കാട്ടാക്കട: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവ് മരിച്ചു. പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ഞായറാഴ്ച രാത്രി മാറനല്ലൂർ പോങ്ങുംമൂട് മലവിള പാലത്തിൽ വച്ചാണ് അപകടം നടന്നത്. പോസ്റ്റിലിടിച്ച ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയാറായില്ല. മാറനല്ലൂർ പോലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാത്രി തന്നെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സമീപത്തെ സിസിടിവി ദ്യശ്യങ്ങളാണ് തുമ്പായി മാറിയത്. അപകടം നടന്ന സമയവും…
Read MoreDay: November 5, 2024
മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ: ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
സീയൂൾ: യുഎൻ ഉപരോധങ്ങൾ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. ശത്രുവിനു നേർക്ക് ആയുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു വ്യക്തമാക്കുന്നതാണു പരീക്ഷണമെന്നു വിക്ഷേപണത്തിനു പിന്നാലെ ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉൻ പറഞ്ഞു. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുനിന്ന് ദക്ഷിണ കൊറിയയുടെ കിഴക്കൻ കടലിലേക്കാണ് മിസൈൽ തൊടുത്തുവിട്ടത്. ടോക്കിയോയും വിക്ഷേപണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ദൂരപരിധി ഏറ്റവും കൂടിയ മിസൈലാണ് തൊടുത്തുവിട്ടത്. കുത്തനെ മേലോട്ടുവിട്ട മിസൈൽ 86 മിനിറ്റുകൊണ്ട് 7,000 കിലോമീറ്റർ ഉയരത്തിലെത്തി. ചരിച്ചുവിട്ടാൽ ഈ മിസൈലിന് ഇതിന്റെ പലമടങ്ങു ദൂരം സഞ്ചരിക്കാനാകും.
Read Moreദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി: ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഡൽഹിയിലെ ആശുപത്രികളിൽ എത്തിയത് 280ലധികം പേർ. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊള്ളലേറ്റ 20 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പടക്കവുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് പുറമേ മറ്റ് തരത്തിലുള്ള പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Moreസൈക്കിൾ സമ്മാനമായി നൽകാമെന്ന് കൂട്ടുകാർ: ബെറ്റു വച്ച് പടക്കത്തിനു മുകളിൽ ഇരുന്നു; യുവാവിവിന് ദാരുണാന്ത്യം
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്ന യുവാവിന് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളുരുവിലാണ് സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി മദ്യപിച്ചശേഷം സുഹൃത്തുക്കൾ ചേർന്നു പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇതിനിടെയാണു ബെറ്റ് വച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാർഡ് ബോർഡ് കൊണ്ട് മൂടി അതിന് മുകളിൽ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താൽ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കൾ സമ്മാനമായി പറഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായി. പെട്ടിക്ക് മുകളിൽ ശബരീഷ് ഇരിക്കുന്നതും ഒരാൾ പടക്കത്തിന് തീ കൊളുത്തിയ ശേഷം ഓടി മാറുന്നതും വീഡിയോയയിൽ കാണാം. പടക്കം പൊട്ടിയതിനു പിന്നാലെ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോൾ ശബരീഷ് കുഴഞ്ഞു വീഴുന്നതും വീഡിയോയിലുണ്ട്. യുവാവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്നാണു റിപ്പോർട്ടുകൾ. സംഭവത്തിൽ ആറു പേരെ പിടികൂടി…
Read Moreവൈറലാകാൻ ‘ഭിക്ഷ’ നൽകിയ ഡോക്ടറെ കണ്ടംവഴി ഓടിച്ചു! കാരണം കേട്ടാൽ ഞെട്ടും
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളുണ്ട്. ഇത്തരക്കാർക്ക് എട്ടിന്റെ പണിയും ചിലപ്പോൾ കിട്ടാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഉത്തരേന്ത്യക്കാരനായ ഡോക്ടറാണു വൈറലായ വീഡിയോയുടെ സൃഷ്ടികർത്താവ്. തെരുവിൽ പിഞ്ചുകുഞ്ഞിനൊപ്പം ഇരിക്കുന്ന യാചകസ്ത്രീയുടെ അടുത്തേക്ക് അയാള്‍ പോകുന്നു. ഭിക്ഷ പ്രതീക്ഷിച്ച് സ്ത്രീ കൈ നീട്ടി. ഡോക്ടർ അവർക്കു കൊടുത്തതു പണമായിരുന്നില്ല, പകരം ഗർഭനിരോധന ഉറ! ‘കുട്ടികളുള്ള വഴിയോര ഭിക്ഷാടകരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമുള്ള ഏറ്റവും നല്ല മാര്‍ഗം’ എന്ന കുറിപ്പോടെയാണ് ദീപാവലി ദിനത്തിൽ ഡോക്ടർ വീഡിയോ പങ്കുവച്ചത്. വൈറലായെങ്കിലും ഡോക്ടർ തെറിയഭിഷേകത്തിൽ കുളിച്ചു. നിന്ദ്യവും അരോചകവും അനാവശ്യവുമായ വീഡിയോ ആണിതെന്നു സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. ഒടുവിൽ ഡോക്ടർ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി.
Read Moreന്യൂനമർദപാത്തിയും ചക്രവാത ചുഴിയും; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്ദ്പാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയുമുണ്ട്.
Read Moreഫുട്ബോൾ മത്സരത്തിനിടെ താരം മിന്നലേറ്റു മരിച്ചു: ഗോള്‍കീപ്പര്‍ ഗുരുതരാവസ്ഥയിൽ
ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ മത്സരത്തിനിടെ ഫുട്ബോൾ താരം ഇടിമിന്നലേറ്റു മരിച്ചു. യുവന്റഡ് ബെല്ലവിസ്റ്റ എന്ന പ്രാദേശിക ക്ലബിന്റെ താരമായ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ (39)യ്ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. മഴ കനത്തതിനെത്തുടര്‍ന്ന് കളിക്കാര്‍ മൈതാനത്തിനു പുറത്തേക്ക് പോവുമ്പോഴാണ് മെസയ്ക്കു മിന്നലേറ്റത്. മറ്റുചില കളിക്കാർക്കും പൊള്ളലേറ്റു. ഇിതിൽ ടീമിന്റെ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിനിടെയാണു ദുരന്തമുണ്ടായത്.
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്: സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു; മൊബൈൽ ഫോൺ ഹാജരാക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനോട് നിർദേശിച്ചു
തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ മൈബൈൽ ഫോൺ ആരോ ഹാക്ക് ചെയ്താണ് ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സൈബർ പോലീസാണ് അന്വേഷണം നടത്തുന്നത്. ഗോപാല കൃഷ്ണന്റെ മൊബൈൽ ഫോൺ വിശദ പരിശോധനക്ക് ഹാജരാക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ ഈ വിഷയത്തിൽ കേസ് എടുക്കാൻ സാധ്യത ഉള്ളു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സംഭവത്തിൽ വകുപ്പ് തലത്തിലുള്ള അന്വേഷണവും നടക്കും. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചന. ദീപാവലിയുടെ തലേന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്…
Read Moreട്രംപോ, കമലയോ? അമേരിക്ക ഇന്നു പറയും: വോട്ടെടുപ്പ് വൈകിട്ട് 4.30 മുതൽ, ഫലസൂചനകൾ ബുധൻ
വാഷിംഗ്ടൺ ഡിസി: ലോകജനത ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. പ്രാദേശിക സമയം ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് എട്ടുവരെയാണ് പോളിംഗ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ). വോട്ടെടുപ്പ് അവസാനിക്കും മുന്‍പേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. നാളെ രാവിലെയോടെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. അമേരിക്കയുടെ നാൽപത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്നു. ഏതാണ്ട് ഒരു വര്‍ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള്‍ ഫലം പ്രവചനാതീതം. പ്രചാരണത്തിൽ ഇരുവരും ഇഞ്ചോടിച്ചു പോരാട്ടം നടത്തിയതായി അഭിപ്രായ സർവേകൾ പറയുന്നു. സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല.…
Read Moreകരാറുകാരൻ ജീവനൊടുക്കിയ കേസ്; വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി
തലശേരി: സിപിഎം പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പ്രതികളായ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. കരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു എം.ജോസഫ് (44) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി. സിപിഎം പ്രവർത്തകനായ കണ്ണൂർ തെക്കീ ബസാറിലെ പോത്തിക്ക രൂപേഷ് (39), കുറ്റ്യാട്ടൂർ കോരമ്പത്ത് സുജേഷ് (39) എന്നിവർ പ്രതികളായ 306 വകുപ്പ് പ്രകാരമുള്ള കേസാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്. വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രമുഖ അഭിഭാഷകരായ വി.ആർ. നാസർ, പി.എം. അച്യുത്, സോണിയ ഫിലിപ്പ് എന്നിവരാണ് പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.2012 ഏപ്രിൽ 17നാണ് ബിജു എം. ജോസഫ് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയത്. ബിസിനസ് പങ്കാളികളായ പ്രതികളുടെ നിരന്തരമുള്ള ഭീഷണിയെ തുടർന്നാണ് ബിജു ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ…
Read More