മുംബൈ: ബാന്ദ്ര പോലീസിന്റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരേ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢ് റായ്പുർ സ്വദേശിയായ അഭിഭാഷകൻ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ വിളിച്ച് ഷാരൂഖ് ഖാനോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ബാന്ദ്ര പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. മദ്യലഹരിയില്‍ ആയിരിക്കാം ഇയാള്‍ ഇത് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read MoreDay: November 13, 2024
എങ്ങനെയും വൈറൽ ആയാൽ മതി: റീൽ ചിത്രീകരിക്കാൻ റെയിൽവേ ട്രാക്കിലൂടെ വാഹനമോടിച്ചു; യുവാവിന് സംഭവിച്ചത്…
ജയ്പുര്‍: മദ്യലഹരിയില്‍ റീല്‍ ചിത്രീകരിക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. മഹീന്ദ്ര ഥാര്‍ എസ്യുവിയാണ് യുവാവ് റെയില്‍വേ ട്രാക്കിൽ കയറ്റിയത്. ഉടന്‍ പാളത്തിലൂടെ ഒരു ചരക്കു ട്രെയിൻ വന്നതിനാൽ വാഹനം പൂര്‍ണമായി ട്രാക്കിന് മുകളില്‍ കയറ്റാന്‍ ഡ്രൈവര്‍ക്കു സാധിച്ചില്ല. ഇതോടെ എസ്യുവി റെയില്‍വേ ട്രാക്കുകള്ക്കിടയില്പ്പെട്ടുപോയി. വാഹനം കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ പെട്ടെന്നു നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് വാഹനം ട്രാക്കിനു പുറത്തെത്തിക്കാന്‍ ശ്രമിച്ചു. 15 മിനിറ്റോളം നീണ്ട പ്രയത്നത്തിനൊടുവിലാണു വാഹനം ട്രാക്കില്‍നിന്നു പുറത്തെത്തിച്ചത്. ഇതിനു പിന്നാലെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ ഓടിച്ചു കടന്നുകളഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏതാനും പേരെ വാഹനം തട്ടിയിടുകയും ചെയ്തു. പോലീസ് വാഹനത്തെ പിന്തുടര്ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Read Moreവിമാനം ആകാശച്ചുഴിയിൽ വീണ് 11 പേർക്കു പരിക്ക്
ഫ്രാങ്ക്ഫർട്ട്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്കു പരിക്കേറ്റു. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽവച്ചായിരുന്നു സംഭവം. ലുഫ്താൻസയുടെ എൽഎച്ച്-511 വിമാനമാണ് ഇന്നലെ ആകാശച്ചുഴിയിൽപ്പെട്ടത്. ബോയിംഗ് 747-8 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ ആറു ജീവനക്കാർക്കും അഞ്ചു യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. പരിക്കറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്തു.
Read Moreരാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’: ബ്രിട്ടീഷ് എഴുത്തുകാരിക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപ്പിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50,000 പൗണ്ടാണ് (ഏകദേശം 53 ലക്ഷം രൂപ) അവാർഡ് തുക. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്കാരം നേടുന്ന ആദ്യ ബ്രിട്ടീഷ് എഴുത്തുകാരിയുമാണ് സാമന്ത. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ആറു രാജ്യാന്തര ബഹിരാകാശനിലയ യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥയാണ് ഓർബിറ്റൽ.
Read Moreവീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പോലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്പി സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശം. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി. മലപ്പുറം മുൻ എസ്പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പരാതിയിൽ തുടർനടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരേ അന്വേഷണത്തിന്…
Read Moreമുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ്; ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കി പോലീസ്
കൊച്ചി: മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി സ്വദേശി അശ്വിന് ബാബുവിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 82,608 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ജൂലൈ 22 ന് എസ്ആര്‍എം റോഡിലുള്ള ട്രഷര്‍ ടീ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിലാണ് രണ്ടു വളകള്‍ പണയം വച്ച് തുകയുമായി ഇയാള്‍ കടന്നു കളഞ്ഞത്. നഗരത്തിലെ ലോഡ്ജില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എളമക്കര സ്റ്റേഷന് പരിധിയിലും ഇയാള്‍ക്ക് സമാന രീതിയില്‍ കേസുണ്ട്.
Read Moreസേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും; വാറന്റി കാലയളവില്‍ ടിവിയുടെ കേടുപാട് തീർത്തില്ല; നിര്‍മാതാക്കള്‍ ഉപഭോക്താവിന് 8,000 രൂപ നല്കാൻ ഉത്തരവ്
കൊച്ചി: വാറന്റി കാലയളവില്‍ പ്രവര്‍ത്തനരഹിതമായ ടിവി റിപ്പയര്‍ ചെയ്തു നല്കുന്നതില് വീഴ്ച വരുത്തിയ ടിവി നിര്‍മാതാക്കള്‍ ക്കെതി രേ 8000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്നാണ് ഉത്തരവ്. കോതമംഗലം സ്വദേശി സൗരവ് കുമാര്‍ സാംസംഗ് ഇന്ത്യ ലിമിറ്റഡിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. 15,200 രൂപ നല്‍കിയാണ് പരാതിക്കാരന് എല്‍ഇഡി ടിവി വാങ്ങിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ടിവി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ വാറന്റി കാലയളവിനുള്ളില്‍ തകരാര്‍ ആയിട്ടും ടിവി റിപ്പയര്‍ ചെയ്തു നല്കാന് കമ്പനി വിസമ്മതിച്ചു. തുടര്‍ന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരന് കമ്മീഷനെ സമീപിച്ചത്. വാറന്റി കാലയളവിനുള്ളില്‍ ടിവി പ്രവര്‍ത്തനരഹിതമായിട്ടും അത് പരിഹരിക്കാന്‍…
Read Moreനാരുകൾ ഉപയോഗിച്ച് ബോട്ടിന്റെ തടിക്കഷണങ്ങൾ തുന്നിച്ചേർത്തു… 3000 വർഷം മുൻപ് കൈകൊണ്ടു നിർമിച്ച കപ്പൽ കണ്ടെത്തി
ലണ്ടൻ: മൂവായിരം വർഷം മുന്‍പു തകർന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ ക്രൊയേഷ്യൻ തീരത്തിനു സമീപം കടലിനടിയിൽനിന്നു സമുദ്ര പുരാവസ്തുഗവേഷകർ പുറത്തെടുത്തു. 39 അടി നീളമുണ്ട് കപ്പലിന്. മെഡിറ്ററേനിയൻ കടലിൽനിന്നു കണ്ടെത്തിയ കപ്പൽ ബിസി 12-10 നൂറ്റാണ്ടിനിടയിൽ പൂർണമായും കൈകൊണ്ടു നിർമിച്ചതാണെന്നു ഗവേഷകർ പറയുന്നു. നാരുകൾ ഉപയോഗിച്ചാണു ബോട്ടിന്റെ തടിക്കഷണങ്ങൾ തുന്നിച്ചേർത്തിരിക്കുന്നത്. ലോഹങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുന്‍പും ശേഷവും ഈ സാങ്കേതികവിദ്യ ലോകമെന്പാടും പ്രചാരത്തിലുണ്ടായിരുന്നു. ഇസ്ട്രിയ, ഡാൽമേഷ്യ പ്രദേശങ്ങളിലെ പുരാതന നാവിക പാരന്പര്യത്തിന്റെ അതിജീവിക്കുന്ന അപൂർവ ഉദാഹരണമാണ് കണ്ടെടുത്ത കപ്പലെന്നാണ് ഗവേഷകർ പറയുന്നത്. പുരാതനകാലത്തെ ബോട്ട് നിർമാണ സാങ്കേതികവിദ്യ അടുത്തറിയാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. സംബ്രടിജ ഉൾക്കടലിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാൽ ആ സമുദ്രയാനത്തിന് സംബ്രടിജ ബോട്ട് എന്നാണു ഗവേഷകർ പേരു നൽകിയത്.
Read Moreകമന്റടിച്ചാൽ ഇനി ഫ്രീകിക്ക്… അടവും തടയും പഠിക്കാന്‍ ബെവ്കോയിലെ വനിതകൾ; ബെവ്കോ വനിതാ ജീവനക്കാർക്ക് ഏകദിന പരിശീലനമൊരുക്കി കേരള പോലീസ്
കൊച്ചി: സംസ്ഥാന ബിവേറജേഴ്സ് കോര്‍പ്പറേഷ(ബെവ്കോ)ന്റെ ഔട്ട് ലെറ്റില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തുന്നവര്‍ വനിത ജീവനക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ഇനി മുതല്‍ വിവരം അറിയും. ബെവ്കോയിലെ 1600 ഓളം വരുന്ന വനിത ജീവനക്കാര്‍ കേരള പോലീസിലെ വനിത സ്വയം പ്രതിരോധ സേന ഉദ്യോഗസ്ഥരാണ് ഡ്രൈ ഡേയായ ഡിസംബര്‍ ഒന്നിന് പരിശീലനം നല്‍കുന്നത്. ഔട്ട്ലെറ്റുകളിലെ വനിതാ ജീവനക്കാര്‍ക്കുനേരേ അക്രമങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷമിട്ടാണ് പരിശീലനം. ഒരു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിലൂടെ പ്രാഥമിക സ്വയം പ്രതിരോധ മാര്‍ഗങ്ങളാണ് പരിശീലിപ്പിക്കുക.14 ജില്ലകളിലെയും ബിവറേജസ് ഷോപ്പുകള്‍, വെയര്‍ ഹൗസുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ വനിത ജീവനക്കാരികളാണ് ബെവ്കോയുടെ ജില്ല ആസ്ഥാനങ്ങളില്‍ നടക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നതെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഓരോ ജില്ലകളില്‍ നിന്നും 145 വനിത ജീവനക്കാരികള്‍ ക്ലാസില്‍ പങ്കെടുക്കും. ബെവ്കോ ആസ്ഥാനത്തെ വനിതകള്‍ക്കായി ഡിസംബര്‍…
Read Moreഎങ്ങനെ സാധിക്കുന്നു കുട്ടീ ഇതൊക്കെ: പല്ലു തേക്കുന്നതിനിടെ യുവതി അബദ്ധത്തിൽ ടൂത്ത് ബ്രഷ് വിഴുങ്ങി
പുനെ: പല്ല് തേയ്ക്കുന്നതിനിടെ നാൽപ്പതുകാരി 20 സെന്റിമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസംമുട്ട് ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം ടൂത്ത് ബ്രഷ് നീക്കം ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലാണു സംഭവം. പല്ല് തേയ്ക്കുന്നതിനിടെ നാവ് വൃത്തിയാക്കുന്പോൾ ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. യുവതിയുടെ വയറിനുള്ളിലേക്ക് ടൂത്ത് ബ്രഷ് പ്രവേശിച്ചതോർത്ത് ആശ്ചര്യപ്പെട്ടെന്ന് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. അഭിജീത് കരാഡ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം അപൂർവമാണ്. സ്കീസോഫ്രീനിയ, ബുളിമിയ, അല്ലെങ്കിൽ അനോറെക്സിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കരാഡ് പറഞ്ഞു.
Read More