ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലന്ന് കേന്ദ്രം. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മാനദണ്ഡങ്ങള്‍ പ്രകാരം പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ജൂലൈയിലും നവംബറിലുമായി കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ദുന്തം നേരിടാനാവശ്യമായ തുക ഇപ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും നിത്യാനന്ദ റായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു
Read MoreDay: November 14, 2024
മൈഗ്രേൻ: മരുന്നുകളും മൈഗ്രേനും തമ്മിൽ…
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽവേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’…
Read Moreസ്കൂള്‍ കുട്ടികള്‍ക്കു നേരേ പാഞ്ഞടുത്ത് കാട്ടാന! ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: പീരുമേട്ടില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് കുട്ടികള്‍ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പീരുമേട് മരിയഗിരി പബ്ലിക് സ്കൂളിലെ കുട്ടികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ബസ് കാത്ത് സ്റ്റോപ്പില്‍ നിന്ന സ്കൂള്‍ കൂട്ടികള്‍ക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കുട്ടികള്‍ സ്കൂള്‍ പരിസരത്തേക്ക് ഓടിക്കയറി ഗേറ്റ് പൂട്ടിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും സഞ്ചരിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ കാട്ടാന പിന്നീട് തട്ടാത്തിക്കാനം വനമേഖലയിലേക്കു പോയി. കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിക്കാനം, പീരുമേട്, തട്ടാത്തിക്കാനം പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ തുരത്തുന്നതിനോ കാടു കയറ്റുന്നതിനോ വനം വകുപ്പ് ശ്രമം നടത്തിയിട്ടില്ല. പരാതി ഉയരുമ്പോള്‍ മാത്രം പടക്കം പൊട്ടിച്ച് ആനയെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതു മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ഇതിനിടെയാണ് ഇന്നലെ സ്കൂള്‍…
Read Moreകാൽ വന്ദിക്കാൻ ശ്രമിച്ച് നിതീഷ് കുമാർ: തടഞ്ഞ് നരേന്ദ്ര മോദി
പാറ്റ്ന: പൊതുചടങ്ങിനിടെ തന്റെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞു. ദര്‍ഭംഗയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്കു വന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറഞ്ഞു. അതിനിടെയാണു മോദിയുടെ കാല് തൊട്ട് വന്ദിക്കാന്‍ നിതീഷ് ശ്രമിച്ചത്. നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞ് ഹസ്തദാനം നല്കി. നേരത്തെയും നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാൻ ശ്രമിച്ചിട്ടുണ്ട്.
Read Moreശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്; ഫലം നാളെ
കൊളംബോ: ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം നാലിന് അവസാനിക്കും. നാളെ ഫലപ്രഖ്യാപനം ഉണ്ടായേക്കും. പുതിയ പാർലമെന്റ് 21ന് ചേർന്ന് സ്പീക്കറെ തെരഞ്ഞെടുക്കും. സെപ്റ്റംബറിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴത്തെ പാർലമെന്റിന് അടുത്ത വർഷം ഓഗസ്റ്റ് വരെ കാലാവധി ഉണ്ടായിരുന്നതാണ്. ദിസനായകെയുടെ പാർട്ടിക്ക് ഇപ്പോഴത്തെ പാർലമെന്റിൽ മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. സുഗമമായ ഭരണത്തിനു പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു ദിസനായകെയുടെ നീക്കം. പാർലമെന്റിലെ 225 സീറ്റുകളിൽ 196 എണ്ണത്തിലേക്കാണു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന 29 സീറ്റുകൾ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചുകൊടുക്കും.
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി: കടുപ്പിച്ച് പാക്കിസ്ഥാൻ
ലാഹോർ: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഐസിസി ചാന്പ്യൻസ് ട്രോഫി ടൂർണമെന്റ് വീണ്ടും നടത്തുന്നത്. 1998ൽ ആരംഭിച്ച ടൂർണമെന്റിന്റെ ഒന്‍പതാം പതിപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വത്തിനുള്ള അവകാശം നേടിയപ്പോൾ മുതൽ വിവാദങ്ങളും ആരംഭിച്ചു. ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകുമോയെന്ന കാര്യമായിരുന്നു പ്രധാനമായും ചർച്ചയായത്. അടുത്തവർഷത്തെ ടൂർണമെന്റിന് ഇന്ത്യ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ തീരുമാനമാണിതെന്ന് ബിസിസിഐ, ഐസിസിയെ അറിയിക്കുകയുംചെയ്തു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്കു മാറ്റിയാൽ ടൂർണമെന്റിൽ ഇന്ത്യ ഉണ്ടാകുമെന്നും ഐസിസിയെ അറിയിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തള്ളി. മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് പിസിബി പാക്കിസ്ഥാൻ സർക്കാരിന്റെ ഉപദേശം തേടി. എന്നാൽ, സർക്കാർ ഒരു മത്സരം പോലും രാജ്യത്തിനു വെളിയിൽ നടത്താൻ സമ്മതം നൽകിയില്ല.…
Read Moreഅശ്ലീലവീഡിയോ പ്രചരിച്ചു; പാക് ടിക് ടോക് താരം വിവാദത്തിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരമായ ഇംഷ റഹ്മാന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിച്ചതിനെച്ചൊല്ലി വിവാദം. ഒരു യുവാവിനോടൊപ്പമുള്ള ഇംഷയുടെ ഇന്റിമേറ്റ് വീഡിയോകൾ ഇൻസ്റ്റഗ്രാം, വാട്സാപ്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണു പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി. ഇതിന്റെ തുടർച്ചയായി തന്റെ ഇൻസ്റ്റഗ്രാം, ടിക് ടോക് അക്കൗണ്ടുകൾ ഇംഷ റഹ്മാൻ ഡി-ആക്ടിവേറ്റ് ചെയ്തതായാണു റിപ്പോർട്ട്. ഒരു മാസത്തെ ഇടവേളയിൽ ഇത് രണ്ടാംതവണയാണ് പാക്കിസ്ഥാനിൽ സമാനമായ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പാക്കിസ്ഥാനി ടിക് ടോക് താരം മിനാഹിൽ മാലികും സമാനമായ വിവാദത്തിൽ അകപ്പെട്ടിരുന്നു. മിനാഹിൽ മാലിക്കിന്റെയും കാമുകന്റെയും ഒരു സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോരുകയായിരുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പാക് നടി മിഷി ഖാൻ ഉൾപ്പെടെ ചിലർ ആരോപിച്ചിരുന്നു.
Read Moreലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്കു കിരീടം
കൊച്ചി: മാലദ്വീപില്‍ നടന്ന 15-ാമത് ലോക ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ടീം ഇന്ത്യ ചാമ്പ്യന്മാരായി. തമിഴ്നാട്ടില്‍നിന്നുള്ള ശരവണ്‍ മണി മിസ്റ്റര്‍ യുണിവേഴ്സ് 2024 പട്ടം കരസ്ഥമാക്കി. 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേരളത്തില്‍നിന്നുള്ള സുരേഷ്കുമാര്‍, പീറ്റര്‍ ജോസഫ് എന്നീ താരങ്ങള്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. എട്ട് സ്വര്‍ണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ ഇന്ത്യന്‍ ടീം ആകെ 23 മെഡലുകള്‍ സ്വന്തമാക്കി. ബോഡി ബില്‍ഡിംഗ്, ഫിസിക് സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലായി 51 ഇനം മത്സരങ്ങളാണ് ചാമ്പ്യന്ഷിപ്പിലുണ്ടായിരുന്നത്. നവംബര്‍ അഞ്ച് മുതല്‍ 11 വരെ മാലദ്വീപിലെ കാനറീഫ് ദ്വീപിലെ അദ്ദു സിറ്റിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.
Read Moreസെഞ്ചൂറിയൻ തിലക്
സെഞ്ചൂറിയൻ: സെഞ്ചൂറിയനിൽ സെഞ്ചുറി നേടിയ തിലക് വർമയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 219 റണ്‍സ് എടുത്തു. 56 പന്തിൽ 107 റൺസ് നേടി പുറത്താകാതെനിന്ന തിലക് വർമയുടെ ബാറ്റിൽനിന്ന് എട്ടു ഫോറും ഏഴു സിക്സുമാണ് ബൗണ്ടറി കടന്നത്. അഭിഷേക് ശർമ അർധ സെഞ്ചുറിയുമായി ഫോമിലെത്തിയപ്പോൾ സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്തായി. മാർക്കോ ജാൻസനാണ് ഇത്തവണയും വിക്കറ്റ്. രമണ്‍ദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയെന്നു വ്യക്തമാക്കുന്നതായിരുന്നു ജാൻസണ് എറിഞ്ഞ ആദ്യ ഓവർ. രണ്ടാം പന്തിൽ സഞ്ജു ക്ലീൻബൗൾഡ്. എന്നാൽ ഈ വീഴ്ചയ്ക്കുശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അഭിഷേക് ശർമക്കൊപ്പം തിലക് വർമ ചേർന്നതോടെ…
Read Moreസെമി ഉറപ്പിച്ച് സിന്നർ
ടൂറിൻ: എടിപി ഫൈനൽസിൽ രണ്ടാം ജയത്തോടെ ലോക ഒന്നാം നന്പർ ജാനിക് സിന്നർ സെമിയിലേക്ക് അടുത്തു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സിന്നർ 6-4, 6-4ന് ടെയ്ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചു. ഡാനിൽ മെദ് വദേവിനെതിരേയാണ് ഗ്രൂപ്പിൽ സിന്നറുടെ അവസാന മത്സരം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡാനിൽ മെദ് വദേവ് 6-2, 6-4ന് അലക്സ് ഡി മിനോറിനെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ റഷ്യൻതാരത്തിന്റെ ആദ്യ ജയമാണ്. ആദ്യ കളിയിൽ മെദ് വദേവ് നേരിട്ടുള്ള സെറ്റുകൾക്ക് ഫ്രിറ്റ്സിനോട് തോറ്റിരുന്നു. ബൊപ്പണ്ണ സഖ്യത്തിന് രണ്ടാം തോൽവി. ബോബ് ബ്രയാൻ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യത്തെ ടോപ് സീഡുകളായ മാഴ്സലോ അരെവാലോ-മേറ്റ് പാവിച്ച് സഖ്യം 7-5, 6-3ന് തോൽപ്പിച്ചു.
Read More