കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യക്കെതിരേ പാർട്ടി നടപടി. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇന്ന് ദിവ്യയുടെ ജാമ്യഹർജിയിന്മേൽ തലശേരി കോടതി വിധി പറയാനിരിക്കേയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കടുത്ത സമ്മർദമാണു നടപടിയിലേക്കു നയിച്ചത്. നേരത്തേ തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ദിവ്യയുടെ വിഷയം ചർച്ചയായിരുന്നു. അന്നു തീരുമാനമെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അധികാരം നൽകിയിരുന്നു. എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോൾ പന്പ് വിഷയവുമായി ബന്ധപ്പെട്ട് ദിവ്യ യഥാർഥ വസ്തുതകൾ പാർട്ടിയിൽനിന്നു…
Read MoreDay: November 8, 2024
നീയാണ് പെണ്ണ്..! ബസിനുള്ളിൽവച്ച് ശരീരത്തിൽ കയറിപ്പിടിച്ചു; ബഹളംവച്ചപ്പോൾ ഇറങ്ങിയോടി യുവാവിനെ പിന്നാലെ ഓടിപിടിച്ച് യുവതി; കൊല്ലത്തുകാരൻ ഷനീർ ജയിലഴിക്കുള്ളിൽ
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് കൈകാര്യം ചെയ്ത് യുവതി. ബസിന്റെ ജനൽ വഴി ചാടി കടന്നു കളയാൻ ശ്രമിച്ച ഇയാളെ യുവതി പിന്നാലെയോടി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെ അടൂരിൽ നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ അടൂരിനും പുതുശേരി ഭാഗത്തിനും ഇടയിൽവച്ചായിരുന്നു സംഭവം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഏനാത്ത് പോലീസ് സ്ഥലത്തെത്തി കൊല്ലം കരിക്കോട് സ്വദേശി ഷനീർ (42) നെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പോലീസ് കേസെടുത്തു. യാത്രയ്ക്കിടയിൽ യുവാവ് ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. യുവാവ് ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു. തുടർന്ന് പുതുശേരിഭാഗം പെട്രോൾ പമ്പിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു…
Read More