2024 ലെ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റായ വ്യക്തി ആരെന്ന് അറിയുമോ? അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനും ജോൺ ക്രാസിൻസ്കിക്കാണ് ആ നേട്ടം. ചൊവ്വ രാത്രി നടന്ന “ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട്” എന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തെ ഈ നേട്ടത്തിനായി തെരഞ്ഞെടുത്തത്. ദി ഓഫീസിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജന ശ്രദ്ധയാകർഷിച്ച ജോൺ അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ താൻ ഞെട്ടിപ്പോയെന്ന് ക്രാസിൻസ്കി വെളിപ്പെടുത്തി. പുരസ്കാര നേട്ടത്തിൽ ഗ്രേസ് അനാട്ടമി താരം പാട്രിക് ഡെംപ്സിയുടെ പിൻഗാമിയാണ് എ ക്വയറ്റ് പ്ലേസ് സംവിധായകനായ ജോൺ. പോൾ റൂഡ്, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ക്രിസ് ഹെംസ് വർത്ത്, ഇഡ്രിസ് എൽബ, ബ്രാഡ്ലി കൂപ്പർ എന്നിവരും നേരത്തെ ഈ പുരസ്കാരം നേടിയിട്ടുണ്ട്.
Read MoreDay: November 14, 2024
പെൺകുട്ടികൾ18 -ന് ശേഷം പഠിക്കേണ്ട: 25ന് മുൻപ് വിവാഹം ചെയ്യണം; 30 തികഞ്ഞ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യണം; വിവാദ പ്രസ്താവനയുമായി ജപ്പാൻ നേതാവ്
30 വയസ് പൂർത്തിയാകുന്പോൾ രാജ്യത്തെ മുഴുവൻ സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ജപ്പാനിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോക്കി ഹയാകുട്ട. ഒരു യുട്യൂബ് വീഡിയോയിൽ ആണ് അദ്ദേഹം ഈ വിചിത്രമായ അഭിപ്രായം പറഞ്ഞത്. ജനനനിരക്ക് ഉയർത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് നവോക്കി ഹയാകുട്ടയുടെ ഈ വിവാദ പരാമർശം. 25 വയസ് പൂർത്തിയാകുന്നതിനു മുൻപായി സ്ത്രീകൾ നിർബന്ധമായും വിവാഹം കഴിക്കണം. 25 വയസിനു ശേഷം സ്ത്രീകൾ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും പാർട്ടി നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ 30 വയസിൽ നിർബന്ധമായും സ്ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യണമെന്നും നവോക്കി ഹയാകുട്ട കൂട്ടിച്ചേർത്തു. ഇതോടെ അദ്ദേഹത്തിന്റെ പരാമർശം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഇദ്ദേഹത്തെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി. പ്രശ്നം ഗുരുതരമായതോടെ പ്രസ്താവന നീക്കി അദ്ദേഹം തടിയൂരി.
Read Moreസ്വാമിയെ കണ്ടു മടങ്ങു, ഷൂട്ടിംഗ് വേണ്ട… ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ വരെ മൊബൈലിൽ ചിത്രീകരിക്കുന്ന അവസ്ഥ; പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളിൽ കയറുന്പോൾ ഭക്തർ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ വരെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈൽ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പതിനെട്ടാം പടി കയറുന്നതു മുതൽ മാളികപ്പുറം ക്ഷേത്ര ദർശനത്തിനു ശേഷം പുറത്തിറങ്ങുന്നതു വരെയാണ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യേണ്ടത്. ക്ലീനിംഗ് സമയം ഒഴികെ ദർശന സമയത്ത് സൗജന്യ അന്നദാനം ഉണ്ടായിരിക്കും. രാവിലെ ഉപ്പുമാവും കടലക്കറിയും വൈകുന്നേകം കഞ്ഞിയും കറിയുമാകും ഉണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളിൽ വൈകുന്നേരവും ഉപ്പുമാവുണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെനു ക്രമീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Read Moreഅഭിമാന നേട്ടം: വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം
കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ലോകത്തിന്റെ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന വൈറ്റ്ഹൗസിലെ സുപ്രധാന പദവിയിലെത്തുന്പോൾ മലയാളികൾക്ക് അഭിമാനിക്കാനേറെ. അമേരിക്കൻ ഭരണകൂടത്തിന്റെ കാര്യശേഷി വർധിപ്പിക്കാനായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷെൻസി’ എന്ന പുതിയ വകുപ്പിനെ നയിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്കിനൊപ്പമാണ് വിവേക് രാമസ്വാമി നിയമിക്കപ്പെട്ടിരിക്കുന്നത്. ഉപദേശകതലത്തിലുള്ള ഈ വകുപ്പുകൊണ്ട് ചെലവുചുരുക്കൽ, ഉദ്യോഗസ്ഥതല ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളാണു ട്രംപ് ലക്ഷ്യമിടുന്നത്. എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരിയിൽനിന്നു യുഎസിൽ കുടിയേറിയ എൻജിനി യർ ഗണപതി രാമസ്വാമിയുടെയും ഡോക്ടർ ഗീത രാമസ്വാമിയുടെയും മകനായി ഒഹായോയിലെ സിൻസിനാറ്റിയിൽ 1985 ഓഗസ്റ്റ് ഒന്‍പതിനാണു വിവേക് ജനിച്ചത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിവേക്, സിൻസിനാറ്റി ജെസ്വിറ്റ് ഹൈസ്കൂൾ, ഹാർവാഡ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. യേലിൽവച്ചാണ് ഭാവിവധുവും സർജനുമായ അപൂർവ തിവാരിയെ കണ്ടുമുട്ടുന്നത്.…
Read Moreഅത്ഭുതരമാകും ആ ജന്മം; ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്
മുംബൈ: അത്ഭുതകരമായ രക്ഷപ്പെടൽ എന്നുപറഞ്ഞാൽ ഇതാണ്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നിന്നും ഗർഭിണിയായ യുവതിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു. യുവതിയെ എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദാദാ വാദി മേഖലയിലെ ദേശീയ പാതയിലെ മേൽപ്പാലത്തിലാണ് സംഭവം. ആംബുലൻസിന്റെ എഞ്ചിനാണ് തീപിടിച്ചത്. തീ കണ്ടയുടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും പുറത്തിറക്കി. തുടർന്ന് ഇവരെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റി നിർത്തി. നിമിഷങ്ങൾക്കുള്ളിൽ തന്നെ വാഹനം പൂർണമായി കത്തിയെരിയുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Read Moreസൗഹൃദം സ്ഥാപിച്ച് വലയിലാക്കും; 20 വർഷത്തിനിടെ മുഹമ്മദ് പീഡിപ്പിച്ചത് 200 സ്ത്രീകളെ; യുവാവിനെ പരസ്യമായി തൂക്കിലേറ്റി; വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു
ടെഹ്റാന്: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കും. ഇരകളുടെ പരാതിയിൽ ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാന്. മുഹമ്മദ് അലി സലാമത്തി (43) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഹമേദാൻ നഗരത്തിൽവച്ചായിരുന്നു വധശിക്ഷ. ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു ഇയാൾ. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ഇയാൾക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Read More