കൊച്ചി: സംസ്ഥാനത്ത് ഇക്കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ചരിഞ്ഞത് 21 നാട്ടാനകള്‍. പാദരോഗം, പാപ്പാൻമാരുടെ മർദനം, പരീക്ഷണ ചികിത്സ തുടങ്ങിയവ ആനകളുടെ മരണത്തിന് ആക്കം കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. 2018 നവംബര്‍ 30ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. 2018 ല്‍ മൂന്ന് ആനകളും 2019 ല്‍ 29 എണ്ണവും 2020, 2021 കാലഘട്ടത്തില്‍ 20 വീതം ആനകളും ചരിഞ്ഞു. ഇതോടെ നാട്ടാനകളുടെ എണ്ണം 346 ആയി.2024 ജനുവരി മുതല്‍ നവംബര്‍ ഒമ്പതു വരെ 21 നാട്ടാനകള്‍ ചരിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 11ന് ഭാരത് വിനോദ് (49), 25ന് കളമായ്ക്കല് ജയ കൃഷ്ണന് (52), 27ന് ഗുരുവായൂര്‍ കണ്ണന് (54), മാര്‍ച്ച് 26ന് മംഗലാംകുന്ന് അയ്യപ്പന് (53), ഏപ്രില്‍ നാലിന് കോട്ടൂര്‍ രാജു (ആറ്), 30ന് കോടനാട് നീലകണ്ഠന് (31), മേയ് ഒന്നിന് ഇടുക്കി രാജലക്ഷ്മി…
Read MoreDay: November 12, 2024
മൈഗ്രേൻ- കാരണമില്ലാതെയും തലവേദന
മൈഗ്രേൻ എന്ന വാക്ക് ഫ്രഞ്ചുഭാഷയിൽനിന്ന് ഉദ്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കൻഡറിയും. പ്രൈമറി ഹെഡെയ്ക്ക് പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും. കാരണമുള്ള തലവേദനഎന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക്…
Read Moreസംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാര്‍: നിയമനം ആലപ്പുഴ കലക്ടറേറ്റില്‍; ചരിത്രത്തില്‍ ഇടംപിടിച്ച് സിജി
ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ എന്ന നേട്ടം സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ. സിജി. ‘ചെത്തി’യെന്ന തീരഗ്രാമത്തിൽനിന്ന് 2000ൽ ജിവി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനിപ്പുറം അങ്ങനെ വീണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇനി ആലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാർ എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. ‘വിരമിക്കാൻ 6 മാസം കൂടിയേയുള്ളൂ. നന്നായി പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോൾ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണ്’ -സിജി പറഞ്ഞു. ഭാരോദ്വഹനത്തിൽ 1996, 1997, 1998 വർഷങ്ങളിൽ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ മത്സരത്തിലും സ്വർണമെഡൽ നേടി. 2005 സെപ്തംബർ ഏഴിന് സ്പോർട്സ്…
Read Moreനെതന്യാഹുവിന്റെ വെളിപ്പെടുത്തൽ: ഹിസ്ബുള്ള കലിപ്പിൽ; ഇസ്രയേലിൽ റോക്കറ്റ് വർഷം, വൻനാശം; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 37 മരണം
ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. റോക്കറ്റുകളിൽ ചിലതിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും നിരവധി റോക്കറ്റുകൾ കാർമിയൽ മേഖലയിൽ പതിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ച് 40ഓളം പേർ കൊല്ലപ്പെടുകയും 3,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു കഫേയിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ്…
Read Moreഭരതൻ ചിത്രത്തിൽ അഭിനയിക്കാൻ ഒരാഴ്ച വെയില് കൊണ്ട് ശരീരം കറുപ്പിച്ചു: വിനീത്
എംടി സാറിന്റെ തിരക്കഥയിൽ ഭരതേട്ടന് ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി. എന്റെ ആദ്യ സിനിമയ്ക്ക് മുന്‍പുള്ള കാര്യമാണിത്. അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എം ഡി സാറിന്റെ നിര്‍ദേശത്താല്‍ ഞാന്‍ ഭരതേട്ടനെ മദിരാശിയിലുള്ള വീട്ടില്‍ പോയി കണ്ടു. ഋഷിശൃംഗന്റെ കഥ മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു. സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല. പിന്നീട് ആവാരംപൂവ്, പ്രണാമം എന്നീ ചിത്രങ്ങളില്‍ ഞാന്‍ ഭരതേട്ടനൊപ്പം വര്‍ക്ക് ചെയ്തു. സിനിമ ജീവിതത്തില്‍ ഏറ്റവും ആഹ്ലാദത്തോടെ കൂടെ ചെയ്ത ചിത്രമായിരുന്നു അത്. ആവാരം പൂവിലെ കഥാപാത്രത്തിന് വേണ്ടി താമസിച്ചിരുന്ന നാഗര്‍കോവിലിലെ ലോഡ്ജിന്റെ ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില് കൊണ്ട് ഞാന്‍ ശരീരം കറുപ്പിച്ചിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു പത്മരാജന് സംവിധാനം ചെയ്ത നമുക്ക്…
Read Moreഹോട്ടൽ ഉടമയെ വിരട്ടി 2 കോടി തട്ടാൻ ശ്രമം; ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ; മനീഷയുടെ രണ്ടുഫോണുകൾ പിടിച്ചെടുത്ത് പോലീസ്
ഗുരുഗ്രാം (ഹരിയാന): ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം തലവൻ കൗശൽ ചൗധരിയുടെ ഭാര്യ മനീഷ (35) യാണ് അറസ്റ്റിലായത്. കൗശൽ ചൗധരി-അമിത ദാഗർ സംഘത്തിലെ “ലോഡി ഡോൺ’ ആണ് മനീഷ. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകണമെന്നും അല്ലെങ്കിൽ ഹോട്ടലിനുനേരേ വെടിയുതിർക്കുമെന്നും ഹോട്ടൽ ഉടമയെ വധിക്കുമെന്നും ഇവർ ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റിലായ മനീഷയുടെ പക്കൽനിന്നു രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.
Read Moreപക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
റോം: റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനത്തിന് പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ചു. 265 പേരുമായി ചൈനയിലെ ഷെൻഷെനിലേക്കു പോവുകയായിരുന്നു ഡ്രീംലൈനർ 787-9 വിമാനം. പക്ഷി ഇടിച്ചതിനെത്തുടർന്ന് എഞ്ചിൻ തകരാറിലായി തീപിടിക്കുകയായിരുന്നു. ഇന്ധനം കടലിൽ ഒഴുക്കിയശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലെ 249 യാത്രക്കാർക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
Read Moreഹിസ്ബുള്ള കലിപ്പിൽ; ഇസ്രയേലിൽ റോക്കറ്റ് വർഷം, വൻനാശം
ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. റോക്കറ്റുകളിൽ ചിലതിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും നിരവധി റോക്കറ്റുകൾ കാർമിയൽ മേഖലയിൽ പതിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ച് 40ഓളം പേർ കൊല്ലപ്പെടുകയും 3,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു കഫേയിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ്…
Read Moreപേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്സായതോടെ രാജ്യംവിട്ടു പോകാൻ തോന്നി: ശ്രുതി ഹസൻ
കഴിഞ്ഞ ദിവസമായിരുന്നു ഉലകനായകന് കമല്‍ ഹാസന്റെ ജന്മദിനം. ഇതിനോട് അനുബന്ധിച്ച് നടനെക്കുറിച്ചുള്ള നിരവധി കഥകൾ പുറത്തുവന്നിരുന്നു. നടന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതും പ്രണയകഥകളുമൊക്കെ അതിലുണ്ടായിരുന്നു. കൂട്ടത്തില്‍ നടിയും മകളുമായ ശ്രുതി ഹാസന് പങ്കുവച്ച ചില കാര്യങ്ങളും ശ്രദ്ധേയമായി. തന്റെ മാതാപിതാക്കളെക്കുറിച്ചും അവരുടെ വേര്‍പിരിയലിനെക്കുറിച്ചും ശ്രുതി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. പേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്സായതോടെ രാജ്യംവിട്ടു പോകാനാണ് തനിക്കു തോന്നിയതെന്നാണ് ശ്രുതി പറയുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി. എന്റെ അപ്പ എന്ന് പറയുന്നത് അപൂര്‍വ പ്രതിഭാസമാണ്. അതെനിക്കു ചെറിയ പ്രായത്തിലെ മനസിലായിരുന്നു. അദ്ദേഹം ഒരു സെലിബ്രിറ്റി ആണെന്നും ഞാന്‍ കണ്ട ആളുകളില്‍ നിന്ന് ഏറെ വ്യത്യസ്തനാണെന്നും എനിക്ക് നേരത്തെ മനസിലായി. അച്ഛനും അമ്മയും അവരുടേതായ വ്യക്തി താല്പര്യമുള്ളവരും ശാഠ്യക്കാരും ആയിരുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വളര്‍ന്നപ്പോള്‍…
Read Moreഇപ്പോള്‍ അവന് സ്പെയിനിലെ ഫാമിലാണ്: കുതിരയെയോ ആട്ടിന്‍കുട്ടികളെയോ ഒക്കെ നോക്കുക ആയിരിക്കാം; പ്രണവിനെ കുറിച്ച് സുചിത്ര മോഹൻലാൽ
അപ്പുവിന് ഇഷ്ടമുള്ളതേ അവൻ ചെയ്യൂ നമ്മള് അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന് ചെയ്യുകയുള്ളൂ എന്ന് സുചിത്ര മോഹൻലാൽ. ഇപ്പോള്‍ അവന് സ്പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്.രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണല്ലോ എന്ന് തോന്നി. ഇപ്പോള്‍ സ്പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കുക ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ്…
Read More