ചെന്നൈ: ചെന്നൈ ഗ്രാൻഡ്മാസ്റ്റേഴ്സ് ക്ലാസിക്കൽ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ അരവിന്ദ് ചിദംബരം ജേതാവ്.ഗ്രാൻഡ് മാസ്റ്റർമാരായ ലെവോണ്‍ അരോണിയൻ, അർജുൻ എറിഗാസി എന്നിവർക്കൊപ്പം ഒന്നാം സ്ഥാനത്ത് തുല്യത പാലിക്കുകയായിരുന്നു. ബ്ലിറ്റ്സ് ടൈബ്രേക്കിൽ അരോണിയനെ 2-0ന് തോൽപ്പിച്ചാണ് അരവിന്ദ് തന്റെ ആദ്യ ക്ലാസിക്കൽ ടൂർണമെന്റിൽ ജേതാവായത്. ഒരു പ്രതീക്ഷയുമില്ലാതെയാണ് അരവിന്ദ് ടൂർണമെന്റിനിറങ്ങിയത്. ആദ്യ ഗെയിമിൽ ഇറാന്റെ അമിൻ ടബാറ്റബെയിയുമായി സമനില. അഞ്ചാം ഗെയിം വരെ സമനില തന്നെ. എന്നാൽ ആറാം ഗെയിമിൽ ടോപ് സീഡ് അർജുൻ എറിഗാസിയെ തോൽപ്പിച്ചു. അടുത്ത ഗെയിമിലും ജയിച്ചു. ഇതോടെ അരവിന്ദ്, അർജുനും അരോണിയനുമൊപ്പം 4.5 പോയിന്റിലെത്തി. ഇതോടെ വിജയിയെ തീരുമാനക്കാൻ ഇവർ തമ്മിൽ ടൈബ്രേക്ക് മത്സരം വേണ്ടിവന്നു. ചാന്പ്യനെ കണ്ടെത്താൻ ഒരേ പോയിന്റുള്ള മൂന്ന് ഗ്രാന്‍ഡ്മാസ്റ്റർമാർ തമ്മിൽ ടൈബ്രേക്ക് മത്സരം നടത്തുകയായിരുന്നു. ആദ്യം ആരോണിയൻ, എറിഗാസിയെ തോൽപ്പിച്ചു. പിന്നീട് ആരോണിയനും അരവിന്ദും തമ്മിലായി മത്സരം.…
Read MoreDay: November 13, 2024
ഐസിസി ചാന്പ്യൻസ് ട്രോഫി; പാക്കിസ്ഥാൻ പിന്മാറിയേക്കും
ലാഹോർ: 2025ലെ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിക്കുന്നതുകൊണ്ട് ആതിഥേയാവകാശം റദ്ദാക്കുകയോ മത്സരങ്ങൾ ഹൈബ്രിഡ് രീതിയിൽ മറ്റ് രാജ്യങ്ങളിലേക്കു മാറ്റുകയോ ചെയ്താൽ പാക്കിസ്ഥാൻ സർക്കാർ ടൂർണമെന്റ് ബഹിഷ്കരിക്കാൻ പിസിബിക്ക് നിർദേശം നൽകുമെന്ന് പാക് മാധ്യമം ഡോണ്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡൽ പിസിബി തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇതോടെ ഇന്ത്യ ചാന്പ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു നടന്നത്. ടൂർണമെന്റിന് ടീമിനെ എന്തുകൊണ്ട് അയയ്ക്കില്ലെന്ന കാര്യത്തിൽ ബിസിസിഐ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പിസിബി, ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്. 2025ലെ ചാന്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ കഴിഞ്ഞ…
Read Moreസ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു: കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം
കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 343 ജില്ലകളില്‍ മാത്രമായിരുന്നു ഹാള്‍മാര്‍ക് നിര്‍ബന്ധം. എന്നാല്‍, 20 ജില്ലകളില്‍ കൂടി പുതുതായി ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ വന്നതോടുകൂടി 363 ജില്ലകളില്‍ സ്വര്‍ണത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. കേരളം മാത്രമാണ് സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം. 2021ല്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച് യുഐഡി നിലവില്‍ വരുമ്പോള്‍ 276 ജില്ലകളില്‍ മാത്രമായിരുന്നു നിര്‍ബന്ധം ഉണ്ടായിരുന്നത്. ഇപ്പോഴും രാജ്യത്തെ പകുതി ജില്ലകളില്‍ പോലും ഹാള്‍മാര്‍ക്ക് നിര്‍ബന്ധം അല്ല. ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വര്‍ണാഭരണം വില്‍ക്കുന്നതിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ല. അവിടെ ഏത് പരിശുദ്ധിയിലുള്ള ആഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് മുദ്ര ചെയ്യാതെ വില്ക്കാന് കഴിയും. ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ 34,647 ജ്വല്ലറികള്‍ മാത്രമായിരുന്നു ലൈസന്‍സ് എടുത്തിരുന്നത്. ഇപ്പോള്‍ രണ്ട് ലക്ഷത്തോളം ജ്വല്ലറികള്‍ക്ക് ലൈസന്‍സുണ്ട്. 2023 ഒക്ടോബറിലെ കണക്കനുസരിച്ച് 1, 81,590 ജ്വല്ലറികളാണ് ലൈസന്‍സ്…
Read Moreതാൻ പുസ്തകം എഴുതി കഴിഞ്ഞില്ല,നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ; ആത്മകഥ പ്രസാധനം മാറ്റിവച്ചെന്ന് ഡിസി ബുക്സ്
കണ്ണൂർ: തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് പുറത്തു വന്ന കാര്യങ്ങളെല്ലാം ഇ.പി. ജയരാജൻ നിഷേധിച്ചു. താൻ പുസ്തകം എഴുത്തികഴിഞ്ഞിട്ടില്ലെന്നും പേരോ കവർചിത്രമോ തീരുമാനിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പുറത്തു വിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് താൻ ഡിസി ബുക്സുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഡിസിയും മാതൃഭൂമിയും താത്പര്യം അറിയിച്ചിരുന്നു. ഇപ്പോഴും പുസ്തകം എഴുത്തുപുരയിലാണ്. എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. ഇപ്പോൾ പുറത്തു പറയുന്ന കാര്യങ്ങളൊന്നും തന്നെ താൻ എഴുതിയിട്ടില്ല. ബോധപൂർവമായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ. ഇതിനെതിരേ താൻ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആത്മകഥ പ്രസാധനംമാറ്റിവച്ചെന്ന് ഡിസി ബുക്സ്കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്താവുകയും വിവാദമാകുകയും…
Read Moreഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്കു നേരേ പീഡനശ്രമം: പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ
കൊല്ലം: കുമ്മിളിൽ പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന കേസിൽ പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെയാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത് . ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം. പാരലൽ കോളജിൽ എത്തിയ കുട്ടിയോട് അപമര്യദയായി പെരുമാറുകയായിരുന്നു. സ്കൂളുകൾക്ക് പുറമെ സമീപത്തെ പാരലൽ കോളജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയൽ കോളജ് പ്രിൻസിപ്പാളായ അഫ്സൽ ജമാൽ കടന്നു പിടിച്ചെന്നാണ് പരാതി.സംഭവത്തക്കുറിച്ച് കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത് അറിഞ്ഞ പ്രതി ഒളിവിൽ പോയി. തുടർന്ന് സിഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഷിജു നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ കുട്ടികൾക്ക് നേരെയുളള ലൈംഗിക ആക്രമണം തടയൽ, സ്ത്രീത്വത്തെ അപമാനിക്കൽ…
Read Moreശക്തമായ മഴ; കലോത്സവ വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു; ചികിത്സ തേടി വിദ്യാർഥിനി
വെള്ളറട: നെയ്യാറ്റിന്‍കര സബ്ജില്ലാ കലോത്സവം വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു. മാരായമുട്ടം ശാസ്താന്തല യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്. ഉടന്‍തന്നെ അധ്യാപകരും സംഘാടകരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയിരുന്നു സംഭവം. സ്ഥലത്തും വേദിയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെ സ്റ്റേജിലേക്ക് കൊണ്ടുവന്നിരുന്ന വയറില്‍നിന്നും പന്തലില്‍ നാട്ടിയിരുന്ന തൂണിലേക്കു വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംസ്കൃതോത്സവത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ഓഫീസില്‍നിന്നും കൃഷ്ണേന്ദു നമ്പരും വാങ്ങി മത്സര വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിദ്യാർഥിനിക്കു പരിക്കുകളില്ല. ഷോക്കേറ്റതിനെ തുടർന്നുണ്ടായ ഭീതി മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളും എത്തിയതോടെ കുട്ടി വീണ്ടും പൂര്‍വസ്ഥിതിയിലായി. അതേസമയം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കുറച്ചുസമയം ജനറല്‍ ആശുപത്രിയില്‍ വിശ്രമിപ്പിച്ചശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. വിദ്യാര്‍ഥിനിക്കു ഷോക്കേറ്റത്തോടെ ആ വേദിയില്‍ നടന്നുകൊണ്ടിരുന്ന പരിപാടികള്‍ മറ്റൊരു വേദിയിലേക്കു മാറ്റി കലോത്സവ പരിപാടികള്‍ പുനരാരംഭിച്ചു. പരാതികള്‍ ഇല്ലാത്തതിനാല്‍…
Read Moreശബരിമലയില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്; നാളെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.ഈ മൂന്നിടങ്ങളിലും ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്‍കും.
Read Moreപാക്കിസ്ഥാനിൽ വിവാഹസംഘത്തിന്റെ ബസ് നദിയിൽ വീണ് 16 മരണം
പെഷവാർ: പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ബസ് സിന്ധു നദിയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബസിൽ 22 യാത്രക്കാരാണുണ്ടായിരുന്നത്. തെൽചി പാലത്തിൽനിന്നാണ് ബസ് നദിയിലേക്കു പതിച്ചത്. നദിയിൽ നിന്നാണ് പതിനാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ നദിയിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പെട്ട ബസിൽ വധു ഉണ്ടായിരുന്നതായും.പരിക്കുകളോടെ രക്ഷപെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും
Read Moreതന്റെ വിശദീകരണം കേൾക്കാതെയാണ് സസ്പെൻഷൻ; എൻ. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴി പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. ഇതിനായി പ്രശാന്ത് നിയമോപദേശം തേടിയെന്നും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നുമാണ് വിവരം. തന്റെ വിശദീകരണം കേൾക്കാതെയാണ് സസ്പെൻഷൻ നടപടിയെന്ന് എൻ. പ്രശാന്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ലെന്നും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും സർക്കാരിന്റെ നടപടിയിൽ അത്ഭുതം തോന്നുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പ്രശാന്ത് പ്രതികരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമർശങ്ങൾ അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തിയെന്നും സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നുമാണ് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നത്. ഉന്നതി സിഇഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഫയല്‍ മുക്കി എന്ന ആരോപണത്തിന് പിന്നില്‍ എ.ജയതിലകാണെന്നായിരുന്നെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ…
Read Moreലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: 33 മരണം
ബെയ്റൂട്ട്: ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. 33 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ അറിയിച്ചു. ബെയ്റൂട്ടിന് തെക്ക് വശത്തുള്ള ചോഫ് പ്രദേശത്തു മാത്രം 15 പേരാണു മരിച്ചത്. നിരവധിപ്പേർക്കു വ്യോമാക്രമണത്തിൽ പരിക്കേറ്റു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു.
Read More