തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഇനി നാലു ദിവസം അവശേഷിക്കെ പ്രചാരണ ക്ലൈമാക്സിൽ മുഖ്യമന്ത്രിയെ കളത്തിലിറക്കി ഇടതുമുന്നണി.ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഇന്നു രാവിലെ വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യും.മുഖ്യമന്ത്രിയെ എത്തിച്ചുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽഡിഎഫ് നീക്കം. അതേസമയം യുഡിഎഫ് ക്യാന്പ് ആകട്ടെ കുടുംബയോഗങ്ങളിൽ വേരുറപ്പിക്കുകയാണ്. കെ.സി. വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയിൽ നടപ്പാക്കിയ കുടുംബയോഗത്തിന്റെ മാതൃകയാണ് ചേലക്കരയിൽ പരീക്ഷിക്കുന്നത്. ബിജെപിയും കോർണർ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാർഥികൾ. ചേലക്കരയിൽ പ്രധാന മുന്നണികൾ തങ്ങളുടെ വിഐപി നേതാക്കളെ പ്രചരണരംഗത്ത് സജീവമാക്കി നിർത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്.
Read MoreDay: November 9, 2024
ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചു: മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി പോലീസില്‍ കീഴടങ്ങി
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് ഇന്ന് രാവിലെ എറണാകുളം സൗത്ത് എസിപി ഓഫീസിലെത്തി കീഴടങ്ങിയത്. 27 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. പോലീസില്‍ കീഴടങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. വീട്ടുജോലിക്കുനിന്ന 22 കാരിയെ ശീതള പാനീയത്തില്‍ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം അവശനിലയിലായ പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നടപടികള്‍ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയുണ്ടായി.…
Read Moreകൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തു: പപ്പു യാദവ് എംപിക്ക് വീണ്ടും ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി
ബിഹാർ: പപ്പു യാദവ് എംപിക്കു വീണ്ടും ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. പൂർണിയയിൽനിന്നുള്ള ലോക്സഭാംഗമാണ് പപ്പു യാദവ്. പേഴ്സണൽ സെക്രട്ടറി മുഹമ്മദ് സാദിഖ് ആലമിന് വാട്സാപിലൂടെയാണു ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.25 നും 9.49 നുമിടെയിലാണ് സന്ദേശങ്ങൾ വന്നതെന്ന് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സാദിഖ് ആലം പറഞ്ഞു. പപ്പു യാദവിനെ കൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തതായാണു സന്ദേശത്തിൽ പറയുന്നത്. ഭീഷണി സന്ദേശം അയച്ച വ്യക്തി വാട്സാപ് ചാറ്റിൽ ഒരു തുർക്കി നിർമിത പിസ്റ്റളിന്റെ ചിത്രവും അയച്ചുനൽകി. ഈ തോക്ക് കൊണ്ടായിരിക്കും പപ്പു യാദവിനെ കൊലപ്പെടുത്തുകയെന്നും പറഞ്ഞു. നേരത്തെയും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഒരാളിൽനിന്നും പപ്പു യാദവിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായിരുന്നു.
Read Moreആശങ്കയ്ക്കു വിരാമം: കാണാതായ ഡെപ്യൂട്ടി തഹസില്‍ദാർ വീട്ടിലെത്തി; മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ബന്ധുക്കൾ
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വീട്ടില്‍ എത്തിയത്. ഇതോടെ ഇദ്ദേഹത്തെ കാണാതായതുമുതലുള്ള ആശങ്കയ്ക്കു വിരമമായി. മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ഭാര്യ ചാലിബുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എവിടെനിന്നാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാല്‍, മംഗലാപുരത്തുവച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമായിരുന്നു. താന്‍ സുരക്ഷിതനാണെന്നും മാനസിക പ്രയാസമുള്ളതിനാല്‍ തത്കാലം വിട്ടുനിന്നതാണെന്നും ഭാര്യയോടു പറഞ്ഞിരുന്നു. ഉടനെതന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. പിന്നീട് ഫോണ്‍ ഓഫായി. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ചാലിബിനെ കാണാതായതായതായി ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ രാത്രി തന്നെ തിരൂര്‍ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്നു വിവരങ്ങള്‍ ശേഖരിച്ചശേഷം കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏതാനും ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തിരൂര്‍ മാങ്ങാട്ടിരി…
Read More19കാരിയെ കാമുകനും സംഘവും കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി: 6 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ കോളജ് വിദ്യാർഥിനിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിലൊരാൾ പെൺകുട്ടിയുടെ കാമുകനാണ്. കാമുകൻ ഉൾപ്പെടെയുള്ളവർ തന്നെ ബലാത്സംഗം ചെയ്തതായി കട്ടക്കിലെ ബദാംബാഡി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 19കാരി പറഞ്ഞു. ദസറ ആഘോഷത്തിനിടെ കട്ടക്കിലെ പുരിഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കഫേയിൽ കാമുകനൊപ്പം പിറന്നാൾ ആഘോഷിക്കാൻ പെൺകുട്ടി പോയിരുന്നു. അവിടെവച്ച് കഫേ ഉടമയുടെ സഹായത്തോടെ പെൺകുട്ടിയുമായുള്ള സ്വകാര്യദൃശ്യങ്ങൾ യുവാവ് പകർത്തുകയായിരുന്നു. പിന്നീട്, ദ്യശ്യങ്ങൾ കാണിച്ചു യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും നിരവധി തവണ പ്രതികൾ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകനെയും കഫേ ഉടമയെയും ഇവരുടെ സുഹൃത്തുക്കളായ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽനിന്നു പീഡന ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Moreഎലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന്റെ കേക്കിന്റെ കഷ്ണം ലേലത്തിൽ പോയി; വില കേട്ട് അന്പരന്ന് സൈബറിടം
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രാജകീയ വിവാഹം നടന്ന് 80 വർഷങ്ങൾക്ക് ശേഷം വീണ്ടുമിതാ അവരുടെ കല്യാണ വിരുന്ന് വാർത്തകളിൽ ഇടം പിടിക്കുന്നു. 1947 നവംബർ 20 -നാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇവരുടെ വിവാഹം ഗംഭീരമായി കൊണ്ടാടിയത്. വിവാഹ ചടങ്ങിനിടെ മുറിച്ച കേക്കിന്റെ കഷ്ണം ലേലതതിൽ പോയതാണ് വീണ്ടും സംസാര വിഷയം. 2,200 പൗണ്ടിന് (ഏകദേശം 2 ലക്ഷം രൂപ) ആണ് കേക്ക് വിറ്റു പോയത്. 500 പൗണ്ട് (ഏകദേശം 54,000 രൂപ) ആണ് കേക്കിനു വില പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനേക്കാൾ കൂടുതൽ വിലയ്ക്കാണ് കേക്ക് വിറ്റു പോയത്. കേക്ക് ഇനി കഴിക്കാൻ സാധിക്കുന്നതല്ലെങ്കിലും അപൂർവമായ കേക്ക് കഷ്ണം ചൈനയിൽ നിന്നുള്ള ഒരു അജ്ഞാതനാണ് വാങ്ങിയത്. യഥാർഥ ബോക്സിൽ തന്നെയാണ് ഇപ്പോഴും കേക്ക് സൂക്ഷിച്ചിരിക്കുന്നത്. രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വീട്ടുജോലിക്കാരിയായ മരിയോൺ പോൾസണിന്…
Read Moreകൗതുകം ലേശം കൂടുതലാ: മാലിന്യ രഹിത ദീപാവലി ആഘോഷിച്ച് പുലിവാല് പിടിച്ച് ഡോക്ടർ; കാരണം കേട്ടാൽ ഞെട്ടും
ദീപാവലി ആഘോക്ഷങ്ങൾ നാടെങ്ങും ഗംഭീരമാക്കിയ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായതാണ്. ഇപ്പോഴിതാ ദീപാവലിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. ഗദർപൂരിലെ സ്വന്തം ഫാമില്‍ മാലിന്യ രഹിത ദീപാവലി ആഘോഷിച്ച ദന്ത ഡോക്ടർക്കെതിരേ കേസെടുത്ത് പോലീസ്. മാലിന്യ രഹിത ദീപാവലി അല്ലേ അവർ ആഘോഷിച്ചുള്ളൂ. അത് നല്ലകാര്യമല്ലേ എന്തിനാ കേസ്എന്നൊക്കെ വാർത്ത പുറത്തായതോടെ പലരും അഭിപ്രായവുമായി രംഗത്തെത്തി. എന്നാൽ കാര്യത്തിന്റെ നിജ സ്ഥിതി അറിഞ്ഞതോടെ പിന്തുണച്ചവരെല്ലാം ആമ വലിയും പോലെ ഉൾ വലിഞ്ഞു. കാരണമെന്താണെന്നല്ലേ, ഡോക്ടർ തന്റെ ഫാം ഹൗസിൽ വച്ച് മഹീന്ദ്ര ഥാർ കാറിന് മുകളില്‍ നിന്നും ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചു. ഇതാണ് തന്റെ മാലിന്യ രഹിത ദീപാവലി ആഘോഷമെന്ന് കുറിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍, ഇത് തോക്ക് ഉപയോഗത്തിന്റെ ദുരുപയോഗമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. പിന്നാലെ…
Read Moreപാലക്കാട്ടെ ആ പെട്ടി ഉപേക്ഷിക്കേണ്ട പെട്ടിയല്ല: ട്രോളിയും കള്ളപ്പണവും ജനകീയ വിഷയമെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: പാലക്കാട്ടെ ആ പെട്ടി അങ്ങിനെ ഉപേക്ഷിക്കേണ്ട പെട്ടിയല്ലെന്ന് അഭിപ്രായവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ട്രോളിയും കള്ളപ്പണവും ജനകീയ വിഷയം തന്നെയാണെന്നും ബാഗ് ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായങ്ങളില്ലെന്നും ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. താൻ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്നും അതല്ലാത്തതൊന്നും സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാർട്ടിയല്ല സിപിഎം ബാഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്നമായി വന്നതല്ല. യാദൃച്ഛികമായി വന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉപേക്ഷിക്കേണ്ട പ്രശ്നമല്ല. ശരിയായി അന്വേഷണം നടത്തണം. വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുൾപ്പടെ ബാഗുകൾ കുഴൽപ്പണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുൾപ്പെടെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും –…
Read Moreസോ ബ്യൂട്ടിഫുൾ, സോ എലഗന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ… അതിശയപ്പെടുത്തി ബംഗളൂരുവിലെ ഈ ചുമർ പൂന്തോട്ടം
കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിലെ ലാൽബാഗ്, ചരിത്രമുറങ്ങിക്കിടക്കുന്ന മൈസൂരുവിലെ വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ അപൂർവസസ്യങ്ങളടങ്ങിയ പൂന്തോട്ടങ്ങൾ വിശ്വപ്രസിദ്ധമാണ്. ഇപ്പോൾ കർണാടകയിലെ മറ്റൊരു പൂന്തോട്ടവും ആഗോളപ്രശസ്തി നേടിയിരിക്കുന്നു. ഇന്ത്യയിലെ തിരക്കേറിയ വിമാനത്താളങ്ങളിലൊന്നായ ബംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലാണ് ആ പൂന്തോട്ടം. പശ്ചിമഘട്ട വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം (വെർട്ടിക്കൽ ഗാർഡൻ) ടെർമിനൽ രണ്ടിൽ ഒരുക്കിയിരിക്കുന്നു. ടൈഗർ വിംഗ്സ് എന്ന പേരിൽ 4,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം 30 അടി ഉയരത്തിലും 160 അടി വീതിയിലുമായി നിലകൊള്ളുന്നു. 80 അടി വീതം വീതിയുള്ള രണ്ടു ഭിത്തികളാണ് പൂന്തോട്ടമായി മാറിയത്. 153 ഇനത്തിലുള്ള 15,000 ചെടികൾ മതിലുകളിൽ പിടിപ്പിച്ചിരിക്കുന്നു. കർണാടകയുടെ പശ്ചിമഘട്ട വനമേഖലയിൽനിന്നു ശേഖരിച്ച ചെടികളാണിത്. ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ സസ്യശാസ്ത്രജ്ഞനായ പാട്രിക് ബ്ലാങ്ക് ആണ് പൂന്തോട്ടത്തിന്റെ ശിൽപ്പി. ബ്ലാങ്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയാണിത്.
Read Moreഎന്റെ സാറേ… ഫ്രഷേഴ്സ് ഡേ കളറാക്കി എച്ച്ഒഡിയും പിള്ളേരും; വൈറലായി വീഡിയോ
അധ്യാപകരും വിദ്യാർഥികളും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഇന്നത്തെ കാലത്ത്. കുട്ടികളുടെ വൈബ് അറിയുന്ന അധ്യാപകർ ഉണ്ടെങ്കിൽ സംഗതി കളറാകുമെന്ന് ഉറപ്പല്ലേ. അത് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ സനാതന ധർമ്മ കോളജിൽ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിനിടെ നടന്ന ഡാൻസ് വീഡിയോ ആണ് 30 ലക്ഷം കാഴ്ചക്കാരുടെ മനസ് കീഴടക്കിയത്. കോളജിൽ നടന്ന ഫ്രഷേഴ്സ് ഡേയിൽ സ്റ്റേജിൽ ഒരു പറ്റം വിദ്യാർഥികൾ വേട്ടയ്യനിലെ പാട്ടിനൊത്ത് ഡാൻസ് ചെയ്യുകയാണ്. പെട്ടന്നാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ടൊരു സർപ്രൈസ് എൻട്രി സ്റ്റേജിലേക്ക് എത്തിയത്. അത് മറ്റാരുമല്ല കുട്ടികളുടെ ഡിപ്പാർട്മെന്റ് ഹെഡ്. അദ്ദേഹം സ്റ്റേജിൽ കയറി വിദ്യാർഥികൾക്കൊപ്പം പാട്ടിന് നൃത്തം ചെയ്തത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി, വീഡിയോ വൈറലായതോടെ അധ്യാപകനെ പിന്തുണച്ച് നിരവധി ആളുകളാണ് എത്തിയത്. ഒരു അധ്യാപകൻ എങ്ങനെ ആകണമെന്ന് ഇദ്ദേഹം തെളിയിക്കും എന്നാണ് മിക്കവരും…
Read More