പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം.‘JUSTICE WILL BE SERVED’! (നീതി ലഭിക്കും) എന്ന ക്യാപ്ഷ്യനോടെയാണ് സുരേഷ്ഗോപി ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. കോടതിമുറിയിൽ വക്കീൽ വേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെയും വിചാരണക്കായി നിൽക്കുന്ന അനുപമ പരമേശ്വരനെയും പോസ്റ്ററിൽ കാണാം. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അസ്കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Read MoreDay: November 10, 2024
കേറി വാടാ മക്കളേ… 9 ദിവസം കൊണ്ട് 77 കോടി കടന്ന് ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’
ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’. 9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 77 കോടി രൂപയുടെ ഗംഭീര കളക്ഷൻ നേടി. കേരളത്തിലും ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രത്തിന്. ഇതുവരെ 14 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കേരള ഗ്രോസ് കലക്ഷൻ എന്നാണ് സൂചന. റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ചയും കേരളത്തിലും ആഗോള തലത്തിലും ഗംഭീര പ്രേക്ഷക പിന്തുണയാണ് ലക്കി ഭാസ്കറിനു ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലക്കി ഭാസ്കര്‍ കുതിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ലക്കി ഭാസ്കര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.
Read More‘ഹൂ ഈസ് ദാറ്റ്?’: മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് കമന്റിട്ട് എൻ. പ്രശാന്ത്
തിരുവനന്തപുരം: മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ. പ്രശാന്ത് ഐഎഎസ്. മേഴ്സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തിന് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെ പ്രശാന്തിന്റെ മറുചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.
Read Moreഈ ഒറ്റക്കാരണം കൊണ്ടാണ് ജപ്പാനിലേക്ക് വീണ്ടും പോകുന്നത്: വീഡിയോയുമായി യുവതി
ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനത എന്ന വിശേഷണം ജപ്പാന് സ്വന്തമാണ്. അതിഥികളെ സൽക്കരിക്കുന്നതിലും പരിപാലിക്കുന്നതിലും ജപ്പാൻകാരുടെ കഴിവ് ഒന്നു വേറെയാണ്. മനുഷ്യർ മാത്രമല്ല അവിടുത്തെ മൃഗങ്ങളും ആദിത്യ മര്യാദയിൽ കേമൻമാരാണ്. ഇത് തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിവ്യ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ചത്. ‘ജപ്പാനിലെ നാര മാനുകളാണ് ഏറ്റവും മികച്ചത്! നര മാനുകൾക്കാണ് തലകുനിക്കുന്ന രീതിയുള്ളതെന്ന് ആളുകൾ പറയുമ്പോൾ, അത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ ഞാന്‍ മനസിലാക്കുന്നു. ഭക്ഷണം നൽകുന്ന ലളിതമായ പഴയ വിദ്യ അവർക്ക് അറിയാവുന്നതിനാലാകാം അവർ തല കുനിക്കുന്നത്, അവർ നായ്ക്കളെ പോലെ ചിന്തിക്കുന്നു. ! ഞാൻ മിയാജിമയിൽ മാനുകളെ കണ്ടു, പക്ഷേ, ഈ പെരുമാറ്റം അവരിൽ കണ്ടെത്താൻ സാധിച്ചില്ല!’ എന്ന കുറിപ്പോടെയാണ് ദിവ്യ ഇതിന്റെ വീഡിയോ പങ്കുവച്ചത്. യുവതി നാര മാനുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ അവ ജപ്പാന്‍കാരുടെ…
Read Moreക്രൂയിസ് കപ്പലില്‍ സഞ്ചരിക്കാൻ വീട് വിറ്റു, ജോലി രാജിവച്ചു, താമസം തെരുവിലേക്ക് മാറ്റി; ഒടുവിൽ സംഭവിച്ചത്…
ലോക പര്യടനം നടത്താൻ ഒരു അവസരം വന്നാൽ നിങ്ങൾ അത് തട്ടിക്കളയുമോ? നിങ്ങളെന്നല്ല ആരും ആ അവസരം പൂർണമായി തള്ളിക്കളയില്ല. എന്നാൽ അതിന്റെ ചിലവുകളെ കുറിച്ച് ഓർക്കുന്പോൾ ചെറിയൊരു ആശങ്ക ഉണ്ടാവാറില്ലേ. അതോർക്കുന്പോഴാകും മിക്കവരും ഒരുതവണ കൂടി യാത്രയെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ചിലവിനെ കുറിച്ചൊന്നും ആശങ്കപ്പെടാതെ വരുന്നിടത്തു വച്ചു കാണാമെന്നുള്ള തീരുമാനത്തിൽ യാത്രയ്ക്കൊരുങ്ങിയ യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള മെറിഡിത്ത് ഷെയ് എന്ന സ്ത്രീയാണ് കപ്പൽ യാത്രയ്ക്ക് ഒരുങ്ങിയത്. ‘ലൈഫ് അറ്റ് സി’ എന്ന ക്രൂയിസിൽ ആയിരം യാത്രക്കാർക്ക് ഒപ്പമായിരുന്നു ഇവരുടെ സ്വപ്നയാത്ര. മൂന്ന് വർഷം കൊണ്ട് 135 രാജ്യങ്ങൾ സന്ദർശിച്ചു കൊണ്ടുള്ള ലോക പര്യടനമായിരുന്നു അത്. ഇതിനുവേണ്ടി മെറിഡിത്ത് നാല് കോടി രൂപ മുടക്കി കപ്പലിന്റെ ഏഴാം നിലയിലെ ഒരു ബാൽക്കണി ക്യാബിൻ ബുക്ക് ചെയ്തു. പണം…
Read Moreകൗമാരക്കാരിയായ മകള്‍ക്ക് മാതാപിതാക്കളുമായി യാതൊരു രൂപ സാദൃശ്യവുമില്ല: ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛനമ്മമാർ ഞെട്ടി
ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് കൈമാറിയപ്പോൾ പരസ്പരം മാറിപ്പോയി. വർഷങ്ങൾക്ക് ശേഷം വീട്ടുകാർ സത്യം മനസിലാക്കുന്നു. കേൾക്കുന്പോൾ ഒരു സിനിമാ കഥയുടെ വൺലൈൻ പോലെ തോന്നുമെങ്കിലും യഥാർഥത്തിൽ നടന്ന സംഭവമാണിത്. ഹോംഗും അവരുടെ ഭർത്താവും മകൾ ലാനും അടങ്ങുന്ന വിയറ്റ്നാമിലെ ഒരു കുടുംബത്തിൽ നടന്നതാണിത്. കൗമാരക്കാരിയായ മകൾക്ക് മാതാപിതാക്കളുടെ യാതൊരു മുഖ സാദൃശ്യവുമില്ലാതെ വന്നതോടെ നാട്ടുകാരും കൂട്ടുകാരും പരിഹസിക്കാൻ തുടങ്ങി. അതോടെ ഹോംഗിനെയും ഭർത്താവ് സംശയിച്ചു. സംശയം മൂത്ത ഭർത്താവ് ഹോംഗിനെ ഉപദ്രവിക്കാനും തുടങ്ങി. നിക്കക്കള്ളിയില്ലാതെ മകളെയും കൂട്ടി ഹോംഗ് മറ്റൊരു നാട്ടിലേക്ക് പോയി. ലാനിനെ അവിടുത്തെ സ്കൂളിൽ ചേർക്കുകയും ചെയ്തു. അങ്ങനെ ലാനിന്റെ ജൻമദിനത്തിന് ചോക്കലേറ്റുകളുമായി അവൾ സ്കൂളിലെത്തി. അന്നേ ദിവസം അവളുടെ സുഹൃത്തിന്റെയും ജൻമദിനം ആയിരുന്നു. ഇരുവരുടേയും ജൻമദിനം സ്കൂളിൽ ഒന്നിച്ച് ആഘോഷിക്കുന്ന സമയത്താണ് ലാനിന്റെ സുഹൃത്തിന്റെ അമ്മ സ്കൂളിലെത്തിയത്. ലാനിനെ കണ്ടതോടെ സുഹൃത്തിന്റെ…
Read Moreപ്രായത്തിൽ മുതിർന്ന ആളിനെ ജീവിത പങ്കാളി ആക്കിയാൽ ഗുണങ്ങളേറെയെന്ന് യുവതി
വിവാഹ പ്രായം ആയാൽ നമ്മുടെ നാട്ടിലൊക്കെ കല്യാണ ബ്രോക്കർമാരുടെ ഓട്ടപ്പാച്ചിലുകളായിരിക്കും. പലരും ആദ്യം ചോദിക്കുന്നത് വയസ് തന്നെയാണ് .പെൺകുട്ടികളെക്കാൾ കുറഞ്ഞത് രണ്ട് വയസെങ്കിലും മുതിർന്ന ആൺകുട്ടികളെയാകും ആലോചിക്കുകപോലും. ചില സന്ദർഭങ്ങളിൽ സമപ്രായക്കാരെ കെട്ടുന്നവരുമുണ്ട്. പണ്ടൊക്കെ തങ്ങളെക്കാൾ പത്തും പതിനഞ്ചും വയസ് മുതിർന്ന ആൺകുട്ടികളെയായിരുന്നു പെൺകുട്ടികൾ കല്യാണം കഴിച്ചിരുന്നത്. കാലം മാറിയപ്പോൾ പ്രായമൊക്കെ വെറും അക്കങ്ങളിലേക്ക് ചുരുങ്ങി. പ്രായത്തിൽ ഇളയ ആൺകുട്ടികളെ വിവാഹം കഴിക്കുന്നത് ട്രെന്റ് പോലും ആയിമാറി. ഇപ്പോഴിതാ പ്രായത്തിൽ ഏറെ മുതിർന്നവരെ ജീവിത പങ്കാളിയാക്കിയാൽ ഗുണങ്ങൾ അനവധിയെന്ന് പറഞ്ഞിരിക്കുകയാണ് 29 -കാരിയായ ഓസ്ട്രേലിയൻ മോഡൽ നോവ ഹത്തോൺ. അഞ്ച് വർഷമായി നോവയും പങ്കാളി ജയിംസും ഒന്നിച്ചാണ് താമസം. നേഹയെക്കാൾ 34 വയസിനു മൂത്തതാണ് ജയിംസ്. സമൂഹ മാധ്യമത്തിലൂടെയാണ് 63 കാരനായ ജയിംസിനെ നോവ പരിചയപ്പെട്ടത്. ഏത് കാര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും തന്റെ അഭിപ്രായം പങ്കുവയ്ക്കാനുള്ള ഇടം…
Read More‘കോഴിക്കോട് ‘കളക്ടർ ബ്രോ’ ആയിരിക്കെ ഫണ്ട് വക മാറ്റി കാർ വാങ്ങി’: എൻ. പ്രശാന്തിനെതിരേ ആരോപണവുമായി എം. ഗോപകുമാർ
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ വീണ്ടും ആരോപണം. കോഴിക്കോട് കളക്ടറായിരിക്കെ എൻ. പ്രശാന്ത് ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് തയാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് പ്രശാന്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപകുമാറിന്റെ വിമർശനം. ആഴക്കടൽ യാനങ്ങളുടെ നിർമാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രമെന്ന് അദ്ദേഹം പരിഹസിച്ചു. എൻ. പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്നിക്കൽ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട്…
Read More‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല, മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല’: മുനമ്പത്ത് വര്‍ഗീയ ധ്രൂവീകരണത്തിന് ബിജെപി ശ്രമം; എം. വി. ഗോവിന്ദൻ
പാലക്കാട്: മുനമ്പത്ത് ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍.ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിഹരിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും’. ‘കൈവശക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയും നിലകൊണ്ടതിന്റെ ഉത്പന്നമാണ് അധുനിക കേരളം. അല്ലാതെ ഇവര്‍ കുറച്ചാളുകള്‍ നടത്തിയതുകൊണ്ട് ഉണ്ടായതല്ല കേരളം ഇങ്ങനെയായത്. 1957ല്‍ ഇഎംഎസ് അധികാരത്തില്‍ വന്നപ്പോള്‍ ആണ് ഇന്ത്യയില്‍ ആദ്യമായി കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. അതിന്റെ ഭാഗമായാണ് സാധാരണമനുഷ്യര്‍ക്ക്…
Read Moreഎൻ. പ്രശാന്ത് വഞ്ചനയുടെ പര്യായം; കടൽവിൽക്കൽ വിവാദം സൃഷ്ടിച്ചത് ചെന്നിത്തലയുമായി ചേര്‍ന്ന്; ആഞ്ഞടിച്ച് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: എന്‍. പ്രശാന്തിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്ന് മെേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് കണ്ടതെന്നും അവർ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സർവീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്നതിന്റെ വാർത്തകൾ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവരിമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി…
Read More