ഷൊർണൂർ: ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരിൽ ട്രെയിനിടിച്ച് മൂന്നു ശുചീകരണത്തൊഴിലാളികൾക്കു ദാരുണാന്ത്യം. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും. വള്ളിയും റാണിയും സഹോദരിമാരാണ്. ഷൊര്‍ണൂര്‍ സ്റ്റേഷൻ കഴിഞ്ഞ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കൊച്ചിൻ പാലത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ദുരന്തം. ട്രെയിൻ വരുമ്പോള്‍ പാലത്തിന്റെ നടുഭാഗത്തായിരുന്ന ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിനിടിക്കുകയായിരുന്നു. ഒരാള്‍ പുഴയിലേക്കു വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതു ലക്ഷ്മണനാണെന്നാണ് കരുതുന്നത്. മാലിന്യം നീക്കംചെയ്യുന്നതിനു റെയില്‍വേ കരാര്‍ നൽകിയ സംഘത്തിലുള്ള പത്തുപേരാണ് പാളത്തിൽനിന്ന് മാലിന്യം ശേഖരിച്ചിരുന്നത്. സ്വന്തം ലേഖകൻ
Read MoreDay: November 3, 2024
എഡിഎമ്മിന്റെ മരണം: പോലീസ് ആവശ്യപ്പെട്ടാൽ റവന്യു റിപ്പോർട്ട് കൈമാറും
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ റവന്യു റിപ്പോർട്ട് കൈമാറും. ക്രിമിനൽ നടപടിപ്രകാരം പോലീസ് നടത്തുന്ന അന്വേഷണത്തിൽ വകുപ്പുതലത്തിൽ നവീൻ ബാബു ഫയലുകളിൽ കാലതാമസം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കാൻ റവന്യു അന്വേഷണ റിപ്പോർട്ട് ഏറെ പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു സമർപ്പിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ.ഗീതയുടെ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയും വ്യക്തമാക്കുന്നുണ്ട്. അവസാന സമയത്ത് എഡിഎം നവീൻ ബാബു തന്നോടു തെറ്റുപറ്റിയെന്നു സമ്മതിച്ചതായി വ്യക്തമാക്കുന്ന പ്രത്യേക മൊഴിയാണ് റിപ്പോർട്ടിനൊപ്പമുള്ളത്. എന്നാൽ, എന്തു കാര്യത്തിലാണ് തെറ്റുപറ്റിയതെന്ന് കളക്ടറുടെ മൊഴിയിൽ പറയുന്നില്ല. ഫയലിൽ കാലതാമസം വരുത്തിയതിനാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾക്കാണോ എന്നത് അവ്യക്തമാണ്. കളക്ടർ പ്രത്യേകമായി തയാറാക്കി നൽകിയ മൊഴി റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തുകയായിരുന്നു. കളക്ടറുടെ മൊഴി നവീൻബാബുവിന്റെ കുടുംബം തള്ളിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത്…
Read More