കല്‍പ്പറ്റ: കള്ളപ്പണ വിവാദവും ട്രോളിയുമാണ് പാലക്കാട്ടെ പ്രചാരണ വിഷയമെങ്കില്‍ പുഴുവരിച്ച ഭക്ഷ്യക്കിറ്റിലാണ് വയനാട്ടിലെ പ്രചാരണം ചൂടുപിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെ സിപിഎമ്മും ബിജെപിയും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ റവന്യൂ വകുപ്പിനെതിരേ വിഷയം തിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാരിനെതിരേയാണ് ഈ വിഷയം കോണ്‍ഗ്രസ് ആയുധമാക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം രാഷ്ട്രീയപാര്‍ട്ടികളുടെ സമരത്തെത്തുടര്‍ന്ന് ഇന്നലെ സംഘര്‍ഷഭരിതമായിരുന്നു. ഡിവൈഎഫ്ഐയുടെ സമരത്തിനിടെ പഞ്ചായത്തിലെ മേശയും ബെഞ്ചും ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞിരുന്നു. ഇന്നു രാവിലെ മേപ്പാടി പഞ്ചായത്തിലേക്കു മാര്‍ച്ച് നടത്തുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു പഴകിയ ഭക്ഷ്യ വസ്തുക്കള്‍ നല്കിയ സംഭവം സംസ്ഥാന സര്‍ക്കാരിനെതിരേ തിരിയാതിരിക്കാനായി ഈ വിഷയത്തില്‍ ശക്തമായ തടര്സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് സിപിഎം നീക്കം. പഞ്ചായത്ത്, ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവച്ചെന്നു സിപിഎം ആക്ഷേപം ഉയര്‍ത്തുന്നു. കോണ്‍ഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു…
Read MoreDay: November 8, 2024
പി. ശിയെപോലെ ദിവ്യയും തിരിച്ചുവരും; ആത്മാർഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേതെന്ന് കെ. സുധാകരൻ
ചേലക്കര: പി.പി. ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവും പരിഹാസവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. പി. ശശിയെപോലെ പി.പി. ദിവ്യയും പാർട്ടിയുടെ തലപ്പത്തേക്കു തിരിച്ചുവരുമെന്നു കെ. സുധാകരൻ പറഞ്ഞു. ആത്മാർഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി. ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അര മുഖ്യമന്ത്രിയാണ്. നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനും ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുമാണ് ഇപ്പോഴത്തെ നടപടിയെന്നും കെപിസിസി പ്രസിഡന്റ് പ്രതീകരിച്ചു
Read Moreമാറ്റി നിര്‍ത്തുകയോ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല: അമ്മ സംഘടന എനിക്കു പ്രിയപ്പെട്ടതാണ്
“അമ്മ സംഘടനയില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്തുകയോ ഞാന്‍ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്കു വളരെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതില്‍ യാതൊരു വ്യത്യാസവുമില്ല. അമ്മയുടെ നേതൃസ്ഥാനത്തേക്കു വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്കു സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താന്‍ കേപ്പബിളാകണം. പൃഥ്വിരാജ്, വിജയരാഘവന് ചേട്ടന് എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.
Read Moreതാൻ കയറിയതു ഷാഫിയുടെ കാറിൽ; “വഴിയിൽ വച്ച് വാഹനം മാറിക്കയറി’; ദൃശ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽനിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറിൽ കോഴിക്കട്ടേക്ക് പോയി. തന്റെ കാറിൽ നിന്ന് ട്രോളികൾ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുൽ പുറത്തുവിട്ടു.
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്: ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും;ഗോപാലകൃഷ്ണന്റെ ഫോൺ ഫോറൻസിക് പരിശോധനയിൽ
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്ട്സാപ് അക്കൗണ്ട് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്. ഗോപാലകൃഷ്ണന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഫോണിന്റെ ഫോറൻസിക് ഫലം ഉൾപ്പെടെ റിപ്പോർട്ടിൽ ഉണ്ടാകും. തന്റെ വാട്സാപ് ആരോ ഹാക്ക് ചെയ്തുവെന്നാണ് ഗോപാലകൃഷ്ണൻ പോലീസിനോട് വ്യക്തമാക്കിയത്. വാട്ട്സ് ആപ് ഹാക്ക് ചെയ്തോയെന്നും അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാനും പോലീസ് വാട്സാപ് മെറ്റ കമ്പനിക്ക് മെയിൽ അയച്ചിരുന്നു. എന്നാൽ ഹാക്കിംഗ് നടന്നിട്ടില്ലെന്നാണ് വാട്സാപ് കമ്പനി പോലീസിനെ രേഖമൂലം അറിയിച്ചത്. ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് ഗൂഗിളും പോലീസിന് മറുപടി നൽകി. ഗോപാലഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തല്ല വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതെന്നാണ്…
Read Moreആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി: പിന്നീടാണ് ഉപദ്രവിച്ചതെന്ന് മനസിലായത്; അയാളെ അപ്പോൾ തന്നെ ഇറക്കിവിട്ടു; യാത്രയ്ക്കിടയിൽ നേരിട്ട അനുഭവം പങ്കുവച്ച് അനുമോൾ
“ചെറുപ്പത്തില്‍ തൊട്ടാവാടി കുട്ടിയായിരുന്നു ഞാൻ. എന്നാല്‍ വളര്‍ന്നപ്പോള്‍ അതു മാറി. അഭിനയ രംഗത്തേക്കു കടന്നുവന്നതോടെ വലിയ ധൈര്യവുമായി. ലൊക്കേഷനുകളിലേക്കും പരിപാടികള്‍ക്കുമെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളത്. ഇങ്ങനെ തിരുവനന്തപുരത്തുനിന്ന് ഒറ്റയ്ക്ക് കൊച്ചിയിലേക്കു പോകുമ്പോഴായിരുന്നു ബസില്‍ വച്ച് അതിക്രമം നേരിടേണ്ടിവന്നത്. രാത്രി ഉറങ്ങുകയായിരുന്നു. ഇതിനിടെ ആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി. നല്ല ഉറക്കത്തില്‍ ആയതിനാല്‍ തോന്നിയതാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് തന്റെ അടുത്തിരുന്ന ആള് ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്നു വ്യക്തമായത്. പിന്നെ ഒട്ടും താമസിച്ചില്ല. എഴുന്നേറ്റ് കരണം നോക്കി ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടര്‍ അത് വിട്ടുകളയൂ എന്ന രീതിയില്‍ ആണ് സംസാരിച്ചത്. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അയാളെ ബസില്‍നിന്ന് ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. അയാളെ ഇറക്കിവിട്ട ശേഷമാണ് ബസ് മുന്നോട്ടുപോയത്. ഞാന്‍ നന്നായി പ്രതികരിക്കും. അങ്ങിനെ ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.…
Read Moreഒറ്റദിവസം മൂന്നുകോടി യാത്രക്കാർ: ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം; അഭിമാനാർഹമായ നേട്ടമെന്ന് റെയിൽവേ മന്ത്രാലയം
കൊല്ലം: ഒറ്റദിവസം മൂന്നു കോടിയിലധികം ആൾക്കാർ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം. ഈ മാസം നാലിനാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. ഇത് ഗതാഗത ചരിത്രത്തിലെ അപൂർവവും അഭിമാനാർഹവുമായ നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നവംബർ നാലിന് നോൺ സബർബൻ യാത്രക്കാരുടെ എണ്ണം 120. 27 ലക്ഷം ആയിരുന്നു. ഇതിൽ 19.43 ലക്ഷം പേർ റിസർവ്ഡ് യാത്രക്കാരും 101- 29 ലക്ഷം പേർ അൺ റിസർവ്ഡ് യാത്രികരുമായിരുന്നു. അന്നത്തെ സബർബൻ യാത്രക്കാരുടെ എണ്ണം 180 ലക്ഷമാണ്.ദുർഗാപൂജ, ദീപാവലി, ഛാത്ത് പൂജ എന്നീ ഉത്സവങ്ങളുമായി ബന്ധപ്പെട്ട തിരക്കും അതിന് അനുസൃതമായി ആവശ്യാനുസരണം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതുമാണ് അപൂർവ നേട്ടം കൈവരിക്കാൻ റെയിൽവേയ്ക്ക് സഹായകമായത്. 2024 ഒക്ടോബർ ഒന്നിനും നവംബർ അഞ്ചിനും മധ്യേ 4521 സ്പെഷൽ ട്രെയിനുകളിലായി 65 ലക്ഷം പേരാണ് യാത്ര…
Read Moreകമ്പിത്തിരി പായ്ക്കറ്റില്‍ സ്വന്തം ചിത്രം: സന്തോഷം കൊണ്ട് തുള്ളിച്ചാടി അനന്യ പാണ്ഡെ
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബം വാങ്ങിയ കമ്പിത്തിരിയുടെ കവറില്‍ തന്റെ ചിത്രം വന്നതിന്റെ സന്തോഷം പ്രകടമാക്കുന്ന നടി അനന്യ പാണ്ഡെയുടെ വിഡിയോ വൈറലാകുന്നു. അനന്യയുടെ സഹോദരി അലന്നയാണ് നടിയുടെ ചിത്രം പതിച്ച കമ്പിത്തിരി പായ്ക്കറ്റ് അനന്യയെ കാണിക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്ഥ്യമായതെന്നായിരുന്നു പായ്ക്കറ്റ് കണ്ട ശേഷം നടിയുടെ പ്രതികരണം. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അനന്യയെ വീഡിയോയില്‍ കാണാം. ബന്ധുക്കള്‍ തന്നെ പ്രത്യേകം തയാറാക്കിയ പായ്ക്കറ്റ് ആണോ ഇതെന്നു സംശയത്തോടെ അനന്യ ചോദിക്കുന്നുണ്ട്. നടന് ചങ്കി പാണ്ഡെയാണ് അനന്യയുടെ അച്ഛൻ. സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടി ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘കണ്ട്രോള്’ എന്ന സിനിമയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവീട്ടിൽ വെടിയുണ്ട പതിച്ച സംഭവം: വ്യക്തത തേടി പോലീസിനൊപ്പം കരസേനയും എയർഫോഴ്സും
കാട്ടാക്കട: വീട്ടിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത തേടി കരസേനയും എയർഫോഴ്സും പോലീസും പരിശോധന നടത്തും. വെടിയുണ്ട പോലീസിന്റേതാണെന്നും എയർഫോഴ്സിന്റേതാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് മൂവരും അന്വേഷണം നടത്തുന്നത്. അതേസമയം വെടിയുണ്ട പതിച്ച വീടിന് സമീപത്തു നിന്ന് ഇന്ന് മറ്റൊരു വെടിയുണ്ട കൂടി ലഭിച്ചു. ഇന്നു രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് നാട്ടുകാർ വെടിയുണ്ട കണ്ടത്. ഇത് ഇന്നലെ പതിച്ചതാണോ അതോ മുൻപ് വീണതാണോ എന്നതു സംബന്ധിച്ച് പരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് ഇന്നു കൈമാറും. വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ. ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.ആശുപത്രിയിൽ പോയിരുന്നു കുടുംബം ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷീറ്റ് ഇട്ട വീടിന്റെ മേൽക്കൂര തുളച്ചാണ് വെടിയുണ്ട വീടിനുള്ളിൽ പതിച്ചിരിക്കുന്നത്. സമീപത്തെ…
Read Moreകാഷ്മീരിൽ 2 ഗാർഡുമാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വില്ലേജ് ഡിഫൻസ് ഗാർഡുമാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ടുപേരെയാണു വധിച്ചത്. ശ്രീനഗറിലെ സൺഡേ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റ് ദിവസങ്ങൾക്കുശേഷമാണ് ഈ സംഭവം. വില്ലേജ് ഡിഫൻസ് ഗാർഡുമാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെ വ്യാഴാഴ്ച കിഷ്ത്വാറിലെ വനമേഖലയിൽനിന്നു തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരെ കണ്ടെത്താൻ വലിയ തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരരിൽനിന്നു ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കാഷ്മീർ പോലീസ് രൂപീകരിച്ചതാണ് വില്ലേജ് ഡിഫൻസ് ഗാർഡ്.
Read More