മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാർ പി.ബി. ചാലിബിന്റെ തിരോധാനത്തിന് പിന്നില്‍ ബ്ലാക്മെയിലിംഗെന്ന് പോലീസ്. സംഭവത്തില്‍ മൂന്ന് പേരെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ ഷെഫീക്, ഫൈസല്‍, അജ്മല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോക്സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് ചാലിബ് മൊഴി നൽകിയിരിക്കുന്നത്. ഭീഷണി തുടർന്നപ്പോൾ ഉണ്ടായ മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ചാലിബിനെ കാണാതായത്. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ അദ്ദേഹം…
Read MoreDay: November 9, 2024
വീട്ടിലെ വേലക്കാരിക്ക് പ്രായം ഇരുപത്തിരണ്ട്; എഴുപത്തിയഞ്ചുകാരൻ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ പീഡിപ്പിച്ചു; മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി നാടുവിട്ടു; നടുക്കുന്ന സംഭവം കൊച്ചിയിൽ…
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് ഇന്ന് രാവിലെ എറണാകുളം സൗത്ത് എസിപി ഓഫീസിലെത്തി കീഴടങ്ങിയത്. 27 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. പോലീസില്‍ കീഴടങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. വീട്ടുജോലിക്കുനിന്ന 22 കാരിയെ ശീതള പാനീയത്തില്‍ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം അവശനിലയിലായ പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നടപടികള്‍ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയുണ്ടായി.…
Read Moreട്രംപിന് ആശംസകളുമായി കർദിനാൾ പരോളിൻ
വത്തിക്കാൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. ജ്ഞാനപൂർണവും പക്ഷപാതരഹിതവുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ട്രംപിനു സാധിക്കട്ടേയെന്ന് കർദിനാൾ ആശംസിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാനെത്തിയ കർദിനാൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അമേരിക്കയിലെയും ലോകം മുഴുവനിലെയും ധ്രുവീകരണങ്ങളെ അതിജീവിച്ച് എല്ലാവർക്കും സ്വീകാര്യനായ ഭരണാധികാരിയാകുവാനും ലോകത്തെ ചോരക്കളമാക്കുന്ന നിലവിലെ സംഘർഷങ്ങളിൽ സമാധാനത്തിന്റെ ഘടകമാകാനും ട്രംപിനു സാധിക്കട്ടേയെന്നു അദ്ദേഹം ആശംസിച്ചു. താൻ യുദ്ധങ്ങൾ ആരംഭിക്കില്ലെന്നും മറിച്ച് അവയെ ഇല്ലായ്മ ചെയ്യുമെന്നുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞ വാക്കുകൾ യാഥാർഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎന്നുമീ ഏട്ടന്റെ ചിങ്കാരി… ആദ്യമായി കുഞ്ഞ് അനുജത്തിയെ കണ്ട ചേട്ടന് സന്തോഷം അടക്കാനായില്ല; വൈറലായി വീഡിയോ
സമൂഹ മാധ്യമത്തിൽ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആദ്യമായി കുഞ്ഞനുജത്തിയെ കണ്ടെ ചേട്ടന്റെ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ കുഞ്ഞ് അനുജത്തിയെ ആദ്യമായി കാണുമ്പോൾ മൂത്ത ചേട്ടന് വികാരാധീനകുന്നു.’ എന്ന കുറിപ്പോടെ ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അമ്മയുടെ പ്രസവശേഷം കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു മൂത്ത കുട്ടി. അമ്മ കുഞ്ഞിനെ ചേട്ടന്റെ മടിയിലേക്ക് വച്ചുകൊണ്ട് അവളെ തന്റെ ചേട്ടനു പരിചയപ്പെടുത്തുകയാണ്. കുഞ്ഞി പെങ്ങളെ കണ്ടതോടെ അമ്മ അവനോട് ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം നൽകുന്നതിനു പോലും ആകാതെ വീകാരാധീനൻ ആവുകയാണ് മൂത്ത മകൻ. എന്തായാലും വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ആണുങ്ങളുടെ മനസ് കഠിനമാണെന്ന് ആരാണ് പറയുന്നത്. കണ്ടില്ലേ വീഡിയോ എന്ന് ഒരാൾ കുറിച്ചപ്പോൾ ഇത് ആനന്ദക്കണ്ണുനീരാണ് എന്നാണ് മറ്റൊരാളുടെ മറുപടി.…
Read Moreആംസ്റ്റർഡാമിൽ പലസ്തീൻ അനുകൂലികൾ യഹൂദരെ ആക്രമിച്ചു
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽനിന്നെത്തിയ യഹൂദ ഫുട്ബോൾ ആരാധകർ ആക്രമിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി നഗരമധ്യത്തിൽ അക്രമികൾ യഹൂദരെ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ യഹൂദരെ രക്ഷിക്കാൻ ഇസ്രേലി സർക്കാർ രണ്ടു വിമാനങ്ങൾ അടിയന്തരമായി അയച്ചു. ഇസ്രയേലിലെ മക്കാബി ടെൽ അവീവ് ഫുട്ബോൾ ക്ലബ്ബും നെതർലൻഡ്സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം. കളി കാണാനായി മൂവായിരത്തോളം യഹൂദർ ആംസ്റ്റർഡാമിലെത്തിയിരുന്നു. മത്സരത്തിനു മുന്‍പ് മക്കാബി ആരാധകരും പലസ്തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും പലസ്തീൻ പതാക കീറിയെന്നും അറബ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്. മത്സരശേഷം ആംസ്റ്റർഡാം നഗരമധ്യത്തിൽ യഹൂദരെ അക്രമികൾ ഓടിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകൾ പുറത്തുവന്നു. അക്രമികൾ ഇസ്രേലിവിരുദ്ധത മുഴക്കുന്നതു വീഡിയോയിൽ വ്യക്തമാണെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡച്ച് പോലീസ് ഇടപെട്ടാണ് അക്രമികളെ തുരത്തിയത്. യഹൂദരെ സുരക്ഷിതമായി ഹോട്ടലുകളിലെത്തിച്ചെന്ന് ആംസ്റ്റർഡാം…
Read Moreസംസ്ഥാന സ്കൂള്‍ കായിക മേള; മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പോയിന്റ് നിലയില്‍ മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം ജില്ല. 1820 പോയിന്റോടെ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. 732 പോയിന്റോടെ തൃശൂരാണ് തൊട്ടു പിന്നിൽ. 621 പോയിന്റോടെ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. ഗെയിംസ് ഇനങ്ങളില്‍ 78 പോയിന്റുകള്‍ നേടി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ് മുന്നിലുണ്ട്. 55 പോയിന്റോടെ കൊടുകര പിപിഎംഎച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. 53 പോയിന്റോടെ കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് ആണ് ഗെയിംസ് ഇനങ്ങളിലെ മികച്ച സ്കൂളുകളില്‍ മൂന്നാം സ്ഥാനത്തുള്ളത്. അത്ലറ്റികസ് ഇനങ്ങളില്‍ 63 പോയിന്റ് നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്താണ്. 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും 39 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തും വിജയക്കുതിപ്പ് തുടരുകയാണ്. അത്ലറ്റിക്സ് ഇനങ്ങളില്‍ 33 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ മുന്നിലാണ്. 21 പോയിന്റോടെ കടകശേരി ഐഡിയല്‍…
Read Moreദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെന്ന് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തുമെന്നും കർശന നടപടി ഉണ്ടാകുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും പണം കൊണ്ട് വോട്ട് പിടിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. പണാധിപത്യം കേരള ജനത സ്വീകരിക്കില്ല. പാലക്കാടും വയനാടും പണം കൊടുത്ത് വോട്ട് വാങ്ങാൻ ശ്രമം നടത്തുന്നു. ജനാധിപത്യം പറയുകയും പണാധിപത്യം പ്രവർത്തിക്കുകയും ചെയ്യുന്നു. ഇരട്ടത്താപ്പാണ് കോൺഗ്രസും ബിജെപിയും കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന ആളാണ് ജനപ്രതിനിധി ആകേണ്ടതെന്നും അത് വയനാട്ടുകാർ തിരിച്ചറിയുമെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു.
Read Moreയുവേഫ കോണ്‍ഫറന്‍സ് ലീഗ്; ചെല്‍സിക്കു റിക്കാര്‍ഡ്
ലണ്ടന്‍: യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫുട്ബോളില്‍ റിക്കാര്‍ഡ് ജയം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സി. അര്‍മേനിയന്‍ ക്ലബ്ബായ എഫ്സി നോഹിനെ മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്ക് ചെല്‍സി തകര്‍ത്തു. കോണ്‍ഫറന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ചെല്‍സിക്കുവേണ്ടി ജാവോ ഫിലിക്സ് (21′, 41′), ക്രിസ്റ്റഫര്‍ എന്‍കുങ്കു (69′, 76′ പെനാല്‍റ്റി) എന്നിവര്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി.
Read Moreരഞ്ജിയിൽ ആധിപത്യം പുലര്‍ത്തി കേരള പവര്‍
തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ ആധിപത്യം പുലര്‍ത്തി കേരളം. ഒന്നാം ഇന്നിംഗ്സില്‍ 233 റണ്‍സ് ലീഡ് നേടിയ കേരളം, മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ രണ്ടാം ഇന്നിംഗ്സിലെ രണ്ടു വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ സച്ചിന് ബേബി (83), സല്മാന് നിസാര്‍ (93), മുഹമ്മദ് അസ്ഹറുദ്ദീന് (40) എന്നിവര്‍ തിളങ്ങി. സ്കോര്‍: ഉത്തര്‍പ്രദേശ് 162, 66/2. കേരളം 395.
Read Moreനിഗൂഢതകള്‍ നിറഞ്ഞ ‘മീശ’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി
തമിഴ് താരം കതിർ, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മീശ. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. തമിഴ് താരം കതിര് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും മീശ എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധായകന് എംസി ജോസഫ് തന്നെയാണ്. ഛായാഗ്രഹണം സുരേഷ് രാജന്. സംഗീതം സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ് മനോജ്.
Read More