ഹാവേരി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയായ വിക്രം എന്നറിയപ്പെടുന്ന ഭിഖ റാം (32)ആണ് കർണാകയിലെ ഹാവേരിയിൽ അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പോലീസിനു കൈമാറി. പ്രതികൾ ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് അറിയിച്ചു. നിർമാണ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഇയാൾ ഗൗഡർ ഓനിയിലെ വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Read MoreDay: November 7, 2024
വനംകുളവിയുടെ ആക്രമണം: വിടവാങ്ങിയത് നാടിന്റെ മുത്തശി; വനംകുളവിയും വന്യജീവി, നഷ്ടപരിഹാരം നല്‍കണം; കുളവിയുടെ അഞ്ചിലേറെ കുത്തുകളേറ്റാൽ മരണം
മുണ്ടക്കയം: പുഞ്ചവയൽ പാക്കാനം ഇഞ്ചക്കുഴിയിൽ വനംകുളവിയുടെ കുത്തേറ്റ് മരണപ്പെട്ട കാവനാൽ കുഞ്ഞുപെണ്ണ് (108) നാടിന്റെ മുത്തശിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ദീർഘനാൾ വോട്ടവകാശം രേഖപ്പെടുത്തിയതിന് ജില്ലാ കളക്ടറുടെ പ്രശംസാപത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞുപെണ്ണിന്റെ വീട്ടിലെത്തി നൽകിയിരുന്നു. മലയരയ സമുദായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുരിക്കുംവയൽ ശ്രീ ശബരീശ കോളജ് ഉദ്ഘാടനത്തിന് 2022ൽ മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍ പ്രമുഖ വ്യക്തികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. 17ാം വയസിലാണ് പൂഞ്ഞാറ്റില്‍നിന്ന് പുഞ്ചവയല്‍ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കുഞ്ഞുപെണ്ണ് വരുന്നത്. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത കുഞ്ഞുപെണ്ണിന് നിലത്തെഴുത്ത് മാത്രമായിരുന്നു വിദ്യാഭ്യാസം. ചെറുപ്രായത്തിൽ തുടങ്ങിയ കൃഷിപ്പണി 108-ാം വയസിലും തുടർന്നു. ഈ പ്രായത്തിലും മണ്ണിൽ പണിയെടുക്കുന്ന മുത്തശി നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. അല്പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായി ആരോഗ്യപ്രശ്നങ്ങളൊന്നും 108ാം വയസിലും…
Read Moreഅണ്ണാ പണി പാളി… 24കാരന് പറയും, കുട്ടികള്‍ മോഷ്ടിക്കും; ഒടുവില്‍ ആശാനും പിള്ളേരും വലയില്‍
കോഴിക്കോട്: വാഹനമോഷണത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന അന്തർ ജില്ലാ മോഷണസംഘം പിടിയിൽ. ചാത്തമംഗലം അരക്കംപറ്റ വാലിക്കൽ വീട്ടിൽ രവിരാജ് (സെങ്കുട്ടി-24), പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നു പിടികൂടിയത്. ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ മോഷണംപോയ സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്കിൽനിന്നു മോഷ്ടിച്ച ബൈക്കുമായാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ രവിരാജ് കുട്ടികളെ മോഷണത്തിനുപയോഗിക്കുന്ന വിവരം ലഭിച്ച ഫറോക്ക് ക്രൈം സ്ക്വാഡ്, പ്രതികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ രഹസ്യമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്. ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് രവിരാജ് കുട്ടികളെ മോഷണത്തിലേക്ക് ആകർഷിച്ചിരുന്നത്. നാലായിരം രൂപമുതൽ പതിനായിരം രൂപവരെ മോഷ്ടിച്ച വാഹനങ്ങൾക്ക്…
Read Moreഎന്താ ഇതിനർഥം… സ്കൂട്ടറപകടത്തിൽ ഉടമ മരിച്ചു; സീറ്റിൽനിന്നു മാറാതെ പൂവൻകോഴി!
സ്കൂട്ടർ അപകടത്തിൽ ഉടമ മരിച്ചതിനെത്തുടർന്ന് അപകടസ്ഥലത്തുനിന്നു മാറാതെ തകർന്ന സ്കൂട്ടറിന്റെ മുകളിൽ കയറിനിൽക്കുന്ന പൂവൻകോഴി നാട്ടുകാർക്ക് അദ്ഭുതമായി. ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിലാണ് അസാധാരണ സംഭവം. സ്കൂട്ടറിൽ കോഴിയുമായി പോകുകയായിരുന്ന ഇടമംഗല വില്ലേജിലെ സീതാരാമ ഗൗഡയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ഗൗഡയ്ക്കു ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തു. തന്റെ വീട്ടിൽ നടക്കാനിരുന്ന മംഗളകർമത്തിനു കോഴിയെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടക്കുന്പോൾ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ ഗൗഡയ്ക്കൊപ്പം കോഴിയും റോഡിൽവീണു. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്കു പോയ കോഴി, ആളുകൾ പിരിഞ്ഞുപോയശേഷം തിരിച്ചെത്തി. സ്കൂട്ടറിന്റെ സീറ്റിൽ കയറി നിൽപ്പുറപ്പിച്ചു. ആളുകൾ വരുന്പോൾ കോഴി അടുത്തുള്ള മരത്തിൽ കയറി ഇരിക്കും. അവർ പോയശേഷം വീണ്ടും തിരിച്ചെത്തി സ്കൂട്ടറിനു മുകളിൽ കയറി നിൽക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും കോഴി അവിടെ നിന്നു പോകാതായതോടെ…
Read Moreഎല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകട്ടെ; ട്രംപിന് അഭിനന്ദനം അറിയിച്ച് കമല
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ കമലാ ഹാരിസ് അഭിനന്ദിച്ചു. ഫോണിലൂടെയാണ് കമല ട്രംപിനെ അഭിനന്ദനം അറിയിച്ചത്. ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകട്ടെയെന്ന് കമല ആശംസിച്ചു. പ്രചാരണത്തിൽ ഉടനീളം കമല പ്രകടിപ്പിച്ച പ്രഫഷണലിസത്തെയും, സ്ഥിരതയെയും ട്രംപ് പ്രശംസിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് ചരിത്രപരമായ തിരിച്ചുവരവാണ് ഉണ്ടായത്. 538 അംഗ ഇലക്ടറൽ വോട്ടിൽ ഫലം പുറത്തുവന്നതിൽ 279 നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസായിരുന്നു എതിർസ്ഥാനാർഥി. കമലയ്ക്ക് 223 വോട്ടാണു കിട്ടിയത്. 270 വോട്ടാണു വിജയത്തിനു വേണ്ടത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് എഴുപത്തിയെട്ടുകാരനായ ട്രംപ്. 132 വർഷത്തിനുശേഷം ആദ്യമായാണ് പ്രസിഡന്റായശേഷം പരാജയപ്പെട്ടയാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്റായെന്ന റിക്കാർഡും ട്രംപ്…
Read Moreമമ്മിയും പപ്പയും നോ പറഞ്ഞു, അയ്യോ ഏട്ടായിക്ക് ഇത് വേണ്ട: കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വൈറലായി വീഡിയോ
പലപ്പോഴും തുണിക്കടയിൽ നിന്ന് സാധനം വാങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ ബില്ല് ഉൾപ്പെടെ കൊണ്ടുവന്നാൽ തിരിച്ചെടുക്കുമെന്ന് കടക്കാർ വാഗ്ദാനം നൽകാറുണ്ട്. അതിനു വിഭിന്നമായി ഒരു ബോർഡ് വച്ചിരിക്കുകയാണ് ഒരു കടക്കാരൻ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “മമ്മിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പപ്പ എന്നെ ഇത് ധരിക്കാൻ അനുവദിക്കുന്നില്ല, ഭർത്താവ് എന്നെ ശകാരിക്കുന്നു, ഒരു കാരണവശാലും സാധനം തിരികെ എടുക്കില്ല”.എന്നാണ് കുറിപ്പിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്. മിക്കപ്പോഴും ഇതൊക്കെ എല്ലാ വീട്ടിലും സംഭവിക്കുന്നതാണ്. അതിനാലാകണം കടക്കാരൻ ഇങ്ങനെയൊരു കുറിപ്പ് എഴുതിവച്ചത്. തന്റെ കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഇത്തരത്തിലുള്ള ഒരു ന്യായങ്ങളും പറഞ്ഞു തിരികെ കൊണ്ടുവരേണ്ട എന്നാണ് കടക്കാരൻ കുറിപ്പിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്. എന്തായാലും വൈകാതെതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് ഇതിൽ കമന്റുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഉദയ്പൂരിലെ ഒരു ട്രെൻഡിംഗ് സ്റ്റോറിന്…
Read Moreമമ്മിയും പപ്പയും നോ പറഞ്ഞു, അയ്യോ ഏട്ടായിക്ക് ഇത് വേണ്ട: കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വൈറലായി വീഡിയോ
പലപ്പോഴും തുണിക്കടയിൽ നിന്ന് സാധനം വാങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ ബില്ല് ഉൾപ്പെടെ കൊണ്ടുവന്നാൽ തിരിച്ചെടുക്കുമെന്ന് കടക്കാർ വാഗ്ദാനം നൽകാറുണ്ട്. അതിനു വിഭിന്നമായി ഒരു ബോർഡ് വച്ചിരിക്കുകയാണ് ഒരു കടക്കാരൻ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “മമ്മിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പപ്പ എന്നെ ഇത് ധരിക്കാൻ അനുവദിക്കുന്നില്ല, ഭർത്താവ് എന്നെ ശകാരിക്കുന്നു, ഒരു കാരണവശാലും സാധനം തിരികെ എടുക്കില്ല”.എന്നാണ് കുറിപ്പിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്. മിക്കപ്പോഴും ഇതൊക്കെ എല്ലാ വീട്ടിലും സംഭവിക്കുന്നതാണ്. അതിനാലാകണം കടക്കാരൻ ഇങ്ങനെയൊരു കുറിപ്പ് എഴുതിവച്ചത്. തന്റെ കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഇത്തരത്തിലുള്ള ഒരു ന്യായങ്ങളും പറഞ്ഞു തിരികെ കൊണ്ടുവരേണ്ട എന്നാണ് കടക്കാരൻ കുറിപ്പിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്. എന്തായാലും വൈകാതെതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് ഇതിൽ കമന്റുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഉദയ്പൂരിലെ ഒരു ട്രെൻഡിംഗ് സ്റ്റോറിന്…
Read Moreതെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ച് കൊടുങ്കാറ്റായി ട്രംപ്
വാഷിംഗ്ടൺ: യുഎസിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ചാണ് വൈറ്റ്ഹൗസിലേക്കുള്ള ട്രംപിന്റെ രണ്ടാംവരവ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം സ്വന്തമാക്കിയ ചരിത്രം ഇതിനു മുന്പുണ്ടായതു 132 വർഷം മുന്‍പ്. 1885 മുതൽ 1889 വരെ യുഎസിനെ നയിക്കുകയും നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1893-1897 വരെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്ത ഗ്രോവർ ക്ലീവ്ലാൻഡ് മാത്രമാണ് ട്രംപിനു മുന്‍പ് ഇത്തരമൊരു തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. വിജയത്തിനു തിളക്കംകൂട്ടുന്ന മറ്റൊന്നുകൂടി ഇത്തവണ വോട്ടർമാർ ട്രംപിനു സമ്മാനിച്ചു. 2016ൽ പോപ്പുലർ വോട്ടിന് പിന്നിലായിരുന്ന ട്രംപ് ഇത്തവണ പോപ്പുലർ വോട്ടിലും ഇലക്ടറൽ വോട്ടിലും മുന്നിലെത്തിയാണ് ആധികാരിക വിജയം ഉറപ്പിച്ചത്. 2016ൽ 538 ഇലക്ടറൽ വോട്ടുകളിൽ 304 ഉം നേടി ട്രംപ് വിജയിച്ചുവെങ്കിലും പോപ്പുലർ വോട്ടുകൾ കാര്യമായി നേടാനായിരുന്നില്ല. ട്രംപും ക്ലീവ്ലാൻഡും തമ്മിൽ വേറെയും സാമ്യങ്ങളുണ്ട്. ഇരുവരും ന്യൂയോർക്ക് നിവാസികളാണ്. യുഎസ് കോൺഗ്രസ് അംഗത്വമോ ഫെഡറൽ സർക്കാരിന്റെ മറ്റേതെങ്കിലും…
Read Moreമുപ്പത്തിരണ്ടുകാരി കോളജുകുമാരിയായി ചാറ്റ് ചെയ്തപ്പോൾ വ്യാപാരിക്ക് നഷ്ടം 2.5 കോടി രൂപ; വീഡിയോ കോളിലൂടെ നഗ്നശരീരം കാട്ടി ചാറ്റ് ചെയ്താണ് കൊല്ലത്തെ ദമ്പതികൾ തട്ടിപ്പ് നടത്തിയത്
തൃശൂർ: തൃശൂരിലെ വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ഒറ്റയിൽപടിറ്റതിൽ ഷെമി (ഫാബി-38), തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ വ്യാപാരിയില്‍നിന്നു കൈപ്പറ്റിയ പണംകൊണ്ട് സമ്പാദിച്ച 82 പവൻ സ്വര്‍ണാഭരണങ്ങളും ഒരു ഇന്നോവ, ടയോട്ട ഗ്ലാന്‍സ്, മഹീന്ദ്ര ഥാർ, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് വാഹനങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അങ്കമാലിയിൽനിന്നാണു പ്രതികളെ പിടികൂടിയത്. പോലീസ് പറയുന്നത്: 2020ലാണ് തൃശൂരിലെ വ്യവസായിയെ വാട്സാപ് വഴി ഷെമി പരിചയപ്പെടുന്നത്. എറണാകുളത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയാണെന്നു വിശ്വസിപ്പിച്ച് ബന്ധം തുടർന്നു. ഹോസ്റ്റൽ ഫീസിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി വ്യാപാരിയിൽനിന്ന് കടം വാങ്ങാറുണ്ടായിരുന്നു. പിന്നീട് വീഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് യുവതി വ്യാപാരിയെ കുടുക്കി, ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ…
Read Moreഷാംപൂവാണെന്ന് തെറ്റിദ്ധരിച്ച് യമുനയിലെ വിഷപ്പതയിൽ തലമുടി കഴുകുന്ന സ്ത്രീ: വൈറലായി വീഡിയോ
വിശ്വാസങ്ങൾ പലപ്പോഴും മനുഷ്യനെ അന്ധനാക്കാറുണ്ട്. തങ്ങൾ കാണിക്കുന്നത് മഠയത്തരമാണെന്ന് അറിഞ്ഞിട്ടും വീണ്ടും അത് തന്നെ ആവർത്തിക്കുന്ന കാര്യമോർത്താലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളബോസഹലോൽ വൈറലാകുന്നത്. ഛാത്ത് ഉത്സവത്തിന് മുന്നോടിയായി യമുനാ നദീതീരത്ത് പ്രാർഥനയ്ക്കായി നിരവധി ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. എന്നാൽ രാജ്യതലസ്ഥാനത്ത് മലിനീകരണം ഏറി വരുന്നതിനാൽ കർശനമായ നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. യമുനാ നദി വിഷപ്പതയാൽ നിറഞ്ഞൊഴുകുകയാണ്. എന്നിട്ടു പോലും അത് വകവയ്ക്കാതെ യമുനാ നദിയിലിറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്. നിരവധി സ്ത്രീകൾ കൂട്ടമായി നിന്ന് നദിയിലെ ജലം പ്രാർഥനയോടെ കുടത്തിൽ ശേഖരിക്കുന്നതും മന്ത്രോച്ചാരണത്തോടെ സൂര്യനെ വണങ്ങി നദിയിലേക്ക് തന്നെ ഒഴുക്കി വിടുന്നതും കാണാൻ സാധിക്കും. അവർക്കു പിന്നിലായി വേറെ ഒരു സ്ത്രീ ഒഴുകി വരുന്ന പതയെടുത്ത് ഷാംപൂ ആണെന്ന് തെറ്റിദ്ധരിച്ച് തല കഴുകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ പ്രചരിച്ചതോടെ…
Read More