കൊച്ചി: എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി ആ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ ഡിജിറ്റര്‍ ക്രിയേറ്റര്‍ സി. നിതീഷ് സാക്ഷാല്‍ ബേസില്‍ തന്നെ അതിന് താഴെ കമന്റ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ കേരള പോലീസിനോട് ചിരിയുടെ നമ്പര്‍ ചോദിച്ച് ബേസില്‍ ജോസഫ് തന്നെ കമന്റിട്ടിരിക്കുകയാണ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച ‘ചിരി’ പദ്ധതിയുടെ പ്രചരണാര്‍ഥമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ബേസില്‍ ജോസഫിന്റെ ട്രോള്‍ മീം ഉപയോഗിച്ച് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റിട്ടിരിക്കുന്നത്. കേരള പോലീസ് വളരെ രസകരമായി അവതരിപ്പിച്ച ഈ പോസ്റ്റര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ കേരള പോലീസിന്റെ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് 6.40 ന് പോലീസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റു…
Read MoreDay: November 14, 2024
‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പ്
കണ്ണൂർ: ഭരണരംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പാണ് ഈ നിർദേശം നൽകിയത്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായാണ് പലരും ടിയാരി പ്രയോഗിച്ചിരുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ പ്രയോഗ സാധ്യത പരിശോധിച്ച ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി ഈ വാക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വകുപ്പ് തീരുമാനം.
Read Moreമലപ്പുറത്ത് വഴിയാത്രക്കാർക്കുമേൽ ടിപ്പര്‍ ലോറി പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാൾക്കു പരിക്ക്
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട്ട് വഴിയാത്രക്കാരുടെ നേര്‍ക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി യുവതി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ഹേമലത (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സിന്ധുമോള്‍ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഏഴിനാണ് അപകടം. ഹേമലതയുടെ മകള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുകയാണ്. അവര്‍ക്ക് ചായ വാങ്ങാന്‍വേണ്ടി പുറത്തിറങ്ങിയതായിരുന്നു ഹേമലത. സിന്ധുമോളും ഹേമലതയും റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞുവന്ന ടിപ്പര്‍ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഹേമലത സംഭവ സ്ഥലത്തുവച്ച് മരിച്ചു. സാരമായി പരിക്കേറ്റ സിന്ധുമോളെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു.
Read Moreമകന്റെ മോചനം മാത്രമാണ് ഇപ്പോള്‍ ആഗ്രഹം: ഉള്ളുരുകി പ്രാര്‍ഥിക്കുന്നത് അതിനുവേണ്ടി; റഹീമിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഉമ്മ ഫാത്തിമ
റിയാദ്: സൗദിഅറേബ്യയില്‍ ജയിലില്‍ കഴിയുന്ന മകന് അബ്ദുള്‍ റഹിമിനെ ജയിലില്‍പ്പോയി കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉമ്മ ഫാത്തിമ. മകന്റെ മോചനം മാത്രമാണ് ഇപ്പോള്‍ ആഗ്രഹം. അതിനുവേണ്ടിയാണ് ഉള്ളുരുകി പ്രാര്‍ഥിക്കുന്നതെന്ന് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ഫാത്തിമ പറഞ്ഞു. ഈ മാസം 17നാണ് റഹിമിന്റെ കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുല്‍ റഹിമിന്റെ മോചനവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം മാറി. തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്ന് അവര്‍ പറഞ്ഞു. റിയാദിലെ റഹീം നിയമസഹായസമിതി വലിയസേവനമാണ് നടത്തിയത്. റഹീമിന്റെ ജയില്‍മോചനവുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തവരോടു നന്ദിയുണ്ട്. സൗദിയില്‍ എത്തിയിട്ട് 15 ദിവസം കഴിഞ്ഞു. റഹീമിനെ കാണാന്‍ മുന്‍പ് രണ്ടുതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഉംറ വിസയിലാണ് സൗദി യിലെത്തിയത്. ഉംറ നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ 17 വര്‍ഷത്തോളം റഹീമിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരുവര്‍ഷമായി വിവരങ്ങള്‍ ലഭിക്കുന്നില്ല. റഹീമിന്റെ മോചനത്തിനാവശ്യമായ തുക ശേഖരിക്കാനാണ്…
Read Moreവയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞു; മുന്നണികള്‍ക്ക് ആശങ്ക; പ്രിയങ്കയ്ക്ക് ഭൂരിപക്ഷം കുറയുമെന്നും വിലയിരുത്തല്‍
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് സംബന്ധിച്ച് മുന്നണികള്‍ക്ക് ആശങ്ക. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടന്ന് പ്രിയങ്കയ്ക്ക് അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുകയാണ്. തങ്ങളുടെ വോട്ടുകള്‍ കുറയില്ലെന്ന നിലപാടിലാണ് മൂന്നു മുന്നണികളും. 64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ് ശതമാനം. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 73.48 ആയിരുന്നു പോളിംഗ് ശതമാനം. പത്തുശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഏറനാട് നിയമസഭാ മണ്ഡലത്തിലും കുറവ് നിലമ്പൂരിലുമാണ്. ചരിത്രഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ പാർലമെന്റിൽ എത്തിക്കണമെന്ന ചിന്തയിൽ നടത്തിയ പ്രചാരവേലകൾ ഫലവത്തായില്ലെന്ന് കരുതുന്നവർ യുഡിഎഫ് നിരയിൽ നിരവധിയാണ്. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിൽ അധികവും എൽഡിഎഫ് അണികളും അനുഭാവികളും ആണെന്ന് വിലയിരുത്തുന്നവരും യുഡിഎഫിലുണ്ട്. തങ്ങളുടെ വോട്ടര്‍മാര്‍ എല്ലാവരും എത്തിയിട്ടുണ്ടെന്നും വരാത്തവര്‍ എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും വോട്ടര്‍മാരാണെന്നും കോണ്‍ഗ്രസ്…
Read Moreസരിൻ ഏറ്റവും യോഗ്യനായ സ്ഥാനാർഥി; പാലക്കാട്ടുകാരുടെ മഹാഭാഗ്യം: വാനോളം പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ
പാലക്കാട്: ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാൻ. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജനങ്ങളുടെ വേദനകള്‍ നേരിട്ട് കണ്ട് മനസിലാക്കി ആശ്വാസമേകാന്‍ സരിനാകും. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചു. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നും ഇ.പി കൂട്ടിച്ചേർത്തു. ആത്മകഥയിൽ സരിനെക്കുറിച്ച് മോശം പരാമർശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസായിരുന്നുവെന്നും ഇ.പി പറഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി, എംബിബിഎസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ…
Read Moreകറു കറു കറുപ്പായി, നീ വെളുത്തതു എൻ കറുപ്പായി: കറുപ്പിൽ തിളങ്ങി നമിത; വൈറലായി ചിത്രങ്ങൾ
ടെലിവിഷൻ രംഗത്തുനിന്ന് സിനിമയിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് നമിത പ്രമോദ്. കരിയറിൽ ഇടയ്ക്ക് ഇടവേള വന്നെങ്കിലും ഇന്ന് നമിത സജീവമാണ്. സിനിമയ്ക്കൊപ്പം ബിസിനസിലും നമിത ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. നമിത സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഡ്രസിൽ സ്റ്റൈലിഷായ നമിതയെയാണ് ഫോട്ടോകളിൽ കാണുന്നത്. ബ്ലാക് ബ്യൂട്ടി എന്നാണ് നമിതയെ കമന്റ് ബോക്സിൽ ആരാധകർ വിളിക്കുന്നത്. ഇടയ്ക്ക് മോശമായ കമന്റ് വന്നപ്പോൾ ആരാധകർ തന്നെ അതിനു മറുപടിയും നൽകി.
Read Moreചെന്നൈ-കൊല്ലം റൂട്ടിൽ ഗരീബ് രഥ് സൂപ്പർഫാസ്റ്റ് ശബരിമല സ്പെഷൽ
കൊല്ലം: ചെന്നൈ- കൊല്ലം റൂട്ടിൽ റെയിൽവേ ഗരീബ് രഥ് സൂപ്പർ ഫാസ്റ്റ് പ്രതിവാര സ്പഷൽ ട്രെയിൻ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് നവംബർ 20 മുതൽ ( ബുധൻ ) ജനുവരി 15 വരെയും കൊല്ലത്ത് നിന്ന് 21 മുതൽ (വ്യാഴം) ജനുവരി 16 വരെയുമാണ് സർവീസ്. 06119 ചെന്നൈ- കൊല്ലം ട്രെയിൻ ചെന്നൈയിൽ നിന്ന് ബുധൻ ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെട്ട് വ്യാഴം വൈകുന്നേരം 6.20 ന് കൊല്ലത്ത് എത്തും. 06120 കൊല്ലം – ചെന്നൈ സർവീസ് വ്യാഴം രാത്രി 8.45 ന് കൊല്ലത്ത് നിന്ന് യാത്ര തിരിച്ച് വെള്ളി ഉച്ചകഴിഞ്ഞ് 3.30 ന് ചെന്നൈയിൽ എത്തും. 17 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട്, ഷൊർണൂർ -ബി, തൃശൂർ, ആലുവ, എറണാകുളം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഇത് കൂടാതെ…
Read More‘എനിക്ക് സംഗീതമറിയില്ല, അതുകൊണ്ട് ഹിറ്റ് പാട്ടുകളുണ്ടായി’: ലാൽ ജോസ്
എന്റെ സിനിമകളിൽ ഹിറ്റ് പാട്ടുകളുണ്ടാകാൻ കാരണം എനിക്കു സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ…നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും പറയാറില്ല എന്ന് ലാൽ ജോസ്. ഞാൻ സംഗീതം പഠിച്ചിട്ടില്ല. പണ്ട് പള്ളി ക്വയറിൽ ഗിറ്റാർ വായിച്ചിട്ടുണ്ട് എന്നല്ലാതെ സംഗീതവുമായി ബന്ധമില്ല. മ്യൂസിക് ഡയറക്ടർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കും. അപ്പോൾ ഏറ്റവും മികച്ചത് നൽകി അവരെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. സിറ്റുവേഷൻ കൃത്യമായി സംഗീത സംവിധായകനു പറഞ്ഞുകൊടുക്കും. വിദ്യാജി (വിദ്യാസാഗർ) യോടൊപ്പം കംപോസിംഗിനിരിക്കുന്നത് ഒരനുഭവമാണ്. ഇന്നുവരെ ഒരു ട്യൂണ്‍ പോലും മോശമാണെന്ന് ഞാൻ വിദ്യാജിയോടു പറഞ്ഞിട്ടില്ല. ഞാൻ നല്ലതാണെന്നോ ചീത്തയാണെന്നോ പറയാറില്ല. എന്റെ മുഖത്തു നോക്കുന്പോൾ വിദ്യാജിക്ക് അറിയാം ട്യൂണ്‍ ഇഷ്ടപ്പെട്ടോ… ഇല്ലയോ എന്ന്. എന്റെ എല്ലാ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും നല്ല ഓർമകളുണ്ട്. വിദ്യാജി എന്നെ കൃത്യമായി മനസിലാക്കിയ സംഗീത സംവിധായകരിൽ ഒരാളാണ്. മറവത്തൂർ കനവിലെ കരുണാമയനേ……
Read Moreഇ.പി. ജയരാജൻ മുറിവേറ്റ സിംഹം; പുസ്തകത്തിലൂടെ പുറത്തുവന്നത് പാർട്ടിക്കുള്ളിലെ അമർഷമെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്നും ഇപി അല്ല ആര് വന്നാലും യുഡിഎഫ് ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഇപി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും എം.എം.ഹസൻ പറയുന്നു. ഇപിയെ യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹസൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും ഹസൻ പറഞ്ഞു. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ.പി.ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ പറഞ്ഞു.
Read More