മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തുടർച്ചയായ രണ്ടാം തോൽവി. ഹോം മത്സരത്തിൽ ബംഗളൂരു എഫ്സിയോടു പരാജയപ്പെട്ടശേഷം മുംബൈയിൽ മുംബൈ സിറ്റി എഫ്സിക്കെതിരേ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു രക്ഷയില്ലായിരുന്നു. 4-2നായിരുന്നു ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കു മുന്നിൽ തോറ്റത്. 72-ാം മിനിറ്റിൽ ഖ്വാമെ പെപ്ര രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായശേഷമായിരുന്നു മുംബൈ രണ്ടു ഗോൾ നേടിയത്. നികോസ് കറേലിസ് (9’, 55’ പെനാൽറ്റി) മുംബൈക്കുവേണ്ടി ഇരട്ട ഗോൾ നേടി. നഥാൻ റോഡ്രിഗസ് (75’), ചാങ്തെ (90’ പെനാൽറ്റി) എന്നിവരും മുംബൈക്കുവേണ്ടി സ്കോർ ചെയ്തു. ജെസ്യൂസ് ജിമെനെസ് (57’ പെനാൽറ്റി), ഖ്വാമെ പെപ്ര (71’) എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടക്കാർ. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3-2ന് ഒഡീഷ എഫ്സിയെ തോൽപ്പിച്ചു. ഒന്‍പതു പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തെത്തി. എട്ടു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ്…
Read MoreDay: November 4, 2024
റിയൽ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം; തെളിവെടുപ്പിനിടയിൽ പ്രതി ഓടിരക്ഷപ്പെട്ടു; സ്വത്ത് തട്ടിയെടുക്കാൻ രണ്ടാം ഭാര്യ ചെയ്ത ആസൂത്രണം
ഇരിട്ടി: ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ്കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതി അങ്കൂർ റാണ തെളിവെടുപ്പിനിടയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തെലങ്കാനയിലെ ഉപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസസ്ഥലത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കുടക് പോലീസിന് ഏറെ പ്രശംസ ലഭിച്ച കേസ് അന്വേഷണത്തിലെ പ്രതിയാണ് രാത്രിയിൽ കാവലിൽ ഉണ്ടായിരുന്ന പോലീസിനെയും കബിളിപ്പിച്ച് ജനൽ വഴി ചാടി രക്ഷപെട്ടത്.കുറ്റകൃത്യം നടന്ന സ്ഥലത്ത് ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉപ്പലിന് സമീപം, ഉഡുപ്പി ഗാർഡൻ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികൾ ഉൾപ്പെടെ എല്ലാവരും താമസിച്ചിരുന്നത്. രക്ഷപ്പെടുമ്പോൾ പ്രതി പോലീസിന്റെ പക്കലുണ്ടായിരുന്ന ആശയവിനിമയ ഉപകരണവും കൈക്കലാക്കി കടന്നുകളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ചെവ്വാഴ്ചയാണ് പ്രതികളെയും കൊണ്ട് 13 അംഗ പോലീസ് സംഘം ബാംളുരുവിൽ നിന്നു തെലങ്കാനയിലേക്കു പോകുന്നത്.…
Read Moreഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; നായകൻ രാജേഷ് മാധവ്
ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടെൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അർബൻ മോഷൻ പിക്ചർസും, യുവിആർ മൂവീസ്,ജെഎഎഎസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമീതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ…
Read Moreമുനമ്പം ഭൂമി തര്‍ക്കം: സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാവണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്തു നല്കി
തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന് ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.…
Read Moreസിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്: ദൈവം കൈവിടില്ലെന്ന വിശ്വാസമുണ്ട്; കുഞ്ചാക്കോ ബോബൻ
ജീവിത്തിൽ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി നോക്കിക്കാണുന്ന ആളാണ്. കുഞ്ഞില്ലാതിരുന്നപ്പോൾ ഏറെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ദൈവം കൈവിടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. നല്ല രീതിയിൽ തന്നെ ആ വിശ്വാസം ദൈവം ഞങ്ങളുടെ കൈയിൽ കൊണ്ടുതന്നു എന്ന് കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് ഞാൻ അർഹനാണോയെന്ന തോന്നൽ പോലും എനിക്കുണ്ട്. മകൻ വളർന്ന് വരുമ്പോൾ ഞാൻ കൂടുതൽ ചെറുപ്പമാകുകയാണ്. കാരണം എല്ലാ ആൺമക്കൾക്കും അവരുടെ ഹീറോ അവരുടെ അച്ഛനായിരിക്കും. എന്റെ ശക്തിയും മസിലും ഞാൻ എത്ര പേരെ ഇടിക്കും എന്നൊക്കെയാണ് അവൻ നോക്കുന്നത്. അതായത് ഞാൻ എപ്പോഴും ചാർജ് ആയി ഓണായി അപ്പോൾ നിൽക്കേണ്ടി വരും. അതിനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. അത് എന്നെ ചെറുപ്പമാക്കുന്നുണ്ട്. വീട്ടിലെ ഏറ്റവും വലിയ വിമർശക പ്രിയ തന്നെയാണ്. അമ്മ എന്നെ വിമർശിക്കാറില്ല. സിനിമ വിജയിച്ചില്ലെങ്കിലും…
Read Moreഇനിയാരുടെയും പണം നഷ്ടമാകരുത്; വ്യാജകോളുകൾ തിരിച്ചറിയാൻ സൈബർ വാൾ ഒരുങ്ങുന്നു
തിരുവനന്തപുരം: ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള് സംവിധാനമൊരുക്കാൻ പോലീസ്. വ്യാജ ഫോണ്‍കോളുകൾക്കും വെബ്സൈറ്റുകൾക്കും ഇരയായി ആളുകൾക്ക് പണം നഷ്ടമാകുന്നത് തടയാൻ ആണ് പുതിയ സംവിധാനമൊരുങ്ങുന്നത്. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷന് ആണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തുകഴിഞ്ഞു. ഫോണ്‍നമ്പരുകള്‍, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.
Read Moreകെഎസ്ആർടിസി ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി ജീവനക്കാർക്ക് ഇഷ്ടമുള്ളിടത്ത് നിർത്തരുതെന്നു നിർദേശം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ യാത്രക്കാർക്ക് ഭക്ഷണത്തിനായി ഇനി ഓപ്പറേറ്റിംഗ് സ്റ്റാഫിന് ഇഷ്ടമുള്ളിടത്ത് നിർത്തരുത്. ഭക്ഷണത്തിനും ചായയ്ക്കുമായി ജീവനക്കാർ ഇനി കെ എസ് ആർ ടി സി നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ മാത്രമേ നിർത്താവൂ. ഇത്തരത്തിൽ 24 ഇടത്താവളങ്ങളാണ് കേരളത്തിൽ കെഎസ്ആർടിസിയുടെ എസ്റ്റേറ്റ് വിഭാഗം അംഗീകരിച്ച് നിർദ്ദേശിച്ചിട്ടുള്ളത്. കായംകുളത്തിനടുത്ത കെടിഡിസിയുടെ ആഹാർ ഹോട്ടലും പട്ടികയിലുണ്ട് മറ്റ് 23 – ഉം സ്വകാര്യ ഹോട്ടലുകളാണ്. നിലവിൽ അംഗീകൃതവും അംഗീകാരവുമില്ലാത്ത ഹോട്ടലുകളാണ് ജീവനക്കാർ ഇടത്താവളമായി ബസ് നിർത്തിയിരുന്നത്. ഇത്തരം ഹോട്ടലുകളെക്കുറിച്ച് യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് വിഭാഗം സമഗ്രമായ പഠനം നടത്തുകയും താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഇടത്താവളങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ദീർഘദൂര ബസുകളിൽ ഇടത്താവളങ്ങളുടെ പേരും നിർത്തുന്നസമയവും യാത്രക്കാർക്ക് കാണത്തക്കവിധം എഴുതി വയ്ക്കും. പ്രഭാതഭക്ഷണത്തിന് രാവിലെ 7.30 മുതൽ 9 വരെയും ഉച്ചയൂണിന് 12.30 മുതൽ 2…
Read Moreഐറ്റം ഡാൻസ് കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു; അവസരം കിട്ടിയാൽ ചെയ്യും; ശ്രിന്ദ
നടിയെന്നതിനൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമാണ് ശ്രിന്ദ. സഹസംവിധായികയായും പ്രവർത്തിച്ചിട്ടുള്ള അനുഭവം ശ്രിന്ദയ്ക്കുണ്ട്. വേഷം എത്ര ചെറുതാണെങ്കിലും ശ്രിന്ദ ചെയ്താൽ അത് പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കും. ചെറുതാണെന്നതിന്റെ പേരിൽ ഒരു കഥാപാത്രവും വേണ്ടെന്നു വച്ചിട്ടുമില്ല നടി. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയാണ് ശ്രിന്ദയുടെ ഏറ്റവും പുതിയ റിലീസ്. രമയായുള്ള ശ്രിന്ദയുടെ പ്രകടനവും ആക്ഷൻ സീനുകളുമെല്ലാം തിയേറ്ററിൽ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം വിജയകാരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും പുതിയ അഭിമുഖത്തിൽ പങ്കുവച്ചു. അമൽ നീരദ് സിനിമകളിൽ എപ്പോഴും ഒരു കഥാപാത്രം ശ്രിന്ദയ്ക്കു ലഭിക്കാറുണ്ട്. കിട്ടിയതെല്ലാം നടി മനോഹരമാക്കിയിട്ടേയുള്ളു. ജ്യോതിർമയി തനിക്ക് ശരിക്കും ചേച്ചി തന്നെയാണെന്നും ആ റാപ്പോ ബോഗെയ്ൻവില്ലയിൽ അഭിനയിച്ചപ്പോഴും വർക്കായതായി തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ശ്രിന്ദ സംസാരിച്ച് തുടങ്ങിയത്. സ്കൂളിലും കോളജിലും പഠിച്ചപ്പോൾ ഞാൻ പലതവണ ഡാൻസ്…
Read Moreസർപ്പങ്ങൾ ആത്മീയതയുടെ പര്യായം: വിഷനാഗങ്ങൾ ഇവർക്കു കുടുംബാംഗങ്ങൾ..! വ്യത്യസ്തമായ ആരാധനയുമായി ഗ്രാമവാസികൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ചില ഗ്രാമങ്ങൾ വിചിത്രമായ ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നു. മാരകവിഷമുള്ള പാമ്പുകളിലൊന്നായ മൂർഖനെ വീട്ടിൽ വളർത്തുകയും അവയോടൊപ്പം ജീവിക്കുകയും ചെയ്യുന്നവർ ഇപ്പോഴും രാജ്യത്തുണ്ട്! അത്തരത്തിലൊരു വാർത്തയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിൽ ഷെത്ഫൽ ഗ്രാമവാസികളാണു നാഗങ്ങളെ വീട്ടിൽ വളർത്തുകയും ആരാധിക്കുകയും ചെയ്യുന്നത്. സർപ്പങ്ങൾ ഇവർക്ക് ആത്മീയതയുടെ പര്യായമാണ്. ഇവിടത്തെ കുട്ടികൾക്കുപോലും നാഗങ്ങളെ ഭയമില്ലെന്നു മാത്രമല്ല, പാന്പുകൾക്കായി വീടുകളിൽ പ്രത്യേക മുറി വരെ ഒരുക്കുകയും ചെയ്യുന്നു. വീടുകളിൽ പാന്പുകൾക്കു സ്വതന്ത്രമായി വിഹരിക്കാം. പാന്പുകൾക്കായി സജ്ജീകരിക്കുന്ന മുറിയെ ‘ദേവസ്ഥാനം’ എന്നു വിളിക്കുന്നു. നാഗാരാധന ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
Read Moreഒരിക്കലും തിരികെ കിട്ടുമെന്ന് കരുതിയില്ല, അപരിചിതന് നന്ദി: അമ്മയുടെ ഫോൺ തിരികെ കിട്ടിയ അനുഭവം പങ്കുവച്ച് യുവാവ്
നമ്മുടെ കയ്യിൽ നിന്നും കളഞ്ഞ് പോകുന്ന വസ്തുക്കൾ തിരികെ ലഭിക്കുന്നത് വളരെ അപൂർവമമായി മാത്രമാകും. മിക്കപ്പോഴും പല വിലപിടിപ്പുള്ള വസ്തുക്കളും മറ്റും നമ്മുടെ ശ്രദ്ധക്കുറവിനാൽ കളഞ്ഞ് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അമ്മയുടെ നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ചത് സംബന്ധിച്ച് യുവാവ് പങ്കുവച്ച കുറിപ്പാണിത്. സിനിമ കാണുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം തീയറ്ററിലെത്തിയതായിരുന്നു യുവാവ്. അവിടെ പാർക്കിംഗ് സ്ഥലത്ത് വച്ച് അമ്മയുടെ ഫോൺ സഹോദരിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെവീണു. എന്നാൽ ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. തിയേറ്ററിലെത്തി സീറ്റിലിരുന്നതിന് ശേഷമാണ് ഫോൺ പോയി എന്ന് മനസിലാവുന്നത്. അപ്പോൾ തന്നെ അതിലേക്ക് വിളിച്ച് നോക്കി. ഒരു അപരിചിതനാണ് ഫോൺ എടുത്തത്. എന്നാൽ ആ സമയം അയാൾ മറ്റൊരു മാളിലാണ് ഉണ്ടായിരുന്നത്. തിരികെ ലഭിക്കില്ലന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് സംഭവിച്ചത്. താനും കസിനും ഉടൻതന്നെ…
Read More