പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ.”പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന് അടിക്കുറിപ്പോടെയാണ് സിപിഎമ്മിന്റെ പേജിൽ വീഡിയോ പങ്കുവച്ചത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിൽ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. സംഭവം ശ്രദ്ധയിൽപെട്ട ഉടൻതന്നെ ദൃശ്യങ്ങൾ ഒഴിവാക്കി. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം പ്രതികരണവുമായി രംഗത്തെത്തി. വീഡിയോ പങ്കുവയ്ക്കപ്പെട്ടത് സിപിഎമ്മിന്റെ ഔദ്യോഗിക പേജ് അല്ല എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു പറഞ്ഞു. മാത്രമല്ല പേജ് സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പേജിന്റെ അഡ്മിന് പാനല്‍ ആരാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയംഗം ഉള്‍പ്പടെയുള്ളവര്‍ പാനലിലുണ്ടെന്നാണ് വിവരം. ഔദ്യോഗികമായ ചുമതലയില്ലാത്തവര്‍ പാനലിലുണ്ടെന്നും അവര്‍ അബദ്ധവശാലോ ബോധപൂര്‍വമായോ ഇടപെട്ടിട്ടുണ്ടോ എന്നാണ് സംശയം.
Read MoreDay: November 10, 2024
വെള്ളത്തിൽ പറന്നിറങ്ങാൻ സീപ്ലെയിൻ…ഇടുക്കിയിലേക്ക് നാളെ പരീക്ഷണപ്പറക്കല്‍
സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കല്‍ നാളെ നടക്കും. രാവിലെ 10.30 ന് എറണാകുളം ബോള്‍ഗാട്ടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കു പോകുന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങും. ഇവിടെനിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയിൻ ഉച്ചയ്ക്ക് 12ന് സിയാലിലെത്തി ഇന്ധനം നിറച്ചശേഷം അഗത്തിയിലേക്ക് പോകും. റീജണല്‍ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണു പദ്ധതി. ആന്ധ്രാപ്രദേശിലെ പ്രകാശം ബാരേജില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കൊച്ചിയിലെത്തുന്നത്. ഒമ്പതുപേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്. ആന്ധ്രാപ്രദേശില്‍നിന്ന് മൈസൂരുവിൽ എത്തിയശേഷം 12.55 ന് സിയാലില്‍ എത്തുന്ന വിമാനം ഇന്ധനം നിറച്ചശേഷം 2.30 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്യും. തുടര്‍ന്ന് മറീനയില്‍ പാര്‍ക്ക് ചെയ്യും. വിമാനത്തിന്റെ പൈലറ്റുമാര്‍ക്ക് ബോള്‍ഗാട്ടി പാലസില്‍ സ്വീകരണം നൽകും. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, സിയാല്‍,…
Read Moreരോഗം തോറ്റു, നിശ്ചയദാർഢ്യം ജയിച്ചു… തളരാതെ പതറാതെ ഉയരങ്ങളിലേക്ക് ഷെറിൻ; കൈഫോസ്കോളിയോസിസിനെ അതിജീവിച്ച യുവതി മെഡിക്കൽ പഠനത്തിലേക്ക്
കൊച്ചി: നട്ടെല്ലിനെ ബാധിക്കുന്ന അപൂർവരോഗത്തിന്റെ പിടിയിലമർന്നു ജീവിതം വീൽചെയറിലേക്കു മാറിയ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സയുടെയും നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ രോഗമുക്തി. അതിജീവനത്തിന്റെ കടന്പകൾ കടന്ന കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജ് ഇനി ഡോക്ടറാകുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ജീവിതത്തിന്റെ പുതിയ അധ്യായം തുറന്നു. ജന്മനാ കൈഫോസ്കോളിയോസിസ് (നട്ടെല്ല് വളയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന രോഗം) ബാധിച്ച ഷെറിന്റെ നട്ടെല്ലിൽ അസാധാരണമായ വളവുണ്ടായിരുന്നു. തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതിരുന്നതിനാൽ വളരുന്തോറും നട്ടെല്ലിന്റെ വളർച്ചയെ തടസപ്പെടുത്തി. അത് സുഷുമ്നാനാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഇരുകാലുകൾക്കും തളർച്ചകൂടി ആയതോടെ കൗമാരത്തുടക്കത്തിലേ വീൽചെയറിലേക്ക് മാറേണ്ടിവന്നു. അഞ്ചാംക്ലാസ് വരെ സ്കൂളിൽ കലയിലും കായികരംഗത്തും സജീവമായിരുന്ന ഷെറിനെ രോഗം വല്ലാതെ തളർത്തി. പല ആശുപത്രികളിൽ ചികിത്സ തേടിയ ഷെറിൻ 13-ാം വയസിലാണ് കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ എത്തുന്നത്. 2017 ജൂലൈയിൽ നട്ടെല്ല് ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.…
Read Moreഇരുട്ടിന്റെ മറവിൽ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു;ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; സംഭവം കൊല്ലത്ത്
കൊല്ലം: യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. തെന്മല ഇടമണ്ണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിനെ നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രദേശവാസികളും സുഹൃത്തുക്കളുമായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തെന്മല പോലീസ് കേസെടുത്തു
Read Moreവിശപ്പോടെ സ്കൂളിൽ നിന്നു വന്നു, മേശമേലുണ്ടായ തേങ്ങാപ്പൂൾ എടുത്ത് കഴിച്ചു: അബദ്ധത്തിൽ കഴിച്ചത് എലിവിഷമുള്ള തേങ്ങ;15 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലി ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാത്രി മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും
Read Moreജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’: ഐഎഎസ് തലപ്പത്ത് പൊരിഞ്ഞ പോര്; ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത്
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്കു ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് വാർത്തയായതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് കനക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ ആക്ഷേപിച്ചും വെല്ലുവിളിച്ചും പ്രശാന്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് പോര് പുതിയ തലത്തിലേക്ക് എത്തിച്ചത്. ജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’യാണെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പോസ്റ്റിനു താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് പ്രശാന്ത് ‘മനോരോഗി’ പരാമർശം നടത്തിയത്. പിന്നീട് ഇത് വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ ഫേസ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരേ സർക്കാർ ഫയലുകൾ പുറത്തുവിടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വെല്ലുവിളിച്ചു. നിലവിൽ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറിയായ പ്രശാന്ത് തനിക്കെതിരേ വാർത്ത നൽകിയ പത്രത്തിനെതിരേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ…
Read More