ന്യൂഡൽഹി: ‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read MoreDay: November 13, 2024
പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ: ഇ. പി ഒന്നുകൊണ്ടും ഭയക്കേണ്ടെ, പറഞ്ഞതിൽ ഉറച്ചുനിൽക്കണം; പിന്തുണ അറിയിച്ച് കെ. സുരേന്ദ്രൻ
തൃശൂർ: ഇ. പി. ജയരാജനെ പുകഴ്ത്തിയും പിന്തുണ അറിയിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുന്നു എന്നതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ഇ. പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവദേക്കർ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇപിക്കെതിരേ മാത്രം നടപടിയെടുത്തത്. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി. ഇപിയേയും തോമസ് ഐസക്കിനെയും എം.എ.ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Moreഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു: ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ട്; സർക്കാരിനെതിരേ പരാതി ഇല്ല; ലാൽ ജോസ്
ചേലക്കര: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന് ലാല്‍ജോസ്. ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ചേലക്കരയില്‍ വികസനം വേണം. സ്കൂളുകൾ മെച്ചപ്പെട്ടു. പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സർക്കാരിനെതിരേ പരാതി ഇല്ലന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽപി സ്കൂളിലെ 97 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. ചേലക്കരയിലെ ഇടത് സ്ഥാനാര്‍ഥി യു. ആര്. പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.
Read Moreജി20 ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക്; നൈജീരിയയും ഗയാനയും സന്ദര്‍ശിക്കും
ന്യൂഡൽഹി: ബ്രസീലിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. റിയോ ഡ ഷനേറയിലാണ് ജി-20 ഉച്ചകോടി നടക്കുക. 16, 17 തീയതികളിൽ മോദി നൈജീരിയ സന്ദർശിക്കും. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുന്റെ ക്ഷണപ്രകാരമാണു സന്ദർശനം. 17 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നവംബർ 19, 20, 21 തീയതികളിൽ മോദി ഗയാന സന്ദർശിക്കും. 1968നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
Read Moreനിയമങ്ങളെല്ലാം പാലിച്ചാൽ മാത്രം സ്റ്റാർലിങ്കിന് ലൈസൻസ്: ഇലോണ്‍ മസ്കിന്റെ അപേക്ഷയിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി
ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങളടക്കം എല്ലാ നിയമങ്ങളും പാലിച്ചെങ്കിൽ മാത്രമേ സാറ്റലൈറ്റ് ഇന്റർനെറ്റ് കന്പനി സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കൂ എന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അമേരിക്കൻ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഇപ്പോൾ ലൈസൻസ് ലഭിക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കു വിധേയമാണെന്നും നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം ലൈസൻസ് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാറ്റലൈറ്റ് സ്പെക്ട്രം ലൈസൻസ് സംബന്ധിച്ചു റിലയൻസ് ജിയോ അടക്കമുള്ള ടെലികോം കന്പനികൾ എതിർപ്പുന്നയിക്കുന്പോഴാണ് സ്റ്റാർലിങ്കിന് ഉടൻതന്നെ ലൈസൻസ് അനുവദിക്കുമെന്ന തരത്തിൽ മന്ത്രിയുടെ പരാമർശങ്ങൾ. ലേലത്തിന് പകരം ലൈസൻസിംഗ് സന്പ്രദായത്തിലൂടെ സ്പെക്ട്രം അനുവദിക്കണമെന്ന മസ്കിന്റെ ആവശ്യം ചട്ടവിരുദ്ധമാണെന്നാണ് ജിയോയുടെ ആരോപണം. സ്പെക്ട്രം ലൈസൻസ് അനുവദിച്ചാൽ വോയിസ് കോളും ഡാറ്റ സേവനങ്ങളും സ്റ്റാർലിങ്കിനു നൽകാൻ കഴിയുമെന്നിരിക്കേയാണ് ഇന്ത്യൻ ടെലികോം കന്പനികൾ സ്റ്റാർലിങ്കിനു ലൈസൻസ് നൽകുന്നതിൽ എതിർപ്പുന്നയിക്കുന്നത്. നിലവിൽ ഭാരതി ഗ്രൂപ്പിന് ഉടമസ്ഥാവകാശമുള്ള വണ്‍ വെബിനും ജിയോ-എസ്ഇഎസ്…
Read More‘കട്ടന്‍ചായയും പരിപ്പുവടയും’… പാര്‍ട്ടി തന്നെ മനസിലാക്കിയില്ല, സരിന് അവസരവാദി, സ്വതന്ത്രര്‍ വയ്യാവേലി; പാർട്ടിയെ വെട്ടിലാക്കി ഇ.പി. ജയരാജന്റെ ആത്മകഥ
കണ്ണൂര്‍: ചേലക്കര, വയനാട് മണ്ഡലങ്ങളിൽ വോട്ടിംഗ് പുരോഗമിക്കവെ പാര്‍ട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ. “കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ നിരവധി തുറന്നുപറച്ചിലുകളാണുള്ളത്. പുറത്തുവന്ന ആത്മകഥാംശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന് അവസരവാദിയാണെന്ന് പുസ്തകം പറയുന്നു. സ്വതന്ത്രര്‍ വയ്യാവേലി ആകും. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.വി. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റിയതില്‍ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രന് പറഞ്ഞത് പച്ചക്കള്ളം. ശോഭയെ കണ്ടത്…
Read More