തൊഴിലിടങ്ങളിൽ പലരും മാനസിക പീഡനത്തിനിരയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. തന്റെ ജീവനക്കാർക്ക് ചൈനയിലെ പ്രോജക്ട് മാനേജരായ പൂ നൽകിയ ഉപദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിങ്ങൾ സ്വന്തം കുടുംബത്തേക്കാൾ നിങ്ങളുടെ ജോലിക്കാണ് മുൻഗണന നൽകേണ്ടത്. ‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ പോലും ജോലി തീർത്തിട്ടല്ലാതെ തിരിഞ്ഞ് പോലും നോക്കരുത്’ എന്നാണ് മാനേജർ ജീവനക്കാരോട് പറഞ്ഞത്. മരിച്ചവർ ചീഞ്ഞഴുകിയാലും ജോലിയിലായിരിക്കണം ശ്രദ്ധ. തൽക്കാലം മരിച്ചവർ അഴുകി പോകട്ടെയെന്ന് കരുതി ജോലി തുടരണമെന്നും ഇതോടൊപ്പം അയാള്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരേ ധാരാളം വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ എല്ലാ ജീവനക്കാരോടും പൂ മാപ്പ് പറഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Read MoreDay: November 3, 2024
പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി: 24 കാരൻ ജീവനൊടുക്കി
വയനാട്: പോക്സോ കേസിൽപെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രതിന്റെ ഓട്ടോറിക്ഷ പുഴയ്ക്കരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി സിഎച്ച് റസ്ക്യൂ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തുകയും കേസ് എടുക്കുകയുമായിരുന്നു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസ് വിശദീകരിക്കുന്നനത്. അതേസമയം, പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. രതിൻ മരിക്കുമെന്ന സൂചന നൽകിയതായും മരണ കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും…
Read Moreഇതെന്തോ പോപ്പിൻസോ… അമ്പരപ്പിക്കുന്ന കളറുകളും ഇനങ്ങളും, 35 തരം മുളകുകളുടെ വീഡിയോ പങ്കുവച്ച് യുവാവ്
മുളകെന്ന് കേൾക്കുന്പോൾ തന്നെ മനസിലേക്ക് എത്തുന്നത് രണ്ടേ രണ്ട് നിറങ്ങളാണ്. ഒന്ന് ചുമപ്പും മറ്റൊന്ന് പച്ചയും. എന്നാൽ ഇവയ്ക്ക പുറമേ പല നിറത്തിലുള്ള മുളകുകളുമായി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിയിരിക്കുകയാണ്. plantedinthegarden എന്ന യൂസറാണ് മുളകുകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 35 തരത്തിലുള്ള മുളകുകളാണ് വീഡിയോയിലുള്ളത്. പച്ച, മഞ്ഞ,നീല,വയലറ്റ്,വെള്ള, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള പല വലിപ്പത്തിലുള്ള മുളകുകളുടെ ഒരു ശേഖരംതന്നെ വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വീഡിയോ പെട്ടന്ന് വൈറലായതോടെ നിരവധി ആളുകളാണ് അതിൽ കമന്റുമായി എത്തിയത്. ഇതെല്ലാം നിങ്ങളുടെ വീട്ടിൽ തന്നെ വിളഞ്ഞതാണോ അതോ കടയിൽ നിന്ന് വാങ്ങിയതാണോ അങ്ങനെ നൂറ് നൂറ് സംശയങ്ങളാണ് എല്ലാവരും ചോദിക്കുന്നത്.
Read Moreപ്രണയത്തിനു കണ്ണും മൂക്കുമില്ലന്ന് പറയുന്നത് ഇതാണോ? ഇന്ത്യക്കാരനായ കാമുകന് സ്വന്തം മകനേക്കാൾ പ്രായം കുറവ്: തേടിയെത്തി ബ്രസീലിയൻ കാമുകി
സ്വന്തം മകനേക്കാൾ പ്രായം കുറവായ കാമുകനെ തേടിവന്ന കാമുകി. പണ്ടെങ്ങോ കേട്ട് മറന്ന ചിത്രകഥയെന്നോ നോവലെന്നോ ധരിക്കണ്ട. ഇത് യഥാർഥ ജീവിതത്തിൽ നടന്നൊരു സംഭവമാണ്. ഛത്തീസ്ഗഢിലെ ബിന്ദ് സ്വദേശിയായ 30 -കാരനായ പവന് ഗോയലിനൊപ്പം ജീവിക്കുന്നതിനായി സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും മകനെയും വരെ ഉപേക്ഷിച്ച് ബ്രസീലില്‍ നിന്നുള്ള റോസി നൈദ് ശിക്കേര എന്ന 51കാരിയായ സ്ത്രീ ഇന്ത്യയിലെത്തി. ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. എന്നാൽ അതൊന്നും ഇവർക്കിടയിൽ ഒരു പ്രശ്നമേ അല്ല. കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദർശനത്തിനിടെയാണ് റോസിയും പവനും ആദ്യമായി പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് അത് സൗഹൃദത്തിലേക്കും അത് പിന്നെ പ്രണയത്തിലേക്കും വളർന്നു. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. സമൂഹ മാധ്യമ അക്കൗണ്ട് വഴി ഇരുവരും കുറേ കൂടി അടുത്തു. അങ്ങനെ പവനോടുള്ള പ്രണയത്തില്‍ റോസി തന്റെ കുടുംബം പൊലും…
Read Moreമുൻകാമുകനോട് പകവീട്ടാൻ കാമുകി പെപ്പർ സൂപ്പിൽ വിഷം ചേർത്ത് നൽകി: സംഭവമറിഞ്ഞെത്തിയ വീട്ടുകാർ കണ്ടത്…
ചില ആളുകൾക്ക് മറ്റാരോടെങ്കിലും പക തോന്നിയാൽ അത് മരിക്കുന്ന കാലത്തോളം ഉണ്ടാകുമെന്നാണ് പറയുന്നത്. അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന തരത്തിലുള്ളൊരു വാർത്ത ആണിപ്പോൾ വൈറലാകുന്നത്. മുൻകാമുകനോട് പകരം വീട്ടുന്നതിനായി കാമുകി സൂപ്പിൽ വിഷം കലർത്തി നൽകി. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് സംഭവം. തന്നെ ചതിച്ചിട്ടു പോയ കാമുകനെ എങ്ങനെയും വക വരുത്തണമെന്ന തീരുമാനത്തിൽ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. എന്നാൽ വിഷം കലർത്തിയ സൂപ്പ് മുൻ കാമുകൻ മാത്രമല്ല കുടിച്ചത്. അയാളുടെ രണ്ട് സുഹൃത്തുക്കളും രണ്ട് സഹോദരിമാരും ഇത് കുടിച്ചു. വിഷ സൂപ്പ് കുടിച്ചതോടെ യുവാവും മറ്റ് നാലുപേരും മരണപ്പെട്ടു. കുടുംബാംഗങ്ങൾ ഈ അഞ്ച് പേരെയും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഒരു വീട്ടിലെ മുറിയിൽ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. തന്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ പോലീസ് അറസ്റ്റ്…
Read Moreസംസ്ഥാന സ്കൂൾ കായികമേള: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഒരുക്കിയ ‘ഇൻക്ലൂസീവ് സ്പോർട്സ്’ മത്സരങ്ങൾ കേരളത്തിൽ നിന്നുള്ള പുതിയ മാതൃകയായി രാജ്യം ഉയർത്തിപ്പിടിക്കും; പി. രാജീവ്
കൊച്ചി: ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിലാണെന്നത് സന്തോഷകരമായ കാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നവംബർ 4 മുതൽ 11 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. മത്സരത്തിലേക്ക് കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഈ വർഷം മുതൽ ‘ഇൻക്ലൂസീവ് സ്പോർട്സ്’ മത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്നത് കേരളത്തിൽ നിന്നുള്ള പുതിയ മാതൃകയായി വരും വർഷങ്ങളിൽ രാജ്യം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാക്ക് ഇക്കാര്യത്തെ കുറിച്ച് കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഒളിമ്പിക്സ് മാതൃകയിൽ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിലാണെന്നത് സന്തോഷകരമായ കാര്യമാണ്. നവംബർ 4 മുതൽ 11 വരെയായി സംഘടിപ്പിക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികളെയും ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. നിരവധി കടമ്പകൾ കടന്ന് സംസ്ഥാനതലത്തിലേക്ക്…
Read Moreഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്കു വിളിച്ചിട്ട് പോയാൽ അത് അംഗീകരിക്കാൻ ആകില്ല: സംസ്ഥാന സ്കൂൾ കായികമേളയിലേക്കു സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി. ശിവൻകുട്ടി
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. ‘എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു അദ്ദേഹം. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്കു വിളിച്ചിട്ട് പോയാൽ അത് അംഗീകരിക്കാൻ ആകില്ല. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’ എന്ന് മന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
Read Moreചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം: സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്
തൃശൂർ: കോൺഗ്രസ് നേതാവ് വി. ആർ. അനൂപ് നൽകിയ പരാതിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കരയിലെ എൻഡിഎ സ്ഥാനാർഥി ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. സിപിഎം പരാതി നൽകാത്തതിനാലാണ് താൻ പരാതി നൽകുന്നതെന്ന് അനൂപ് പ്രതികരിച്ചു. ഇന്ന് 12.30ന് അനൂപിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസെടുത്ത് മുമ്പോട്ട് പോകുക. അതേസമയം സംഭവത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
Read Moreഷൊര്‍ണൂർ അപകടം: കാണാതായ ലക്ഷ്മണിനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും
പാലക്കാട്: ഷൊര്‍ണൂരിൽ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന സേലം സ്വദേശിയായ ലക്ഷ്മണൻ (48) നെ കണ്ടെത്തുന്നതിനായാണ് ഇന്നും തെരച്ചിൽ തുടരുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ റെയിൽവേ മേൽപ്പാലത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. അതേസമയം മരിച്ച റാണിയും വള്ളിയും സഹോദരിമാരാണ്. ശനിയാഴ്ച വൈകുന്നേരം ആറുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
Read Moreനീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം രണ്ടായി
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്.കോഴിക്കോട് മിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ടായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. അപകടത്തിൽ നൂറിലേറെ പേര്‍ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുന്നു.
Read More