കാലടി: മരോട്ടിച്ചോടിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് കുനത്താൻ സജിയുടെ മകൻ സോണൽ സജി (22) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 ഓടെ എംസി റോഡിൽ മരോട്ടിച്ചോട് ജംഗ്ഷനിലാണ് അപകടം. അങ്കമാലി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും, കാലടി ഭാഗത്തുനിന്നും വരികയായിരുന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സോണൽ തൽക്ഷണം മരിച്ചു. അങ്കമാലിയിലെ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന സോണറ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അമ്മ: ശീവ. സഹോദരങ്ങൾ: സോന, സോണറ്റ്.
Read MoreDay: November 7, 2024
ജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍
കൊച്ചി: ജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി മഗ്ദലിന്‍ സെബാസ്റ്റ്യന്‍ (23) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി കെയര്‍ മാര്‍ക്ക് എന്ന ഏജന്‍സി വഴി കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് ഇവര്‍ എളമക്കരയിലെ വീട്ടില്‍ കിടപ്പുരോഗിയായ വൃദ്ധയെ നോക്കാനായി എത്തിയത്. ബംഗളൂരുവില്‍ സംഗീതാധ്യാപികയായ മകളാണ് അമ്മയെ നോക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയത്. ഓഗസ്റ്റ് അഞ്ചിനാണ് മകള്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്. ഈ സമയം ബാഗില്‍ ഡയമണ്ട് നെക്ലേസ് ഉണ്ടായിരുന്നു. ഹോം നഴ്സ് വീട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് നെക്ലേസ് നഷ്ടമായ വിവരം അധ്യാപിക അറിഞ്ഞത്. ഹോം നഴ്സിനോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും താന്‍ എടുത്തിട്ടില്ലെന്ന മറുപടി കിട്ടിയതോടെ വീണ്ടും ബംഗളൂരുവിലെ…
Read Moreവിദ്വേഷപ്രസംഗം: മിഥുന് ചക്രവര്‍ത്തിക്കെതിരേ കേസ്
കോൽക്കത്ത: പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നടനും ബിജെപി നേതാവുമായ മിഥുന് ചക്രവര്‍ത്തിക്കെതിരേ കേസെടുത്ത് ബംഗാൾ പോലീസ്. കോല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ മിഥുന് ചക്രവര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണെന്ന് എഫ്ഐആറില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ അംഗത്വ വിതരണ കാന്പയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന് ചക്രബര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്.
Read Moreപ്രിയങ്കയ്ക്കായി പ്രചാരണം: ഖാർഗെ നാളെ നിലമ്പൂരിൽ; വിനേഷ് ഫോഗട്ടും എത്തും
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ 3.15ന് നിലമ്പൂർ നിയജക മണ്ഡലത്തിലെ ചന്തക്കുന്നിൽ നടക്കുന്ന പൊതുയോഗത്തിൽ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. നാളെ ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഖാർഗെ ഹെലികോപ്റ്റർ മാർഗം നിലമ്പൂരിലെത്തും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എംഎൽഎയുമായ വിനേഷ് ഫോഗട്ടും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടക്കുന്ന കോർണർ യോഗമാണ് നാളത്തെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പരിപാടി. തുടർന്ന് ഉച്ചയ്ക്ക് 12ന് നിലമ്പൂർ നിയോജക മണ്ഡലത്തിലെ പോത്തുകല്ലിൽ നടക്കുന്ന കോർണർ യോഗത്തിനു ശേഷം 3.15ന് ചന്തക്കുന്നിൽ നടക്കുന്ന പൊതു യോഗത്തിൽ മല്ലികാർജ്ജുന ഖാർഗെയോടൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
Read Moreആ ഗാനം എന്നെ വല്ലാതെ കുഴപ്പിച്ചു: ഒടുവിൽ ഞാൻ മടുത്തു; എം. ജി. ശ്രീകുമാർ
ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘‘സമയമിതപൂർവ സായാഹ്നം’’ എന്ന ഗാനം എന്നെ ഏറെ കുഴപ്പിച്ചതാണ്. 5 മണിക്കൂറിലധികം സമയമാണ് ആ ഗാനത്തിന്റെ റെക്കോർഡിംഗ് പൂർത്തിയാക്കിയത്. ഔസേപ്പച്ചൻ ചേട്ടൻ എല്ലാത്തരത്തിലും പൂർണത നോക്കുന്നയാളാണ്. ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോൾ എനിക്ക് തൃപ്തിയാകില്ല, ചിലപ്പോൾ ഔസേപ്പച്ചൻ ചേട്ടനു തൃപ്തിയാകില്ല. അങ്ങനെ പാടിപ്പാടി 5 മണിക്കൂറിനു മുകളിൽ പോയി റെക്കോർഡിംഗ്. ഒടുവിൽ ഞാൻ മടുത്തു. ആ പാട്ടിലെ ദാസേട്ടൻ പാടിയ ഭാഗം അമേരിക്കയിൽ വച്ച് റെക്കോർഡ് ചെയ്തതാണ്. അദ്ദേഹം അമേരിക്കയിൽ സെറ്റിൽഡ് ആകാൻ വേണ്ടി പോയതായിരുന്നു. ആ സമയത്ത് അവിടെയൊരു റെക്കോർഡിംഗ് സ്റ്റുഡിയോ ഓക്കെ സെറ്റ് ചെയ്തു. അതിനുശേഷം കുറേപ്പാട്ടുകളൊക്കെ അദ്ദേഹം അവിടെനിന്നു പാടി അയച്ചിട്ടുണ്ട് എന്ന് എം. ജി. ശ്രീകുമാർ
Read Moreഐപിഎല്‍ ലേലത്തിൽ 1574 കളിക്കാര്‍
ജിദ്ദ: ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 മെഗാ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1574 കളിക്കാർ. ഈ മാസം 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് മെഗാ താര ലേലം അരങ്ങേറുന്നത്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 1165 പേര് ഇന്ത്യന്‍ കളിക്കാരാണ്. 409 പേര് വിദേശത്തുനിന്നും രജിസ്റ്റര്‍ ചെയ്തതായി ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.
Read Moreഞെട്ടറ്റ് റയല്‍, സിറ്റി
മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ 2024-25 സീസണിലെ ഏറ്റവും വലിയ ഞെട്ടലില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും. കിലിയന്‍ എംബപ്പെ, ജൂഡ് ബെല്ലിങ്ഗം, വിനീഷ്യസ് ജൂണിയര്‍ എന്നിങ്ങനെ നീളുന്ന താരപ്രഭയിലിറങ്ങിയ റയല്‍ മാഡ്രിഡിനെ 1-3നു ഇറ്റാലിയന്‍ കരുത്തുമായെത്തിയ എസി മിലാന് തകര്‍ത്തെറിഞ്ഞു. പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപിക്ക് എതിരേ എവേ പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയ തോല്‍വി വഴങ്ങി(4-1). ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 4-0നു ജര്‍മന്‍ ക്ലബ്ബായ ലെവര്‍കൂസെനെ കീഴടക്കി. യുവന്റസും ലില്ലയും 1-1 സമനിലയില്‍ പിരിഞ്ഞു.
Read More‘തനിക്കും കുടുംബത്തിനും വേണ്ടി ജ്യോതിക സ്വന്തം കരിയർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ജീവിത ശൈലി എല്ലാം വിട്ട് ചെന്നൈയിൽ താമസം ആക്കി’: സൂര്യ
പതിനെട്ടാമത്തെ വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. വിവാഹത്തിനുശേഷം 27 വർഷം എനിക്കൊപ്പം ചെന്നൈയിൽ ആയിരുന്നു ജ്യോതിക ഉണ്ടായിരുന്നത്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ജ്യോതിക സ്വന്തം കരിയർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ജീവിത ശൈലി എല്ലാം വിട്ടാണ് ചെന്നൈയിൽ താമസം ആക്കിയത്. ബാന്ദ്രയിൽ ആയിരുന്നു ജ്യോതിക ജനിച്ച് വളർന്നത്. 27 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം എന്ന് ജ്യോതിക ആഗ്രഹിച്ചു. ഒരു പുരുഷന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം സ്ത്രീയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളോടൊപ്പം പോകുന്നതിന് ഞാൻ തടസം നിന്നില്ല. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതെ അവളെ മാറ്റി നിർത്തുന്നത് എന്തിനാണ്. നടി എന്ന നിലയിൽ അവളുടെ വളർച്ച എനിക്കും സന്തോഷമുണ്ടാക്കുന്നുണ്ട്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് മാറ്റം വരുത്താൻ പോകുന്നത്. -സൂര്യ
Read Moreബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ എട്ടാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകത്തില്‍. മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകലക്ഷ്യം വിജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കുക എന്നതാണ്.
Read More‘തെരി’ റീമേക്ക്: ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കീർത്തി സുരേഷ്
വിജയ്-അറ്റ്ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ‘ബേബി ജോൺ’ എന്നാണ് ഹിന്ദിയിൽ സിനിമയുടെ ടൈറ്റിൽ. വരുൺ ധവാൻ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിർമിക്കുന്നത്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തെരി’ സിനിമയുടെ അതേ ഫോർമാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്നു വ്യക്തം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.സമാന്തയും എമി ജാക്സണുമായിരുന്നു തെരിയിലെ നായികമാർ. ഹിന്ദിയിലെത്തുമ്പോൾ സമാന്ത അവതരിപ്പിച്ച വേഷമാകും കീർത്തി ചെയ്യുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. എമി ജാക്സൺ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്റോഫ്…
Read More