ചെങ്ങന്നൂർ: വെസ്റ്റ് ബംഗാളിലെ മാൾഡയിൽനിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന 103.32 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ ബസ്സ്റ്റാൻഡിനു മുന്നിൽ നിന്നാണ് ഇന്നലെ പുലർച്ചെ വെസ്റ്റ് ബംഗാളിൽ മാൽഡയിൽ ഹസാർട്ടിൽ അനിഖ്വൽ (26) എന്നയാളെ പിടികൂടിയത്. അയാളുടെ തോൾ സഞ്ചിയിൽ നിന്നാണ് ഹെറോയിൻ കണ്ടെടുത്തത്. ഈ ഹെറോയിനിന് മുന്നര ലക്ഷം രൂപ വില വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്. ചെങ്ങന്നൂർ ഡിവൈഎസ്പി എം. കെ. ബിനുകുമാർ, ഇൻസപെക്ടർ എസ് എച്ച്ഒ എ.സി. വിപിൻ, എസ്ഐമാരായ എസ്. പ്രദീപ്, പി.എസ്. ഗീതു, രാജീവ്, സാലി, സിനീയർ സിപിഒ അരുൺ പാലയൂഴം സിപിഒമാരായ സ്വരാജ് , വിഷ്ണു, രതീഷ് ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ…
Read MoreDay: November 4, 2024
നെല്‍കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി; കൊയ്ത്ത് മെഷീന് വാടക വര്‍ധിപ്പിക്കാന്‍ നീക്കം; മെഷീന് പാടത്തിറക്കാതെ ഏജന്റുമാരുടെ സമ്മര്‍ദതന്ത്രം
കോട്ടയം: ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി അപ്പര്‍കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിരിപ്പുകൃഷിയുടെ രണ്ടാംഘട്ട കൊയ്ത്ത് നടക്കാനുള്ള പാടശേഖരത്തില്‍ കൊയ്ത്ത് യന്ത്രത്തിന്റെ വാടക വര്‍ധിപ്പിക്കാന്‍ നീക്കം. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ മെഷീന് ഇറക്കിയ വാടകയ്ക്കു ഇനി മെഷീനുകള്‍ ഇറക്കാനാവില്ലെന്നാണ് ഏജന്റുമാര്‍ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ അധികമായി ചോദിക്കുന്നത് 500 രൂപയാണ്. സാധാരണയായി കൊയ്ത്ത് ആംഭിക്കുന്നതിനു മുന്നോടിയായി അതാത് ജില്ലാ കളക്ടര്‍മാര്‍ മുന്‍കൈയെടുത്ത് കര്‍ഷകര്‍, പാടശേഖര സമിതിക്കാര്‍, ജില്ലാ കൃഷിവകുപ്പ് അധികൃതര്‍, കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്താണ് കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചിയിച്ചിരുന്നത്. പലപ്പോഴും ജില്ലാ കളക്ടര്‍മാര്‍ സ്ഥലം മാറി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട കൃഷിവകുപ്പ് അധികൃതരാണ് ഇക്കാര്യം കളക്ടര്‍മാരെ അറിയിക്കുന്നതും യോഗം വിളിച്ചു ചേര്ക്കുന്നതിനാവശ്യമായി നടപടികള്‍ സ്വീകരിക്കുന്നതും. ഈ യോഗത്തിലാണ് മെഷീന് വാടക സംബന്ധിച്ചു ഏജന്റുമാരും പാടശേഖര സമിതിയും ചേര്‍ന്നു കരാര്‍ ഉണ്ടാക്കുന്നത്.…
Read Moreശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന എരുമേലി; തീര്‍ഥാടന കാലം 16ന് തുടങ്ങുമെന്നിരിക്കെ ക്രമീകരങ്ങളൊന്നുമായില്ല
എരുമേലി: സ്വാമി ശരണം വിളികളുമായി പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ എരുമേലിയിലേക്കെത്താന് ഇനി 12 ദിനരാത്രങ്ങള്‍ മാത്രം. അടുത്ത മാസം16ന് തീര്‍ഥാടന കാലം തുടങ്ങുമെന്നിരിക്കെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ക്രമീകരണങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡില്‍ കട മുറികളും കുത്തക വ്യാപാരങ്ങളും ലേലം ചെയ്തതും ക്ഷേത്രത്തില്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാകാറായതും ഒഴികെ ഒരുക്കങ്ങള്‍ ആയിട്ടില്ല. തീര്‍ഥാടന പാതകളില്‍ അപകടനിരക്ക് കുറയ്ക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലെ തകര്‍ന്ന റോഡിലെ കുഴികളില്‍ മെറ്റല്‍ പാകിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ടാര്‍ ചെയ്യാന്‍ നടപടികളായിട്ടില്ല. സീബ്ര വരകള്‍, സെന്റര്‍ ലൈന്‍ വരകള്‍, റിഫ്ളക്ടറുകള്‍, അപകട സാധ്യതാ അറിയിപ്പ് ബോര്‍ഡുകള്‍ , ദിശാ ബോര്‍ഡുകള്‍ തുടങ്ങിയവയൊന്നും സ്ഥാപിച്ചിട്ടില്ല. പഴയ ബോര്‍ഡുകളും ലൈനുകളും മിക്കയിടത്തും ചെളിയും അഴുക്കും മൂലം മറഞ്ഞ നിലയിലാണ്. പ്രധാന ശബരിമല പാതകളുടെ നവീകരണം, കുഴികള്‍ നികത്തല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍,…
Read Moreമിഠായി തന്നാൽ പകരം വാടക കാശ് തരാം: ട്രെന്റിംഗ് ആയി യുവാവിന്റെ ഹാലോവീൻ വീഡിയോ
പല തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ഒരു യൂട്യൂബറുടെ ഹാലോവീൻ വീഡിയോ ചലഞ്ച് ആണ് യൂട്യൂബിൽ ട്രെന്റിംഗ് ആകുന്നത്. ജുവാൻ ഗോൺസാലസിന്റെ ThatWasEpic എന്ന ചാനലിലെ വീഡിയോ ആണ് വൈറലാകുന്നത്. ‘ട്രിക്ക് ഓർ ട്രീറ്റ്’ എന്ന പേരിൽ ഹാലോവീൻ ദിവസങ്ഹളിൽ ഓരോ വീടിന് മുൻപിലും മിഠായികൾ വച്ചിട്ടുണ്ടാകും. വിവിധ വേഷങ്ങളിലെത്തുന്നവർ ഓരോ വീട്ടിലും പോയി മിഠായികൾ ചോദിക്കുന്ന പതിവും ഉണ്ട്. അതുപോലെ ഇയാളും ഹാലോവീൻ വേഷത്തിലെത്തി ഓരോ വീടിനു മുന്നിലും പോയി മിഠായികൾ ചോദിക്കുകയാണ്. എന്നാൽ യുവാവ് എന്താണ് ഇത്ര നേരത്തെ മിഠായി ചോദിച്ച് എത്തുന്നതെന്ന് പലരും സംശയിച്ചു. ചിലരൊക്കെ ഇയാൾക്ക് മിഠായി കൊടുക്കുന്നുണ്ട്. മിഠായി വാങ്ങി പകരം വീട്ടുകാർക്ക് യുവാവ് തിരിച്ച് പണം നൽകുകുന്നു. ആദ്യം പണം വാങ്ങാൻ വീട്ടുകാർ മഠിക്കുമെങ്കിലും യുവാവിന്റെ നിർബന്ധപ്രകാരം പണം വാങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. മൂന്ന്…
Read More‘വർക്ക് ഫ്രം ഹോം’ നിർത്തി ഓഫീസിലെത്താൻ പറഞ്ഞു: ഭിന്നശേഷിക്കാരനാണെന്ന് പോലും പരിഗണിക്കാതെ കന്പനി; വൈറലായി പോസ്റ്റ്
ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയ മഹാമാരിയാണ് കോവിഡ്. അതിനു പിന്നാലെയാണ് ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമുമെല്ലാം വളരെ പ്രചാരത്തിലായത്. കോവിഡ് കാലം കഴിഞ്ഞിട്ടും ചില കന്പനികൾ ആ രീതി ഇന്നും തുടരുന്നു. ഓഫീസിലെത്തി ജോലി ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് വർക്ക് ഫ്രം ഹോം എന്നത് നല്ലൊരു ഓപ്ഷനായി മാറി. എന്നാൽ ഇപ്പോൾ കന്പനികളിൽ പലരും തൊഴിലാളികളോട് നേരിട്ട് ജോലിക്ക് ഹാജരാകാൻ നിർബന്ധിക്കുകയാണ്. ഇതവരുടെ ഒരു തന്ത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. വർക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളികൾ ഇതുവഴി കൊഴിഞ്ഞു പോയ്ക്കോളും എന്നാണ് ഇത്തരം കമ്പനികളുടെ മനോഭാവം. ഇപ്പോഴിതാ ഭിന്നശേഷിക്കാരനായ യുവാവ് അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ. ഭിന്നശേഷിക്കാരനായ താൻ കമ്പനിയിൽ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നു. വർക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും പറഞ്ഞതാണ്. എന്നാൽ, ഇപ്പോൾ കമ്പനിയിൽ നിന്നും…
Read Moreഎല്ലാം മായക്കാഴ്ചകളല്ലേ..! ആംബുലൻസിലെ വരവിനെ നിയമപരമായി നേരിടും; ഒറ്റ തന്ത പ്രയോഗം മുഖ്യമന്ത്രിക്കെതിരേയാണെന്ന് ആരാണ് നിശ്ചയിച്ചതെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി : കെ- റെയിൽ പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ- റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. ഒറ്റ തന്ത പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായാണ് തന്റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അദ്ദേഹം ചോദിച്ചു. തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിനിടെ ആംബുലന്‍സിൽ പൂരം നഗരിയിൽ സുരേഷ് ഗോപി എത്തിയതിൽ കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreനവംബർ-ഡിസംബർ മാസങ്ങളിൽ വെടിപൊട്ടിച്ചാൽ ചിലപ്പോൾ ബിരിയാണി കിട്ടിയാലോയെന്ന് ശോഭ പറഞ്ഞു; കള്ളപ്പണത്തിൽ നിന്ന് സുരേന്ദ്രൻ പോക്കറ്റിലാക്കിയ് ഒരുകോടി
തൃശൂർ: സിപിഎം തന്നെ വിലയ്ക്കെടുത്തെന്ന ആരോപണം തള്ളി ബിജെപിയുടെ മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കള്ളപ്പണക്കാരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്താണു ബന്ധമെന്നും സതീഷ് ചോദിച്ചു. ബുദ്ധിമുട്ടുണ്ടെങ്കിൽ ആരിൽനിന്നെങ്കിലും പണം കടംമേടിക്കുമെന്നും ആർക്കും തന്നെ വിലയ്ക്കുവാങ്ങാൻ കഴിയില്ലെന്നും സതീഷ് മാധ്യമങ്ങളോടു പറഞ്ഞു. “കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന കള്ളപ്പണത്തിൽ ഒരു കോടി സുരേന്ദ്രൻ അടിച്ചുമാറ്റിയെന്ന് ധർമരാജൻ എന്നോടു പറഞ്ഞിട്ടുണ്ട്. 30 വർഷമായി ബിജെപി പ്രവർത്തകനാണ്. പാർട്ടിപ്രവർത്തനം നടത്തിയതിന്റെ പേരിലുള്ള കേസുകളാണ് എനിക്കെതിരേയുള്ളത്. വ്യക്തിപരമായ കേസുകളില്ല. എന്നാൽ, എല്ലാവരുടെയും കള്ളപ്പണം ഇടപാടുകളും പാർട്ടിയെ വഞ്ചിച്ച വിവരങ്ങളും അറിയാം. ഇവ പുറത്തുവിടും’’- സതീഷ് പറഞ്ഞു. ശോഭ സുരേന്ദ്രൻ തിടുക്കപ്പെട്ടുനടത്തിയ പത്രസമ്മേളനത്തെയും സതീഷ് തള്ളി. “അവരുടെ പേര് മാധ്യമങ്ങൾക്കുമുന്പിൽ പറഞ്ഞിട്ടില്ല. ആരെ തൃപ്തിപ്പെടുത്താനാണ് ശോഭ കള്ളംപറയുന്നത്? ശോഭയെ പാർട്ടിയുടെ ജില്ലാ ഓഫീസിൽ കടത്തരുതെന്നു പറഞ്ഞയാളാണ് തൃശൂർ ജില്ലാ അധ്യക്ഷൻ അനീഷ്കുമാർ. പത്രസമ്മേളനം…
Read Moreഎല്ലാവരും മനുഷ്യരല്ലേ? പരസ്പരം കാണുന്പോൾ മിണ്ടുന്നതിലും ചിരിക്കുന്നതിലും എന്താണ് തെറ്റ്: ‘കൈ’ വിവാദത്തിൽ പ്രതികരിച്ച് യു. ആർ. പ്രദീപ്
തൃശൂർ: പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി. സരിന് ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം നിഷേധിച്ചതിൽ പ്രതികരണവുമായി ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപ്. എല്ലാവരും മനുഷ്യരല്ലേ? പരസ്പരം കാണുന്പോൾ മിണ്ടുന്നതിലും ചിരക്കുന്നതിലും എന്താണ് തെറ്റ്. എതിർ സ്ഥാനാർഥിയെ കണ്ടാൽ ചിരിക്കുന്നതും മിണ്ടുന്നതും സ്വാഭാവികം. ചിരിക്കുന്നതും കൈ കൊടുക്കുന്നതും മനുഷ്യത്വപരമാണെന്ന് പ്രദീപ് പറഞ്ഞു. ഞായറാഴ്ചയാണ് പാലക്കാട്ട് ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി. സരിന്റെ ഹസ്തദാനം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും നിരസിച്ചത്. സരിൻ നിരവധി തവണ ഇരുവരേും വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇവർ നടന്ന് പോവുകയായിരുന്നു.
Read Moreഇനി ആവേശത്തിന്റെ നാളുകൾ… ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ കായിക മേള; തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ. അബ്ദുറഹ്മാന്, ആര്. ബിന്ദു, ജി.ആര്. അനില്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്. കേളു, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. 3500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും ആലുവ മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 32 സ്കൂളുകളില്‍നിന്നുള്ള 4,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉദ്ഘാടനച്ചടങ്ങിനുശേഷം ബാന്‍ഡ്…
Read Moreനവീൻബാബുവിന്റെ മരണം: മുഖ്യമന്ത്രിക്കു നൽകിയ റവന്യു റിപ്പോർട്ടിൽ തുടർനടപടിയില്ല; കണ്ണൂർ കളക്ടറുടെ മാറ്റം ഉപതെരഞ്ഞെടുപ്പിനു ശേഷം
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു സമർപ്പിച്ച റവന്യു അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തലത്തിൽ തുടർ നടപടി തത്ക്കാലമില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തല വീഴ്ചകളും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും റിപ്പോർട്ട് പരിശോധിച്ചു നൽകിയ ശിപാർശകളിലും ഉദ്യോഗസ്ഥ തല നടപടികൾ നിർദേശിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. റവന്യു അന്വേഷണത്തിനു സമാന്തരമായി പോലീസ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തിൽ അതുകൂടി പൂർത്തിയായ ശേഷമുള്ള റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമുള്ള തുടർ നടപടി സ്വീകരിക്കാമെന്നാണു മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. അതേസമയം, കണ്ണൂർ ജില്ലാ കളക്ടർ അടക്കമുള്ളവരുടെ സ്ഥലംമാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷമാകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചടവും നിലവിലുണ്ട്. ഇതിനാൽ ഇവിടങ്ങളിലെ കളക്ടർമാരെ മാറ്റാനാകില്ല. തെരഞ്ഞെടുപ്പിനിടയിൽ കളക്ടറെ…
Read More