ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് ആധികാരിക ജയം. എവേ പോരാട്ടത്തിൽ ചെന്നൈയിൻ 5-1നു ജംഷഡ്പുർ എഫ്സിയെ തകർത്തു. പ്രതിക് ചൗധരിയുടെ (6) സെൽഫ് ഗോളിലൂടെയായിരുന്നു ചെന്നൈയിൻ ലീഡ് സ്വന്തമാക്കിയത്. ഇർഫാൻ യാഡ്വാദ് (22), കോണർ ഷീൽഡ് (24) എന്നിവരിലൂടെ തുടരെ രണ്ടു ഗോൾ നേടി ലീഡ് നില 3-0ആക്കി. മൂന്നു ഗോളിന്റെ മുൻതൂക്കത്തോടെ ആദ്യ പകുതി അവസാനിപ്പിച്ച ചെന്നൈയിൻ 54 -ാം മിനിറ്റിൽ വിൽമൽ ജോർദാൻ ഗില്ലിലൂടെ നാലാം ഗോളും സ്വന്തമാക്കി. ലൂകാസ് ബ്രാംബില്ലയുടെ (71) വകയായിരുന്നു അഞ്ചാം ഗോൾ. എന്നാൽ, 81 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാവി ഹെർണാണ്ടസ് ജംഷഡ്പുരിനായി ഒരു ഗോൾ മടക്കി. ഏഴു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ജംഷഡ്പുർ നാലാം സ്ഥാനത്താണ്.
Read MoreDay: November 5, 2024
പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുക: പ്രൊഫഷണലിസം കൊണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്; ധ്യാൻ ശ്രീനിവാസൻ
പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ് താൻ ചെയ്യാറുള്ളത്. പ്രിവിലേജുകളൊന്നുമില്ല. ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ് എന്ന് ധ്യാൻ ശ്രീനിവാസൻ. പ്രൊഫഷണലാണെങ്കിൽ പാഷനില്ലെങ്കിൽ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീർത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്. ഇത്രയും ആൾക്കാരുമായുള്ള റിലേഷൻഷിപ്പാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷൻ മാനേജർക്കൊപ്പവും പ്രൊഡക്ഷൻ ഹൗസിനോടൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങൾ വരുമ്പോൾ എന്നെ പരിഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചിട്ടില്ല എന്ന് ധ്യാൻ ശ്രീനിവാസൻ.
Read Moreകറ്റാലൻ ഡെർബിയിൽ ബാഴ്സ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ കറ്റാലൻ ഡെർബിയിൽ എഫ്സി ബാഴ്സലോണയ്ക്കു മിന്നും ജയം. ആദ്യ പകുതിയിൽ മൂന്നു ഗോൾ നേടിയ ബാഴ്സലോണ 3-1നു എസ്പാന്യോളിനെ കീഴടക്കി. ഈ സീസണിൽ ക്ലബ്ബിലെത്തിയ ഡാനി ഓൾമോ (12’, 31’) ഇരട്ട ഗോൾ സ്വന്തമാക്കി. ബ്രസീൽ താരം റാഫീഞ്ഞയുടെ (23’) വകയായിരുന്നു മറ്റൊരു ഗോൾ. കറ്റാലൻ ഡെർബിയിൽ ഇതോടെ ബാഴ്സലോണ തോൽവി അറിയാതെ 27 മത്സരങ്ങൾ പൂർത്തിയാക്കി. മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0നു പാൽമസിനെയും റയൽ സോസിഡാഡ് 2-0നു സെവിയ്യയെയും തോൽപ്പിച്ചു. അത്ലറ്റിക്കോ ബിൽബാവോയും റയൽ ബെറ്റിസും 1-1 സമനിലയിൽ പിരിഞ്ഞു. ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തു വിഹരിക്കുന്നു. 11 മത്സരങ്ങളിൽ 24 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അത്ലറ്റിക്കോ മാഡ്രിഡ് (23) മൂന്നാം സ്ഥാനത്തുണ്ട്.
Read Moreഷാഫി പറമ്പിൽ വർഗീയത കളിക്കുന്നയാൾ;വളർത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യമെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: ഷാഫി പറന്പിൽ അടുത്ത തവണ മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണെന്നും ഷാഫി വർഗീയത കളിക്കുന്നയാളാണെന്നും പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാഫി വീണ്ടും ശ്രമിക്കുമെന്നും രാഹുൽ ഷാഫിക്കുവേണ്ടി പാലക്കാട് മാറിക്കൊടുക്കാമെന്ന് കരുതുന്നുണ്ടോയെന്നും പത്മജ ചോദിച്ചു. എത്ര സഹായിച്ചാലും കാലുവാരുന്നതിൽ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും പത്മജ പറഞ്ഞു. വളർത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരന്പര്യം. ഹൈക്കമാന്റിന് ഒരു രീതി സാധാരണക്കാരന് മറ്റൊരു രീതി എന്നതാണ് കോണ്‍ഗ്രസിലെ കാര്യം. ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്പോഴും ഷാഫി ഇപ്പോഴത്തെ പവർ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തി വിവരങ്ങൾ ചോർത്തിയിരുന്നു. ഉമ്മൻചാണ്ടിക്കതിൽ വലിയ വിഷമമുണ്ടായിരുന്നു. സരിന് ഷെയ്ക്ക്ഹാൻഡ് നൽകാത്ത രാഹുലിന്റെയും ഷാഫിയുടെയും പെരുമാറ്റം മോശമായി. എതിരാളിക്ക് കൈകൊടുത്താൽ എന്താണ് പ്രശ്നമെന്നും പത്മജ ചോദിച്ചു. ഈ വിഷയത്തിൽ പ്രതികരണം നടത്തിയ രമേശ് ചെന്നിത്തലയോട് ബഹുമാനമുണ്ടെന്നും എന്നാൽ സതീശന്റെ പ്രതികരണം കുട്ടികളുടേതു പോലെ ബാലിശമായെന്നും പത്മജ…
Read Moreതിരിച്ചുവരവിനു കാരണം മക്കൾ: വാണി വിശ്വനാഥ്
സിനിമയില്‍ നിന്നു വലിയ ഇടവേള എടുത്തതിനുശേഷം തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ മക്കളാണെന്ന് വാണി വിശ്വനാഥ്. അമ്മ എന്താണ് അഭിനയിക്കാത്തത് എന്നാണ് മക്കള്‍ ചോദിച്ചത്. അവര്‍ കൂടുതലും തമിഴ് സിനിമകളാണ് കാണാറുള്ളത്. ഇടയ്ക്ക് എന്റെ സിനിമകള്‍ കാണും. അത് കണ്ടതിനുശേഷം എന്തിനാണ് അമ്മാ… ഇപ്പോള്‍ അഭിനയം നിര്‍ത്തിയത് എന്നാണ് അവരുടെ ചോദ്യം. ഞാന്‍ ഭയങ്കര മടിച്ചിയായി പോയി. എനിക്ക് മക്കളെ നോക്കാന്‍ തന്നെ 24 മണിക്കൂര്‍ തികയാതെ വരാറുണ്ടായിരുന്നു. ആ മടിയിലൂടെയാണ് ഇടവേള നീണ്ടു പോയത്. പിന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന സംശയമായിരുന്നു. ഈ സിനിമയെ കുറിച്ച് (ഒരു അന്വേഷണത്തിന്റെ തുടക്കം) പറഞ്ഞപ്പോള്‍ വാണി തന്നെ ഇത് ചെയ്യണമെന്നും എങ്കിലേ അത് ശരിയാവുകയുള്ളൂ എന്നും സംവിധായകന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലും വിശ്വാസത്തിലുമാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ വരുന്നത്. വാണി വിശ്വനാഥ് പറഞ്ഞു.
Read Moreഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍… സന്ദീപ് വാര്യരുമായി പറഞ്ഞു തീർക്കാനുള്ള പ്രശ്നങ്ങളേ ഉള്ളൂവെന്ന് സി. കൃഷ്ണകുമാർ
പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളു എന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. സന്ദീപ് വാര്യർ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ചാനലിനു നൽകിയ പ്രതീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. കുടുംബങ്ങളില്‍ ഏട്ടനനിയന്മാര് തമ്മില്‍ പ്രശ്നങ്ങളില്ലേ? സന്ദീപ് എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന ആളാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേയുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ സന്ദീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെയാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്- അദ്ദേഹം പറഞ്ഞു. ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് ഉയർത്തിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട് ചർച്ച. കൽപ്പാത്തിയിൽ ബിജെപിയുടെ വോട്ട് കുറക്കാനായിരുന്നു രണ്ടു മുന്നണികളുടെയും ശ്രമം.…
Read Moreഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതി കാമുകനിൽ നിന്ന് ഗർഭിണിയായി പ്രസവിച്ചു ; കുഞ്ഞിനെ വിറ്റുകിട്ടിയ കാശിനെച്ചൊല്ലി തർക്കം; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്
തഞ്ചാവൂർ: തമിഴ്നാട്ടിൽ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റിൽ. ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെൽവി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ വിറ്റു കിട്ടിയ പണം പങ്കുവച്ചതിനെച്ചൊല്ലി കുഞ്ഞിന്റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തഞ്ചാവൂർ സ്വദേശിയായ യുവതിയാണ് ഈറോഡിലുള്ള ആൺസുഹൃത്തായ സന്തോഷിൽനിന്ന് ഗർഭിണിയായത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗർഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. വീട്ടുകാർ വിഷയം അറിയാതിരിക്കാൻ സുഹൃത്തായ സെൽവിയുടെ വീട്ടിലേക്ക് യുവതി താമസം മാറി. ഈറോഡിലെ സർക്കാർ ആശുപത്രിയിൽ സെപ്റ്റംബർ അവസാനം പെണ്‍കുഞ്ഞിന് ജന്മം നൽകി. അതിനു മുൻപേ നാഗർകോവിൽ സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കാൻ ധാരണയായിരുന്നു.മക്കളില്ലാത്ത ദമ്പതികളിൽനിന്ന് നാലരക്ഷം രൂപ വാങ്ങിയ…
Read Moreനിഖില വിമലയുടെ ‘പെണ്ണ് കേസ്’: വൈറലായി ചിത്രങ്ങൾ
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പെണ്ണ് കേസ്. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണപ്പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും പെണ്ണ് കേസ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ ഫോർ എക്സ്പിരിമെന്റ്സ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറിൽ ആരംഭിക്കും. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ തയാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങൾ. കഥ സംവിധാകന്റേത്…
Read Moreകേരളത്തിന്റെ സിൽവർലൈൻ പദ്ധതി വീണ്ടും ചർച്ചയാവുന്നു; പുതിയ നിബന്ധനകൾ ചെലവ് കൂട്ടും
തിരുവനന്തപുരം: കേരളത്തിന്റെ അർധഅതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൽ വീണ്ടും ചർച്ചയിലേക്ക്. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയാണു പദ്ധതിയെ വീണ്ടും ചൂടു പിടിപ്പിച്ചിരിക്കുന്നത്. കേരളം വിശദപദ്ധതി രേഖ (ഡിപിആർ) സമർപ്പിച്ച് നാലുവർഷം കഴിഞ്ഞിട്ടും റെയിൽവേ ബോർഡോ കേന്ദ്ര സർക്കാരോ അന്തിമാനുമതി ഇതുവരെ നൽകിയിട്ടില്ലെങ്കിലും പുതിയ നിബന്ധനകൾ അടങ്ങിയ കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറുമെന്നു സൂചന. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുറഹിമാനും ഡൽഹിയിൽ കേന്ദ്രമന്ത്രിയെ 2024 ഒക്ടോബർ 16ന് കണ്ടപ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ കാര്യവും ചർച്ച ചെയ്തിരുന്നു. തുടർന്ന്…
Read Moreപുഷ്പ ഒന്നാം ഭാഗം സാമന്ത കൊണ്ടുപോയി, ഇനി ശ്രീലീലയോ; കാത്തിരിപ്പോടെ ആരാധകർ
സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്. ഗുണ്ടൂർ കാരം എന്ന തെലുങ്ക് ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി… എന്ന ഗാനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പ രണ്ടാം ഭാഗത്തിലേക്ക് ശ്രീലീല കൂടി എത്തുമ്പോൾ മറ്റൊരു ട്രെൻഡിംഗ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. രണ്ടാം ഭാഗത്തെ ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ…
Read More