സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളുണ്ട്. ഇത്തരക്കാർക്ക് എട്ടിന്റെ പണിയും ചിലപ്പോൾ കിട്ടാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഉത്തരേന്ത്യക്കാരനായ ഡോക്ടറാണു വൈറലായ വീഡിയോയുടെ സൃഷ്ടികർത്താവ്. തെരുവിൽ പിഞ്ചുകുഞ്ഞിനൊപ്പം ഇരിക്കുന്ന യാചകസ്ത്രീയുടെ അടുത്തേക്ക് അയാള്‍ പോകുന്നു. ഭിക്ഷ പ്രതീക്ഷിച്ച് സ്ത്രീ കൈ നീട്ടി. ഡോക്ടർ അവർക്കു കൊടുത്തതു പണമായിരുന്നില്ല, പകരം ഗർഭനിരോധന ഉറ! ‘കുട്ടികളുള്ള വഴിയോര ഭിക്ഷാടകരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമുള്ള ഏറ്റവും നല്ല മാര്‍ഗം’ എന്ന കുറിപ്പോടെയാണ് ദീപാവലി ദിനത്തിൽ ഡോക്ടർ വീഡിയോ പങ്കുവച്ചത്. വൈറലായെങ്കിലും ഡോക്ടർ തെറിയഭിഷേകത്തിൽ കുളിച്ചു. നിന്ദ്യവും അരോചകവും അനാവശ്യവുമായ വീഡിയോ ആണിതെന്നു സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. ഒടുവിൽ ഡോക്ടർ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി.
Read MoreDay: November 5, 2024
ന്യൂനമർദപാത്തിയും ചക്രവാത ചുഴിയും; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്ദ്പാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയുമുണ്ട്.
Read Moreഫുട്ബോൾ മത്സരത്തിനിടെ താരം മിന്നലേറ്റു മരിച്ചു: ഗോള്‍കീപ്പര്‍ ഗുരുതരാവസ്ഥയിൽ
ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ മത്സരത്തിനിടെ ഫുട്ബോൾ താരം ഇടിമിന്നലേറ്റു മരിച്ചു. യുവന്റഡ് ബെല്ലവിസ്റ്റ എന്ന പ്രാദേശിക ക്ലബിന്റെ താരമായ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ (39)യ്ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. മഴ കനത്തതിനെത്തുടര്‍ന്ന് കളിക്കാര്‍ മൈതാനത്തിനു പുറത്തേക്ക് പോവുമ്പോഴാണ് മെസയ്ക്കു മിന്നലേറ്റത്. മറ്റുചില കളിക്കാർക്കും പൊള്ളലേറ്റു. ഇിതിൽ ടീമിന്റെ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിനിടെയാണു ദുരന്തമുണ്ടായത്.
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്: സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു; മൊബൈൽ ഫോൺ ഹാജരാക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനോട് നിർദേശിച്ചു
തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ മൈബൈൽ ഫോൺ ആരോ ഹാക്ക് ചെയ്താണ് ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സൈബർ പോലീസാണ് അന്വേഷണം നടത്തുന്നത്. ഗോപാല കൃഷ്ണന്റെ മൊബൈൽ ഫോൺ വിശദ പരിശോധനക്ക് ഹാജരാക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ ഈ വിഷയത്തിൽ കേസ് എടുക്കാൻ സാധ്യത ഉള്ളു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സംഭവത്തിൽ വകുപ്പ് തലത്തിലുള്ള അന്വേഷണവും നടക്കും. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചന. ദീപാവലിയുടെ തലേന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്…
Read Moreട്രംപോ, കമലയോ? അമേരിക്ക ഇന്നു പറയും: വോട്ടെടുപ്പ് വൈകിട്ട് 4.30 മുതൽ, ഫലസൂചനകൾ ബുധൻ
വാഷിംഗ്ടൺ ഡിസി: ലോകജനത ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. പ്രാദേശിക സമയം ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് എട്ടുവരെയാണ് പോളിംഗ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ). വോട്ടെടുപ്പ് അവസാനിക്കും മുന്‍പേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. നാളെ രാവിലെയോടെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. അമേരിക്കയുടെ നാൽപത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്നു. ഏതാണ്ട് ഒരു വര്‍ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള്‍ ഫലം പ്രവചനാതീതം. പ്രചാരണത്തിൽ ഇരുവരും ഇഞ്ചോടിച്ചു പോരാട്ടം നടത്തിയതായി അഭിപ്രായ സർവേകൾ പറയുന്നു. സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല.…
Read Moreകരാറുകാരൻ ജീവനൊടുക്കിയ കേസ്; വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി
തലശേരി: സിപിഎം പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പ്രതികളായ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. കരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു എം.ജോസഫ് (44) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി. സിപിഎം പ്രവർത്തകനായ കണ്ണൂർ തെക്കീ ബസാറിലെ പോത്തിക്ക രൂപേഷ് (39), കുറ്റ്യാട്ടൂർ കോരമ്പത്ത് സുജേഷ് (39) എന്നിവർ പ്രതികളായ 306 വകുപ്പ് പ്രകാരമുള്ള കേസാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്. വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രമുഖ അഭിഭാഷകരായ വി.ആർ. നാസർ, പി.എം. അച്യുത്, സോണിയ ഫിലിപ്പ് എന്നിവരാണ് പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.2012 ഏപ്രിൽ 17നാണ് ബിജു എം. ജോസഫ് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയത്. ബിസിനസ് പങ്കാളികളായ പ്രതികളുടെ നിരന്തരമുള്ള ഭീഷണിയെ തുടർന്നാണ് ബിജു ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ…
Read Moreവിജയം ആരുടെ കോർട്ടിൽ: ‘കുള്ളൻ ഹിപ്പൊ’ പറയുന്നു ട്രംപ് ജയിക്കുമെന്ന്; വൈറലായി വീഡിയോ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അടുത്ത പ്രസിഡന്റ് ആരാണെന്നുള്ള കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗിന്റെ പ്രവചനം പുറത്ത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെയാണ് വൈറൽ ഹിപ്പോ തെരഞ്ഞെടുത്തത്. തായ് ലൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നത് കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തിയിരുന്നു. പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർഥികളുടെയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത്. പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നത്.
Read Moreകടം പറയരുതെന്ന് പറഞ്ഞതല്ലേ… പത്തനംതിട്ടയിലെ ആദ്യ ഗ്രാമവണ്ടിയുടെ ഓട്ടം നിലച്ചു; ഡീസൽ കാശ് പെരുനാട് പെരുനാട് ഗ്രാമപഞ്ചായത്ത് നൽകിയില്ല; പറ്റ് തീർത്താൽ ഓടാമെന്ന് കെഎസ്ആർടിസി
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസ് നിലച്ചു. ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് മാസം തോറും കൊടുക്കാമെന്നു പറഞ്ഞിരുന്ന തുക കുടിശികവരുത്തിയതോടാണ് സർവീസ് നിര്‍ത്തിവച്ചത്. ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്ത സംരംഭമായി ആരംഭിച്ച ഗ്രാമവണ്ടി അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവായിരുന്നു ഉദ്ഘാടനം ചെയ്തത്.മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു പരിഹാരം കാണാൻ ഗ്രാമവണ്ടിക്ക് കഴിഞ്ഞിരുന്നു. ബസ് സർവീസുകൾ ഇല്ലാത്ത മേഖലകളെ ബന്ധിപ്പിച്ചായിരുന്നു യാത്ര. പെരുനാട് പഞ്ചായത്തിന്റെ സമീപപഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധമായിരുന്നു ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്.വെച്ചൂച്ചിറ വഴി ചെമ്പനോലി, മടന്തമൺ, അത്തിക്കയം, പെരുനാട്, കൂടാതെ റാന്നിയിൽനിന്ന് അത്തിക്കയം വഴി പെരുനാട്, തിരികെ പെരുനാട് – അത്തിക്കയം, മടന്തമൺ, ചെമ്പനോലി, വെച്ചൂച്ചിറ, പിന്നീട്, ളാഹ, തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ…
Read Moreഒല ഒല ഓലേ… ഒറ്റപ്പനയോലേ… പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാലി-കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയനമനോഹര കാഴ്ചയാണ് പൂവിട്ട കുടപ്പനകള്‍. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി-പാംബ്ല റോഡിന് എതിര്‍വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്. പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും. കുടിയേറ്റ കാലത്ത് പുര മേയുന്നതിന് കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്. താളിയോല ഗ്രന്ഥങ്ങള്‍ക്കും ആശാന് കളരിയില്‍ കുരുന്നുകള്‍ക്ക് അക്ഷരം എഴുതി നല്‍കുന്നതിനും കുടപ്പനകളുടെ ഓലയാണ് ഉപയോഗിച്ചിരുന്നത്. ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയനാമം കോറിഫ എന്നാണ്.
Read Moreകുട്ടികൾ സുഖമായി ഉറങ്ങട്ടെ… അങ്കണവാടി കുരുന്നുകൾക്ക് സ്നേഹസമ്മാനമായി എംഎൽഎയുടെ വക കുഞ്ഞുമെത്തകൾ
റാന്നി: കുരുന്നുകൾക്ക് അങ്കണവാടിയിൽ സുഖനിദ്രയ്ക്ക് പ്രമോദ് നാരായൺ എംഎൽഎയുടെ സ്നേഹസമ്മാനം. നിയോജകമണ്ഡലത്തിലെ എല്ലാ അങ്കണവാടി കുട്ടികൾക്കും കുഞ്ഞുമെത്തകളാണ് വിതരണം ചെയ്തത്. എംഎൽഎ തന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ അങ്കണവാടിയിലെ കുട്ടികൾക്കും 377 മെത്തകളാണ് വാങ്ങി നൽകിയത്. ഇതിനായി മൂന്നുലക്ഷം രൂപയാണ് ഫണ്ടിൽനിന്ന് ചെലവഴിച്ചത്. അങ്കണവാടിയിലെ കുട്ടികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുന്നോടിയായാണ് മെത്തകളുടെ വിതരണം. മെത്തകളുടെവിതരണോദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, കെ.കെ. രാജീവ്, രാധാ സുന്ദർ സിംഗ് എന്നിവർ പ്രസംഗിച്ചു.
Read More