ഡർബൻ: ട്വന്റി-20 യിൽ റിക്കാർഡ് നേട്ടം കുറിച്ച് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന നേട്ടം സഞ്ജു കുറിച്ചു. 50 പന്തിൽ 107 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 യിൽ ഇന്ത്യ മുന്നോട്ടുവച്ചത് 203 റൺസിന്റെ വിജയലക്ഷ്യം. 47 പന്തിൽനിന്നു നൂറു തികച്ച സഞ്ജുവിന്റെ ഇന്നിംഗ്സിന് പത്തു സിക്സുകളും ഏഴു ഫോറുകളും ചാരുതയേകി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന റിക്കാർഡും സഞ്ജു സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി-20യിൽ 47 പന്തിൽ 111 റൺസെടുത്തിരുന്നു ഈ മലയാളി. തുടർച്ചയായി രണ്ടു ട്വന്റി-20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമായിരിക്കുകയാണ് മലയാളികളുടെ അഭിമാനതാരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യ 20…
Read MoreDay: November 9, 2024
നിയമനടപടിയിലേക്ക് ബച്ചന് കുടുംബം? ഐശ്വര്യ-അഭിഷേക് വേര്‍പിരിയുന്നുവെന്ന വാര്‍ത്തയില്‍ വ്യക്തത
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന തരത്തിലെ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. നടി നിമ്രിത് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്നും ഇതാണ് ഐശ്വര്യയുമായുള്ള വിവാഹജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് ബച്ചന് കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ. അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ ഒരു കണിക പോലുമില്ല. അവര്‍ (നിമ്രിത് കൗർ)എന്തുകൊണ്ട് നിരാകരിക്കുന്നില്ല എന്നത് അദ്ഭുതപ്പെടുത്തുന്നു. ഇപ്പോള്‍തന്നെ ജീവിതത്തിലെ പല കാര്യങ്ങളിലൂടെയും കടന്നുപോവുന്നതിനാലാണ് അഭിഷേക് പ്രതികരിക്കാത്തത്. എല്ലാ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. എങ്ങനെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരന്നത്? ഭാര്യയെ വഞ്ചിക്കുന്ന തരത്തിലുള്ള ആളല്ല അഭിഷേക്. ഭാര്യയോട് പൂര്‍ണമായും വിശ്വസ്തനാണ് അദ്ദേഹം. അഭ്യൂഹങ്ങളില്‍ കുടുംബം പ്രതികരിക്കാത്തത് അവസരമായി കാണരുത്. അഭ്യൂഹങ്ങളില്‍ വളരെ കോപാകുലരാണവർ. ആരാണിതിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ശേഷം അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യും- അടുത്തവൃത്തം വ്യക്തമാക്കി. ബച്ചന് കുടുംബം…
Read Moreഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി: പോക്സോ കേസ് പ്രതി ട്രെയിനില്‍നിന്നു രക്ഷപ്പെട്ടു
കോഴിക്കോട്: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസം സ്വദേശി നസീബി ഷെയ്ക്കാണ് ബിഹാര്‍ അതിര്‍ത്തിയില്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടത്. അസമില്‍നിന്നു പിടികൂടി കോഴിക്കോട് നല്ലളം പോലീസ് കൊണ്ടുവരികയായിരുന്നു. നാലുമാസം മുമ്പാണ് കേസിന്നാസ്പദമായ സംഭവം. കോഴിക്കോട്ട് ജോലി തേടി എത്തിയതായിരുന്നു നസീബി ഷെയ്ക്ക്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് തെരച്ചില്‍ തുടങ്ങിയപ്പോള്‍ അസമിലേക്കു കടന്നു. അസം പോലീസിന്റെ സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്.
Read Moreമല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ്: ഹാക്കിംഗ് നടന്നില്ലെന്ന് മെറ്റ കമ്പനി; ചീഫ് സെക്രട്ടറി വിശദീകരണം തേടും
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്ട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. പോലീസ് ഇക്കാര്യത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് മുൻപാകെ സമർപ്പിച്ചിരുന്നു. ഡിജിപി യുടെ ശിപാർശയോടെ ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. തന്റെ വാട്ട്സ് ആപ് ആരോ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിൽ ഐ എ എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ പരിശോധനക്ക് നൽകാൻ പോലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഫോണുകൾ ഫോർമാറ്റ് ചെയ്ത ശേഷം പോലീസിന് നൽകുകയായിരുന്നു. പോലീസ് വാട്ട്സ് ആപ് മെറ്റ കമ്പനിയോട് ഹാക്കിങ് നടന്നോ യെന്ന് രേഖാമൂലം ആവശ്യപെട്ടിരുന്നു. ഹാക്കിങ് നടന്നില്ലെന്ന് മെറ്റ…
Read Moreവിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഒന്നരലക്ഷം തട്ടിയെടുത്തു: കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കെ. സുനില്‍കുമാറിന്റെ പരാതിയില്‍ തൃശൂര്‍ കൊക്കാലയിലെ കാസില ഓവര്‍സീസ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേയും പാര്‍ട്ണര്‍മാരായ രാഹുല്‍, കണ്ണന് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രില്‍ രണ്ട്, അഞ്ച് ദിവസങ്ങളിലായി ഒന്നരലക്ഷം രൂപ കൈപ്പറ്റിയശേഷം നല്കിയ പണമോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Read Moreഉറങ്ങിക്കിടന്ന യുവതികളുടെ മാല മോഷ്ടിച്ചു; ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ മൂന്നു വീടുകളിൽ മോഷണം
ഹരിപ്പാട്: നങ്ങ്യാർ കുളങ്ങരയില്‍ മൂന്ന് വീടുകളുടെ വാതിലുകള്‍ കുത്തിതുറന്ന് മോഷണം നടന്നു.പുലര്‍ച്ചെ മൂന്നിന് നങ്ങ്യാര്‍കുളങ്ങര അയിരൂട്ടില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മോഹനന് മകള്‍ മേഘ(22) യുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല വീടിന്റെ പുറകുവശത്തുള്ള രണ്ടു വാതിലുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ചു. പെണ്‍കുട്ടി ബഹളംവച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,000 രൂപയും അപഹരിച്ചു. പുലര്‍ച്ചെ ഒന്നോടെ നങ്ങ്യാര്‍കുളങ്ങര അരശേരില്‍ കൃഷ്ണാസില്‍ ആശയുടെ വീടിന്റെ മുന്‍വശത്തെ ഡോര്‍ പൊളിച്ച് അകത്തു കയറിയ കള്ളന് മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് കടന്നു. വീട്ടിലെ റൂമുകളിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്. ആശയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. സമീപത്തെ ശ്യാം നിവാസില്‍ ശരത്തിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു അകത്തു കയറിയ മോഷ്ടാവ് റൂമില്‍ മേശപ്പുറത്ത് വച്ചിരുന്ന വരവ് മാലയും രണ്ടു ഗ്രാം…
Read Moreട്രംപിനെ കൊലപ്പെടുത്താൻ ഇറാൻ ഗൂഢാലോചന: പിന്നിൽ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് അംഗം ഷാക്കേരി; രണ്ട് അമേരിക്കൻ പൗരന്മാർ പിടിയിൽ
വാഷിംഗ്ണ് ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ട്രംപിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇറാനു കൃത്യമായ പങ്കുണ്ടെന്നും മൂന്നുപേര്‍ക്കെതിരേ കേസെടുത്തെന്നും എഫ്ബിഐ അറിയിച്ചു. ഇറാനിൽ താമസിക്കുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) പ്രധാന അംഗമായ ഫർഹാദ് ഷാക്കേരി (51) ആണ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്കു പിന്നിലെന്നും എഫ്ബിഐ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തെന്നും എഫ്ബിഐ വ്യക്തമാക്കി. ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കാർലിസ്ലെ റിവേര (49), ജോനാഥൻ ലോഡ്ഹോൾട്ട് (36) എന്നീ അമേരിക്കൻ പൗരന്മാരാണ് പിടിയിലായത്. ഷാക്കേരിയുടെ ഓഡിയോ റെക്കോര്‍ഡില്‍നിന്നാണ് ട്രംപിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതായി എഫ്ബിഐ കണ്ടെത്തിയത്. ട്രംപിനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇറാൻ ഭരണകൂടം ഒക്ടോബർ ഏഴിന് ഷാക്കേരിയെ ചുമതലപ്പെടുത്തിയെന്നും എഫ്ബിഐ…
Read Moreഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’; തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽകൂടുതൽ ടെസ്റ്റ് തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയത്.തിരൂർ സബ് ആർടി ഓഫീസിലെ എംവിഐമാരായ കെ.ടി. ഷംജിത്ത്, കെ. ധനീഷ്, എഎംവിഐ ബേബി ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഗതാഗതകമ്മീഷണറുടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്.എംവിഐയായ ഷംജിത്ത് 2024 ജനുവരി 27ന് 60 ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റും 41 ഹെവി ടെസ്റ്റും 17 ഹെവി ആൻഡ് 1 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ ആകെ 119 ഡ്രൈവിംഗ് ടെസ്റ്റ് ഒരുദിവസം നടത്തിയതായി കണ്ടെത്തി. ഈ ദിവസം തന്നെ മറ്റൊരു ബാച്ചിൽ എംവിഐയായ ധനീഷ് 60 എൽഎംവി ടെസ്റ്റും 41 ഹെവി ടെസ്റ്റും 15 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ 116 ഡ്രൈവിംഗ്…
Read Moreരഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ പീഡന പരാതി: യുവാവിനെ ബംഗളൂരുവിലെ താജ് ഹോട്ടലുകളിലെത്തിച്ച് തെളിവെടുക്കും
കോഴിക്കോട്: ചലച്ചിത്ര സംവിധായകന് രഞ്ജിത്തിനെതിരായി പ്രകൃതിവിരുദ്ധ പീഡന പരാതി നല്കിയ യുവാവിനെ ബംഗളൂരുവിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടുത്തെ വിവിധ താജ് ഹോട്ടലുകളില്‍ എത്തിച്ചാണ് തെളിവെടുക്കുക. വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ചാണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പിച്ചു പറയാന്‍ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കുന്നത്. നഗരത്തില്‍ നാലു താജ് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തുള്ളതിനു പുറമേ മൂന്നു ഹോട്ടലുകള്കൂടിയുണ്ട്. ഇതില്‍ യശ്വന്തപുര താജിലും വെസറ്റ്എന്ഡ് താജിലും എത്തിച്ചാണ് തെളിവെടുക്കുക. ഒമ്പതു വര്‍ഷം മുമ്പാണു സംഭവം നടന്നത്. ഏതു ഹോട്ടലിലാണെന്ന് തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് യുവാവ് പോലീസിനു മൊഴി നല്‍കിയിരുന്നു. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനുശേഷം രഞ്ജിത്തിനു പോലീസ് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കും. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണു പരാതി.
Read Moreപ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കിയ നടപടി: കോടതിയെ സമീപിച്ച് സാന്ദ്രാ തോമസ്
കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയതിനെതിരേ സാന്ദ്രാ തോമസ് നിയമ നടപടിക്ക്. നടപടി റദ്ദാക്കണമെന്നും തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അവര്‍ എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരേ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനത്തിനെതിരേ ഫിലിം ചേംമ്പറിനും കത്ത് നല്‍കും. നീക്കം മുന്നില്‍ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി. അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ സാന്ദ്ര പ്രതികരിച്ചിരുന്നു. ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്റോ ജോസഫ്, ബി. രാഗേഷ്, സന്ദീപ് മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച…
Read More