മാണ്ഡ്യ(കർണാടക): മാണ്ഡ്യയിൽ ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്കു പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്നു വൻ സംഘർഷം. സംഘർഷത്തെത്തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം മേല്ജാതിക്കാര് നീക്കം ചെയ്തു. ക്ഷേത്രപ്രവേശനത്തിനു ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിനു പിന്നാലെയാണു സംഘര്‍ഷം ഉടലെടുത്തത്. മേല്‍ജാതിക്കാരായ ഗൗഡ വിഭാഗത്തിലുള്ളവരാണു സംഘർഷത്തിനു പിന്നിൽ. സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്നു വര്‍ഷം മുമ്പാണു പുതുക്കിപ്പണിതത്. അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തുകയും അനുമതി നൽകുകയും ചെയ്തത്. മേല്‍ജാതിക്കാരുടെ എതിർപ്പിനെ അവഗണിച്ച് ഞായറാഴ്ച പോലീസ് സംരക്ഷണത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഇതില്‍ പ്രകോപിതരായ മേല്ജാതിക്കാര് ക്ഷേത്രത്തിലെ വിഗ്രഹം നീക്കം ചെയ്യുകയായിരുന്നു.
Read MoreDay: November 12, 2024
ക്ലാസിൽ സംസാരിച്ച വിദ്യാർഥികളുടെ വായിൽ അധ്യാപിക ടേപ് ഒട്ടിച്ചു; രക്തം വാർന്നും ശ്വാസ തടസം നേരിട്ടും കുട്ടികൾ
ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണു ടേപ് ഒട്ടിച്ചത്. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. പ്രധാന അധ്യാപികയായ പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് നാലു മണിക്കൂറോളം നിർത്തിയെന്നും ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികൾക്ക് ശ്വാസതടസവും നേരിട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കൾക്ക് അയച്ചതോടെയാണു സംഭവം പുറത്തായത്. കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreപതിനഞ്ചുകാരിയെ പാരാഗ്ലൈഡർ ഇടിച്ചു; ഗുരുതര പരിക്ക്
ലണ്ടൻ: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ച് 15 കാരിക്ക് ഗുരുതര പരിക്ക്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ ലില്ലി നിക്കോളിനാണ് ഗുരുതരമായി പരിക്കേറ്റത്. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലില്ലി. ഒരു റിസോർട്ടിലെ ലോബിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാരഗ്ലൈഡർ നിയന്ത്രണം തെറ്റി വന്ന് ലില്ലിയുടെ മേൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിൽ നാല് പൊട്ടലുണ്ട്. താടിയെല്ലിന് ഗുരുതര പരിക്കേറ്റു. നാക്ക് മുറിഞ്ഞിട്ടുണ്ട്. കുട്ടിക്ക് ഒന്നിലധികം സർജറികൾ ആവശ്യമാണെന്ന് അമ്മ ലിൻഡ്സെ ലോഗൻ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെ പാരാഗ്ലൈഡർ തട്ടിയെങ്കിലും കാര്യമായ പരിക്കില്ല.
Read Moreകടവന്ത്ര പോലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആണ് സുഹൃത്ത് പോക്സോ കേസില്‍ അറസ്റ്റില്‍
കൊച്ചി: ആണ്‍സുഹൃത്ത് ബന്ധത്തില്‍നിന്ന് പിന്‍വാങ്ങിയതിലെ മനോവിഷമത്തില്‍ യുവാവ് കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ് സുഹൃത്ത് പോക്സോ കേസില്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി പ്രലോഭ് പ്രമോദ് (20) ആണ് അറസ്റ്റിലായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രലോഭുമായി കഴിഞ്ഞ ഒന്നര വര്‍ഷമായി കോഴിക്കോട് സ്വദേശി അടുപ്പത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ പ്രലോഭ് ബന്ധത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. സുഹൃത്തിനെ ഇയാളുടെ ആവശ്യപ്രകാരം സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പോലീസിനോടും ഇയാള്‍ താത്പര്യകുറവ് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് മനോവിഷമത്തില്‍ സ്വവര്‍ഗാനുരാഗിയായ യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അടുപ്പത്തിലായിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത കോഴിക്കോട് സ്വദേശിയെ പ്രലോഭ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Read Moreനവീൻ ബാബുവിന്റെ മരണം; ആരോപണ വിധേയനായ കണ്ണൂർ വിജിലൻസ് സിഐ ബിനു മോഹനു സ്ഥലമാറ്റം
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന കണ്ണൂർ വിജിലൻസ് സിഐയെ സ്ഥലം മാറ്റി. ബിനു മോഹനനെയാണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് ഉയർന്ന ബിനാമി ഇടപാടിൽ ബിനു മോഹനനും പങ്കുണ്ടെന്ന ആരോപണം യൂത്ത് കോൺഗ്രസും കോൺഗ്രസും ഉന്നയിച്ചിരുന്നു.ബിനു മോഹൻ വിജിലൻസിലിരുന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പന്പുടമ പ്രശാന്തിനെതിരേയുള്ള അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബിനു മോഹനനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്. ന്യൂ മാഹി സിഐയായിരുന്ന സി. ഷാജുവാണ് പുതിയ വിജിലൻസ് സിഐ.
Read Moreനമ്മളോടാ കളി: വിവാഹത്തിന് അവധി കിട്ടിയില്ല; വീഡിയോ കോൾ വഴി വിവാഹം കഴിച്ച് യുവാവ്
മേലുദ്യോഗസ്ഥൻ വിവാഹ അവധി നിഷേധിച്ചതിനെ തുടർന്നു ഇന്ത്യാക്കാരായ വധൂവരന്മാർ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു. തുർക്കിയില്‍ ജോലി ചെയ്യുന്ന ഛത്തീസ്ഗഡിലെ ബിലാസ്പുർ സ്വദേശിയായ വരനും ഹിമാചൽ പ്രദേശ് സ്വദേശിയായ വധുവും തമ്മിലായിരുന്നു കൗതുകമുണർത്തിയ കല്യാണം. വരനായ അദ്നാൻ മുഹമ്മദ് വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാനാണ് അവധി ആവശ്യപ്പെട്ടത്. തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ നിഷ്കരുണം അവധി നിരസിച്ചു. ഇതോടെ തീരുമാനിച്ചുറപ്പിച്ച സമയത്ത് കല്യാണം നടക്കില്ലെന്നു വന്നു. എന്നാൽ, തന്റെ പേരക്കുട്ടിയുടെ വിവാഹത്തിന് സാക്ഷിയാകണമെന്ന വധുവിന്റെ രോഗിയായ മുത്തച്ഛന്റെ ആഗ്രഹം പരിഗണിച്ച് വിവാഹം നിശ്ചയിച്ച തീയതിയിൽതന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചു. തുടർന്നാണു വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. വരന് തുര്‍ക്കിയിൽതന്നെ നിന്നെങ്കിലും വരന്റെ കുടുംബം ബിലാസ്പുരിൽനിന്നു വധുവിന്റെ നാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെത്തി. അവിടെവച്ച് ഒരു ഖാസിയുടെ നേതൃത്വത്തിൽ വീഡിയോ കോൾ വഴി വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. ലോകമെങ്ങും കോവിഡ് രോഗവ്യാപനം…
Read Moreഉപതെരഞ്ഞെടുപ്പ്; അവസാനവട്ട വോട്ടുറപ്പിക്കൽ തിരക്കിൽ സ്ഥാനാർഥികൾ; വയനാടും ചേലക്കരയും നാളെ മനസ് തുറക്കും
കൽപ്പറ്റ, ചേലക്കര: വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും നാളെ പോളിംഗ് ബൂത്തിലേക്ക്.ആവേശം വിതറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കൊടുവിൽ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണു മുന്നണികള്‍. പോളിംഗ് സാമഗ്രികളുടെ വിതരണം രണ്ടിടത്തും ഇന്നു രാവിലെ ആരംഭിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വയനാട് ചര്‍ച്ചയാണ്. 14 ലക്ഷത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടര്‍മാരാണു കൂടുതല്‍. കഴിഞ്ഞ തവണ പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. വോട്ടര്‍മാരെ കൂടുതല്‍ പോളിംഗ് ബൂത്തിലേക്ക് എത്തിച്ച് റിക്കാര്‍ഡ് ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം. യുഡിഎഫ് സ്ഥാനാര്‍ഥി പിയങ്കാഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും തീര്‍ത്ത ഓളത്തിനിടയിലും എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നലെ കൊട്ടിക്കലാശത്തില്‍ ഒരു തരത്തിലും പിന്നിലായിരുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു.സത്യന് മൊകേരിയുടെ കൊട്ടിക്കലാശത്തില്‍ വിദേശികള്‍ അണിനിരന്നതും ശ്രദ്ധേയമായി.…
Read Moreതേപ്പ് കിട്ടി സാറേ…പ്രണയം തകർന്നു; അവധി വേണം: ‘ബ്രേക്കപ്പ് ലീവ്’ തേടി ജീവനക്കാരൻ..!
പ്രണയത്തകർച്ചയെ തുടർന്ന് ഒരു യുവാവ് തന്റെ തൊഴിലുടമയോട് പത്ത് ദിവസത്തെ അവധി ആവശ്യപ്പെട്ടത് വൈറലായി. കൃഷ്ണ മോഹൻ എന്ന തൊഴിലുടമയാണ് ജോലിക്കാരന്റെ ‘ബ്രേക്കപ്പ് ലീവ്’ അപേക്ഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തന്റെ ജീവനക്കാരിൽ ഒരാൾ പ്രണയം തകർന്നതിന്റെ ദുഃഖത്തിൽനിന്നു കരകയറാൻ ഒരാഴ്ചത്തെ യാത്രകൾക്കായി അവധിക്ക് അപേക്ഷിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ജോലിത്തിരക്കുള്ള സമയമായിരുന്നതിനാൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ജീവനക്കാരൻ അതിനു വഴങ്ങിയില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനെതിരേ സോഷ്യൽ മീഡിയ വലിയ വിമര്‍ശനമാണ് ഉയർന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജീവനക്കാരൻ ലീവ് ചോദിച്ചതിൽ എന്താണ് തെറ്റെന്നും ശാരീരികാരോഗ്യംപോലെ പ്രധാനമാണ് ഒരാളുടെ മാനസികാരോഗ്യമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങള്‍ കൂടിയതോടെ മറുപടിയുമായി തൊഴിലുടമ രംഗത്തെത്തി. അവധി എടുക്കുന്നതില്‍ തെറ്റുണ്ടെന്നല്ല പറഞ്ഞതെന്നും മറിച്ച് പുതിയതലമുറ കാര്യങ്ങളെ വ്യത്യസ്തമായി എങ്ങനെ കാണുന്നുവെന്നു വിശദീകരിക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു. ഒപ്പം ആ ജീവനക്കാരന് ഇപ്പോഴും തനിക്കൊപ്പം ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More18 വര്‍ഷത്തിനുശേഷം മകനെ കണ്ടു; ഒരുമിച്ചു ചായ കുടിച്ചു, മോചന ഉത്തരവ് കാത്ത് ഫാത്തിമ; 17ന് നിര്‍ണായക വിധി
കോഴിക്കോട്: 18 വര്‍ഷത്തിനുശേഷം മകനെ കണ്ട സന്തോഷത്തില്‍ ഫാത്തിമ. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലിലെത്തി കണ്ട സന്തോഷത്തിലാണ് റഹീമിന്റെ ഉമ്മ ഫാത്തിമ. നവംബര്‍ 17ന് മോചന ഉത്തരവ് വരുന്നതുവരെ റിയാദില്‍ തുടരാനാണ് നിലവില്‍ ഉമ്മയും ബന്ധുക്കളും തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം മകനെ കണ്ടുവെന്നും ഒന്നിച്ചു ചായ കുടിച്ചെന്നും ഫാത്തിമ പ്രതികരിച്ചു. നേരത്തെ കാണാൻ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. മകന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. കൂടിക്കാഴ്ചയില്‍ മകന് ഏറെ വികാരഭരിതനായിരുന്നുവെന്നും ഫാത്തിമ പ്രതികരിച്ചു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉൾപ്പെട്ട സംഘം റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസിയിലും റഹീമിന്റെ…
Read More17,000 വർഷം പഴക്കമുള്ള കുഞ്ഞിന്റെ അസ്ഥികൂടം ഗുഹയിൽ കണ്ടെത്തി: അത്ഭുതപ്പെട്ട് ഗവേഷകലോകം
ഫ്ലോറൻസ്: അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഇറ്റലിയിലെ ഗവേഷകർ. മോണോപോളിക്കടുത്തുള്ള ഗ്രോട്ട ഡെല്ലെ മുറ ഗുഹയിൽ നടത്തിയ ഖനനത്തിനിടെ ലഭിച്ച അസ്ഥികൂടാവശിഷ്ടങ്ങൾ പതിനേഴായിരത്തോളം വർഷം മുൻപു ജീവിച്ചിരുന്ന ഒന്നര വയസുകാരന്റേതാണെന്നാണു കണ്ടെത്തൽ. 1998ലാണ് ഈ മൃതശരീരം കണ്ടെത്തിയതെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനഫലങ്ങൾ ഇപ്പോഴാണു പുറത്തുവരുന്നത്. ഗുഹയ്ക്കുള്ളിൽ രണ്ടു പാറക്കല്ലുകൾക്കിടയിലായിരുന്നു മൃതദേഹാവശിഷ്ടം. ഡിഎൻഎ പരിശോധനയിൽ 16 മാസം മാത്രം പ്രായമുള്ള ആൺകുട്ടിയുടേതാണു മൃതദേഹമെന്നും ഹൃദ്രോഗം ബാധിച്ചാണു കുഞ്ഞ് മരിച്ചതെന്നും തിരിച്ചറിഞ്ഞു. ഇരുണ്ട തവിട്ടു മുടിയും കറുത്ത നിറവും നീലക്കണ്ണുകളുമാണു കുഞ്ഞിന് ഉണ്ടായിരുന്നത്. ഗർഭാവസ്ഥയിൽ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സ്വന്തം കുടുംബാംഗത്തിൽനിന്നുതന്നെയാണു കുട്ടിയുടെ അമ്മ ഗർഭം ധരിച്ചിരുന്നതെന്നാണു മറ്റൊരു കണ്ടെത്തൽ. ഹിമയുഗത്തിനുശേഷമുണ്ടായിരുന്ന വില്ലബ്രൂണ ഗോത്രത്തിൽപെട്ടതാണു കുഞ്ഞ് എന്നാണ് അനുമാനം.”ശ്രദ്ധേയമായ നേട്ടം’ എന്നാണ് ഈ കണ്ടെത്തലുകളെ ഫ്ലോറൻസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞ അലസാന്ദ്ര മോദി വിശേഷിപ്പിച്ചത്.
Read More