കോട്ടയം: കുമാരനല്ലൂര്‍, സംക്രാന്തി, അടിച്ചിറ മേഖലകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മോഷ്ടാവിനു പങ്കുള്ളതായി ഗാന്ധിനഗര്‍ പോലീസിനു വിവരം ലഭിച്ചു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി പളനിസ്വാമി കുമാരനല്ലൂരില്‍ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്ന് അറിയിച്ചു ഗാന്ധിനഗര്‍ പോലീസാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ എത്തി നിരന്തരം മോഷണം നടത്തുന്നതാണ് പളനിയുടെ രീതി. മോഷണത്തിനുശേഷം തിരികെ തമിഴ്നാട്ടിലേക്കു മടങ്ങുകയും ചെയ്യും. നാളുകള്‍ക്കു മുമ്പു വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ കുമാരനല്ലൂര്‍, ഗാന്ധിനഗര്‍ മേഖലയില്‍ എത്തി തമ്പടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ ഗാന്ധിനഗര്‍ പോലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പളനിക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംക്രാന്തി, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍…
Read MoreDay: November 5, 2024
പുത്തൻ രുചിക്കൂട്ടുകളുമായി പഴയിടം: കായിക മാമാങ്കത്തിന് ഊട്ടുപുരയൊരുക്കാൻ ഇത്തവണയും മോഹനന് നമ്പൂതിരി
കായിക പൂരത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ അടുക്കളകള്‍ സജ്ജം. വയറും മനസും ഒരുപോലെ നിറയാന്‍ ഇക്കുറിയും രുചിയുടെ രസക്കൂട്ട് ഒരുക്കുന്നത് പഴയിടം മോഹനന് നമ്പൂതിരി തന്നെ. 17 വേദികളുള്ള കായികമേളയ്ക്ക് ഏഴ് അടുക്കളകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന അടുക്കള മുഖ്യവേദിയായ മഹാരാജാസ് ഗ്രൗണ്ടിനോടു ചേര്‍ന്നാണ്. കളമശേരി സെന്റ് ജോസഫ് സ്കൂള്‍, കൊച്ചി വെളി ഇഎംജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് പനമ്പിള്ളി നഗര്‍, ജിഎച്ച്എസ്എസ്എസ് കടയിരുപ്പ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലാണ് മറ്റ് അടുക്കളകള്‍. ദിവസവും 26,000 ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് ഏഴ് അടുക്കളകളിലായി പാചകം ചെയ്യുന്നത്. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന അടുക്കളയില്‍നിന്നും രാവിലത്തെ ചായ മുതല്‍ വൈകുന്നേരത്തെ അത്താഴം വരെ ലഭ്യമാണ്. പാചകക്കാര്‍ക്ക് പുറമെ നൂറിലധികം സഹായികളും അടുക്കളയുടെ ഭാഗമാണ്. പാചകവും മേല്‍നോട്ടവും നിര്‍ദേശങ്ങളുമായി പാചകപ്പുരയുടെ മുക്കിലും മൂലയിലും ഓടിയെത്തുന്ന പഴയിടം മോഹനന് നമ്പൂതിരി തന്നെയാണ് അടുക്കളയിലെ വേഗമേറിയ താരം. ദിവസവും പ്രഭാതഭക്ഷണം വിവിധ…
Read Moreശക്തമായ മഴയിൽ നിലവിളി നാട്ടുകാർ കേട്ടില്ല; യുവതിയുടെയും മാതാവിന്റെയും അരുംകൊലയിൽ നടുങ്ങി മറവൻതുരുത്ത് ; ഭാര്യയുമായുള്ള സ്വരചേർച്ചയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്
തലയോലപ്പറമ്പ്: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്ന ഭര്‍ത്താവ് നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മറവന്തുരുത്തിയിലുണ്ടായ സംഭവത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ശക്തമായ മഴയുണ്ടായിരുന്നതിനാൽ സമീപവാസികളാരും സംഭവം അറിഞ്ഞില്ല. പോലീസ് എത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. കൊല്ലപ്പെട്ട ശിവപ്രിയയും നാലു വയസുള്ള കുഞ്ഞും ഭാര്യാമാതാവ് ഗീതയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗീതയുടെ മകൻ അപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്ന് ശിവപ്രിയയുടെ ഭർത്താവായ നിധീഷാണ് വീടു നിർമിക്കുന്നതിനു നേതൃത്വം നൽകിയത്. ശിവപ്രിയ ഒരു കടയിൽ ജോലിക്കുപോയിരുന്നു. കുറച്ചുകാലമായി കുഞ്ഞിനെ കാണാൻ വരുന്നതൊഴിച്ചാൽ ഭാര്യ വീടുമായി നിധീഷിനു കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നു പറയപ്പെടുന്നു. ഭാര്യയുമായുള്ള സ്വരചേർച്ച ഇല്ലായ്മയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്. വൈകുന്നേരം വീട്ടിലെത്തിയ നിധീഷ് ഭാര്യാമാതാവുമായി കലഹത്തിലേർപ്പെട്ട് കൊലനടത്തിയതായാണ് പോലീസിന്റെ നിഗമനം.കടയിൽ ജോലിക്കു പോയ ശിവപ്രിയ വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്,സിഐ…
Read More