മെല്‍ബൺ: ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പായി മധ്യനിര ബാറ്ററായി കെ.എൽ. രാഹുല്‍ ഫോം കണ്ടെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്ത്. ഓസ്ട്രേലിയ എയ്ക്ക് എതിരായ ചതുര്‍ദിന ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ നാലു പന്തില്‍ നാലു റണ്‍സ് മാത്രമാണ് രാഹുല്‍ എടുത്തത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ എ ഇന്ത്യ എയെ 57.1 ഓവറില്‍ 161 റണ്‍സിന് എറിഞ്ഞിട്ടു. 186 പന്തില്‍ രണ്ടു സിക്സും ആറു ഫോറും അടക്കം 80 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലാണ് ഇന്ത്യ എ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയ എ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് നേടിയിരുന്നു.
Read MoreDay: November 8, 2024
ശബരിമല തീർഥാടനം: കാനനപാത തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നു; വഴിയിൽ ഓക്സിജൻ പാർലർ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ്
എരുമേലി: ശബരിമല തീർഥാടന കാലത്തിന് ഇനി ഒരാഴ്ച കൂടി. 16 നാണ് മണ്ഡല കാലം തുടങ്ങുക. അതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ. അതേസമയം ചില വകുപ്പുകളിൽ ഇനിയും ഒരുക്കങ്ങൾ ആയിട്ടില്ല. അയ്യപ്പ ഭക്തർ എരുമേലിയിൽനിന്നു ശബരിമലയ്ക്ക് കാൽനടയായി സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാത തെളിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ പാതയിൽ യാത്ര അനുവദിച്ചിട്ടില്ല. രാവിലെ മുതൽ വൈകുന്നേരം വരെയാണ് യാത്രയ്ക്ക് അനുമതി. വന്യമൃഗ സാന്നിധ്യം മനസിലാക്കുന്നതിനും മുന്നറിയിപ്പും മുൻകരുതൽ, സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനും വനം വകുപ്പിന്റെ സ്ക്വാഡ് ഇത്തവണയും നിരീക്ഷണത്തിന് ഉണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ സമിതി (വിഎസ്എസ്), എക്കോ ഡെവലപ്മെന്റ് കമ്മിറ്റി (ഇഡിസി) എന്നിവയുടെ പ്രവർത്തകരുടെ സഹായത്തോടെയാണ് കാനന പാതയിലെ കാടുകൾ വെട്ടിത്തെളിക്കുന്ന ജോലികൾ നടക്കുന്നത്. എരുമേലിയിൽ പേരൂർത്തോട് മുതലാണ് കാനനപാത തുടങ്ങുന്നതെങ്കിലും…
Read Moreഅടിതെറ്റിയാൽ ‘അമേരിക്കന്‍ നോസ്റ്റര്ഡാമസും’ വീഴും: പ്രവചനങ്ങളെല്ലാം പാളി; അലന് ലിക്മാന്‍ തെറ്റിയതെവിടെ
അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രവാചകന് അലന് ലിക്മാന്‍ ദയനീയ പരാജയം. നേരത്തെ 11 അമേരിക്കന്‍ പ്രസിഡന്റുമാരെക്കുറിച്ചു നടത്തിയ പ്രവചനത്തില്‍ പത്തിലും ജയിച്ച് ‘അമേരിക്കന്‍ നോസ്റ്റര്‍ഡാമസ്’ എന്നുവിളിപ്പേരുള്ള അലന് ലിക്മാന്റെ തങ്കത്തിളക്കം ഇത്തവണ നഷ്ടപ്പെട്ടു. കമല ഹാരിസ് ജയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനം പാളി. ഡോണള്‍ഡ് ട്രംപിന്റെ വിജയം ലിക്മാന്റെ പരാജയമായി. അദ്ദേഹത്തിന്റെ സ്കോര്‍ 12-2. അമേരിക്കയിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളുടെയും സര്‍വേ ഏജന്‍സികളുടെയും പ്രവചനങ്ങള്‍ പാളിയ കൂട്ടത്തില്‍ ലിക്മാനും സ്ഥാനം കിട്ടി. ട്രംപ് വിജയിച്ച ഉടനേ മകന് സാമിന്റെ യൂട്യൂബ് ചാനലില്‍ ലൈവായി പ്രത്യക്ഷപ്പെട്ട അദ്ദേഹം നിരാശനായിരുന്നു. “എനിക്കു പ്രതീക്ഷ നഷ്ടപ്പെട്ട രാത്രിയാണ്. ജനാധിപത്യം ഇല്ലാതായി” – അദ്ദേഹം തലയില്‍ കൈവച്ച് പ്രതികരിച്ചു. ജനാധിപത്യം വിലപ്പെട്ടതാണ്. എന്നാല്‍ എല്ലാ വിലപ്പെട്ട വസ്തുക്കളെയും പോലെ അതിനെയും നശിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം മാധ്യമങ്ങള്‍ അഭിമുഖത്തിന് ക്ഷണിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. വിശദമായി…
Read Moreവിഐപി മേലങ്കി അഴിച്ചുവച്ച് മത്തി; വില കുത്തനെ ഇടിഞ്ഞിടിഞ്ഞ് നൂറിനും താഴേയ്ക്ക്; ന്യായവില കിട്ടിയില്ലെങ്കിൽ കടബാധ്യത മാത്രമാണ് മിച്ചമെന്ന് തൊഴിലാളികളും ബോട്ടുടമകളും
അന്പലപ്പുഴ: ചാകരയിൽ വില്ലനായിരുന്ന മത്തിയുടെ വില കുത്തനെ താഴോട്ട് ഇടിഞ്ഞതോടെ ജില്ലയുടെ തീരത്തെ മൽസ്യത്തൊഴിലാളികളും വള്ളമുടമകളും ആശങ്കയിൽ. ചാകരയുടെ തുടക്കത്തിൽ മത്തിയുടെ മൊത്തവില കിലോക്ക് 300 രൂപ വരെ എത്തിയിരുന്നു. ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 നാണ് വിറ്റത്. മത്തിയെ തൊട്ടാൽ പൊള്ളുന്നവസ്ഥയായി. നവ മാധ്യമങ്ങളിലും മത്തി സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിലിറക്കുകയും മംഗലാപുരം, ഗോവ കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മത്സ്യം കേരള വിപണിയിൽ എത്തിയതോടെയാണ് മത്തിയുടെ വില താഴ്ന്നത്. മൊത്തവില നൂറിൽ താഴെതോട്ടപ്പള്ളി, കായംകുളം, ചെത്തി, തൈക്കൽ, അർത്തുങ്കൽ, ചെല്ലാനം ചന്തക്കടവുകളിൽ വലിയ മത്തി മൊത്തവില നൂറിൽ താഴെയായി. ഇടത്തരം വലുപ്പമുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ കിലോ 40 രൂപയ്ക്കാണ് തൂക്കിയത്. അതേസമയം കടലിലെ അധ്വാനത്തിനുശേഷം വൈകിയെത്തുന്ന വള്ളങ്ങളിലെ മീനിന് ഈ വിലപോലും കിട്ടാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ലെയ്ലാൻഡ്,…
Read Moreകുഞ്ഞ് ഭക്ഷണത്തിൽ മൂത്രമൊഴിച്ചു: അഭിമാനത്തോടെ ഫോട്ടോ പങ്കുവച്ച് അമ്മ; രൂക്ഷമായി വിമർശിച്ച് സൈബറിടം
‘ഉണ്ണി മൂത്രം പുണ്യാഹം ‘ എന്നാണല്ലോ ചൊല്ല്. എന്നാൽ ചൊല്ല് ചെല്ലാൻ മാത്രമേ പാടുള്ളൂ ദേഹത്തു വീണാൽ അപ്പോൾ തന്നെ കഴുകാൻ ഓടുന്നവരാണ് നമ്മൾ. ഇപ്പോഴിതാ ഒരു ഉണ്ണിമൂത്ര കഥ പങ്കുവച്ച് പൊല്ലാപപ് പിടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു യുവതി. ഭക്ഷണം കഴിക്കുന്നതിനായി യുവതിയും കുടുംബവും തീൻ മേശയിൽ ഇരിക്കുകയായിരുന്നു. കൂട്ടത്തിൽ മുതിർന്ന സ്ത്രീ ചെറുമക്കളെയും ഒപ്പം കൂട്ടി. ഇളയ കുഞ്ഞിനെ മേശമേലും ഇരുത്തി. ഇതിനിടയിൽ കഴിക്കാനുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഓരോന്നായി തീൻമേശയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഏറ്റവും ഇളയ കുട്ടിക്ക് പെട്ടെന്നാണ് മൂത്രം ഒഴിക്കാൻ തോന്നിയത്. പിന്നെ മറ്റൊന്നും അവൻ നോക്കിയില്ല. ഉടൻതന്നെ ടേബിളിൽവച്ച ഭക്ഷണത്തിൽ അവൻ മൂത്രമൊഴിച്ചു. കുടുംബാംഗങ്ങൾ കുട്ടി മൂത്രമൊഴിച്ചതൊന്നും ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്നതു തുടർന്നു. കുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ പങ്കുവച്ചു. അതോടെ യുവതിക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ…
Read Moreഗോശാല കാണാൻ കുട്ടിക്കൂട്ടം, തൊട്ടും തലോടിയും മടക്കം; പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തിയ കുട്ടികൾക്ക് ക്ലാസെടുത്ത് ഉടമ വി. ഹരി
പള്ളിക്കത്തോട്: മറ്റക്കര തച്ചിലങ്ങാട് ഗവൺമെന്റ് എല്‍പി സ്കൂള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി ഗോശാല സന്ദര്‍ശനം. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുട്ടികള്‍ പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാല സന്ദര്‍ശിച്ചത്. ഗോശാല ഉടമ വി. ഹരിയും കുടുംബവും കുട്ടികളെ സ്വീകരിക്കുകയും വ്യത്യസ്തയിനം നാടന്‍പശുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനേഴ് ഇനങ്ങളിലുള്ള നാല്പതിലധികം നാടന്‍പശുക്കള്‍ ഇവിടെ സംഗീതം ആസ്വദിച്ച് സസുഖം വാഴുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാംഗ്രജ്, ആന്ധ്ര കൃഷ്ണ, ഹൈറേഞ്ച് ഡ്വാര്‍ഫ്, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗീര്‍ റെഡ്, കങ്കയം, വെച്ചൂര്‍ പശു, ചെറുവള്ളി പശു തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരും വിദേശിയരും ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ സന്ദര്‍ശകരാണ്. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നാടന്പശുക്കളെപ്പറ്റി ബോധവത്കരണ ക്ലാസുകളും നടത്തുന്നു. നാടന്‍ പശുക്കളുടെ പാല്, തൈര്, നെയ്യ്, ചാണകം, മൂത്രം കൂടാതെ 300 ലധികം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ…
Read Moreപി.പി. ദിവ്യയ്ക്ക് ജാമ്യം: ഒടുവിൽ പതിനൊന്നാം നാൾ പുറത്തേക്ക്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി. പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. വ്യാഴാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബർ നാലു മുതൽ 15 വരെയുള്ള…
Read Moreഅമ്പമ്പാേ ഇതെന്തൊരു വാഴക്കുല..! ആറടി നീളം പിന്നിട്ടിട്ടും ചുണ്ട് വിരിഞ്ഞുതീർന്നില്ല; തൗസൻഡ് ഫിംഗർ ബനാന കുമരകംകാർക്ക് കൗതുകമാകുന്നു
കുമരകം: മങ്കുഴിപാടത്തിന്റെ പുറംബണ്ടിലെ കട്ടയിൽ വളർന്ന ഒരു വാഴയിൽ വിരിയുന്നത് പടുകൂറ്റൻ വാഴക്കുല. തൗസൻഡ് ഫിംഗർ ബനാന (ആയിരം കണ്ണി വാഴ) എന്ന ഇനത്തിൽപ്പെട്ട വാഴ കുലച്ചു ചുണ്ട് വിരിഞ്ഞു കൊണ്ടിരിക്കുന്നത് പുത്തൻപറമ്പിൽ പി.ജെ. ചാക്കോ ( പാപ്പൂട്ടി ) യുടെ പുരയിടത്തിലാണ്. കുലയുടെ നീളം ആറടിപിന്നിട്ടിട്ടും ചുണ്ട് വിരിഞ്ഞുതീർന്നിട്ടില്ല. പാപ്പൂട്ടിയുടെ സഹധർമ്മിണി ഷീല തിരുവാർപ്പ് മലരിക്കലിൽനിന്നും രണ്ടു വർഷങ്ങൾക്കുമുമ്പ് കൊണ്ടുവന്നു നട്ടതാണ് ഈ വാഴയുടെ വിത്ത്. പ്രത്യേകമായ ഒരു വളവും വാഴയ്ക്ക് നൽകിയിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്. സാധാരണയായി ഈ ഇനം വാഴ നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നില്ലെന്നും ഭക്ഷ്യയോഗ്യമാണെങ്കിലും അലങ്കാര വാഴയായിട്ടാണ് ഇതിനെ പരിഗണിക്കുന്നതെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.
Read Moreഅമ്മാവനെ വിവാഹം ചെയ്തു: യുവതിക്കെതിരേ വ്യഭിചാര കുറ്റത്തിന് കല്ലെറിയൽ ശിക്ഷ വിധിച്ച് പാക് ശരീയത്ത് കോടതി
നമ്മൾ പോലും അറിയാതെ പല കാര്യങ്ങളാകും ജീവിതത്തിലേക്ക് കടന്നു വരുന്നത്. നിനച്ചിരിക്കാതെ സംഭവിച്ച ദുരിതവും അതിന്റെ പ്രത്യാഘാതവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2021 ൽ ഒരു പാക്ക് സന്ദർശനത്തിനിടെ യുകെ സ്വദേശിനിയായ ഒരു യുവതി തന്റെ അമ്മയുടെ സഹോദരനെ വിവാഹം ചെയ്യാൻ നിർബന്ധിതയാവുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും യുകെയിലേക്ക് താമസം മാറ്റുന്നതിനു വേണ്ടിയുള്ള നിയമപരമായ തടസം മാറ്റുന്നതിനായി അമ്മാവന് യുവതിയെ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഒരു മാസത്തോളം ഇവർക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കേണ്ടതായും വന്നു. ഇതിനിടയിൽ ഇവർ ഗർഭിണിയാവുകയും ചെയ്തു. ഗർഭ കാലത്തോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ആ സമയം അയൽവാസികൾ യുവതിക്കും ഭർത്താവിനുമെതിരേ മത കോടതിയില്‍ പരാതി നല്കി. പിന്നാലെ ഇരുവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തുകയും ചെയ്തു. സംഭവം പുറത്തായതോടെ യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. തനിക്ക് ചതി സംഭവിച്ചെന്നും…
Read Moreവൈവയിൽ സാറ് പുറത്ത്..! നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുക? നവീന്റെ മരണത്തെക്കുറിച്ച് പരീക്ഷാ ചോദ്യം; അധ്യാപകനെ പിരിച്ചുവിട്ടു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം തയാറാക്കിയ അധ്യാപകനെ പിരിച്ചുവിട്ടു. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കാന്പസിലെ എൽഎൽബി അസി. പ്രഫസറായ എറണാകുളം കോലഞ്ചേരി സ്വദേശി ഷെറിൻ സി. ഏബ്രഹാ മിനെയാണ് പിരിച്ചുവിട്ടത്. രണ്ടുവർഷമായി മഞ്ചേശ്വരം കാന്പസിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബർ 28 നായിരുന്നു മൂന്നാം സെമസ്റ്റർ എൽഎൽബി കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണൽ പരീക്ഷ നടന്നത്. ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ് എന്ന പരീക്ഷയുടെ പാർട്ട് ബിയിലെ ചോദ്യമാണ് നവീൻ ബാബുവിനെക്കുറിച്ചായത്. നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുവാനും അത് മനുഷ്യാവകാശപരമായ വശങ്ങളിലൂടെ എഴുതുവാനുമായിരുന്നു ചോദ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച പരീക്ഷയിൽ 1.45 ആയപ്പോൾ ഇടതുപക്ഷസംഘടനയിൽപ്പെട്ട വിദ്യാർഥി ചോദ്യത്തിനെതിരേ പ്രതിഷേധിച്ചു. തുടർന്ന്, ചോദ്യവുമായി ബന്ധപ്പെട്ട് എച്ച്ഒഡിക്കും കണ്ണൂർ സർവകലാശാല അധികൃതർക്കും വിദ്യാർഥികളിൽ ചിലർ പരാതി…
Read More