നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന രാമയണത്തിൽ തെന്നിന്ത്യൻ താരം ശോഭന കൂടി ഉണ്ടെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ ശോഭന അഭിനയിക്കുന്നുണ്ടെന്ന വാർത്ത പരന്നത്. രൺബീർ കപൂർ രാമനായും, തെന്നിന്ത്യൻ താരമായ സായ് പല്ലവി സീതയായും അഭിനയിക്കുന്നു. യാഷാണ് രാവണനായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോളും കുംഭകർണ്ണനായി ബോബി ഡിയോളുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് എ. ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 1000 കോടി രൂപ ബജറ്റിലാണ് ‘രാമായണം’ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026 ദീപാവലിയോടനുബന്ധിച്ചും രണ്ടാം ഭാഗം 2027 ദീപാവലിയോടനുബന്ധിച്ചും റിലീസാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
Read MoreDay: November 14, 2024
സാമന്തയെ പിന്നിലാക്കി ശ്രീലീല: ‘പുഷ്പ 2’വിലെ ഒറ്റ ഗാനത്തിന് വന്‍ പ്രതിഫലം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാവുന്ന പുഷ്പ 2. പുഷ്പ ആദ്യ ഭാഗത്തില്‍ ഊ ആണ്ടവാ… ഡാന്‍സ് നമ്പറിലൂടെ സാമന്തയാണ് ആരാധകരെ കൈയിലെടുത്തതെങ്കില്‍ ഇക്കുറി പുഷ്പരാജിനോടൊപ്പം ആടിതിമിര്‍ക്കാന്‍ എത്തുന്നത് തെലുങ്കിലെ ഡാന്‍സിംഗ് ക്വീന്‍ ശ്രീലീലയാണ്. നൃത്തത്തിനായി ശ്രീലീല വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. രണ്ടു മുതല്‍ മൂന്നു കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുണ്ടൂർ കാരം എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി… എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിംഗ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുഷ്പ 2ൽ ശ്രീലീലയുടേതിനു പുറമെ സാമന്തയുടെ ഐറ്റം സോംഗും ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇരുവരും ഒന്നിച്ചാണ് ഐറ്റം സോംഗിൽ പ്രത്യക്ഷപ്പെടുകയെന്നും ചില…
Read Moreപഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നേയുള്ളു: ‘വെർച്വൽ ഭാര്യ’ക്കൊപ്പം വിവാഹവാർഷികാഘോഷം..!!
ടോക്കിയോ: നാൽപത്തിയൊന്നുകാരനായ അകിഹിക്കോ കൊണ്ടോ എന്ന ജപ്പാൻകാരന്റെ വിവാഹവാർഷികാഘോഷം ലോകമാകെ ചർച്ചയായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഇയാളുടെ ഭാര്യ മനുഷ്യവർഗത്തിൽപ്പെട്ടതല്ല. സാങ്കൽപിക വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്സുൻ മിക്കു ആണു അകിഹിക്കോയുടെ സഹധർമിണി. വോക്കലോയിഡ് സോഫ്റ്റ്വെയർ വോയ്സ് ബാങ്കായ ഹാറ്റ്സുൻ മിക്കുവിനെ (സിംഗിംഗ് വോയ്സ് സോഫ്റ്റ്വെയർ) 2007ൽ ക്രിപ്റ്റൺ ഫ്യൂച്ചർ മീഡിയയാണു പുറത്തിറക്കിയത്. ഈ കഥാപാത്രം പുറത്തിറങ്ങിയപ്പോൾതന്നെ അകിഹിക്കോ അതുമായി പ്രണയത്തിലായി. 2018ൽ ടോക്കിയോ ചാപ്പലിൽ ആർഭാടത്തോടെ വിവാഹ ചടങ്ങുകൾ നടന്നു. ആറാം വിവാഹവാർഷികമാണ് കഴിഞ്ഞദിവസം നടത്തിയത്. വിവാഹവാർഷികത്തിൽ മുറിച്ച കേക്കിന്റെ രസീത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് അകിഹിക്കോ തന്റെ ജീവിതപങ്കാളിക്ക് ആശംസകൾ നേർന്നു. സാങ്കൽപിക കഥാപാത്രങ്ങളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്ന ‘ഫിക്ടോസെക്ഷ്വൽ’ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് താനെന്ന് ഈ ജപ്പാൻകാരൻ അവകാശപ്പെടുന്നു. തന്റെ വിഭാത്തിൽപ്പെടുന്ന സാങ്കൽപിക ലൈംഗികത ഇഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞവർഷം ഒരു അസോസിയേഷൻ സ്ഥാപിച്ചതായും ഇദ്ദേഹം…
Read Moreജയരാജൻ ഇനി പാലക്കാട്ട് പോയിട്ട് കാര്യമില്ല; സരിനിനെ പറ്റി ഇപി പറഞ്ഞത് യാഥാർഥ്യം മാത്രമാണെന്ന്. വി.ഡി. സതീശൻ
തിരുവനന്തപുരം: ഇ.പി.ജയരാജൻ പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി.സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടു കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി.ജയരാജനെ പാലക്കാട് എത്തിച്ചിട്ടു പ്രയോജനമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. സരിനിനെ പറ്റി ഇപി പറഞ്ഞത് യാഥാർഥ്യം മാത്രമാണ്. സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്. ഇപി ഇക്കാര്യം തുറന്നുപറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്- വി.ഡി.സതീശൻ പറഞ്ഞു. ഇ.പി.ജയരാജനന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം കാരണമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read Moreഇപിയെ തത്കാലം വിശ്വാസം! വിശദീകരണം തേടും; വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു ദിവസമായ ഇന്നലെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കം എന്ന പേരിൽ പുറത്തുവന്ന വിവരങ്ങൾ ഉയർത്തിയ വിവാദത്തിൽ നിലവിൽ ഇപിയുടെ പ്രതികരണങ്ങൾ വിശ്വാസത്തിലെടുത്താണ് സിപിഎം മുന്നോട്ടു പോകുന്നതെങ്കിലും വിഷയത്തിൽ ഇ.പി. ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ജയരാജനൊപ്പം നിൽക്കുന്നു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ആളുകള്‍ പുസ്തകം എഴുതുന്നതിനും രചന നടത്തുന്നതിനുമൊന്നും പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എം.വി. ഗോവിന്ദൻ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്ന് ജയരാജന് തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നിങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയ്ക്ക് ഞങ്ങള്‍ എന്തിനാണ് ഉത്തരം പറയുന്നതെന്നും മാധ്യമങ്ങളോടു ചോദിച്ചിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന…
Read Moreഒരു ഉമ്മയ്ക്ക് വേണ്ടി കാലങ്ങളായി പിറകെ നടന്നു: ചുംബിക്കാൻ വിസമ്മതിച്ച സഹപ്രവർത്തകയോട് യുവാവ് ചെയ്തത് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
ബ്രസീലിയ: ചുംബനത്തിനു വിസമ്മതിച്ച യുവതിയെ സഹപ്രവര്ത്തകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബ്രസീലിലെ ഒരു വീട്ടിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന സിന്റിയ റിബെയ്റോ ബാർബോസ എന്ന 38കാരിയാണു ദാരുണമായി കൊലചെയ്യപ്പെട്ടത്. നാല് കുട്ടികളുടെ അമ്മ കൂടിയായ യുവതി പുനർവിവാഹിതയായി എട്ടാം ദിവസമായിരുന്നു സംഭവം. അവർ ജോലി ചെയ്തിരുന്ന വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബാർബോസയുടെ സഹപ്രവർത്തകനായ മാർസെലോ ജൂണിയർ ആണു കൊലപാതകത്തിനു പിന്നിലെന്നാണു റിപ്പോർട്ട്. ഇയാളുടെ കുറ്റസമ്മതം ആണെന്ന് അവകാശപ്പെടുന്ന വീഡിയോ ഒരു പ്രാദേശിക മാധ്യമം പുറത്തു വിട്ടു. തന്നെ ചുംബിക്കാൻ വിസമ്മതിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് താൻ സഹപ്രവർത്തകയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പറയുന്നത്.
Read Moreഅവധി ചോദിച്ച വനിതാ ജീവനക്കാരിയെ ക്രൂരമായി മർദിച്ച് ബ്രാഞ്ച് മാനേജർ; യുവതിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: അമ്മയെ സംരക്ഷിക്കാൻ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജരും പ്യൂണും ചേർന്ന് മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. വനിതാ അസിസ്റ്റന്റ് മാനേജർക്ക് അടിയന്തരമായി മറ്റൊരു ശാഖയിലേക്കു സ്ഥലംമാറ്റം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഏഴുമറ്റൂർ ശാഖാ മാനേജർക്കെതിരേ പത്തനംതിട്ട സ്വദേശിനിയായ വനിതാ അസിസ്റ്റന്റ് മാനേജർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഇടക്കാല ഉത്തരവ്. ഉദ്യോഗസ്ഥയ്ക്ക് അവധി അനുവദിക്കണമെന്നും ക്രെഡിറ്റിൽ അവധിയുള്ള സാഹചര്യത്തിൽ കുടിശിക ശമ്പളം ഉടൻ നൽകണമെന്നും ഉത്തരവിൽ പറയുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ മാനേജർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013ന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ശാഖാ മാനേജറും വനിതാ പ്യൂണും ചേർന്ന് നടത്തിയതെന്നും…
Read Moreക്ഷമ വേണം സമയമെടുക്കും: വരാന്തയിൽ കൂടി പോയ ആൺകുട്ടിയെ കാണാൻ സ്റ്റെയർ കേസിന്റെ കമ്പികൾക്കിടയിലൂടെ എത്തിനോക്കി; തലകുടുങ്ങി ആപ്പിലായി പെൺകുട്ടി
വായിനോക്കി പുലിവാല് പിടിച്ചെന്ന് കേട്ടിക്കുണ്ടോ? കേൾക്കുക മാത്രമല്ല കാണുകയും ചെയ്തോളൂ.സ്റ്റെയർ കേസിനു താഴെക്കൂടി പോയ ആൺകുട്ടിയെ ഒന്നു നോക്കിയതു മാത്രമേ അവൾക്ക് ഓർമയുള്ളൂ. പിന്നെ എല്ലാം ഒരു മിന്നായം പോലെ ആയിരുന്നു സംഭവിച്ചത്. സ്കൂളിലെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴതാ വരാന്തയിൽ കൂടി പോവുകയായിരുന്ന ആണ്‍കുട്ടിയെ ഒന്നു കാണുന്നതിനായി തല സ്റ്റെയര്‍കേസിന്റെ കൈവരിക്ക് താങ്ങായി വച്ചിരുന്ന കമ്പികള്‍ക്കിടയിലൂടെ കയറ്റി. അവന് കടന്ന് പോയതിന് പിന്നാലെ പെണ്‍കുട്ടി തല പിന്നിലേക്ക് വലിച്ചെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വേഗത്തിൽ തന്നെ വൈറലായി. തല ഊരാൻ പലരും ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിദ്യാർഥികൾ അധ്യാപകരുടെ സഹായം തേടി. ടിക്ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 53 ലക്ഷം പേരാണ് കണ്ടത്. ഇതിന് പിന്നാലെ പലരും മറ്റ് സമൂഹ മാധ്യമങ്ങളിലും വീഡിയോ പങ്കുവച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഭീകരവും ഭയാനകവുമായ മോഷണ ശൈലി; പത്തുവർഷം മുമ്പ് “തൂങ്ങിമരിച്ച’ മോഷ്ടാവ് പോലീസ് പിടിയിൽ; പാണ്ടി ചന്ദ്രൻ കേരളത്തിലേക്ക് എത്തിയത് ഹോട്ടൽ ജീവനക്കാരനായി
പത്തനംതിട്ട: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ “തൂങ്ങി മരിച്ച’ പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ജെട്ടിയില്‍നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്. പത്തനംതിട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ദീർഘകാല വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളുമായ മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രനെ (പാണ്ടി ചന്ദ്രൻ – 52) യാണ് പോലീസ് പിടികൂടിയത്. ഭീകരവും ഭയാനകവുമായ മോഷണ ശൈലിയാണ് ചന്ദ്രന്റേത്. തമിഴ്നാട്ടില്‍ ട്രിച്ചിയില്‍ ജനിച്ചുവളര്‍ന്ന ചന്ദ്രന് ഹോട്ടല്‍ പണിക്കായിട്ടാണ് കേരളത്തില്‍ വന്നത്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന് വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നനാകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് ഇയാളുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണത്തിനിറങ്ങുന്നതാണ് ശൈലി. 15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ്…
Read Moreചാരുംമൂട്ടിൽ കടത്തിണ്ണയിലിരുന്ന ആളിന്റെ കാൽ കാട്ടുപന്നി കടിച്ചുപറിച്ചു; ജനം ഭീതിയിൽ
ചാരുംമൂട്: ഇരുളിന്റെ മറവിൽ കാട്ടുപന്നിയുടെ ആക്രമണം. കടത്തിണ്ണയിലിരിക്കുകയായിരുന്ന ആളിന്റെ കാൽ കാട്ടുപന്നി കടിച്ചുപറിച്ചു. ചാരുംമൂട് കരിമുളയ്ക്കൽ പൂവക്കാട്ട് തറയിൽ ഉത്തമ(55)നെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയായിരിന്നു സംഭവം. കരിമുളയ്ക്കൽ മാമ്മൂട് ജംഗ്ഷനിലുള്ള കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഉത്തമൻ. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും പന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എതിരെ വന്ന വാഹനത്തിലിടിച്ച് പന്നി ചത്തു. ചാരുംമൂട് കനാൽ ജംഗ്ഷൻ റോഡിലും ഇന്നലെ രാത്രി കാട്ടുപന്നി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു. ജനം ഭീതിയിൽചാരുംമൂട് മേഖലയിൽ രാത്രിയിൽ കൂട്ടമായി കാട്ടുപന്നികൾ ഇറങ്ങുകയും ജനങ്ങളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തതോടെ ജനം ഭീതിയിലായി. നൂറനാട്, പാലമേൽ, വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിൽ ഇടയ്ക്കിടെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷികൾ വ്യപകമായി നശിപ്പിക്കുന്നതോടെ കർഷകരുടെ ഉറക്കവും കെടുത്തുകയാണ്. ചുനക്കര പഞ്ചായത്തിലാകമാനം കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കാർഷിക വിളകൾ…
Read More