പാലക്കാട്: കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുധാകരന്. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ഈ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു. അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന് പറഞ്ഞു. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയും കള്ളപ്പണവുമായി ബന്ധപ്പെട്ട സംഭവമില്ല. രാത്രിയില്‍ പരിശോധിച്ചിട്ട് കള്ളപ്പണം…
Read MoreDay: November 6, 2024
ശോഭ കെടുത്തി… പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും; ശോഭ സുരേന്ദ്രനെതിരേ പ്രതിഷേധം; സതീഷിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശോഭയെന്ന് അടക്കം പറച്ചിൽ
തൃശൂർ: പാർട്ടിയോടു കൂടിയാലോചിക്കാതെ തന്നിഷ്ടപ്രകാരമുള്ള ശോഭ സുരേന്ദ്രന്റെ പോർവിളി പത്രസമ്മേളനങ്ങൾക്കെതിരേ ബിജെപിയിൽ കടുത്ത പ്രതിഷേധം. ശോഭയ്ക്കെതിരേ കേന്ദ്രത്തിൽനിന്നു കടുത്ത നടപടി വരുമെന്നു നേതാക്കൾ സൂചിപ്പിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ശോഭ സുരേന്ദ്രൻ അനാവശ്യ ഇടപെടൽ നടത്തിയെന്നാണു പാർട്ടി വിലയിരുത്തൽ. സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞതും പിന്നീട് സതീഷ് ഫോട്ടോ പുറത്തുവിട്ടതുമെല്ലാം പാർട്ടിക്കു ക്ഷീണമുണ്ടാക്കി. പാർട്ടി നേതൃത്വത്തിനെതിരേയുള്ള പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും അണികൾക്കിടയിൽ നീരസമുണ്ടാക്കി. ശോഭയുടെ ഡ്രൈവറായി സതീഷ് പ്രവർത്തിച്ചിട്ടുണ്ടെന്നു ബിജെപി ജില്ലാ നേതാക്കൾതന്നെ വ്യക്തമാക്കുന്നു. സതീഷിനു പിന്നിൽ ശോഭയാണെന്നു കരുതുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെങ്കിലും ശോഭയാണു മാസ്റ്റർ ബ്രെയിൻ എന്നുതന്നെയാണ് പല നേതാക്കളും കരുതുന്നത്. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന, സമൂഹത്തിൽ ഉയർന്ന വ്യക്തിത്വമുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിച്ചെന്നും നേതാക്കൾക്കിടയിൽ ആക്ഷേപമുണ്ട്.…
Read Moreപോലീസ് മുറിയിലേക്ക് ഇരച്ചുകയറി; പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല; പിന്നിൽ വലിയ ഗൂഢാലോചന; അങ്ങേയറ്റം നീതിനിഷേധമുണ്ടായതായി ബിന്ദു കൃഷ്ണ
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘ഉറങ്ങിക്കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പോലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പോലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ചുപുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത്’- ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്.
Read More