ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. തുണി മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഫംഗസ് ബാധകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. ഫംഗസ് ബാധിച്ച് കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ വന്നിട്ടുണ്ട്. ഇവർക്കു വേണം മുൻകരുതകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യഭാഗങ്ങൾ, നഖങ്ങൾ, ചർമം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ…
Read MoreDay: November 8, 2024
നവീൻ ബാബുവിന്റെ മരണത്തിൽ അതീവ ദു:ഖമുണ്ട്; ഞാനും ആഗ്രഹിക്കുന്നു, കൃത്യമായ അന്വേഷണം നടക്കണമെന്ന്; സദുദ്ദേശപരമായിരുന്നു ഇടപെടൽ, നിരപരാദിത്വം തെളിയിക്കുമെന്ന് പി. പി.ദിവ്യ
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ദു:ഖമുണ്ടെന്ന് ജയിൽ മോചിതയായ പി. പി. ദിവ്യ. സദുദ്ദേശപരമായിരുന്നു തന്റെ ഇടപെടലെന്നും നിരപരാദിത്വം സമൂഹം മനസിലാക്കുമെന്നും ദിവ്യ പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ദിവ്യ വ്യക്തമാക്കി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ആദ്യ പ്രതികരണം അറിയിച്ചത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ…
Read Moreഎഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പി. പി. ദിവ്യ ജയിൽ മോചിതയായി; സ്വീകരിക്കാൻ പ്രാദേശിക നേതാക്കൾ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ച പി.പി. ദിവ്യ ജയിൽ മോചിതയായി.ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റേയും സിപിഎമ്മിന്റെയും ജില്ലാ നേതാക്കളും എത്തി. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. വ്യാഴാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബർ…
Read Moreകലോത്സവ വേദി കായികശേഷി തെളിയിക്കൽ വേദിയായി; മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിൽ കൂട്ടത്തല്ല്
കോഴിക്കോട്: ആദ്യം വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പൊരിഞ്ഞ അടി ഒടുവില്‍ അധ്യാപകരും ഏറ്റെടുത്തു. ഏതാനും സമയത്തേക്ക് മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവ വേദി കൂട്ടത്തല്ലിന്റെ വേദിയായി. കലോത്സവമായിരുന്നുവെങ്കിലും കായികശേഷി തെളിയിക്കലായിരുന്നു ഏറ്റവും ഒടുവിലത്തെ ഇനം. സാംസ്കാരിക കേരളത്തിനു അപമാനമായി കൂട്ടത്തല്ല് നടന്നത് ഇന്നലെ രാത്രി വൈകിയായിരുന്നു. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ വിധി നിര്‍ണയത്തില്‍ പരാതികളേറെ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കുവെച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നീലേശ്വരം ഗവ. ഹയര്‍സക്കന്‍ഡറി സ്കൂളും ആതിഥേയരായ കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് ട്രോഫി പങ്കിട്ടത്. എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ ചാമ്പ്യന്മാരെന്നും പിടിഎം അനധികൃതമായി മത്സരാര്‍ഥികളെ തിരുകി കയറ്റിയും വിധി നിര്‍ണയത്തില്‍ കൃത്രിമം കാണിച്ചുമാണ് ട്രോഫിക്ക് അര്‍ഹത നേടിയതെന്നും ആരോപിച്ചു നീലേശ്വരം സ്കൂള്‍ അധികൃതര്‍ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍…
Read Moreപ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിച്ചു; 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും പിതാവിന്
നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്ക് ഓടിച്ച കേസില്‍ പിതാവിനു കിട്ടിയതിന് എട്ടിന്റെ പണി. 25,000 രൂപ പിഴ അടക്കേണ്ടി വന്നതിനു പിന്നാലെ കോടതി പിരിയും വരെ തടവും ലഭിച്ചു. നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുള്‍ അസീസി (45) നെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. മെയ് അഞ്ചിന് ചെക്യാട് – പുളിയാവ് റോഡില്‍ വാഹന പരിശോധനക്കിടെയാണ് അസീസിന്റെ മകന് ഓടിച്ച ബൈക്ക് നാദാപുരം കണ്ട്രോള് റൂം സിഐയും സംഘവും പിടികൂടിയത്. വളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ തുക അസീസ് കോടതിയില്‍ അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.
Read Moreഎല്ലാവരും ഉറങ്ങിയെന്ന് ബോധ്യപ്പെടുന്പോൾ അവരെത്തും: രാത്രികാലങ്ങളില്‍ അജ്ഞാതസംഘം വിലസുന്നു: കുറുവാസംഘമെന്നു സംശയം
ചേര്‍ത്തല: ചേര്‍ത്തലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങളില്‍ നഗരം ഭീതിയില്‍. മൂഖംമൂടിധാരികളായ അജ്ഞാതസംഘം മാരകായുധങ്ങളുമായി വിലസുന്നത് ചിലവീടുകളിലെ സിസിടിവി കാമറയില്‍ പതിഞ്ഞതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. മോഷണശ്രമങ്ങള്ക്കു പിന്നില്‍ അക്രമകാരികളായ കുറുവസംഘമെന്നു സംശയമുയരുന്നതും ഇതു പ്രചരിക്കുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില്‍ പലയിടത്തായി മോഷണ ശ്രമങ്ങളുണ്ടായി. മണ്ണഞ്ചേരിയില്‍ കുറുവ സംഘത്തിന്റെ മോഷണത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാന്നിധ്യമാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസമാണ് കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്ന സംഘം നഗരസഭ 32-ാം വാര്‍ഡില്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്നത്. അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപം പണ്ടകശാലപറമ്പില് ശ്രീകേശന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ സംഘം ഓടി രക്ഷപ്പെട്ടു. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ പലവീടുകളിലും മോഷണശ്രമമുണ്ടായി. തുടര്‍ന്ന് സൂര്യപള്ളി ജോസിയുടെ വീടിന് മുന്നിലും മോഷ്ടാക്കള്‍ എത്തി. മൂന്നംഗസംഘം വീടിന് ഗേറ്റിന് വെളിയില്‍ നില്‍ക്കുന്നത് സിസിടിവി കാമറയില്‍…
Read Moreപുലിഭീതിയിൽ നാട്ടുകാർ; വെള്ളോറ, കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്
മാതമംഗലം: പുലി ഭീതി നിലനിൽക്കുന്ന വെള്ളോറ കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർആർടി ടീം, എം പാനൽ റെസ്ക്യു ടീം, നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവർ അടങ്ങുന്ന ടീമാണ് തെരച്ചിൽ നടത്തുന്നത്. കാമറകൾ സ്ഥാപിച്ചതിന് പുറമെ ഡ്രോൺ കാമറ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ കക്കറ കരിമണലിൽ ഒരു വളർത്തു നായയേയും, കഴിഞ്ഞ ദിവസം വെള്ളോറ കടവനാട് അറക്കാൽപ്പാറ രവീന്ദ്രന്റെ വീട്ടിലെ ആടിനേയും പുലി കടിച്ച് കൊന്നിരുന്നു. ഇത് പ്രദേശത്താകമാനം ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്. ഈ മേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾക്ക് ഭീതി മൂലം ടാപ്പിംഗ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. പുലിയെ കുറിച്ചുള്ള വ്യാജ ഫോട്ടോകളും, അഭ്യൂഹങ്ങളും പ്രചരിക്കുന്നതും ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇത്തരത്തിൽ വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ ഇതിൽ നിന്ന് പിൻമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.…
Read Moreസംസ്ഥാന സ്കൂള്‍ കായിക മേള; അത്ലറ്റിക്സില് മലപ്പുറം മുന്നിൽ
കൊച്ചി: കേരള സ്കൂള്‍ കായിക മേളയില്‍ അത്ലറ്റിക്സില് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ മലപ്പുറം മുന്നേറ്റം തുടരുന്നു. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലുമായി 38 പോയിന്റാണ് മലപ്പുറത്തിന് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ജില്ലയായ പാലക്കാട് 30 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാടിന് നാല് സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. 19 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. എറണാകുളത്തിന് രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടുന്ന മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ പി. നിരഞ്ജന സ്വര്‍ണം നേടി. ജൂണിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കുളത്തുവയല്‍. സെന്റ് ജോര്‍ജ്സ് എച്ച്എസ്എസിലെ ആദിത്ത് വി. അനിലാണ് സ്വര്‍ണം. മത്സരങ്ങള്‍ തുടരുകയാണ്. ‘സാറെ ഞാന്‍ സ്വര്‍ണവുമായേ മടങ്ങി വരൂ…’ അധ്യാപകനു…
Read Moreഉരച്ചു നോക്കാൻ ഗ്യാപ്പ് തരും മുൻപേ വിശ്വാസ്യത പിടിച്ചു പറ്റും: മുക്കുപണ്ട മാഫിയ വ്യാപകം; കബളിപ്പിക്കപ്പെടുന്നത് ലക്ഷങ്ങൾ
കോട്ടയം: സംസ്ഥാനത്തു മുക്കുപണ്ട മാഫിയ വ്യാപകമെന്ന് ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്. പ്രഫഷണല്‍ സംഘമാണു മാഫിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുക്കുപണ്ടവുമായെത്തി പ്രൈവറ്റ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു പണവുമായി കടന്നുകളയുന്നവര്ക്കെതിരേ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്നു സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സ്വകാര്യ ബാങ്കുകള്‍ നേരിടുന്നത്. ഇവരുടെ ഉറവിടം കണ്ടെത്തി നിയമത്തിന്റെ മുന്പിലെത്തിച്ചു ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭാരതീയ ന്യായ സംഹിത പരിഷ്കരിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ 66ാമത് സംസ്ഥാന സമ്മേളനം കോടിമത സുമംഗലി ഓഡിറ്റോറിയത്തില്‍ 10ന് നടക്കും. രാവിലെ 11ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്,…
Read Moreഓർമ ഉണ്ടോ ഈ മുഖം… മാസ് ലുക്കില്‍ സുരേഷ് ഗോപി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ സുരേഷ്ഗോപി കഴിഞ്ഞ കുറച്ചു നാളുകളായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ താടിയും മീശയും നീട്ടി വളര്‍ത്തിയാണ് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നത്. ഇപ്പോഴിതാ കിടിലിന്‍ യൂത്ത് ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്. ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് താരം താടിവടിച്ചിരിക്കുന്നത്. മാറ്റം മാത്രമാണ് സ്ഥിരം… എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. അടിപൊളി കമന്റുകളും പുതിയ ലുക്കിനോടുള്ള ഇഷ്ടവും ആരാധകര്‍ പോസ്റ്റിനു താഴെ കുറിക്കുന്നുണ്ട്. എന്നാല്‍ താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം കുറിക്കുന്നവരുമുണ്ട്. സുരേഷ്ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞിരുന്നു. താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുന്നതും അതുകൊണ്ടാണ്.…
Read More