാധയ്ക്ക് ഒരു വർഷത്തെ തടവുമാണ് ശിക്ഷ വിധിച്ചത്. ജെ എഫ്എം കോടതി മജിസ്ട്രേറ്റ് കാർത്തിക പ്രസാദാണ് ശിക്ഷ വിധിച്ചത്. 2012 ജൂലൈ…
Read Moreപാലക്കാട്ട് ഷാഫി പറമ്പിലിന്റെ ഏകാധിപത്യം; ദളിത് കോൺഗ്രസ് നേതാവ് കെ.എ.സുരേഷ് സിപിഎമ്മിൽ ചേർന്നു; സരിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സരിന് പിന്നാലെ പാർട്ടി വിട്ടുപോകുന്നവരുടെ എണ്ണം കൂടി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് പാർട്ടി വിട്ടു. ഷാഫി പറന്പിലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി താൻ പാർട്ടി വിടുന്നത്. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയുള്ളതെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. താൻ സിപിഎമ്മിൽ ചേർന്നെന്നും ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു. അതേസമയം പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി .ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.
Read Moreഅണുബാധയെ തുടർന്ന് ഗുരുതര നിലയിലായ പെണ്‍കുട്ടിക്ക് ആംബുലൻസ് നിഷേധിച്ചു; വാഹനം നൽകണമെങ്കിൽ അപേക്ഷ നൽകണം; ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
തൊടുപുഴ: ഗുരുതര അണുബാധയുണ്ടായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടു പോകാൻ ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. കുടയത്തൂർ സ്വദേശിയായ 19കാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 30നാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. എന്നാൽ ഇതിനായി ആശുപത്രിയിലെ ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിർധനരായ കുടുംബം ഒടുവിൽ സ്വകാര്യ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്നു മോശം സമീപനമാണുണ്ടായതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. എന്നാൽ, ആംബുലൻസ് സേവനം നിഷേധിച്ചില്ലെന്നും പെണ്‍കുട്ടിക്ക് 18 വയസിൽ കൂടുതലായതിനാൽ അപേക്ഷ നൽകാൻ നിർദേശിക്കുകയാണ് ചെയ്തതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പെണ്‍കുട്ടിയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
Read Moreപോണം ഞങ്ങൾക്ക് തായ്ലൻഡിൽ പോണം… അധ്വാനിച്ച് കിട്ടിയ പണത്തിൽ നിന്ന് സ്വരുകൂട്ടിവച്ചത് നാലുവർഷം; വിദേശ വിനോദയാത്രാ സ്വപ്നം സഫലീകരിച്ച് ചെറുതോണിയിലെ കർഷകക്കൂട്ടായ്മ
ചെറുതോണി: വിദേശ വിനോദയാത്ര എന്ന സ്വപ്നം സഫലീകരിച്ച് കർഷകക്കൂട്ടായ്മയിലെ അംഗങ്ങൾ. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ടിൽനിന്നുള്ള കൈരളി, ഗ്രീൻ മൗണ്ട്, സാരഥി എന്നീ എസ്എച്ച്ജികളിലെ 70 അംഗങ്ങളാണ് കുടുംബസമേതം തായ്ലൻഡിലേക്ക് പറന്നത് . കേരളത്തിൽനിന്നു ആദ്യമായിട്ടാണ് കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ ഇത്രയധികം ആളുകൾ ഒരുമിച്ച് വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചാണ് സാധാരണക്കാരായ ചെറുകിട കർഷകരും തൊഴിലാളികളും അടങ്ങുന്ന സംഘം യാത്രയ്ക്ക് തയാറെടുത്തത്. 12 വയസ്സുകാരൻ നിവിൻ നോബിൾ മുതൽ 80 വയസ്സുള്ള ജോസഫും 76 കാരി മേരിക്കുട്ടിയും അടക്കമുള്ളവരാണ് ടൂർ നടത്തിയത്. ചെറുതോണി കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് ഇവർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. 75ൽ അധികം പേർ ചെറിയ തുകകൾ എല്ലാ മാസങ്ങളിലും സംഘത്തിൽ ഏൽപ്പിക്കുകയാ യിരുന്നു. പാസ്പോർട്ട് എടുക്കുന്നതിന്റെ ഉത്തരവാദിത്വവും സംഘം…
Read Moreആഘോഷമല്ലേ സാർ,ആരൊക്കയോ വന്ന് ചേർന്നതാ… ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ ലഹരിമരുന്ന് കേസ് പ്രതികളും; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ലഹരിമരുന്ന് കേസ് പ്രതികൾ. ആഘോഷ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. അന്വേഷണം ആരംഭിച്ച് പോലീസ്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ ജന്മദിനാഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികൾ പങ്കെടുത്തത്. പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം – എസ്എഫ്ഐ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര്.നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തതാണ് വിവാദമായത്. ഇവരോടൊപ്പം കേക്കു മുറിച്ചും പടക്കം പൊട്ടിച്ചും ഡിവൈഎഫ്എഫ് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മൽ. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലർ ആഘോഷത്തില്‍ വന്നു ചേർന്നതാണെന്ന്…
Read More