ആലുവ: വിനോദയാത്രയ്ക്ക് മൂന്ന് ബസുകളിലായി കൊണ്ടുപോയ 135 പ്ലസ് ടു വിദ്യാർഥികൾക്ക് താമസ സൗകര്യം കൊടുക്കാതിരുന്നതിനെതിരേ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. അങ്കമാലി ടൂർ ഓപ്പറേറ്റർ സ്ഥാപനത്തിനെതിരേയാണ് പരാതി നൽകുന്നതെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു. എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെയാണ് പാക്കേജ് ടൂർ എന്ന് പറഞ്ഞ് കഴിഞ്ഞ വെളളിയാഴ്ച കൊണ്ടുപോയത്. എന്നാൽ താമസ സൗകര്യം നൽകാതെ വിദ്യാർത്ഥികളേയും അധ്യാപകരേയും ദുരിതത്തിലാക്കിയതായാണ് പരാതി.2800 രൂപ വീതമാണ് കുട്ടികളിൽ നിന്ന് ടൂർ സ്ഥാപനം വാങ്ങിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആലുവ ആർടിഒയോടും സ്കൂൾ പ്രിൻസിപ്പലിനോടുമാണ് മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read MoreDay: November 7, 2024
മെലിഞ്ഞ ശരീരം, ഒട്ടിയ കവിൾ; സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റേയും ആരോഗ്യത്തിൽ ആശങ്ക
വാഷിംഗ്ടൺ: ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുമൂലം കഴിഞ്ഞ അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെയും സഹയാത്രികൻ ബാരി വിൽമോറിന്റേയും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങൾ പുറത്തു വന്നതോടെ സുനിതയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഉയരുന്നത്. എട്ട് ദിവസം മാത്രം ബഹിരാകാശ നിലയത്തിൽ കഴിയുക എന്ന ലക്ഷ്യത്തോടെ പോയ രണ്ട് ബഹിരാകാശയാത്രികർ ഇവർക്ക് തിരിച്ചുവരാനുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണം മടങ്ങിവരാൻ സാധിക്കാതെ 153 ദിവസമായി അവിടെ കഴിയുകയാണ്. ചിത്രങ്ങൾ പുറത്തായതോടെ ഡോക്ടർമാർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്. പുതിയ ചിത്രങ്ങളിൽ കവിളുകൾ രണ്ടും ഒട്ടി കണ്ണുകൾ കുഴിഞ്ഞ് വളരെ ക്ഷീണിതരായാണ് ഇരുവരും കാണപ്പെടുന്നത്. ഇരുവരുടേയും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം തുടർന്നാൽ…
Read Moreറോഡില്‍ പറക്കുന്ന ബസുകള്‍ക്ക് പൂട്ടിടും; സമയം ക്രമീകരിച്ചാൽ മത്സയോട്ടം കുറയ്ക്കാനകുമെന്ന് ബസ് പാസഞ്ചേർസ് അസോസിയേഷൻ
അത്തോളി: കൂമുള്ളി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന കര്‍ശനമാക്കുന്നു. ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർടിഒ യുടെയും നേതൃത്വത്തിലാണ് കര്‍ശന പരിശോധന നടത്തുന്നത്. എയർഹോൺ ഉപയോഗിക്കൽ , ഫാൻസി ലൈറ്റ് ഉപയോഗിക്കൽ, സ്പീഡ് ഗവർണറിലെ അപാകത, യൂണിഫോം ധരിക്കാതിരിക്കൽ, ഇൻഷൂർ അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. നന്മണ്ട ആർ ടി ഒ നേരത്തെ താക്കീത് ചെയ്തവർക്ക് ഫൈൻ അടക്കാനും ആദ്യഘട്ടത്തിൽ നിയമ ലംഘനം നടത്തിയവർക്ക് താക്കീത് നൽകി. പരിശോധന തുടര്‍ ദിവസങ്ങളിലും തുടരാനാണ് തീരുമാനം. അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു. ഏഴ് ബസുകളിൽ നിന്നും ഫൈൻ ഈടാക്കി. കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് – കുറ്റ്യാടി ലിമിറ്റഡ് ബസുകളുടെ അമിത വേഗതയും സ്പീഡ് ഗവർണർ…
Read Moreആത്മാഭിമാനത്തിന് മുറിവേറ്റ ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് സന്ദീപ് വാര്യര്‍
തൃശൂർ: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്ന് സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു. അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. തന്റെ മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ബിജെപി പ്രവർത്തകനായി നാട്ടിൽ തുടരുമെന്നും സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു. പ്രചാരണത്തില്‍നിന്നു വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം…
Read Moreഫുട്ബോൾ കോച്ചിംഗിന്റെ പേരിൽ തട്ടിപ്പ്; പഴയങ്ങാടി പോലീസിൽ പരാതി പ്രളയം
പഴയങ്ങാടി: വിദ്യാർഥികൾക്ക് ഫുട്ബോൾ കോച്ചിംഗ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടു കൂടിയാണ് അന്‍പതിലധികം രക്ഷിതാക്കൾ പരാതിയുമായി പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിയത്. ബന്ധുര ഫുട്ബോൾ അസോസിയേഷൻ എന്ന പേരിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കോച്ചിംഗ് ക്യാമ്പ് ഒരു വർഷത്തിൽ 96 ദിവസത്തെ പരിശീലനമാണു വാഗ്ദാനം ചെയ്തെങ്കിലും ഒരുവർഷമായിട്ടും 45 ദിവസങ്ങളിൽ മാത്രമാണു പരിശീലനം നൽകിയതെന്ന് രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. 126 കുട്ടികളിൽ നിന്നായി 3,600 രൂപ വീതം ഫീസായും 1,800 രൂപ സ്പോർട്സ് കിറ്റിനുമായി വാങ്ങിയെന്നാണു രക്ഷിതാക്കൾ പറയുന്നത്. 1,800 രൂപ വാങ്ങിയ സ്പോർട്സ് കിറ്റിൽ 500 രൂപയുടെ സാധനങ്ങൾ പോലും ഇല്ലെന്നും ഇവർ പരാതിപ്പെടുന്നു. കോച്ചിംഗ് ക്യാമ്പ് നടത്തുന്ന തളിപ്പറമ്പ് നടുവിൽ സ്വദേശികളായ രണ്ടുപേരെ പഴയങ്ങാടി പോലീസ് വിളിച്ചുവരുത്തി. ഇവരുടെ മൊഴിയിൽ നിന്ന് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്…
Read Moreട്രെന്റിനൊപ്പം… ട്രോളിയുമായി ഗിന്നസ് പക്രു: കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. ട്രോളി ബാഗുമായി നിൽക്കുന്ന ഗിന്നസ് പക്രുവിന്റെ ചിത്രത്തോടൊപ്പം നൈസ് ഡേ എന്ന കാപ്ഷനോടെയാണ് പോസ്റ്റ്. ഇതിന് താഴെ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൂടി കമന്റ് ചെയ്തതോടെ സംഗതി ആകെ കളറായി മാറി. കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്നാണ് പോസ്റ്റിൽ രാഹുലിന്റെ കമന്റ്. ഇതോടെ സൈബറിടങ്ങൾ മൊത്തം പോസ്റ്റ് വൈറലായി. അതേസമയം കള്ളപ്പണ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ രംഗത്തെത്തി. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നുംഅതിനുള്ളിൽ പണമുണ്ടെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ പറഞ്ഞു. കെ പി എം ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു.
Read Moreഇസ്രയേലിനെ വിറപ്പിച്ച് ജിഹാദ് മിസൈലുകൾ: സൈനിക താവളങ്ങൾ ഹിസ്ബുള്ള ആക്രമിച്ചു
ടെഹ്റാൻ: മാരകമായ ജിഹാദ്-2 മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലിനെതിരേ ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലി തുറമുഖനഗരമായ ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിക്കുനേരെയും വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചു. ജിഹാദ് മിസൈലുകൾ ആദ്യമായാണു ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രയേലിനുനേരേ ഹിസ്ബുള്ളയുടെ ആക്രമണം നടന്നത്. അൽ-റാസിലെ സൈനിക താവളത്തിനുനേരേ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രയേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രയേൽ സൈനികർക്കുനേരേ റോക്കറ്റ് ആക്രമണവും നടന്നു. അതിനിടെ, ലെബനന്റെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയും അറിയിച്ചു.…
Read Moreഅമ്മയെ നോക്കാനെത്തി മകളുടെ എട്ടു ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസുമായി ഹോംനഴ്സ് മുങ്ങി; ഒന്നുമറിയില്ലെന്ന പറഞ്ഞ് ഒഴിയാൻ നോക്കിയ മഗ്ദലിന്‍ ഒടുവിൽ കുറ്റസമ്മതം
കൊച്ചി: ജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി മഗ്ദലിന്‍ സെബാസ്റ്റ്യന്‍ (23) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി കെയര്‍ മാര്‍ക്ക് എന്ന ഏജന്‍സി വഴി കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് ഇവര്‍ എളമക്കരയിലെ വീട്ടില്‍ കിടപ്പുരോഗിയായ വൃദ്ധയെ നോക്കാനായി എത്തിയത്. ബംഗളൂരുവില്‍ സംഗീതാധ്യാപികയായ മകളാണ് അമ്മയെ നോക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയത്. ഓഗസ്റ്റ് അഞ്ചിനാണ് മകള്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്. ഈ സമയം ബാഗില്‍ ഡയമണ്ട് നെക്ലേസ് ഉണ്ടായിരുന്നു. ഹോം നഴ്സ് വീട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് നെക്ലേസ് നഷ്ടമായ വിവരം അധ്യാപിക അറിഞ്ഞത്. ഹോം നഴ്സിനോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും താന്‍ എടുത്തിട്ടില്ലെന്ന മറുപടി കിട്ടിയതോടെ വീണ്ടും ബംഗളൂരുവിലെ…
Read Moreട്രോളി ബാഗുകൾക്ക് ഇത്രയും ഗുണങ്ങളോ… യാത്രയ്ക്ക് ബെസ്റ്റ് ട്രോളിതന്നെ
ബാഗുകൾ തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടേയും യാത്രയ്ക്ക് അനുസരിച്ചാകണം ബാഗുകൾ എടുക്കേണ്ടത്. ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാന്റ് ഉള്ളത് ട്രോളി ബാഗുകൾക്കാണ്. ഒന്നിൽ കൂടുകതൽ ദിവസങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ ഷോൾഡർ ബാഗിനേക്കാൾ ട്രോളി ബാഗുകളാകും നല്ലത്. ട്രോളി ബാഗുകളാകുന്പോൾ ഭാരം തോളിൽ ചുമന്ന് യാത്രചെയ്യുമെന്ന പേടിയും വേണ്ട ഉരുട്ടിക്കൊണ്ട് പോകുന്നതിനും സഹായകരമാകുകയും ചെയ്യും. ട്രോളി ബാഗുകൾ ഇരുചക്രത്തിലുള്ളതും നാല് ചക്രത്തിലുള്ളതും വിപണിയിൽ ലഭ്യമാണ്. അതിനാൽ മിക്കവരും ഇന്ന് ട്രോളി ബാഗിനെയാണ് ആശ്രയിക്കുന്നത്.
Read Moreഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച കേസ്; ആത്മഹത്യ പ്രേരണാക്കേസ് റദ്ദ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
തലശേരി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ മൂന്ന് ദിവസത്തിനകം വിചാരണയ്ക്കുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിൽ ഉത്തരവിട്ടു. കണ്ണൂർ മാളികപറമ്പ് കണ്ടത്തിൽ വീട്ടിൽ ധനുഷ (22) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി. 2018 ഓഗസ്റ്റ് ആറിനാണ് ധനുഷയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും ധനുഷയുടെ ഭർതൃ സഹോദരിയുമായ മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ശ്രേയസിൽ ഷാനി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ധനുഷയുടെ മാതാവ് സുധ കേസിൽ കക്ഷി ചേർന്നിരുന്നു. ഒരോ മനുഷ്യരുടെയും മനോനില വ്യത്യസ്തമായിരിക്കുമെന്നും സാഹചര്യങ്ങളാണ് വിലയിരുത്തേണ്ടതെന്നും മുന്ന് ദിവസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു. തലശേരി…
Read More