അടൂർ: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് താത്കാലിക ജീവനക്കാരിയായ യുവതി ഭയന്ന് ഓട്ടോയിൽനിന്നും പുറത്തേക്ക് ചാടിയതിൽ ഇവർക്കു പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടൂർ പള്ളിക്കൽ മേക്കുന്നുമുകൾ അർച്ചന ഭവനിൽ ആദർശ് സുകുമാരനെ (38) അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ നാലിന് രാവിലെ 10.15നാണ് സംഭവം. പഴകുളത്തുനിന്നു മേക്കുന്നുമുകൾ ഭാഗത്തേക്ക് പോകുകയായിരുന്ന ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ ജീവനക്കാരി സവാരിക്കായി വിളിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറിയ യുവതി പഞ്ചായത്തിനു മുൻപിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് സുകുമാരൻ നിർത്താതെ ഓടിച്ചുപോയി. ഇതിൽ ഭയന്ന് രക്ഷപ്പെടാൻ വേണ്ടി യുവതി ഓട്ടോറിക്ഷയിൽനിന്നും പുറത്തേക്ക് ചാടി. തുടർന്ന് ആദർശ് സുകുമാരൻ ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി സന്തോഷിന്റെ…
Read MoreDay: November 9, 2024
അറിവു പകര്‍ന്നുകൊടുക്കുന്നതോടൊപ്പം മനുഷ്യരെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസകേന്ദ്രങ്ങളെന്ന് മന്ത്രി സജി ചെറിയാൻ
ഹരിപ്പാട്: വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അറിവു പകര്‍ന്നുകൊടുക്കുന്നതോടൊപ്പം മനുഷ്യരെ സൃഷ്ടിക്കാനുള്ള ഇടങ്ങള്‍ കൂടിയാകണമെന്ന് മന്ത്രി സജി ചെറിയാന്. മണ്ണാറശാല യുപി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം 2024ന്റെ ഭാഗമായി സ്കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിക്കുന്ന ഗുരുസാദരം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണാറശാല യുപി സ്കൂളിലെയും സ്കൂള്‍ നഴ്സറി വിഭാഗമായ മണ്ണാറശാല ശ്രീനാഗരാജ വിദ്യാപീഠത്തിലെയും മുഴുവന്‍ അധ്യാപകരെയും പൂര്‍വാധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ ശതാബ്ദി ആഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. നാഗദാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഹരിപ്പാട് നഗരസഭാ ചെയര്മാന് കെ.കെ. രാമകൃഷ്ണന്, വൈസ് ചെയര്‍പേഴ്സണ്‍ സുബി പ്രജിത്ത്, എസ്. കൃഷ്ണകുമാര്‍, അഡ്വ. ടി.എസ്. താഹ, വിനു ആര്. നാഥ്, മിനി.എസ്,…
Read Moreവൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ അതിക്രമം; ഡ്യൂട്ടിപോലീസുകാരന് പരിക്ക്
ആലപ്പുഴ: ജനറല്‍ ആശുപത്രി ഡ്യൂട്ടിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെടുമുടി പഞ്ചായത്തില്‍ പൂപ്പള്ളി ജംഗ്ഷന് തെക്ക് പത്തില്‍ചിറ വീട്ടില്‍ രഞ്ജിത്താ(37)ണ് അറസ്റ്റിലായത്. ഏഴിന് രാത്രി ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യപിച്ച് അടിയുണ്ടാക്കിയതിന് സൗത്ത് പോലീസ് എത്തി രഞ്ജിത്തിനെ പിടികൂടി വൈദ്യപരിശോധന യ്ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോഴാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ അനുരാഗിനെ മര്‍ദിച്ചത് ആശുപത്രിയിൽ ബഹളം വച്ചപ്പോള്‍ അത് വിലക്കിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ് ഉപദ്രവിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ അനുരാഗിന്റെ ഇടതുകൈവിരലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മര്ദിച്ചതിനുകൂടി പോലീസ് കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു.
Read Moreകമന്റടി കൂടിയപ്പോൾ യുവതി വിസിലടിച്ചു; ഓടി രക്ഷപ്പെടുന്നതിന് മുമ്പ് യുവാവിന്റെ കൈയിൽ വിലങ്ങുവീണു; വനിതാ പോലീസിന്റെ ഡെക്കോയ് ഓപ്പറേഷനിൽ നാലുപേര്‍ പിടിയിൽ
ആലപ്പുഴ: ഡെക്കോയ് ഓപ്പറേഷനിലൂടെ ആലപ്പുഴയില്‍ നാലുപേര്‍ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തരും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ആലപ്പുഴ നഗരത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് വേഷംമാറിയുള്ള ഡെക്കോയ് ഓപ്പറേഷനുമായി വനിതാ പോലീസ് എത്തിയത്. ഒരുമാസത്തിനിടെ ആലപ്പുഴ കെഎസ്ആര്‍ടിസി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാലു പേരെയാണ് സംഘം പിടികൂടിയത്. ഇവരെ ആലപ്പുഴ സൗത്ത് പോലീസിനു കൈമാറി. ഇവര്‍ക്കെതിരേ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം വനിതാ പോലീസ് സ്റ്റേഷന് എസ്ഐ പി.ടി. ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷനു നേതൃത്വം നല്‍കുന്നത്. വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷംമാറി യാത്രക്കാര്ക്കിടയില്നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സാധാരണ വേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാ പോലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു. വനിതാ പോലീസെന്ന് അറിയാതെ സമീപിച്ച നാലു പുരുഷന്മാരും നിമിഷങ്ങള്‍ക്കുള്ളിൽ പോലീസ്…
Read Moreതോട്ടഭൂമിയില്‍ മറ്റു കൃഷികള്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റണം; റബര്‍ വിലയിടിവിന്റെ ഉത്തരവാദിത്വം കേന്ദ്രസര്ക്കാരുകള്ക്കെന്ന് ജോസ് കെ. മാണി
പാലാ: ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികള്‍ ഇതര കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നൽകണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. തോട്ടഭൂമിയില്‍ മറ്റു കൃഷികള്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് -എം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിടിവിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസര്ക്കാരുകള്ക്കാണ്. റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ജോസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്, സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ സണ്ണി തെക്കേടം, വി.ടി. ജോസഫ്, ജോസ് ടോം, ഔസേപ്പന്‍ വാളിപ്ലാക്കല്‍, ഫിലിപ്പ് കുഴികളം, ബേബി…
Read Moreകടന്നു പോകുന്നത് കടുത്ത മാനസിക സമ്മർദത്തിലൂടെ; ഉത്തരവാദിത്വമേറയുള്ള തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
പത്തനംതിട്ട: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്കി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമായ തഹസില്‍ദാല്‍ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സമാന പദവിയായ കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരത്തോടെയാണ് ജോലിയില്‍ പ്രവേശിക്കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് പദവി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 16-നാണ് കണ്ണൂര്‍ എഡിഎം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവര്ത്തര് നല്കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചത് ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് ആരോപണം.
Read Moreപൊറുക്കാനാവാത്ത ക്രൂരത… നായ്ക്കുട്ടികളുടെ നിർത്തായുള്ള കരച്ചിൽ; പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചു; രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്ത് പോലീസ്
ലക്നോ: തെരുവ് നായ്ക്കുട്ടികളെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ പോലീസ് കേസ്. നായ്ക്കുട്ടികളുടെ കരച്ചിൽ കേട്ടതിന്റെ ദേഷ്യത്തിലാണ് ഇവർ ക്രൂരത കാട്ടിയത്. അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ഠിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിതേന്ദ്ര കുമാർ പിടിഐയോട് പറഞ്ഞു. കങ്കർഖേഡ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പ്രതികളായ ശോഭയ്ക്കും ആരതിക്കുമെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 325 (മൃഗത്തെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുക) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം തുടർ നിയമനടപടികൾ ഉണ്ടാകുമെന്നും ജിതേന്ദ്ര കുമാർ പറഞ്ഞു. നവംബർ അഞ്ചിന് റോഹ്ത റോഡിലെ സന്ത് നഗർ കോളനിയിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. അടുത്തിടെ ഒരു തെരുവ് നായ അഞ്ച് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. നായ്ക്കുട്ടികളുടെ കരച്ചിലിന്റെ ശബ്ദം കേട്ട്…
Read More