കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്തകത്താളുകളിലൂടെ അറിഞ്ഞ ആ ചരിത്ര അവശേഷിപ്പുകളെ ഒരിക്കലെങ്കിലും കാണണമെന്ന് അന്നേ മനസിൽ കുറിച്ചിരുന്നു. കല്ലുകൾ കഥപറയുന്ന കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഒരു പുരാതന നഗരമാണ് കർണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ നിലകൊള്ളുന്ന ഹംപി. അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്‍പതിന് അങ്കിളിന്റെ ഫോൺകോൾ എത്തുന്നത്. ഞങ്ങൾ ഹംപിയിലേക്ക് പോകുന്നുണ്ട്… നീ വരുന്നുണ്ടോയെന്ന്… ഞാൻ ആകെ ധർമസങ്കടത്തിലായി… പൂജ അവധിയാതിനാൽ ഞാനും സുഹൃത്തും പാലക്കാട്ടേക്ക് യാത്രപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അവളോട് കാര്യം പറഞ്ഞു. അവൾ ഡബിൾ ഹാപ്പി… നമ്മൾക്ക് പാലക്കാട് പിന്നെ പോകാം. ആദ്യം ഹംപി നടക്കട്ടേയെന്ന്… പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ സുഹൃത്തിന് ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ല. 11ന് രാത്രി ഏഴോടെ കാഞ്ഞങ്ങാട്, മംഗളൂരു, അങ്കോള, ഹുബിളി,…
Read MoreDay: November 4, 2024
കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പതിനാറുകാരികയെ ക്രൂരമായി പീഡിപ്പിച്ച് മുപ്പത്തിയെട്ടുകാരൻ; ഒളിവിൽ കഴിഞ്ഞ പ്രതിയെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്ത് പോലീസ്
തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായ പീഡനത്തിനിരയാക്കിയയാളെ തിരുവല്ല പോലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ പുന്നിലം വലിയപറമ്പി രഞ്ജിത്ത് വി. രാജനെയാണ് (രഞ്ജു -38) അറസ്റ്റ് ചെയ്തത്.കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലുമായി പല ദിവസങ്ങളില്‍ പതിനാറുകാരിയായ കുട്ടി പീഡനത്തിനിരയായെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ എഫ്ഐആര്‍, മൊഴി എന്നിവ വനിതാ പോലീസ് സ്റ്റേഷനില്‍ നിന്നു തിരുവല്ല പോലീസിന് കൈമാറി. തുടര്‍ന്ന്, കഴിഞ്ഞ ഒന്നിന് തിരുവല്ല എസ്ഐ പി. എസ് സനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വനിതാ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, തുടര്‍ന്ന് പ്രതിയെ പുന്നിലത്തെ വീടിനു…
Read Moreമുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ശ്രമം: പ്രതീക്ഷയില്‍ പ്രദേശവാസികള്‍
കൊച്ചി: മുനമ്പം-ചെറായി പ്രദേശത്തെ വഖഫ് അവകാശവാദത്തിന്റെ പേരിലുയര്‍ന്ന പ്രതിസന്ധികളില്‍ പരിഹാരത്തിനു സാധ്യത തെളിയുന്നു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചയ്ക്കും നിയമ തടസങ്ങള്‍ നീക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തതില്‍ പ്രദേശവാസികളും പ്രതീക്ഷയിലാണ്. അടുത്ത പതിനാറിനു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ റവന്യൂ, നിയമ, ന്യൂനപക്ഷ വകുപ്പു മന്ത്രിമാര്‍ പങ്കെടുക്കും. മന്ത്രിതല യോഗത്തിലേക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുനമ്പം ഭൂസംരക്ഷണ സമിതിയോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും മുനമ്പം നിവാസികളുടെ ആവശ്യങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിനു നിവേദനം നല്കുമെന്നു സമിതി നേതാക്കള്‍ അറിയിച്ചു. മുനമ്പം വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കും വഖഫിന്റേതുള്പ്പടെ മറ്റു നിയമപ്രശ്നങ്ങള്‍ക്കും രമ്യമായ പരിഹാരവും ഒത്തുതീര്‍പ്പിനുമുള്ള ശ്രമങ്ങളാകും സര്‍ക്കാര്‍ നടത്തുക. മുനമ്പത്തെ നിര്‍ദിഷ്ട ഭൂമി വഖഫ് അല്ലെന്നു, വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുകയാണു പ്രധാനം. ആ നിലയിലുള്ള ചര്‍ച്ചകളാകും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നാണു മുനമ്പം നിവാസികളുടെ പ്രതീക്ഷ. വി.എസ്.…
Read Moreകേന്ദ്രമന്ത്രിമാര്‍ കെ-റെയിലിനൊപ്പം; ബിജെപി വെട്ടിൽ ; കെ-റെയിൽ വിരുദ്ധ സമരസമിതിയോട് മുഖംതിരിച്ച് റെയില്‍മന്ത്രി
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽമന്ത്രി അശ്വനി വൈഷ്ണവിന്റെ നിലപാടില്‍ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം.ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തു തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത പദ്ധതിയെയാണ് കേരളത്തില്‍ എത്തി റെയില്‍വേമന്ത്രി ന്യായീകരിച്ചിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിലിന്റെ തുടർനടപടികൾക്കു സന്നദ്ധമാണെന്ന് മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.കെ-റെയിലിന് അനുമതി നല്‍കരുതെന്ന് നിവേദനം നല്കിയ കെ-റെയിൽ വിരുദ്ധ സമരസമിതി നേതാക്കളോട് കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടയിലാണു നിവേദനം നൽകിയത്. മന്ത്രിയുടെ കെ-റെയില്‍ അനുകൂല നിലപാടു പദ്ധതിക്കു വീണ്ടും ജീവന് വയ്പിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കെ-റെയില്വരുമെന്നനിലപാടാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. ഇതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്.റെഡ് സിഗ്നൽ വീണ പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതീക്ഷ…
Read Moreപെട്രോളിന് പാക്കിസ്ഥാനിൽ 76.42 : ശ്രീലങ്കയിൽ 89.36 രൂപ; ഇന്ത്യയിൽ ഇന്ധനക്കൊള്ള
കൊച്ചി: പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിനു വില 76.42 രൂപ, ശ്രീലങ്കയിലാകട്ടെ 90 രൂപയും. നമ്മുടെ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലൊഴികെ എല്ലാ സംസ്ഥാനത്തും നൂറു രൂപയ്ക്കു മേലെയാണ് പെട്രോൾ വില. സാന്പത്തിക മാന്ദ്യത്തിൽപ്പെട്ടുലയുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഈടാക്കുന്നതിനേക്കാൾ വളരെ കൂടിയ വിലയാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. പാക്കിസ്ഥാനിൽ ഇന്നത്തെ പെട്രോൾ വില 76.42 ഇന്ത്യൻ രൂപയാണ് (248.38 പാക്കിസ്ഥാനി രൂപ – ഒരു പാക്കിസ്ഥാനി രൂപയ്ക്ക് ഇന്നത്തെ വിനിമയ നിരക്കു വച്ച് 31 പൈസയാണ് മൂല്യം), സാന്പത്തിക മാന്ദ്യം മറികടക്കാൻ പാക്ക് സർക്കാർ പല തവണ വില കൂട്ടിയതാണ് പെട്രോളിനും ഡീസലിനും ഇവിടെ ഇത്രയും വിലയാകാൻ കാരണം. ശ്രീലങ്കയിൽ നേരത്തെ കടുത്ത സാന്പത്തിക മാന്ദ്യം അനുഭവപ്പെട്ടിരുന്ന സമയത്ത് പെട്രോളിനും ഡീസലിനും തീവിലയയായിരുന്നു. എന്നാൽ സാന്പത്തിക രംഗം മെച്ചപ്പെട്ടതോടെ അവരും പെട്രോളിനും ഡീസലിനും വില…
Read Moreകൊടകര കുഴൽപ്പണക്കേസ്; സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ആന്റോ അഗസ്റ്റിനെന്ന് ശോഭാ സുരേന്ദ്രൻ
തൃശൂർ: തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ ആന്റോ അഗസ്റ്റിനെന്ന് ശോഭ സുരേന്ദ്രൻ.ആന്റോ അഗസ്റ്റിനെതിരെയും തിരൂർ സതീഷിനെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. ആന്റോ പറഞ്ഞത് അഞ്ഞൂറു തവണയെങ്കിലും താനവരുടെ വീട്ടിൽ പോയെന്നാണ്, എന്നാൽ രണ്ടു പൂജ്യം വെട്ടി അഞ്ചു തവണയെങ്കിലും വന്നെന്ന് തെളിയിക്കാൻ താൻ വെല്ലുവിളിക്കുന്നുവെന്ന് ശോഭ പറഞ്ഞു. ആന്റോ അഗസ്റ്റിൻ മാംഗോ ഫോണുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലകളിൽ നിന്ന് കോടികൾ തട്ടിയിട്ടുണ്ടെന്നും എത്ര കേസുകൾ ഉണ്ടെന്ന് അന്വേഷിക്കണമെന്നും പൊന്നാനി പീഡനക്കേസ് ആന്റോ അഗസ്റ്റിൻ കെട്ടിച്ചമച്ചതാണെന്നും ശോഭ ആരോപിച്ചു. പൊന്നാനി കേസിൽ ആരോപണം ഉന്നയിക്കാൻ ആന്റോ പണം വാഗ്ദാനം ചെയ്തുവെന്നും ആന്റോ കളിക്കുന്നത് നിലവാരമില്ലാത്ത കളിയാണെന്നും ശോഭ പറഞ്ഞു.ബിജെപി പ്രവേശനം ആവശ്യപ്പെട്ട് തന്നെ ആന്റോ അഗസ്റ്റിൻ സമീപിച്ചുവെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ ആന്റോയ്ക്ക്…
Read Moreപ്രളയമേഖല സന്ദർശിക്കാനെത്തിയ സ്പാനിഷ് രാജാവിനും രാജ്ഞിക്കും ചെളിയേറ്
മാഡ്രിഡ്: വലൻസിയയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സ്പെയിന്റെ ഇതരഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. കഴിഞ്ഞദിവസം മാത്രം 15,000 വോളന്റിയർമാർ എത്തിയതായി സംഘാടകർ അറിയിച്ചു. സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു വേഗം പോരെന്ന ആക്ഷേപത്തിനിടെയാണു സ്പാനിഷ് ജനത ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സമയത്തു നല്‍കിയില്ലെന്നും ആരോപണമുണ്ട്. സ്പെയിനിലെ രാജാവ് ഫിലിപ്പും പത്നി ലെറ്റീഷ്യയും ഇന്നലെ വലൻസിയ സന്ദർശിക്കാനെത്തിയപ്പോൾ വലിയ പ്രതിഷേധം നേരിട്ടു. കോപാകുലരായ ജനക്കൂട്ടം ഫിലിപ്പിനെ കൊലപാതകിയെന്നും നാണമില്ലാത്താവനെന്നും വിളിച്ചു. ഫിലിപ്പിനും ലെറ്റീഷ്യക്കും നേർക്ക് ചെളിയും മറ്റു വസ്തുക്കളും വലിച്ചെറിഞ്ഞു. ലെറ്റീഷ്യയുടെ മുഖത്തു ചെളി പതിച്ചു. ചൊവ്വാഴ്ച കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 211 പേരാണു മരിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പട്ടാളത്തിലെയും പോലീസിലെയും അയ്യായിരം വീതം ഭടന്മാരെക്കൂടി വിന്യസിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനിടെ, ദുരന്തമേഖലകളിൽ കൊള്ളയും കവർച്ചയും…
Read Moreമൂന്നിലും തോൽവി, ഇന്ത്യയുടെ മാനം കപ്പൽ കയറി
മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മാനം കപ്പൽ കയറി. 3-0നു ടെസ്റ്റ് പരന്പര തൂത്തുവാരിയാണ് ന്യൂസിലൻഡ് സ്വദേശത്തോക്കു മടങ്ങുക. ഇതിനു മുന്‍പു രണ്ടു തവണ മാത്രമായിരുന്നു ഇന്ത്യ സ്വന്തം മണ്ണിൽ പരന്പര പൂർണമായി കൈവിട്ടത്. എന്നാൽ, മൂന്നു മത്സര പരന്പര 3-0ന് ഇന്ത്യ സ്വന്തം നാട്ടിൽ കൈവിടുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2000ൽ ദക്ഷിണാഫ്രിക്കയോട് രണ്ടു മത്സര പരന്പര 2-0നും 1980ൽ ഇംഗ്ലണ്ടിനോട് ഏക മത്സര പരന്പര 1-0നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 1983നുശേഷം ആദ്യമായാണ് ഇന്ത്യ ഹോം പരന്പരയിൽ മൂന്നു ടെസ്റ്റിൽ പരാജയപ്പെടുന്നത്. 1ടെസ്റ്റ് ചരിത്രത്തിൽ ന്യൂസിലൻഡ് ഒരു പരന്പരയിലെ മുഴുവൻ മത്സരങ്ങളും ജയിക്കുന്നത് ആദ്യമായാണ്. 200ൽ താഴെയുള്ള ലക്ഷ്യം സ്വന്തം നാട്ടിൽ ടീം ഇന്ത്യ പിന്തുടർന്നു പരാജയപ്പെടുന്നതും ഇതാദ്യമാണ്. 2 ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്നു ജയിക്കാതിരിക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ…
Read Moreഇത് പറയാൻ നീ ആരാടാ… ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്; ഫഹദിനും നസ്രിയയ്ക്കും പിന്തുമയുമായി വിനായകൻ
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ എത്തിയതിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരേ വിനായകൻ. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നു പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് വിനായകന്റെ പ്രതികരണം. സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് എന്നാണ് പോസ്റ്റിലൂടെ വിനായകൻ പറഞ്ഞത്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. വിനായകനൊപ്പം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇത് പറയാൻ നീയാരാടാ… വര്‍ഗീയവാദി കൃഷണരാജെ. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്…. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ്. അതേസമയം,…
Read Moreകൊത്തിപ്പറിച്ചു ; ന്യൂസിലൻഡ് 3-0നു പരന്പര തൂത്തുവാരി
മുംബൈ: മാനഹാനി, റാങ്ക് നഷ്ടം, പരന്പര പറ്റെപ്പോയി… സമയദോഷമോ കളിമോശമോ…? ഏതായാലും ഇതിലും വലുതു വരാനില്ലെന്ന അവസ്ഥയിലാണ് രോഹിത് ശർമയും സംഘവും. കാരണം, ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 25 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു; ന്യൂസിലൻഡ് 3-0നു പരന്പര പറ്റെ കൊണ്ടുപോയി. സന്പൂർണ തോൽവിയോടെ ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ 2023-25 ഫൈനൽ സാധ്യത മങ്ങി. പോയിന്റ് ടേബിളിൽ ഒന്നിൽനിന്നു രണ്ടിലേക്കിറങ്ങി; റാങ്ക് നഷ്ടം… 24 വർഷത്തിനിടെ ഇന്ത്യയിൽ ഒരു സന്ദർശക ടീമും പരന്പര തൂത്തുവാരിയിട്ടില്ലെന്നതും ചരിത്രം; മാനഹാനി. മുഖ്യപരിശീലകനായെത്തിയ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യയുടെ രണ്ടാം മാനക്കേട്. ആദ്യത്തേത് ശ്രീലങ്കയിൽ പതിറ്റാണ്ടുകൾക്കുശേഷം ഏകദിന പരന്പര തോറ്റതായിരുന്നു. ഇപ്പോൾ ഇതാ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് പരന്പര പൂർണമായി അടിയറവച്ചു; ഗൗതം ഗംഭീറിന്റെ സമയദോഷമോ അതോ രോഹിത്തും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ കളിമോശമോ…? ഏതായാലും…
Read More