ന്യൂഡൽഹി: സോഷ്യൽ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ. ചിറ്റഗോംഗിൽ ഹിന്ദുക്കൾക്കുനേരേയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അപലപിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെ തുടർന്നാണു സംഘർഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടുവെന്നും ഇത് അപലപനീയമാണെന്നും ജയ്സ്വാൾ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കു സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ പ്രത്യേക ഉത്തരവാദിത്വമാണ്. തീവ്രവാദ സംഘങ്ങളാണ് ഇതിനു പിന്നിൽ. ഇത്തരം കാര്യങ്ങൾ സാമുദായിക സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ജയ്സ്വാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു
Read MoreDay: November 8, 2024
‘നാടുവിട്ടതിനു പിന്നിൽ മാനസിക പ്രയാസം’: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസില്‍ദാര്‍ കർണാടകയില്‍; ഭാര്യയോടു ഫോണിൽ സംസാരിച്ചു
കോഴിക്കോട്: കാണാതായ മലപ്പുറം ജില്ലയിലെ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചി.ബി. ചാലിബിനെ കണ്ടെത്താന്‍ തിരൂര്‍ പോലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഇന്നു രാവിലെ ചാലിബ് ഭാര്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. മാനസിക പ്രയാസം കാരണം നാടുവിട്ടതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമാണ് അദ്ദേഹം ഭാര്യയെ അറിയിച്ചത്. താന്‍ ഒറ്റയ്ക്കാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂട്ടിക്കൊണ്ടു വരാന്‍ അങ്ങോട്ടേക്കു എത്തണോയെന്നു ഭാര്യ ചോദിച്ചപ്പോള്‍ വേണ്ടെന്നും തനിയെ തിരിച്ചെത്താമെന്നുമാണ് അദേഹം പ്രതികരിച്ചത്. ഇതോടെ രണ്ടുനാളായി മുള്‍മുനയില്‍ നിന്ന കുടുംബത്തിന് ഏറെ ആശ്വാസമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ തഹസില്‍ദാരെ കണ്ടെത്താന്‍ തിരക്കിട്ട അന്വേഷണം നടത്തുന്നതിനിടയിലാണ് ആശാവഹമായ നീക്കം ഉണ്ടായത്. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് കാണിച്ചിരുന്നത്. ചാലിബിനെ ബുധനാഴ്ച വൈകിട്ടാണു കാണാതായത്. അതിനിടെ ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നുണ്ടെങ്കിലും…
Read Moreഎനിക്കീ വിശപ്പിന്റെ അസുഖമുള്ള ആളാണേ… പണം ലാഭിക്കാൻ ‘പന്നിത്തീറ്റ’ ആഹാരമാക്കി ചൈനാക്കാരി
ബെയ്ജിംഗ്: സാന്പത്തിക അച്ചടക്കം പാലിക്കാൻ വിചിത്രമായ ഭക്ഷണക്രമം സ്വീകരിച്ച ചൈനീസ് വനിത സോഷ്യൽ മീഡിയയിൽ താരമായി മാറി. പണം ലാഭിക്കുന്നതിനായി താൻ ദിവസവും പന്നിത്തീറ്റ കഴിക്കുന്നുവെന്നാണു ചൈനാക്കാരിയായ കിംഗ് കോംഗ് ലിയുക്ക് വെളിപ്പെടുത്തിയത്. ചൈനയിലെ ടിക്ക് ടോക്ക് ആപായ “ഡൗയിൻ’ വഴിയാണ് അവർ ഇക്കാര്യം അറിയിച്ചത്. സാധാരണ ഭക്ഷണം ഉപേക്ഷിച്ച് പന്നിത്തീറ്റയിലേക്കു മാറിയിട്ട് കാലങ്ങളായെന്നു പറഞ്ഞ ലിയുക്ക്, ആരോഗ്യകരവും പോഷകപ്രദവുമാണു പന്നിത്തീറ്റയെന്ന് അവകാശപ്പെടുന്നു. ഒരു ദിവസം മൂന്നു യുവാൻ (35 രൂപ) മാത്രമാണു ഭക്ഷണത്തിന് തനിക്ക് ചെലവാകുന്നതെന്നും അവർ പറഞ്ഞു. പന്നിത്തീറ്റയിൽ സോയാബീൻ, നിലക്കടല, എള്ള്, ധാന്യം, വിറ്റാമിനുകൾ എന്നിവയാണ് അടങ്ങിയിട്ടുള്ളത്.
Read Moreസമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും: ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കയിൽ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. അതിനായി ഭരണസംവിധാനങ്ങൾക്കു നിര്‍ദേശം നല്‍കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ഡോണാള്‍ഡ് ട്രംപിനെ അഭിനന്ദനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വിജയപ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. പൗരന്മാര് അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും ബൈഡൻ പറഞ്ഞു.
Read Moreപാലക്കാട്ടെ റെയ്ഡിൽ ഷാഫിയുടെ നാടകവുമുണ്ട്: പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പംതന്നെയെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. റെയ്ഡ് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിനും നടത്തിയ വ്യത്യസ്ത അഭിപ്രായം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗോവിന്ദന്. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി. ഗോവിന്ദന് ചൂണ്ടിക്കാട്ടി. എല്ലാവരുടെയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോ. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാന്‍ പാടില്ലെന്നും ഗോവിന്ദന് പറഞ്ഞു. പി.പി. ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാടുതന്നെയാണ് പാര്‍ട്ടിയെടുത്തത്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പംതന്നെയാണ്. അക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. ദിവ്യയെ കാണാന്‍ നേതാക്കള്‍ പോയിരുന്നല്ലോ…
Read Moreപാലക്കാട്ടെ കള്ളപ്പണ വിവാദം; ട്രോളിയില്‍ തുണിയോ പണമോ? പുകമറ മാറുന്നില്ല; തമ്മിലടിച്ച് മുന്നണികൾ, കേസെടുക്കാതെ പോലീസ്
കോഴിക്കോട്: പാലക്കാട്ടെ കള്ളപ്പണ ആരോപണവും ട്രോളി വിവാദവും സൃഷ്ടിച്ച പുകമറ മാറി യാഥാര്‍ഥ്യം വെളിപ്പെടാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ത്തന്നെ പ്രചാരണം കൊഴുപ്പിക്കാനുളള നീക്കവുമായി ഇടതു-വലതു മുന്നണികളും എന്‍ഡിഎയും.എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ഇതുവരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നീലട്രോളിയാണ് പ്രചാരണത്തിലെ ഹൈലൈറ്റ്. ട്രോളിയില്‍ പണമാണോ അതോ തുണിയാണോ എന്നു വ്യക്തമായിട്ടില്ല. കള്ളപ്പണം തന്നെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സിപിഎമ്മും ബിജെപിയും.സിപിഎം നേതാക്കളാണ് ട്രോളി വിവാദത്തിന്റെ തിരക്കഥയ്ക്കു പിന്നിലെന്ന ശക്തമായ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. മന്ത്രി എം.ബി. രാജേഷ് പോലീസില്‍ സമ്മര്‍ദം ചെലുത്തിയാണ് പാതിരാത്രിക്ക് വനിതാ നേതാക്കളുടെയടക്കം മുറിയില്‍ റെയ്ഡ് നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണം.ഏതു അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും ട്രോളിയില്‍ പണമുണ്ടായിരുന്നോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടക്കട്ടെയെന്നും കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ പറയുന്നു. അടുത്ത തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ ചിഹ്നം ട്രോളിയായിരിക്കുമെന്ന പരിഹാസവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ഭരണകക്ഷിയുടെ ശക്തമായ…
Read Moreസർക്കാർ രൂപീകരണം: നിയമനങ്ങൾ തുടങ്ങി ട്രംപ്; സൂസി വൈൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
വാഷിംഗ്ടൻ∙ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർക്കാർ രൂപീകരണത്തിന് ഒരുക്കം തുടങ്ങി. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി അദ്ദേഹം നിയമിച്ചു. പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ റോൾ. പ്രസിഡന്റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് ഇവർക്കാണ്. പ്രസിഡന്റിന്റെ രാഷ്ട്രീയ നയതാൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്. വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളെ അദ്ദേഹം നിശ്ചയിക്കും. മുൻ സിഐഎ ഡയറക്ടറും ഒന്നാം ട്രംപ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോ പ്രതിരോധ വകുപ്പിന്റെ മേധാവിയായേക്കാം. കെന്നഡി…
Read Moreഒന്നാം ട്വന്റി-20 പോരാട്ടം; സഞ്ജു-അഭിഷേക് ഓപ്പണ്‍
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പോരാട്ടത്തിന് ടീം ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 ടീം വൻ ഹൈപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യന്‍ സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടമാണ് സൂര്യകുമാറും സംഘവും പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു ഡര്‍ബനില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ടോസ്. ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ പോരാട്ടമാണ് ഇന്നു നടക്കുക. സഞ്ജു-അഭിഷേക് ഓപ്പണ്‍ ബംഗ്ലാദേശിനെതിരായ ട്വന്റി-20യിലേതുപോലെ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമായിരിക്കും ഇന്നു ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍മാര്‍. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജു 47 പന്തില്‍ 111 റണ്‍സ് അടിച്ചെടുത്ത് കന്നി സെഞ്ചുറി കുറിച്ചിരുന്നു. അടുത്ത ലോകകപ്പിലേക്കുള്ള സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തിന്റെ മറ്റൊരു…
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ… കൊടുംക്രിമിനലുകളുടെ ചിത്രം പതിച്ച വസ്ത്രം വിറ്റു: ഫ്ലിപ്കാർട്ടിനെതിരേ നടപടി
ന്യൂഡൽഹി: ഗുണ്ടാസംഘങ്ങളുടെയും ഭീകരരുടെയും ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ പരസ്യം ചെയ്യുകയും വിൽക്കുകയും ചെയ്ത ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരേ കേസ്. ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെയും കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെയും ഫോട്ടോകളുള്ള ടീ-ഷർട്ടുകൾ ഫ്ലിപ്കാർട്ട്, അലിഎക്സ്പ്രസ്, ടീഷോപ്പർ, എറ്റ്സി എന്നിവയിൽ വിറ്റതായി കണ്ടെത്തി. ഇതേത്തുടർന്ന് മഹാരാഷ്ട്ര സൈബർ ക്രൈംബ്രാഞ്ച് പോലീസാണ് കേസെടുത്തത്. ഇത്തരം വസ്തുക്കൾ കുറ്റവാളികളുടെ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അതു യുവാക്കളിൽ മോശം സ്വാധീനം ചെലുത്തുമെന്നും പോലീസ് പറഞ്ഞു.
Read Moreകേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പൊട്ടി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തുടർച്ചയായ മൂന്നാം തോൽവി.ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-2നു ഹൈദരാബാദ് എഫ്സിക്കു മുന്നിൽ മുട്ടുമടക്കി. ആന്ദ്രേ ആൽബയുടെ (43′, 70′ പെനാൽറ്റി) ഇരട്ടഗോൾ ബലത്തിലാണ് ഹൈദരാബാദ് എഫ്സി ജയം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ജെസ്യൂസ് ജിമെനെസിന്റെ ഗോളിൽ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു ജയം, രണ്ടു സമനില, നാലു തോൽവി എന്നിങ്ങനെ എട്ടു പോയിന്റുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഏഴു പോയിന്റുമായി ഹൈദരാബാദ് 11-ാം സ്ഥാനത്തുണ്ട്.
Read More