കൊച്ചി: പള്ളിയിലേക്കെന്നു പറഞ്ഞ് കൊണ്ടു പോയി തമിഴ് സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് സ്വദേശി സജീവി(22)നെയാണ് എറണാകുളം സെന്‍ട്രല്‍ എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്ന് പരിചയപ്പെട്ട രണ്ട് തമിഴ് വംശജരായ യുവതികളെ ഇയാള്‍ കാറില്‍ കയറ്റില്‍ മൂവാറ്റുപുഴയ്ക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ പള്ളിയില്‍ കയറണമെങ്കില്‍ മാല വാഹനത്തിനുള്ളില്‍ ഊരി വയ്ക്കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതി ഒന്നര പവന്റെ സ്വര്‍ണ മാല ഊരി വണ്ടിയില്‍ വച്ച ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സജീവ് വാഹനവുമായി കടന്നു കളയുകായിരുന്നുവെന്നാണ് യുവതികളുടെ മൊഴി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സജീവ് ഇയാളുടെ സുഹൃത്തായ എഡ്വിന് ഷാജി എന്നയാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി…
Read MoreDay: November 13, 2024
കൊമ്പുകുലുക്കി ചാടി വരുന്ന ഗജവീരൻമാർ… അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ… ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം. അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച 7 കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം. നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റുമൊക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്. ആനപാർക്ക് എന്ന പുതിയ അനുഭവംആനകൾക്ക് 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ഒരു സങ്കേതം ഒരുക്കുന്നത്. അതൊരു പാർക്കായി വിഭാവനം ചെയ്തിരുന്നു. ശ്രീലങ്കൻ മാതൃകയിൽ 2006 ലാണ്…
Read Moreജോലിയും വിവാഹ സഹായവും വാഗ്ദാനം ചെയ്ത് പണവും സ്വർണവും തട്ടുന്നയാൾ അറസ്റ്റിൽ
കണ്ണൂർ: പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കി മക്കൾക്ക് വിദേശ ജോലിയും പെൺമക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന കുപ്രസിദ്ധ തട്ടിപ്പുകാരൻ കണ്ണൂർ പോലീസിന്റെ പിടിയിൽ. തൃശൂർ എടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കെ. കുഞ്ഞിമോനെയാണ് (53) കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശി അൻസാറിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഒരു പള്ളിയിൽ വച്ച് അൻസാറിനെ പരിചയപ്പെട്ട പ്രതി അൻസാറിന്റെ മകന് താമരശേരിയിലെ ഒരു ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലി ലഭ്യമക്കി തരാമെന്നും മകളുടെ വിവാഹത്തിന് സ്വർണമുൾപ്പടെയുള്ള ലഭ്യമാക്കുമെന്നും വിശ്വസിപ്പിച്ചു. വിദേശ ജോലിക്കായി മെഡിക്കൽ പരിശോധന, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 60,000 രൂപ ചെലവ് വരുമെന്ന് പറഞ്ഞ് പണം കൈപ്പറ്റി. ഇക്കഴിഞ്ഞ സെപ്റ്റംബർ26ന് പ്രതി അൻസാറുമായി ബന്ധപ്പെടുകയും…
Read Moreപൊട്ടിച്ചിരിക്കാൻ തയാറായിക്കോളൂ: ബൈക്ക് കേന്ദ്രകഥാപാത്രമാകുന്ന യമഹ ഉടനെത്തുന്നു
പാലാ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് സുബ്രഹ്മണ്യന് നിര്‍മിച്ച് മധു ജി കമലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് യമഹ. ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണിത്. സുധി ഉണ്ണിത്താന്റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബംഗളൂരു, കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര എന്നിവിടങ്ങളാണ്. ഹരി പത്തനാപുരം (പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും), തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂര്‍, നെപ്ട്യൂണ്‍ സുരേഷ്, ബൈജു പത്തനാപുരം, കാര്‍ത്തിക്, അനില്‍ ചേനപ്പടി, നോബിന്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യന്, ബെന്നി തൊടുപുഴ, തുളസീദാസ്, മോഹന ഗോപാലന്, ബിജു കളന്തൂര്‍, സാബു, ഷെജിന്‍, ആന്‍സി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്. കൃഷ്ണപ്രിയ, ബേബി ഹിയ ജോര്‍ജ് എന്നിവര്‍ അഭിനയിക്കുന്നു. ഡിഒപി…
Read Moreബ്രേക്ക് വേണമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ നിര്‍മാതാവിന്റെ പ്രതികരണം അദ്ഭുതപ്പെടുത്തി: സായ് പല്ലവി
പകല്‍ സമയം ഉറങ്ങാന്‍ പറ്റാത്ത ആളാണ് ഞാന്‍. രാത്രിയും പകലും ഉറങ്ങാതിരിക്കുന്നത് ആലോചിച്ച് നോക്കൂ. ഒന്നോ രണ്ടോ ദിവസമല്ല, 30 ദിവസത്തോളം ഇങ്ങനെ പോയി. ശ്യാം സിംഗ റോയി എന്ന ഈ സിനിമയ്ക്കിടെ മറ്റ് സിനിമകളും ചെയ്യുന്നുണ്ട്. ബ്രേക്ക് എടുക്കുന്നില്ലായിരുന്നു. ഒരു ദിവസം താന്‍ കരഞ്ഞ് പോയി. സിനിമകളില്‍ അഭിനയിക്കണം, പക്ഷെ ഒരു ദിവസം ഒഴിവ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോയി. ആരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ കരയുന്നത് അനിയത്തി കണ്ടു. അവള് നേരെ പ്രൊഡ്യൂസറിനടുത്ത് പോയി ഞാന്‍ കരയുകയാണ്, ഒരു ദിവസം ഒഴിവ് കൊടുക്കണമെന്ന് പറഞ്ഞു. നിര്‍മാതാവിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തി. തന്റെ ബുദ്ധിമുട്ട് കണ്ട് നിര്‍മാതാവിന് വിഷമമായി. പത്ത് ദിവസം ഓഫ് എടുക്കൂ, ഇഷ്ടമുള്ളതെല്ലാം ചെയ്യ്, തയാറായ ശേഷം തിരിച്ച് വരൂ എന്നാണ് നിര്‍മാതാവ് പറഞ്ഞത്. ശ്യാം സിംഗ റോയിയിലെ മുഴുവന്‍ പേരും തന്നെ…
Read Moreകൂട്ടുകാരിയുടെ സഹോദരനോടു പ്രണയം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം തകർത്തു കളഞ്ഞു: തമന്ന ഭാട്ടിയ
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും നിറയെ അരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. താരം അടുത്തിടെ ചെയ്ത ഡാന്‍സ് നമ്പറുകള്‍ വലിയഹിറ്റായിരുന്നു. മുമ്പ് സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും സംസാരിക്കാതിരുന്ന തമന്ന ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ തുറന്നു പറയാറുണ്ട്. നടന് വിജയ് വര്‍മയുമായി പ്രണയത്തിലാണ് നടി. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയില്‍ ഒരുമിച്ച് അഭിനയിക്കവെയാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാകുന്നത്. മുമ്പൊരിക്കല്‍ തനിക്കൊരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കൂട്ടുകാരിയുടെ സഹോദരനോടാണ് തമന്നയ്ക്ക് ഇഷ്ടം തോന്നിയത്. ഇയാളെ കാണാന്‍ വേണ്ടി മാത്രം താന്‍ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്ന് തമന്ന തുറന്ന് പറഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തമന്നയ്ക്ക് ആ ഇഷ്ടം തോന്നിയത്. ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാല്‍ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണുണ്ടായതെന്നും തമന്ന ഓര്‍ത്തു. എന്റെ സഹോദരിയുടെ സുഹൃത്താണ് നീ.…
Read Moreശബരിമല തീര്‍ഥാടനം: സുരക്ഷയ്ക്കായി പോലീസ് സേനയുടെ വിന്യാസം അഞ്ചു ഘട്ടങ്ങളിലായി; സന്നിധാനത്തെ കണ്ട്രോള് റൂമും വ്യാഴം മുതൽ പ്രവര്‍ത്തനസജ്ജം
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികള്‍ക്കായുള്ള പോലീസ് സേനയുടെ ആദ്യസംഘം നാളെ ചുമതലയേല്‍ക്കും. സന്നിധാനത്തെ കണ്ട്രോള് റൂമും നാളെ പ്രവര്‍ത്തനസജ്ജമാകും. ഓരോ കമ്പനി ആര്‍എഎഫ്, എന്‍ഡിആര്‍ എഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം, പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യം സംഘം നാളെ ഉച്ചയ്ക്ക് ചുമതലയേല്‍ക്കും. മണ്ഡലകാലത്ത് മൂന്ന് ഘട്ടങ്ങളും മകരവിളക്കു കാലത്ത് രണ്ടുഘട്ടങ്ങളുമായാണ് പോലീസ് വിന്യാസം. ഓരോഘട്ടത്തിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്പെഷല്‍ ഓഫീസര്‍മാരായി സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ചുമതലയിലുണ്ടാകും. ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷല്‍ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പി കെ.ഇ.ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ്ഒ ആയി സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്പി ടി. ഫെറാഷും നിലയ്ക്കലില്‍ പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്പി എസ്.സുരേഷ് കുമാറും (സീനിയര്‍) നിയമിതാരായിട്ടുണ്ട്. ശബരിമല താത്കാലിക പോലീസ് സ്റ്റേഷനുകള്‍ ഇന്നു…
Read Moreപായിപ്പാട്ട് നിന്ന് തെങ്ങണയിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക്; ക്യാമ്പുകളിൽ ലഹരി വില്‍പ്പന വ്യാപകം; എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ
ചങ്ങനാശേരി: പായിപ്പാട്ടെന്നപോലെ തെങ്ങണയിലും ഇതരസംസ്ഥാന തൊളിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. തൊഴിലാളികളുടെ കണക്കുകള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരാജയം. തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തില്‍ മുന്‍കാലങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഫലവത്തല്ലെന്നാണു സൂചനകള്‍ ലഭിക്കുന്നത്. വന്നുപോകുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചത് പോലീസിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.ബംഗാള്‍, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടേക്കു വന്‍തോതില്‍ എത്തുന്നത്. തൃക്കൊടിത്താനം പോലീസിന്റെ പരിശോധന പായിപ്പാട്ട് ഊർജിതമായതോടെയാണ് തൊഴിലാളികൾ തെങ്ങണയിലേക്കു താമസം മാറ്റുന്നതെന്നാണ് റിപ്പോർട്ട്.കഞ്ചാവ്, രാസലഹരി വില്‍പ്പന, മോഷണം തുടങ്ങിയ കേസുകളിൽ ഇതരസംസ്ഥാനക്കാർ പ്രതികളാകുന്ന സാഹചര്യം വർധിച്ചതോടെ പായിപ്പാട്ടും തെങ്ങണയിലും പോലീസ് എയ്ഡ്പോസ്റ്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യമുന്നയിച്ചു. പായിപ്പാട്ട് നൂറോളം ക്യാമ്പുകളിലായി എണ്ണായിരത്തോളം, തെങ്ങണയില്‍ വിവിധ ക്യാമ്പുകളിലായി ആയിരത്തോളം തൊഴിലാളികൾ താമസിക്കുന്നതായാണ് ഏകദേശ കണക്ക്. കോവിഡിന്റെ തുടക്കത്തില്‍ ഇതരസംസ്ഥാന തൊളിലാളികള്‍ സംഘടിച്ചത്…
Read Moreമൈഗ്രേൻ: കാഴ്ചയിൽ സംഭവിക്കുന്ന മാറ്റങ്ങൾ
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്. പരിഹാരവും വ്യക്തിപരംഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കൾക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ശ്രമിക്കുക. മൈഗ്രേനും കാഴ്ചയുംഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം. മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക്…
Read Moreഇന്ത്യ-പാക് കായികബന്ധം: തുറക്കാതെ അതിർത്തികൾ
ന്യൂഡൽഹി: കായിക ലോകത്ത് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു. അടുത്ത വർഷം പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിൽ നടക്കുന്ന കാഴ്ചപരിമിതർക്കുള്ള ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഏഷ്യകപ്പ് യൂത്ത് സ്ക്രാബിൾ ചാന്പ്യൻഷിപ്പിനും ഡൽഹി കപ്പിനുമുള്ള പാക്കിസ്ഥാൻ ടീമിന്റെ ചില കളിക്കാർക്കും വീസ നൽകാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വിസമ്മതിച്ചിരിക്കുകയാണ്. എല്ലാവർക്കും വീസയില്ല ഏഷ്യകപ്പ് യൂത്ത് സ്ക്രാബിൾ ചാന്പ്യൻഷിപ്പിനും ഡൽഹി കപ്പിനും പങ്കെടുക്കുന്ന പാക്കിസ്ഥാൻ കളിക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രണ്ടു മാസം മുന്‍പേ വീസയ്ക്ക് അപേക്ഷിച്ചതാണ്. എന്നാൽ, വീസ നല്കുന്ന കാര്യം നീണ്ടു പോകുകയായിരുന്നു. ചില കളിക്കാർ വീസ നൽകില്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15 മുതൽ 17 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ…
Read More