മാവേലിക്കര: സിനിമ കണ്ട് പ്രചോദനത്തിൽ ബസ് കാത്തുനിന്ന വയോധികയെ കാറിൽ കയറ്റി ആഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ഇടപ്പോൺ എ.വി. മുക്കിൽ പന്തളത്തേക്ക് ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് ഒരു വെളുത്ത കാർ നിർത്തി. പന്തളം എസ്ബിഐ ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങുന്നതിനാണ് ആറ്റുവ സ്വദേശിയായ 75 കാരി ബസ് കാത്തുനിന്നത്. കാറിൽ വന്ന ചെറുപ്പക്കാരൻ വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് കാറിന്റെ പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു. ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും അയാളുടെ ഭാവം മാറി. വയോധികയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. ഒന്നല്ല, മൂന്നുതവണ. മുഖം പൊത്തി ശ്വാസം മുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ…
Read MoreDay: November 6, 2024
സംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ആന്റിബയോട്ടിക്കുകള്‍ ഇനി നീല കവറുകളില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോട്ടയം: മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്കുമ്പോള് തിരിച്ചറിയുന്നതിനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കും. സംസ്ഥാനത്ത് ആദ്യമായി നീല കവറുകളില്‍ ആന്റിബയോട്ടിക്കുകള്‍ നൽകുന്നതിന് കോട്ടയത്തു തുടക്കം കുറിക്കും. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഡോ.കെ. സുജിത്കുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് കോട്ടയത്ത് പദ്ധതി ആദ്യം നടപ്പാക്കുന്നത്. മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയായി വരികയാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ കവറുകള്‍ മരുന്നു കടകളില്‍ എത്തിക്കും. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു ഡ്രഗ്സ് കണ്ട്രോള് വകുപ്പാണ് ആദ്യം നീലക്കവറുകള് നല്‍കുന്നത്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്. പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയല്‍ പ്രതിരോധ പോസ്റ്ററിന്റെയും കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) വാര്‍ഷിക പൊതുയോഗത്തില്‍ കോട്ടയത്ത് നടത്തിയിരുന്നു.…
Read Moreശബരിമല തീര്‍ഥാടനം: കോട്ടയത്തെ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിര്‍ണയിച്ചു
കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും കോട്ടയം റെയില്‍വേ സ്റ്റേഷന് കാന്റീന്, റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ വില നിര്‍ണയിച്ചത്. വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്ററന്ററുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കണം. പൊതുവിതരണ വകുപ്പ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പറും വിലവിവരപ്പട്ടികയില്‍ ചേര്‍ക്കണം. ഇനം- വില (ജിഎസ്ടി ഉള്‍പ്പെടെ) 1 കുത്തരി…
Read Moreഎരുമേലിയിലേക്ക് പറന്നും പാഞ്ഞും വരാം; റെയില്‍വേയും എയര്‍പോര്‍ട്ടും പ്രതീക്ഷ
നിരവധി തടസങ്ങള്‍ നിലനില്‍ക്കെയും എരുമേലിയില്‍ എയര്‍പോര്‍ട്ടും റെയില്‍വേയും എത്തുമെന്നു പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും കാല് നൂറ്റാണ്ടായി ഇഴയുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്. ശബരിപാത ഒഴിവാക്കാനും പകരം ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്ക് പാത നിര്‍മിക്കാനും ഏറെക്കുറെ തീരുമാനിച്ചിരുന്നു. അങ്കമാലിയില്‍നിന്ന് എരുമേലി വരെ വിഭാവനം ചെയ്യുന്ന പാത ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ നേട്ടമാകും. നിലവില്‍ കാലടി വരെ പാതയും പാലവും പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ പാത കടന്നുപോകുന്നു. ജില്ലയില്‍ പാലാ – തൊടുപുഴ റോഡില്‍ പിഴക് വരെ മാത്രം റവന്യു റെയില്‍വേ സംയുക്ത സര്‍വേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാമപുരം മുതല്‍ എരുമേലി വരെ ആകാശ സര്‍വേ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം,…
Read Moreകള്ളപ്പണമുണ്ടാക്കുന്നത് പിണറായി വിജയന്റെ പാർട്ടി; പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരം; പോലീസുകാർക്കെതിരെ നടപടിയെടുക്കണം; രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്
പാലക്കാട്: കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുധാകരന്. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ഈ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു. അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന് പറഞ്ഞു. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയും കള്ളപ്പണവുമായി ബന്ധപ്പെട്ട സംഭവമില്ല. രാത്രിയില്‍ പരിശോധിച്ചിട്ട് കള്ളപ്പണം…
Read Moreശോഭ കെടുത്തി… പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും; ശോഭ സുരേന്ദ്രനെതിരേ പ്രതിഷേധം; സതീഷിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശോഭയെന്ന് അടക്കം പറച്ചിൽ
തൃശൂർ: പാർട്ടിയോടു കൂടിയാലോചിക്കാതെ തന്നിഷ്ടപ്രകാരമുള്ള ശോഭ സുരേന്ദ്രന്റെ പോർവിളി പത്രസമ്മേളനങ്ങൾക്കെതിരേ ബിജെപിയിൽ കടുത്ത പ്രതിഷേധം. ശോഭയ്ക്കെതിരേ കേന്ദ്രത്തിൽനിന്നു കടുത്ത നടപടി വരുമെന്നു നേതാക്കൾ സൂചിപ്പിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ശോഭ സുരേന്ദ്രൻ അനാവശ്യ ഇടപെടൽ നടത്തിയെന്നാണു പാർട്ടി വിലയിരുത്തൽ. സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞതും പിന്നീട് സതീഷ് ഫോട്ടോ പുറത്തുവിട്ടതുമെല്ലാം പാർട്ടിക്കു ക്ഷീണമുണ്ടാക്കി. പാർട്ടി നേതൃത്വത്തിനെതിരേയുള്ള പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും അണികൾക്കിടയിൽ നീരസമുണ്ടാക്കി. ശോഭയുടെ ഡ്രൈവറായി സതീഷ് പ്രവർത്തിച്ചിട്ടുണ്ടെന്നു ബിജെപി ജില്ലാ നേതാക്കൾതന്നെ വ്യക്തമാക്കുന്നു. സതീഷിനു പിന്നിൽ ശോഭയാണെന്നു കരുതുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെങ്കിലും ശോഭയാണു മാസ്റ്റർ ബ്രെയിൻ എന്നുതന്നെയാണ് പല നേതാക്കളും കരുതുന്നത്. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന, സമൂഹത്തിൽ ഉയർന്ന വ്യക്തിത്വമുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിച്ചെന്നും നേതാക്കൾക്കിടയിൽ ആക്ഷേപമുണ്ട്.…
Read Moreപോലീസ് മുറിയിലേക്ക് ഇരച്ചുകയറി; പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല; പിന്നിൽ വലിയ ഗൂഢാലോചന; അങ്ങേയറ്റം നീതിനിഷേധമുണ്ടായതായി ബിന്ദു കൃഷ്ണ
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘ഉറങ്ങിക്കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പോലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പോലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ചുപുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത്’- ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്.
Read More