മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ സംഭവത്തിൽ യുവതി പിടിയിൽ. മഹാരാഷ്ട്ര താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിനിയായ ഫാത്തിമാ ഖാൻ (24) ആണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഫാത്തിമാ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പത്തു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേയ്ക്ക് ഒരു അജ്ഞാത നമ്പറിൽനിന്നു സന്ദേശം ലഭിക്കുകയായിരുന്നു. ഭീഷണിയെത്തുടർന്ന് അധികൃതർ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പോലീസും എടിഎസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണു യുവതി പിടിയിലായത്.
Read MoreDay: November 4, 2024
മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ് വിവാദം; മതത്തിന്റെ പേരിൽ വിഭജനം ഗൗരവകരം; സർക്കാർ പരിശോധന നടത്തുമെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ് വിവാദം പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. മതത്തിന്റെ പേരിൽ വിഭജനം വരുന്നത് ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്. അത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹിന്ദു ഐ എ എസ് ഉദോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വാട്ട്സാപ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ വ്യക്തമാക്കി. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായയുള്ള ഗ്രൂപ്പാണ് രൂപീകരിച്ചത്. എന്നാൽ തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ രംഗത്ത് വന്നു. ഇത്തരത്തിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ച…
Read More‘കൈ’വിവാദം; കൂടെനിന്നു ചതിച്ചുപോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണ്; ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: പാലക്കാട്ടെ ഒരു വിവാഹ വേദിയിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറന്പിൽ എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനു ഹസ്തദാനം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണെന്ന് അഭിപ്രായപ്പെട്ട വി.ഡി. സതീശൻ കൂടെനിന്നു ചതിച്ചുപോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. 50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്നാണ് പി. സരിന്റെ പ്രതികരണം. താൻ തന്റെ സ്വഭാവമാണു പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്നു കയറിയ ആൾക്കു തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന്…
Read Moreകേന്ദ്രമന്ത്രിമാര്‍ കെ-റെയിലിനൊപ്പം; ബിജെപി വെട്ടിൽ: കെ-റെയിൽ വിരുദ്ധ സമരസമിതിയോട് മുഖംതിരിച്ച് റെയില്‍മന്ത്രി
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽമന്ത്രി അശ്വനി വൈഷ്ണവിന്റെ നിലപാടില്‍ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തു തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത പദ്ധതിയെയാണ് കേരളത്തില്‍ എത്തി റെയില്‍വേമന്ത്രി ന്യായീകരിച്ചിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിലിന്റെ തുടർനടപടികൾക്കു സന്നദ്ധമാണെന്ന് മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കെ-റെയിലിന് അനുമതി നല്‍കരുതെന്ന് നിവേദനം നല്കിയ കെ-റെയിൽ വിരുദ്ധ സമരസമിതി നേതാക്കളോട് കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടയിലാണു നിവേദനം നൽകിയത്. മന്ത്രിയുടെ കെ-റെയില്‍ അനുകൂല നിലപാടു പദ്ധതിക്കു വീണ്ടും ജീവന് വയ്പിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കെ-റെയില്വരുമെന്നനിലപാടാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. ഇതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്. റെഡ് സിഗ്നൽ വീണ…
Read Moreകാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാൻ ആക്രമണം
ബ്രാംപ്ടൺ: കാനഡ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാൻ തീവ്രവാദികൾ. ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ ക്ഷേത്രത്തിനുനേരേയാണ് ആക്രമണം ഉണ്ടായത്. ഒരുപറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിനകത്തേക്കു പ്രവേശിക്കുകയും ക്ഷേത്ര കവാടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും മർദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ നിരവധി വിശ്വാസികൾക്കു പരിക്കേറ്റു. എന്നാൽ പ്രതിഷേധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പീൽ റീജനൽ പോലീസ് പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനുള്ള വ്യക്തിഗത അവകാശത്തെ തങ്ങൾ മാനിക്കുന്നുണ്ടെങ്കിലും, പൊതുക്രമം നിലനിർത്തുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെഡറൽ മന്ത്രി അനിത ആനന്ദ് എക്സിൽ കുറിച്ചു.‘ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ സന്ദർശിക്കാനും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട്’ എന്നും അവർ ഫേസ്ബുക് പോസ്റ്റിൽ…
Read Moreമറക്കല്ലേ, മഴക്കാലമാണ്… തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്ക് മലവെള്ളം ഇരച്ചെത്തി; തുരുത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു
തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടർന്ന് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികൾ കുടുങ്ങി.ഇവരെ പിന്നീട് വനംവകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.ഇന്നലെ വൈകുന്നേരം നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധിദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. അപകട സമയം നൂറിലധികം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്കുള്ള വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെണ്മണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇവിടങ്ങളിൽനിന്നുള്ള മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തി. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെയുള്ള ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി നിരവധിസഞ്ചാരികളുണ്ടായിരുന്നു.മലവെള്ളത്തിന്റെ ശക്തി കൂടി വരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തെത്തി…
Read More‘അപമാനം നേരിട്ട സ്ഥലത്തേക്ക് ഇനിയില്ല, സീറ്റ് കിട്ടാത്തതിൽ പിണങ്ങി പോകുന്നവനല്ല, അമ്മ മരിച്ചപ്പോൾപോലും കൃഷ്ണകുമാർ വന്നില്ല’; സന്ദീപ് ജി. വാര്യർ
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതേസമയം, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലേക്കില്ലെന്നും പരസ്യപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് .ജി. വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർധസത്യങ്ങളുമാണെന്ന് സന്ദീപ് പറഞ്ഞു. കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല താനെന്ന് തന്നെ സ്നേഹിക്കുന്നവർക്ക് അറിയാം എന്ന് സന്ദീപ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു…
Read Moreവിവാഹക്ഷണക്കത്തുകൾ സ്വര്‍ണത്തിൽ..! വില 10,000 മുതൽ 11 ലക്ഷം വരെ
വിവാഹാഘോഷം ആഡംബരമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർണത്തിൽ തയാറാക്കുന്ന ക്ഷണക്കത്തുകൾ റെഡി. ഉത്തർപ്രദേശിൽ ഫിറോസാബാദിലെ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫ എന്ന കടയുടെ ഉടമ ലക്കി ജിൻഡാലാണു വിലപിടിപ്പുള്ള വിവാഹക്ഷണക്കത്തുകൾ തയാറാക്കി നൽകുന്നത്. ഒരു സ്വർണവ്യാപാരിക്കു ലക്കി നിർമിച്ചു നൽകിയ ക്ഷണക്കത്ത് ഇതിനകം വൈറലായി. ഇതിലെ അക്ഷരങ്ങള്‍ സ്വർണവും വെള്ളിയും ഉപയോഗിച്ചാണു തയാറാക്കിയിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കാൻ ശുദ്ധമായ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഓരോ കാര്‍ഡും നിർമിക്കുന്നതെന്നു ലക്കി ജിൻഡാൽ അവകാശപ്പെട്ടു. സാധാരണയായി ആളുകള്‍ വിവാഹ ക്ഷണക്കത്തുകള്‍ വായിച്ചശേഷം കളയുകയാണു പതിവ്. എന്നാല്‍ താന്‍ പുറത്തിറക്കിയ കാർഡ് ആളുകള്‍ കളയില്ലെന്നു ലക്കി പറയുന്നു. 10,000 രൂപ മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള വിവാഹ ക്ഷണക്കത്തുകള്‍ ലക്കിയുടെ കടയില്‍ ലഭ്യമാണ്. വിവാഹ സീസൺ അടുക്കുന്നതിനാല്‍ ധാരാളം ഓർഡറുകൾ ലഭ്യമായി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.
Read Moreഅങ്ങനെ കോട്ടയം വഴി പോകണ്ട; ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കി ല്ലെന്ന് കെ.സി. വേണുഗോപാൽ
അമ്പലപ്പുഴ: വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം ഒരു കാരണവശാലും അംഗീക്കരിക്കാനാവില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാല്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കി. വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകാന്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചപ്പോള്‍ അത് പരിഹരിക്കുന്നതിന് പകരം റൂട്ട് മാറ്റാമെന്ന നിര്‍ദേശം അപ്രായോഗികമാണ്. അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ വര്‍ഷം മുഴുവന്‍ വിദേശ സഞ്ചാരികളടക്കം ദൈനംദിനം വന്നുപോകുന്ന ഈ മേഖലയില്‍ വന്ദേഭാരത് പോലെയുള്ള പ്രീമിയം സര്‍വീസുകള്‍ അനിവാര്യമാണ്. വളരെയധികം പരിമിതികളും യാത്രദുരിതവുമാണ് ആലപ്പുഴ തീരദേശ പാതയിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്നത്. വന്ദേഭാരതിന് മുന്‍ഗണന നല്കുന്നതിനാല് മറ്റുട്രെയിനുകള്ക്ക് കാലതാമസം നേരിടുന്നുണ്ട്. സമയക്രമം…
Read Moreറൈഡ് കാൻസൽ ചെയ്തതിനു യുവതിയുടെ ഫോണിലേക്ക് വിളിച്ചത് 17 തവണ: വാട്ട്സാപ്പ് വഴി അശ്ലീലവീഡിയോകളും, ചിത്രങ്ങളും; പിന്നീട് സംഭവിച്ചത് എന്ത്
കാലമെത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഒരു മാറ്റവുമില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൽക്കത്തയിലെ ഒരു ജൂണിയർ വനിതാ ഡോക്ടർ ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്കർ റൈഡ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ബൈക്ക് റൈഡർ എത്താൻ വൈകുമെന്നറിയിച്ചതോടെ അവർ കാൻസൽ ചെയ്തു. പിന്നീട് മറ്റൊരു വണ്ടി വിളിച്ച് അതിൽ പോകേണ്ടി വന്നു. പക്ഷേ ആപ്പ്കാർ കാരണം യുവതി ആപ്പിലായെന്ന് പറയാം. റൈഡ് കാൻസൽ ചെയ്തതിനു പിറ്റേ നിമിഷംതന്നെ ഇവർ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. ശല്യം സഹിക്കാൻ വയ്യാതായതോടെ യുവതി പോലീസിൽ പരാതി നൽകി. പിന്നീട്, ഈ ബൈക്ക് റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദപൂർ സ്വദേശിയായ രാജു ദാസ് എന്ന 41 -കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് യുവതി റൈഡ് ബുക്ക്…
Read More