തിരുവനന്തപുരം : കോർപ്പറേഷൻ വളപ്പിൽ വീണ്ടും ആത്മഹത്യഭീഷണി സമരവുമായി ശുചീകരണ തൊഴിലാളികൾ. ഇന്ന് രാവിലെ പെട്രോളും കയറുമായി രണ്ട് യുവാക്കൾ മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലും സമാന രീതിൽ ശുചീകരണത്തൊഴിലാളികൾ സമരം നടത്തിയിരുന്നു. അന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ ഇവരുടെ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. മാലിന്യ ശേഖരണ ശുചീകരണ തൊഴിലാളികളെ ശുചീകരണ സേനയായി അംഗീകരിക്കുക , തൊഴിലാളികളുടെ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ശുചീകരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാലമായി കുടിൽ കെട്ടി സമരം നടത്തുന്ന തൊഴിലാളികൾ ആണ് ആത്മഹത്യ ഭീഷണി മുഴക്കി മരത്തിനുമുകളിൽ കയറി നിലയുറപ്പിച്ചത്. ഇവർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനെതിരെ കോർപറേഷൻ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആത്മഹത്യാഭീഷണി…
Read MoreDay: November 6, 2024
സിപിഐയോട് സിപിഎമ്മിന് കുടിപ്പക; സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം ഉപേക്ഷിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന് സിപിഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോർട്ടിലെ പരാമർശം സിപിഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് ദാനം ചെയ്ത പി.കെ.വാസുദേവൻ നായരുടെ മുഖ്യമന്ത്രി സ്ഥാനം 1979 ൽ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി സിപിഐ ബലിയർപ്പിച്ചു. അതിനു ശേഷം സിപിഎം പറമ്പിലെ കുടികിടപ്പുകാർ മാത്രമാണ് സിപിഐക്കാർ. കുടിയാനോടുള്ള ജന്മിയുടെ പഴയ മനോഭാവമാണ് സിപിഎം ഇപ്പോഴും അവരോട് പുലർത്തുന്നത്. കേരളം കഴിഞ്ഞാൽ സിപിഎം നേക്കാൾ ശക്തിയുള്ള പാർട്ടിയായ സിപിഐ യെയാണ് സിപിഎം അവലോകന റിപ്പോർട്ടിലൂടെ അധിക്ഷേപിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. സിപിഐയിലെ അച്യുതമേനോനും പികെവിയും മുഖ്യമന്ത്രിമാരായിരുന്ന കോൺഗ്രസുമായി സഖ്യമുണ്ടായിരുന്ന 1969 മുതൽ 79 വരെയുള്ള സുവർണകാലം ബിനോയ് വിശ്വത്തിന് അയവിറക്കാനേ കഴിയൂ. സിപിഎമ്മിന്റെ ആട്ടും തുപ്പുമേറ്റു കഴിയുന്ന സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം…
Read Moreതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി; യുഡിഎഫും ബിജെപിയും കള്ളപ്പണമൊഴുക്കുന്നെന്ന് എൻ.എൻ.കൃഷ്ണദാസ്
പാലക്കാട്: യുഡിഎഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു. സിപിഎം-ബിജെപി നേതാക്കൾ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. അതിൽ ഒരു ഡീലുമില്ല. ഷാഫി പറന്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. പോലീസിലും ആശയക്കുഴപ്പം പാലക്കാട് : വിവാദമായ പാലക്കാട് പാതിരാപരിശോധന വിഷയത്തിൽ പോലീസിനുള്ളിലും ആശയക്കുഴപ്പം. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട പോലീസിന്റെ വിശദീകരണത്തിലാണ് ആശയക്കുഴപ്പം. സ്ഥിരം പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നു പാലക്കാട് എഎസ്പി വിശദീകരിച്ചത്. എന്നാൽ, രഹസ്യ വിവരത്തിന്റെ…
Read Moreപോലീസിന്റെ പാതിരാ പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പാലക്കാട് പോലീസിന്റെ പാതിരാ പരിശോധനയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം മുസ്ലിയാരെ കാണുന്നതിനായി താൻ കോഴിക്കോട്ടേക്ക് വന്നിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.പോലീസ് റെയ്ഡിന്റെ വിവരം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പോലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പോലീസ് പറഞ്ഞു. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാർട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്നും പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
Read Moreപോലീസ് റെയ്ഡ് ആളെക്കൂട്ടി കോണ്‍ഗ്രസ് അട്ടിമറിച്ചു; എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയെന്ന് മന്ത്രി രാജേഷ്
പാലക്കാട്: പോലീസ് റെയ്ഡ് ആളുകളെ കൂട്ടി കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണിതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എൻറെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്.എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയായിട്ടും വസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്.രണ്ട് നേതാക്കളുടെ മുറിയിൽ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പോലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ് : വീണ്ടും വാട്സാപിനെ സമീപിക്കാൻ പോലീസ്; അക്കൗണ്ട് വിവരങ്ങൾ തേടും
തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ ഐ എ എസ് ഉദ്യോഗഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്സാപ് അക്കൗണ്ട് കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജിതമാക്കി. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായ കെ. ഗോപാലകൃഷ്ണന്റെ പരാതി ശരിയല്ലെന്ന് കഴിഞ്ഞ ദിവസം വാട്സാപ് സൈബർ പോലീസിനെ അറിയിച്ചു. ഇതിനു പിന്നാലെ കൂടുതല്‍ കാര്യങ്ങളിൽ വ്യക്തത തേടുകയാണ് പോലീസ്. അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ പോലീസ് വാട്സാപ് മെറ്റ കമ്പനിക്ക് മെയിൽ അയച്ചു. അടുത്ത ദിവസം വിശദമായ വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ദീപാവലിയുടെ തലേന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന് ഗ്രൂപ്പ് അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. ഒരു മതവിഭാഗത്തില്‍ പെട്ടവരെ മാത്രമാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോട ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ വാട്സാപ്…
Read Moreആഡംബര ജീവിതം നയിച്ചപ്പോൾ ലോൺ കുടിശിഖ മുടങ്ങി; വയോധികയെ കാറിൽ കയറ്റി ആഭരണക്കവർച്ച; പെപ്പർ സ്പ്രേ മോഷണത്തിന് പ്രേരണയായത് സിനിമയെന്ന് അറസ്റ്റിലായ യുവാവ്
മാവേലിക്കര: സിനിമ കണ്ട് പ്രചോദനത്തിൽ ബസ് കാത്തുനിന്ന വയോധികയെ കാറിൽ കയറ്റി ആഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ഇടപ്പോൺ എ.വി. മുക്കിൽ പന്തളത്തേക്ക് ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് ഒരു വെളുത്ത കാർ നിർത്തി. പന്തളം എസ്ബിഐ ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങുന്നതിനാണ് ആറ്റുവ സ്വദേശിയായ 75 കാരി ബസ് കാത്തുനിന്നത്. കാറിൽ വന്ന ചെറുപ്പക്കാരൻ വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് കാറിന്റെ പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു. ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും അയാളുടെ ഭാവം മാറി. വയോധികയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. ഒന്നല്ല, മൂന്നുതവണ. മുഖം പൊത്തി ശ്വാസം മുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ…
Read Moreസംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ആന്റിബയോട്ടിക്കുകള്‍ ഇനി നീല കവറുകളില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോട്ടയം: മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്കുമ്പോള് തിരിച്ചറിയുന്നതിനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കും. സംസ്ഥാനത്ത് ആദ്യമായി നീല കവറുകളില്‍ ആന്റിബയോട്ടിക്കുകള്‍ നൽകുന്നതിന് കോട്ടയത്തു തുടക്കം കുറിക്കും. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഡോ.കെ. സുജിത്കുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് കോട്ടയത്ത് പദ്ധതി ആദ്യം നടപ്പാക്കുന്നത്. മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയായി വരികയാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ കവറുകള്‍ മരുന്നു കടകളില്‍ എത്തിക്കും. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു ഡ്രഗ്സ് കണ്ട്രോള് വകുപ്പാണ് ആദ്യം നീലക്കവറുകള് നല്‍കുന്നത്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്. പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയല്‍ പ്രതിരോധ പോസ്റ്ററിന്റെയും കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) വാര്‍ഷിക പൊതുയോഗത്തില്‍ കോട്ടയത്ത് നടത്തിയിരുന്നു.…
Read Moreശബരിമല തീര്‍ഥാടനം: കോട്ടയത്തെ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിര്‍ണയിച്ചു
കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും കോട്ടയം റെയില്‍വേ സ്റ്റേഷന് കാന്റീന്, റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ വില നിര്‍ണയിച്ചത്. വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്ററന്ററുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കണം. പൊതുവിതരണ വകുപ്പ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പറും വിലവിവരപ്പട്ടികയില്‍ ചേര്‍ക്കണം. ഇനം- വില (ജിഎസ്ടി ഉള്‍പ്പെടെ) 1 കുത്തരി…
Read Moreഎരുമേലിയിലേക്ക് പറന്നും പാഞ്ഞും വരാം; റെയില്‍വേയും എയര്‍പോര്‍ട്ടും പ്രതീക്ഷ
നിരവധി തടസങ്ങള്‍ നിലനില്‍ക്കെയും എരുമേലിയില്‍ എയര്‍പോര്‍ട്ടും റെയില്‍വേയും എത്തുമെന്നു പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും കാല് നൂറ്റാണ്ടായി ഇഴയുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്. ശബരിപാത ഒഴിവാക്കാനും പകരം ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്ക് പാത നിര്‍മിക്കാനും ഏറെക്കുറെ തീരുമാനിച്ചിരുന്നു. അങ്കമാലിയില്‍നിന്ന് എരുമേലി വരെ വിഭാവനം ചെയ്യുന്ന പാത ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ നേട്ടമാകും. നിലവില്‍ കാലടി വരെ പാതയും പാലവും പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ പാത കടന്നുപോകുന്നു. ജില്ലയില്‍ പാലാ – തൊടുപുഴ റോഡില്‍ പിഴക് വരെ മാത്രം റവന്യു റെയില്‍വേ സംയുക്ത സര്‍വേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാമപുരം മുതല്‍ എരുമേലി വരെ ആകാശ സര്‍വേ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം,…
Read More