തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ പി.വി. അൻവർ എംഎൽഎക്കെതിരേ കണ്ണൂരിലെ രണ്ട് കോടതികളിൽ പി. ശശി പരാതി നൽകി. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കെ. വിശ്വൻ മുഖാന്തിരം പി. ശശി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരം അൻവറിനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് കോടതികളിലും പി. ശശി ഇന്ന് പരാതി നൽകിയത്. പി.വി. അൻവർ ഫേസ് ബുക്കിലൂടെയും പാലക്കാട്ട് പത്രസമ്മേളനത്തിലൂടെയും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്ക് അടിസ്ഥാനം. ഫേസ് ബുക്കിലൂടെ നടത്തിയ അധിക്ഷേപത്തിന് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പത്രസമ്മേളനത്തിലൂടെ ഉയർത്തിയ ആരോപണങ്ങൾക്ക് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read MoreDay: November 15, 2024
പാലക്കാട് നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം : പാലക്കാട് വോട്ടർ പട്ടിക പുതുക്കണമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനഹിതത്തിനെതിരും ജനാധിപത്യ വിരുദ്ധവുമാണെന്നും എ.കെ. ബാലൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ. വടകരയിൽ ഷാഫി പറമ്പിൽ 20,000 വോട്ട് ഇത്തരത്തിൽ ചേർത്തുവെന്നും തൃശൂരിൽ ബിജെപി യും മണ്ഡലത്തിൽ ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും എ.കെ. ബാലൻ ആരോപിച്ചു. പാലക്കാട് അനർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർ നടപടി എടുക്കണം. ഇല്ലെങ്കിൽ പതിനെട്ടിന് പ്രക്ഷോഭം നടത്തുമെന്നും എ.കെ. ബാലൻ പറഞ്ഞു.
Read Moreവയനാട്ടിലെ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ. രാജൻ
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി.കെ രാജന്. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകം ആണ്. കേവലമായ സാങ്കേതികത്വം പറഞ്ഞ് ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വയനാട് ഉരുൾപൊട്ടൽ ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്ന് തീരുമാനമായില്ല. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ് ഡി ആര് എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ലെവൽ 3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ്. ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
പയ്യന്നൂര്‍: കുട്ടിയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ കേളോത്തെ കൊടക്കല്‍ മഹേഷ്കുമാറാണ് (46) അറസ്റ്റിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാലോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടിലായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ഒച്ചവച്ചതോടെ അക്രമി ഇരുട്ടില്‍ മറയുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Read Moreമൈഗ്രേൻ: കുട്ടികളിലെ തലവേദനകൾ
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി. സ്ട്രെസ് അമിതമായാൽപഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളിലെ മൈഗ്രേൻകുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു. പാരന്പര്യമായതും അല്ലാത്തതുംകുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി…
Read Moreവയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുത്: രാജ്യത്തോടുള്ള വെല്ലുവിളിയാണിത്; കെ.വി. തോമസ്
കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പറഞ്ഞു. 100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 ശതമാനം കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാനവും നല്‍കണം. ഈ പശ്ചാത്തലം മനസിലാക്കിയാണ് ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ മുഖ്യമന്ത്രി കത്ത് നല്‍കിയത്. താനത് പിന്തുടര്ന്ന് വീണ്ടും കത്ത് നല്കി. ആ കത്തിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നത്. പ്രത്യേകമായ സഹായം വയനാടിന് ലഭിക്കണം. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരിട്ട് കണ്ടതാണ്. നിര്‍മല സീതാരാമന് കൊച്ചിയില്‍ വന്നപ്പോള്‍ കൈവിടില്ലെന്ന് മാധ്യമങ്ങളോട് തന്നെ പറഞ്ഞതാണെന്നും പ്രഫ.…
Read Moreപുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു
കൊച്ചി: ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചതായി കണക്കുകള്‍. സംസ്ഥാനത്തെ ജില്ലാ ജുഡീഷറികളില് മജിസ്ട്രേറ്റുകളും സെഷന്‍സ് ജഡ്ജിമാരും ഉള്‍പ്പെടെ ജുഡീഷ്യല്‍ ഓഫീസര്‍മാരായി സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായാണ് കേരള ഹൈക്കോടതിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ വെളിപ്പെടുത്തുന്നത്. 2024 സെപ്റ്റംബര്‍ 12 ലെ കണക്കനുസരിച്ച് സേവനമനുഷ്ഠിക്കുന്ന 539 ജില്ലാ ജുഡീഷല്‍ ഓഫീസര്‍മാരില്‍ 260 പേര് സ്ത്രീകളാണ്. കേരള ജുഡീഷല്‍ അക്കാദമിയില്‍ സിവില്‍ ജഡ്ജിമാര്‍ക്കുള്ള (ജൂനിയര്‍ ഡിവിഷന്) ഒരു വര്‍ഷത്തെ ഇന്‍ഡക്ഷന്‍ പരിശീലനം അടുത്തിടെ പൂര്‍ത്തിയാക്കിയ 36 ഉദ്യോഗസ്ഥരില്‍ 26 പേരും സ്ത്രീകളെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 2023ലെ കേരള ജുഡീഷല്‍ സര്‍വീസ് പരീക്ഷയില്‍ 75 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. കേരള ജുഡീഷല്‍ സര്‍വീസസ് പരീക്ഷയുടെ പുതിയ…
Read Moreഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും: പാടാന്‍ ഏറ്റവും കടുപ്പം മലയാളമാണ്; ശ്രേയാ ഘോഷാൽ
തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്ന് ശ്രേയാ ഘോഷാൽ. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും. വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. ഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെയും ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണിത്. ഏതു രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെതന്നെ വെല്ലുവിളിയും നിറഞ്ഞതാണെന്ന് ശ്രേയ പറഞ്ഞു.
Read Moreഎന്താ നയൻസ് നിങ്ങൾക്ക് വയസാകില്ലേ… സ്റ്റൈലിഷ് ലുക്കിൽ നയന്‍താര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താരറാണിയായി മാറുകയായിരുന്നു. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് നയന്‍താര. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു നയന്‍താരയ്ക്ക്. എന്നാല്‍ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികയാണ് നയന്‍താര. ഇപ്പോഴിതാ നയന്‍താര പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നയന്‍താര എത്തിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്താ നയന്താരേ നിങ്ങള്‍ക്ക് വയസാകില്ലേ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്.
Read Moreഅർധനാരീശ്വര സങ്കല്പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു: പുരുഷനായി ജനിക്കുകയും സ്ത്രീയുടെ മനസുമായി ജീവിക്കുന്ന ചെറുപ്പക്കാരന്; പ്രതിമുഖം ഓഡിയോ ട്രെയിലർ ടീസർ ലോഞ്ച് നടന്നു
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ.എം. വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ.കെ. ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സിനിമ പ്രതിമുഖത്തിന്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസിയും ചേർന്നാണ് പ്രകാശന കർമം നിർവഹിച്ചത്. നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സിദ്ധാർഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്,…
Read More