പാലക്കാട്: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ. സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇതെല്ലാം പൊതുവായുള്ള വളര്‍ച്ചയുടെ ഭാഗമാണ്. അത് ആ അര്‍ഥത്തില്‍ തന്നെ, ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, ചേലക്കരയിൽ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്. പ്രദീപ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കാണുന്നത്. ഡോ. പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതു മുതല്‍ പാലക്കാട് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഈ പോരാട്ടത്തില്‍ പി സരിന് നല്ല നിലയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു. നേരത്തെ, സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്നും എഐടിയുസി നേതാവ് ടി.ജെ.…
Read MoreDay: November 12, 2024
ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര പരമ്പര സ്വന്തമാക്കി പാക് പടയോട്ടം
പെർത്ത്: ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര പരന്പര സ്വന്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പടയോട്ടം. നീണ്ട 22 വർഷത്തിനുശേഷം പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയുമായി പോരാട്ടത്തിൽ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കിയാണ് പാക് സംഘത്തിന്റെ ചരിത്ര നേട്ടം. മൂന്നാം ഏകദിനത്തിൽ പേസർമാരുടെ കരുത്തിൽ പാക്കിസ്ഥാൻ 31.5 ഓവറിൽ ഓസ്ട്രേലിയയെ 140 റൺസിന് എറിഞ്ഞിട്ടു. മറുപടിക്കിറങ്ങിയ പാക് ബാറ്റർമാർ 26.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 143 റൺസ് അടിച്ചെടുത്ത് ജയമാഘോഷിച്ചു. പാക്കിസ്ഥാനുവേണ്ടി ഏഴ് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാരീസ് റൗഫാണ് പ്ലെയർ ഓഫ് ദ മാച്ച്. പേസർമാരായ ഷഹീൻ അഫ്രീദിയും (3/32) നസീം ഷായും (3/54) മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫാണ് പ്ലെയർ ഓഫ് ദ സീരീസ്. 2002ൽ ആയിരുന്നു പാക്കിസ്ഥാൻ…
Read Moreകേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ പുരസ്കാരം അഷ്ഫാക്കിനും ഇവാനയ്ക്കും
കൊച്ചി: സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ യു.എച്ച്. സിദ്ദിഖ് മെമ്മോറിയൽ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും പി.ടി. ബേബി മെമ്മോറിയൽ അവാർഡ് ഇവാന ടോമിക്കും. 5000 രൂപയും ട്രാഫിയുമാണ് അവാർഡ്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടി മിന്നുന്ന പ്രകടനം പുറന്നെടുത്തെടുത്തതാണ് തിരുവനന്തപുരം ജിവി രാജയിലെ അഷ്ഫാക്കിനെ അവാർഡിന് അർഹനാക്കിയത്. ജൂണിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ മിന്നും പ്രകടനം തലശേരി സായിയിലെ ഇവാനയെ അവാർഡിന് അർഹയാക്കി. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ അവാർഡുകൾ സമ്മാനിച്ചു. ഗ്രൂപ്പ് മീരാൻ ഡയറക്ടർ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു. കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് സ്റ്റാൻ റയാൻ, സെക്രട്ടറി സി. കെ. രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിൻ…
Read More‘ഇതൊക്കെയാണ് തിരിച്ചുവരവ്’: ഗ്ലാമർ ലുക്കിൽ മനം കവർന്ന് ഭാമ
നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ. കുറച്ചു കാലമായി സിനിമയിൽനിന്ന് മാറി നിൽക്കുകയാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം. ദുബായിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മോഡേൺ ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്തിരിക്കുന്നു. പലരും താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചു. ‘ഇതൊക്കെയാണ് തിരിച്ചുവരവ്’ എന്നാണ് ഒരു ആരാധകൻ കുറിച്ച കമൻ്റ്.ഈയടുത്താണ് മോഡേൺ വേഷങ്ങളിലുള്ള ചിത്രങ്ങൾ ഭാമ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.
Read Moreഅത്ലറ്റിക്സിൽ കന്നിക്കിരീടം സ്വന്തമാക്കി മലപ്പുറം
കൊച്ചി: കേരള സ്കൂൾ കായികമേളയിലെ ആവേശമായ അത്ലറ്റിക്സില് മലപ്പുറം ജില്ല ചരിത്രം കുറിച്ചു. സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആദ്യമായാണ് മലപ്പുറം കിരീടം നേടുന്നത്. ആദ്യദിനങ്ങളിലെ പാലക്കാടിന്റെ പ്രതിരോധത്തെ മറികടന്ന് അവസാന ദിനത്തിലെ കുതിപ്പാണ് മലപ്പുറത്തിന് കിരീടം സമ്മാനിച്ചത്. 22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവുമുള്‍പ്പെടെ 247 പോയിന്റുമായി മലപ്പുറം ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷത്തെ കിരീട ജേതാക്കളായിരുന്ന പാലക്കാട് 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമായി 213 പോയിന്റോടെ റണ്ണേഴ്സ് അപ്പായി. ആതിഥേയരായ എറണാകുളം എട്ടു സ്വര്‍ണവും ഒന്‍പത് വെള്ളിയും അഞ്ചു വെങ്കലവുമായി 73 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ഹാട്രിക്ക് ചാന്പ്യന്മാരായ പാലക്കാടിനെയും മുൻ ചാന്പ്യന്മാരായാ എറണാകുളത്തെയും ഞെട്ടിച്ചായിരുന്നു മലപ്പുറം മഹാരാജാസ് സ്റ്റേഡിയത്തിൽ മാസ് പ്രകടനം കാഴ്ചവച്ചത്. മികച്ച സ്കൂളുകളില്‍ 80 പോയിന്റുമായി കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബെസ്റ്റ് സ്കൂള്‍ പട്ടം സ്വന്തമാക്കി.…
Read Moreപ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നു: നടപടിയിൽ സന്തോഷമെന്ന് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം; എൻ.പ്രശാന്തിനെതിരായ നടപടിയിൽ സന്തോഷമെന്നും പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ.വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണ്. വിശദീകരണം ചോദിക്കാനാണ് സസ്പെൻഷൻ. സർക്കാർ നടപടി നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും- മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്. കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണു കൊടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ്. മുനമ്പം വിഷയം വിഭജനത്തിനുള്ള ആർഎസ്എസ് അജണ്ടയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ ആരെയും ഇറക്കിവിടില്ലെന്ന് ഉറപ്പുനൽകിയതാണ്. തെരഞ്ഞെടുപ്പിനെ ബന്ധിപ്പിച്ച് ഇത് പറയുന്നത് ഏതറ്റം വരെ എത്തി എന്നതിന് തെളിവാണ്. വകുപ്പുമന്ത്രി ആരെയും വർഗീയപരമായി പറഞ്ഞില്ല. മന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തത് ആസൂത്രിതമായാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Read Moreന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ യാത്ര
കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക. 2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മു-ബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്.1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്. ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ…
Read More22കാരിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു: മുന്‍ ഹോര്‍ട്ടികോർപ് എംഡി റിമാന്‍ഡില്‍
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഹോര്‍ട്ടികോർപ് എംഡി ആയിരുന്ന ശിവപ്രസാദി (75)നെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം എസിപി ഓഫീസില്‍ കീഴടങ്ങിയ ഇയാളെ പിന്നീട് ദേഹാസ്വാസ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ശിവപ്രസാദിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഇയാള്‍ക്കെതിരേ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദ് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസില്‍ കീഴടങ്ങിയത്. പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയില്‍ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 75കാരനായ ശിവപ്രസാദിനെ ഡിസ്ചാര്‍ജ് ചെയ്തത്. 22 വയസുള്ള, ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശീതളപാനീയത്തില്‍ മദ്യം നല്കി ഇയാള്‍ കഴിഞ്ഞ മാസം 15 നായിരുന്നു പീഡിപ്പിച്ചത്.…
Read Moreഅര്‍ഹിച്ച അംഗീകാരം തട്ടിയെടുത്തു: സംസ്ഥാന സ്കൂള്‍ കായികമേള; സ്കൂളുകള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: ഇന്നലെ എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരേ സ്കൂളുകള്‍ ഹൈക്കോടതിയിലേക്ക്. നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്കൂളുകളാണ് കോടതിയെ സമീപിക്കുക. പോയിന്റ് പട്ടികയില്‍ നവാമുകുന്ദ രണ്ടും മാര്‍ ബേസില്‍ മൂന്നും സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സ്പോര്‍ട്സ് സ്കൂള്‍ ആയ ജി.വി. രാജയ്ക്ക് നല്കി. തുടര്‍ന്നാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നാവാമുകുന്ദ, മാര്‍ ബേസില്‍ സ്കൂളുകള്‍ കോടതിയെ സമീപിക്കുന്നത്. അര്‍ഹിച്ച അംഗീകാരം തട്ടിയെടുത്തുവെന്നാണ് സ്കൂളുകളുടെ ആരോപണം.
Read Moreപുതിയങ്ങാടിയിൽ ഫൈബർ വള്ളത്തിന് തീപിടിച്ചു: 40 ലക്ഷം രൂപയുടെ നാശനഷ്ടം
പഴയങ്ങാടി(കണ്ണൂർ): കണ്ണൂർ പുതിയങ്ങാടിയിൽ കടലിൽ നങ്കൂരമിട്ട ദുൽഹജ്ജ് എന്ന ഫൈബർ വള്ളത്തിനു തീപിടിച്ചു. ഇന്നു പുലർച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വലയും എൻജിനും വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളുമാണു കത്തിനശിച്ചത്. തീപിടിത്തത്തത്തുടർന്ന് വള്ളത്തിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൂർണമായും കത്തിയ വള്ളം കടലിൽ മുങ്ങിപ്പോയി. കത്തിയ വള്ളത്തിനു സമീപത്തായി നിർത്തിയിട്ട മറ്റു വള്ളങ്ങളിലേക്കു തീ പടരാതിരുന്നത് ആശ്വാസമായി. പുതിയങ്ങാടി സ്വദേശികളായ ശിഹാബ്, സമീർ, മിൻഹാജ്, റിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കത്തിയ വള്ളം. അപകടത്തെത്തുടർന്ന് ഇന്നു രാവിലെ മുതൽ ഉച്ചവരെ പുതിയങ്ങാടിയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ പ്രഖ്യാപിച്ചു.
Read More