അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അടുത്ത പ്രസിഡന്റ് ആരാണെന്നുള്ള കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗിന്റെ പ്രവചനം പുറത്ത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെയാണ് വൈറൽ ഹിപ്പോ തെരഞ്ഞെടുത്തത്. തായ് ലൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നത് കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തിയിരുന്നു. പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർഥികളുടെയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത്. പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നത്.
Read MoreDay: November 5, 2024
കടം പറയരുതെന്ന് പറഞ്ഞതല്ലേ… പത്തനംതിട്ടയിലെ ആദ്യ ഗ്രാമവണ്ടിയുടെ ഓട്ടം നിലച്ചു; ഡീസൽ കാശ് പെരുനാട് പെരുനാട് ഗ്രാമപഞ്ചായത്ത് നൽകിയില്ല; പറ്റ് തീർത്താൽ ഓടാമെന്ന് കെഎസ്ആർടിസി
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസ് നിലച്ചു. ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് മാസം തോറും കൊടുക്കാമെന്നു പറഞ്ഞിരുന്ന തുക കുടിശികവരുത്തിയതോടാണ് സർവീസ് നിര്‍ത്തിവച്ചത്. ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്ത സംരംഭമായി ആരംഭിച്ച ഗ്രാമവണ്ടി അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവായിരുന്നു ഉദ്ഘാടനം ചെയ്തത്.മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു പരിഹാരം കാണാൻ ഗ്രാമവണ്ടിക്ക് കഴിഞ്ഞിരുന്നു. ബസ് സർവീസുകൾ ഇല്ലാത്ത മേഖലകളെ ബന്ധിപ്പിച്ചായിരുന്നു യാത്ര. പെരുനാട് പഞ്ചായത്തിന്റെ സമീപപഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധമായിരുന്നു ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്.വെച്ചൂച്ചിറ വഴി ചെമ്പനോലി, മടന്തമൺ, അത്തിക്കയം, പെരുനാട്, കൂടാതെ റാന്നിയിൽനിന്ന് അത്തിക്കയം വഴി പെരുനാട്, തിരികെ പെരുനാട് – അത്തിക്കയം, മടന്തമൺ, ചെമ്പനോലി, വെച്ചൂച്ചിറ, പിന്നീട്, ളാഹ, തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ…
Read Moreഒല ഒല ഓലേ… ഒറ്റപ്പനയോലേ… പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാലി-കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയനമനോഹര കാഴ്ചയാണ് പൂവിട്ട കുടപ്പനകള്‍. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി-പാംബ്ല റോഡിന് എതിര്‍വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്. പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും. കുടിയേറ്റ കാലത്ത് പുര മേയുന്നതിന് കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്. താളിയോല ഗ്രന്ഥങ്ങള്‍ക്കും ആശാന് കളരിയില്‍ കുരുന്നുകള്‍ക്ക് അക്ഷരം എഴുതി നല്‍കുന്നതിനും കുടപ്പനകളുടെ ഓലയാണ് ഉപയോഗിച്ചിരുന്നത്. ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയനാമം കോറിഫ എന്നാണ്.
Read Moreകുട്ടികൾ സുഖമായി ഉറങ്ങട്ടെ… അങ്കണവാടി കുരുന്നുകൾക്ക് സ്നേഹസമ്മാനമായി എംഎൽഎയുടെ വക കുഞ്ഞുമെത്തകൾ
റാന്നി: കുരുന്നുകൾക്ക് അങ്കണവാടിയിൽ സുഖനിദ്രയ്ക്ക് പ്രമോദ് നാരായൺ എംഎൽഎയുടെ സ്നേഹസമ്മാനം. നിയോജകമണ്ഡലത്തിലെ എല്ലാ അങ്കണവാടി കുട്ടികൾക്കും കുഞ്ഞുമെത്തകളാണ് വിതരണം ചെയ്തത്. എംഎൽഎ തന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ അങ്കണവാടിയിലെ കുട്ടികൾക്കും 377 മെത്തകളാണ് വാങ്ങി നൽകിയത്. ഇതിനായി മൂന്നുലക്ഷം രൂപയാണ് ഫണ്ടിൽനിന്ന് ചെലവഴിച്ചത്. അങ്കണവാടിയിലെ കുട്ടികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുന്നോടിയായാണ് മെത്തകളുടെ വിതരണം. മെത്തകളുടെവിതരണോദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, കെ.കെ. രാജീവ്, രാധാ സുന്ദർ സിംഗ് എന്നിവർ പ്രസംഗിച്ചു.
Read Moreശാസ്ത്രം തോറ്റു വിശ്വാസം ജയിച്ചു: തീർഥമെന്ന് കരുതി കുടിച്ചത് എസിയിലെ വെള്ളം; വൈറലായി വീഡിയോ
‘വിശ്വാസം പലപ്പോഴും ഭക്തരെ അന്ധരാക്കാറുണ്ട്’ എന്നല്ലേ പറയപ്പെടുന്നത്. ക്ഷേത്രങ്ങളിൽ നിന്നു കിട്ടുന്ന തീർഥവും പള്ളികളിലെ എണ്ണയുമെല്ലാം വിശ്വാസത്തോടെയാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം ഭക്തരുടെ വിശ്വാസ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിൽ വിശ്വാസങ്ങളുടെ മറവിൽ കാട്ടുന്ന കള്ളത്തരങ്ങളെും കാണാൻ സാധിക്കും. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ഒരു ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ ഭക്തർ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില് നിന്നും ഇറ്റുവീഴുന്ന ജലം കുടിക്കുന്നതാണ് വീഡിയോ. ശ്രീകൃഷ്ണന്റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതിയാണ് ആളുകൾ കുടിക്കുന്നത്. ചിലരാകട്ടെ ഗ്ലാസിൽ അവ ശേഖരിക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും. ഇത് എസിയിൽ നിന്നുള്ള വെള്ളമാണെന്നാണ് പറയുന്നത്. തീർഥ ജലം അല്ലന്നും എസിൽ നിന്നും താഴെ വീഴുന്ന വെള്ളം ആണെന്നും ബോധ്യപ്പെട്ടതോടെ വീഡിയോ എടുക്കുന്ന വ്യക്തി മറ്റുള്ളവരോട് ഇത് കുടിക്കരുതെന്ന് പറയുന്നു. ആളുകളോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടും…
Read Moreതലചായ്ക്കാൻ സ്വന്തമായൊരിടം; കരുതലിന്റെ കൈത്താങ്ങിൽ വത്സമ്മയ്ക്കു വീടൊരുങ്ങുന്നു
ഹരിപ്പാട്: ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ കരുത ലിൽ കാർത്തികപ്പള്ളി ചുടുകാട്ടിലെ പരേതനായ തങ്കയ്യന്റെ (സോപ്പാൻ) ഭാര്യ വത്സമ്മയ്ക്കും മകൾക്കുമായി വീട് നിർമിക്കുന്നതിനു തുടക്കമായി. ഇടിഞ്ഞുവീഴാറായ വീട്ടിൽ അന്തിയുറങ്ങിയിരുന്ന ഈ കുടുംബത്തിന് തലചായ്ക്കാൻ സ്വന്തം സ്ഥലം ഒരുക്കുകയാണ് കൂട്ടായ്മ. മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽനിന്നുള്ള നാലുലക്ഷം രൂപയും സൽക്കർമ സത്കാരത്തിലൂടെ ലഭിച്ച 1.60 ലക്ഷം രൂപയും ചേർത്താണ് നിർമാണത്തിനായി ചെലവാക്കുക. കുടുംബത്തിനു പ്രതിമാസം 5,000 രൂപ പെൻഷനും അനുവദിച്ചു. ഇലക്ട്രിക്കൽ ആൻഡ് വയർമെൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ചേപ്പാട് യൂണിറ്റ് വീടിന്റെ പ്ലംബിംഗ്, വയറിംഗ് ജോലികൾ സൗജന്യമായി ചെയ്തു നൽകും. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായ്, അംഗങ്ങളായ ഉല്ലാസ്, മേഴ്സി, കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ്, ഫാ. കാബേൽ കാരിച്ചാൽ തുടങ്ങിയവർ പങ്കെടുത്തു.…
Read Moreകൃഷിഭവനില്‍നിന്ന് നല്കിയ നെല്‍വിത്തുകള്‍ മുളച്ചില്ല; സ്വകാര്യ വ്യക്തിയിൽ നിന്ന് വിത്ത് വാങ്ങിയ വകയിൽ പതിനായിരങ്ങളുടെ നഷ്ടമെന്ന് കർഷകർ
അമ്പലപ്പുഴ: കൃഷിഭവനില്‍നിന്ന് നല്കിയ നെല്‍വിത്തുകള്‍ മുളച്ചില്ല. അധിക സാമ്പത്തിക ഭാരവുമായി കര്‍ഷകര്‍. തകഴി കൃഷി ഭവനില്‍നിന്ന് വിവിധ പാടശേഖരങ്ങളിലായി നല്കിയ വിത്തിലാണ് ചെള്ളും പൊടിയും പാറ്റയും കണ്ടത്. സര്‍ക്കാര്‍ നല്കിയ വിത്ത് മുളയ്ക്കാതെ വന്നതോടെ സ്വകാര്യവ്യക്തികളില്‍നിന്ന് വിത്തുവാങ്ങേണ്ടിവന്നതോടെ കര്‍ഷകര്‍ക്കു പതിനായിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.തകഴി കൃഷിഭവനു കീഴിലെ വേഴപ്രം കിഴക്ക് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് വിതയ്ക്കാനായി ഉമ വിത്ത് നല്‍കിയിരുന്നു. 50 ഏക്കറുള്ള ഇവിടെ കൂടുതലും പാട്ടക്കൃഷിക്കാരാണ്. കഴിഞ്ഞദിവസം വിതയ്ക്കാനായെടുത്തപ്പോഴാണ് വിത്ത് മുളച്ചിട്ടില്ലെന്നറിയുന്നത്. ഇതില്‍ നിറയെ ചെള്ളും പൊടിയുമായിരുന്നു. ഒരേക്കറിന് 40 കിലോ വിത്താണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഇത് തികയാതെ വരുന്നതിനാല്‍ 10 കിലോ കൂടി വിത്ത് വിലയ് ക്കു വാങ്ങിയാണ് സാധാരണ കൃഷി ചെയ്യുന്നത്. ഇത്തവണ എല്ലാ കര്‍ഷകര്‍ക്കും മുളയ്ക്കാത്ത വിത്താണ് ലഭിച്ചത്. ആറ് ഏക്കറുള്ള പാട്ടകൃഷിക്കാരനായ സാന്റോ ജോസഫിന് 13 ചാക്ക് വിത്താണ് ലഭിച്ചത്. ഇതില്‍…
Read Moreആരംഭിക്കലാമാ… ബോസിനെയും മുൻകാമുകനെയും കാമുകിയെം ഒക്കെ ‘ഇടിച്ചു ശരിയാക്കാം’, വെറൈറ്റി ഐഡിയയുമായി ആർട്ടിസ്റ്റുകൾ
നമുക്ക് ഇഷ്ടമല്ലാത്തവരെ പലപ്പോഴും ഇടിച്ച് ചമ്മന്തി ആക്കാനുള്ള ദേഷ്യം ഉള്ളിന്റെയുള്ളിൽ കാണും. എന്നാൽ പ്രത്യക്ഷത്തിൽ അത് പ്രവർത്തികമാക്കാൻ സാധിക്കില്ലങ്കിലും മനസിൽ അവർക്ക് പത്ത് ഇടിയെങ്കിലും നമ്മൾ പണ്ടേ കൊടുത്തിട്ടുണ്ടായിരിക്കും. ഇപ്പോഴിതാ തായ്ലാൻഡിൽ നിന്നൊരു വാർത്തയാണ് വൈറലാകുന്നത്. അവിടുത്തെ ഒരു പ്രതിമ നിർമാണ കടയിൽ ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. ഇങ്ങനെ ആളുകൾ വരുന്നതിന്റെ കാരണം തിരക്കി ചെന്നപ്പോഴാണ് ട്വിസ്റ്റ് മനസിലായത്. അവിടെ എത്തുന്നവർ അവർക്ക് ദേഷ്യം തോന്നുന്ന ആളുടെ പ്രതിമ ഉണ്ടാക്കിക്കും. എന്നിട്ട് അതിനുമുകളിൽ അവരുടെ ദേഷ്യം തീർക്കും. കേൾക്കുന്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇവിടെ എത്തുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ ചിരിയെല്ലാം പന്പ കടക്കും. ഇത് ഒരു തെറാപ്പിയുടെ അനുഭവം നല്‍കുമെന്നും നിങ്ങളെ കൂളാക്കുമെന്നുമാണ് പ്രതിമ തയാറാക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്. നേരിട്ട് പ്രതികാരം ചെയ്യാൻ മനസില്ലാത്ത ആളുകളാണ് പ്രതിമയിൽ ഇടിച്ചെങ്കിലും അവരുടെ ഉള്ളിലെ ദേഷ്യത്തെ മാറ്റുന്നത്. ‘തായ്ലൻഡിലെ…
Read Moreവടിവാളുകൾക്കിടയിലെ നടക്കാൻ ഞങ്ങൾക്ക് ഭയമാ… ഗുണ്ടാസംഘങ്ങളെ താമസിപ്പിക്കുന്ന വീടിന് മുന്നിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ; വീട്ടമ്മയുടെ തലയിടിച്ച് പൊട്ടിച്ച് യുവതിയും കൂട്ടാളികളും
വെച്ചൂർ: വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലുകൊണ്ടുള്ള ഇടിയേറ്റ് വീട്ടമ്മയുടെ തലയ്ക്ക് പരിക്ക്. വെച്ചൂർ മുച്ചൂർക്കാവ് സ്വദേശിനിയാണ് സമീപവാസിയുടെ ആക്രമണത്തിനിരയായത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ തലയിലെ മുറിവിൽ ആറു തുന്നലുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലോടെ മുച്ചൂർക്കാവ് കമ്യൂണിറ്റി സെന്ററിനു സമീപമായിരുന്നു സംഭവം. വെച്ചൂരിലെ മുച്ചൂർകാവിൽ ഗുണ്ടാസംഘാംഗങ്ങളെ താമസിപ്പിക്കുന്ന കുടുംബത്തിനെതിരേ പ്രദേശവാസികൾ പ്രതിഷേധപ്രകടനം നടത്തിയപ്പോൾ ആക്രമിക്കപ്പെട്ട വീട്ടമ്മയും പങ്കെടുത്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധം മാധ്യമ വാർത്തയാതോടെ തന്റെ കുടുംബത്തെ ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയ സ്ത്രീ മറ്റുള്ളവരുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. തർക്കം സംഘർഷമായതോടെ ഇവർ വീട്ടമ്മയെ തള്ളി വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഗുണ്ടാ സംഘങ്ങൾ തമ്പടിക്കുന്ന വീട്ടിലെ സ്ത്രീയാണ് വീട്ടമ്മയെ തള്ളിവീഴ്ത്തി തലയ്ക്ക് കല്ലിനിടിച്ചതെന്നാണ് പരാതി. രണ്ടാഴ്ച മുമ്പ് ഇവിടെയൊരാൾക്ക് കുത്തേറ്റിരുന്നു. സംഭവത്തിൽ വൈക്കം പോലീസ് പരിക്കേറ്റ സ്ത്രീയുടെ മൊഴിയെടുത്തു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതും വാർത്തയാകുന്നതും വീണ്ടും ആക്രമണത്തിനിട…
Read Moreവ്യക്തിയല്ല പ്രശ്നം, ഇടതുപക്ഷ നിലപാടുള്ള എല്ലാവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു: എം. വി. ഗോവിന്ദൻ
ന്യൂഡൽഹി: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയമാണ്, വ്യക്തിയല്ല പ്രശ്നമെന്നും ഇടതുപക്ഷ നിലപാടുള്ള എല്ലാവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. എതിർപാളയത്തിൽനിന്നുള്ളവരെ ഇടതുപക്ഷത്തിലേക്കെത്തിക്കുന്ന പ്രവണത പണ്ടുകാലം മുതലേ ഉണ്ടായിരുന്നുവെന്നും പുതിയ രീതിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. സന്ദീപ് വാര്യരെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി എം.ബി. രാജേഷും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും രംഗത്തെത്തിയിരുന്നു. സന്ദീപുമായി ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കൊടകര കുഴൽപ്പണകേസിന്റെ ഭാഗമായി തുടരന്വേഷണം നടക്കുന്നതിനാൽ ബിജെപി വെപ്രാളത്തിലാണെന്നും ഗോവിന്ദൻ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളിൽ കലഹങ്ങളാണ്. ഇത് ഇടതുസ്ഥാനാർഥിക്ക് അനുകൂലമായ ഘടകങ്ങളായി മാറും- ഗോവിന്ദൻ വ്യക്തമാക്കി.
Read More