തലശേരി: “തെറ്റുപറ്റി, അവരുടെ കൈയിൽ ചില തെളിവുകൾ ഉണ്ട്’….വിവാദ യാത്രയയപ്പ് യോഗത്തിനുശേഷം ജില്ലാ കളക്ടറെ കണ്ട എഡിഎം നവീൻ ബാബുവിന്റെ വാക്കുകൾ ഇതാണെന്നാണ് കളക്ടർ അരുൺ കെ. വിജയൻ കൊടുത്ത മൊഴിയിലുള്ളതെന്നു സൂചന. ഇന്നലെ സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. സിറ്റി പോലീസ് കമ്മീഷണൽ അജിത് കുമാർ, ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത്കുമാർ, കണ്ണൂർ എസിപി രത്നകുമാർ, സി ഐ ശ്രീജിത്ത് കൊടേരി എന്നിവർ പങ്കെടുത്ത യോഗത്തിൽ കേസിൽ എല്ലാ വശവും പരിശോധിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നും അന്വേഷണ സംഘം കരുതുന്നു. ഒക്ടോബർ നാലുമുതൽ 15 വരെയുള്ള നവീൻ ബാബുവിന്റെ പ്രവർത്തനങ്ങൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ…
Read MoreDay: November 7, 2024
പ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്. പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കണംആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ഇവയുടെ ശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണ് എങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.…
Read More‘കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നു’; സമഗ്ര അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ
തൃശൂർ: പാലക്കാട് പാതിരാറെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കളവാണെന്നു വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് എം.വി.ഗോവിന്ദൻ ചോദിച്ചു. കുന്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോൾ. കോണ്‍ഗ്രസും ബിജെപിയും ആയിട്ടാണ് ഡീൽ. ഞങ്ങളുടെ…
Read Moreപാതിരാ പരിശോധന നാടകം ഷാഫിയുടെ ആസൂത്രണമാണോ എന്ന് അന്വേഷിക്കണമെന്ന് പി.സരിൻ
പാലക്കാട്: പാലക്കാട് നടന്ന പാതിരാ പരിശോധന നാടകം ഷാഫി പറന്പിൽ ആസൂത്രണം ചെയ്തതാണോ എന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണമെന്നും ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ പറഞ്ഞു. സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ തിരിച്ചറിയാൻ പാലക്കാട്ടുകാർക്ക് കഴിയും. ഷാഫിയുടെ മാസ്റ്റർ പ്ലാനിൽ പെട്ടതാണോ ഇതെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പി സരിൻ, ചാക്കും ട്രോളിയും പ്രധാന പ്രചാരണ വിഷയമാക്കൂമെന്നും കൂട്ടിച്ചേർത്തു.
Read Moreകായംകുളം താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എച്ച് എംസി യോഗങ്ങളിൽ നിരവധി തവണ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരെയും അപകടമരണത്തിൽപ്പെടുന്നവരെയും കായംകുളം താലൂക്കാശുപത്രിയിൽ എത്തിക്കുമ്പോൾ പോലീസ് സർജൻ ഇല്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇത് മരണപ്പെടുന്നവരുടെ ബന്ധുക്കളെ ഉൾപ്പെടെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം കായംകുളം മേഖലയിൽ കൂടിവരികയാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി മരണപ്പെട്ടാൽ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകുക പതിവാണ്. ഇത്തരത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പരിശോധിക്കുന്ന ഡോക്ടർ വിസമ്മതിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്യും. പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കാവൂ എന്നാണ് നിയമം. മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്ത് എന്താണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തണമെന്നുമാണ്…
Read Moreറീല്‍സ് ചിത്രീകരിക്കാന്‍ അഭ്യാസം; ബൈക്കുകൾ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു
നെടുമങ്ങാട് : റീല്‍സ് ചിത്രീകരിക്കാന്‍ അഭ്യാസം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. വലിയമല പോലീസ് പരിധിയില്‍ രണ്ടു ബൈക്കുകളും നെടുമങ്ങാട് പോലീസ് പരിധിയിൽ രണ്ടു ബൈക്കുകളുമാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി പൊലീസ് സ്റ്റേഷനുകളില്‍ കൈമാറിയത്. കുറച്ചു നാളുകളായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡു ചെയ്ത റീല്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അപകടരമായി റോഡില്‍ അഭ്യാസങ്ങള്‍ നടത്തി മറ്റു യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിച്ച് റീല്‍സുകള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. ആരുടെയൊക്കെ വാഹനം പിടിച്ചെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് കൃത്യമായി വിവരം തയാറാക്കിയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ ആരംഭിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് എതൊക്കെ തരത്തിലുള്ള പിഴ ചുമത്തണമെന്ന കാര്യത്തില്‍ ആലോചനയിലാണ് മോട്ടോര്‍ വാഹനവകുപ്പ്. സംസ്ഥാനത്താകമാനം നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴില്‍ നടത്തിയ പരിശോധനയില്‍ ആണ് ബൈക്കുകൾ…
Read Moreഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തി;രാഹുൽമാങ്കുട്ടത്തിൽ പറഞ്ഞത് നുണയെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന റെയ്ഡിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ഹോട്ടൽ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയ നടപടിയിലും മന്ത്രി പി.രാജീവ് പ്രതികരിച്ചു. എല്ലാ സംഘടനകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സംഘടനകള്‍ക്ക് ഉള്ളിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംഘടനകളാണെന്നും മന്ത്രി പറഞ്ഞു.
Read Moreമുറിയിൽ അതിക്രമിച്ചു കയറി ചീത്തവിളിച്ചു: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ എസ്. കലേബ് (22), പട്ടാകുളം അഖില്‍കുമാര്‍ (26), കറുകച്ചാൽ ഉമ്പിടി തച്ചുകുളത്ത് രാഹുൽമോൻ (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പുതുപ്പള്ളി ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദ്ദിച്ചപ്പോൾ സുഹൃത്ത് അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറുകയും ഇയാളെ പിന്തുടർന്നുവന്ന സംഘം അവിടെയുണ്ടായിരുന്ന അന്യസംസ്ഥാന സ്വദേശികളെ ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം അന്യസംസ്ഥാന സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞുതകർക്കുകയും ചെയ്തു. കലേബിനും, അഖിലിനും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreപാതിരാ റെയ്ഡ്: സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. ഉപതെരഞ്ഞെടുപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിനു നേതൃത്വം നല്കുന്ന സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. അര്‍ധരാത്രിയില്‍ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. സേര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല- പരാതിയിൽ പറയുന്നു. പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 നുശേഷം…
Read Moreസംസ്ഥാന സ്കൂള്‍ കായികമേള: അത്ലറ്റിക്സില് ആദ്യ സ്വര്‍ണം മുഹമ്മദ് സുല്‍ത്താന്‍; മുന്നേറ്റം തുടർന്ന് തിരുവനന്തപുരം
കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ കൗമാരക്കുതിപ്പിന് ഇന്ന് രാവിലെ തുടക്കമായി. രാവിലെ 6.10 നാണ് അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിച്ചത്. അത്ലറ്റിക്സില് തീ പാറുന്ന പോരാട്ടം കാഴ്ച വച്ച് ആദ്യ സ്വര്‍ണം മലപ്പുറം കടകശേരി ഐഡിയല്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ മുഹമ്മദ് സുല്‍ത്താന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് മുഹമ്മദ് സ്വര്‍ണം നേടിയത്. മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിലാണ് അത് ലറ്റിക്സ് മത്സരങ്ങള്‍ രാവിലെ 6.10 മുതലാണ് ആരംഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ കെ.പി. ഗീതു സ്വര്‍ണം നേടി. ജൂണിയര്‍ ബോയ്സ് 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ എസ്. ജഗന്നാഥനാണ് സ്വര്‍ണം. ജൂണിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച് എസ് എസിലെ എസ്.അര്‍ച്ചന…
Read More