തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ ഹൈക്കോടതി വിധിയിൽ കേരളത്തിലെ ഉത്സവ എഴുന്നള്ളിപ്പുകൾ അസാധ്യമാക്കുന്ന അപ്രായോഗിക നിർദ്ദേശങ്ങളാണുള്ളതെന്ന് കേരളത്തിലെ പൂരാസ്വാദകരുടെ കൂട്ടായ്മയായ പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. പൂരോൽസവങ്ങളുടെ നിലനിൽപ്പിനായി സർക്കാർ തലത്തിലും, കോടതി മുഖേനെയും നിയമ നടപടികൾക്കായി ഇറങ്ങുകയാണെന്നും പൂരപ്രേമിസംഘം അറിയിച്ചു. കപട മൃഗസ്നേഹി സംഘടനകളുടെ ഏറെ കാലത്തെ ആവശ്യമാണ് ഉത്സവ ആഘോഷങ്ങളിലെ എഴുന്നെള്ളിപ്പ് നിരോധനം എന്നുള്ളത്. ഇപ്പോൾ വന്ന കോടതി വിധി അത് ഫലത്തിൽ സാധ്യമാക്കി എന്ന് നിസംശയം പറയാമെന്ന് പൂരപ്രേമിസംഘം അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആന എഴുന്നെള്ളിപ്പുകൾ ഇല്ലാതാക്കുന്ന തരത്തിലുള്ള ഹൈക്കോടതി വിധി നിയമപരമായി എല്ലാ ഉത്സവക്കമ്മിറ്റികളും പൂരപ്രേമികളും, പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും എതിർക്കേണ്ടതാണെന്നും വലിയ നിയമ യുദ്ധം തന്നെ ഇതിനായി നടത്തേണ്ടതുണ്ടെന്നും പൂരപ്രേമിസംഘം ഇതിനു തുടക്കമിടുകയാണെന്നുംപൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടെംകാവിൽ, ഭാരവാഹികളായ നന്ദൻ വാകയിൽ, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുണ്‍…
Read MoreDay: November 15, 2024
വൈകിയെന്നു തോന്നുന്നില്ല, അമ്മയാവുക എന്നത് എന്റെ സ്വപ്നമാണ്: സാമന്ത
ഫാമിലി മാന്‍ സീസണ് ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സാമന്ത ബോളിവുഡില്‍ സജീവമായിരിക്കുകയാണ്. അതേസമയം, തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് സാമന്ത കടന്നുപോകുന്നത്. 2021 ലാണ് സാമന്തയും നാഗചൈതന്യയും പിരിയുന്നത്. അതിനു പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്നങ്ങളുമെത്തി. തനിക്ക് മയോസൈറ്റിസ് ആണെന്ന സാമന്തയുടെ തുറന്നുപറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നു താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് സാമന്ത തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാമന്ത. വൈകിയെന്നു തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും. പക്ഷേ,…
Read Moreഇ.പി. ജയരാജന്റെ ആത്മകഥാവിവാദം; പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും; സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴിയെടുക്കാൻ പോലീസ്
കോട്ടയം: ആത്മകഥാവിവാദം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ഡിജിപി നിയോഗിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്പി പറഞ്ഞു. ഷാര്‍ജയിലുള്ള ഡിസി ബുക്സ് സിഇഒ രവി ഡിസി നാട്ടിലെത്തുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ മൊഴിയെടുക്കും. പുസ്തക പ്രകാശനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമാണു നടക്കുന്നതെന്നും എസ്പി പറഞ്ഞു. അതേസമയം, ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി. പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തിനിടയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രവി. പുസ്തകം താന്‍ എഴുതി ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ.പി. ജയരാജന്റെ വാദങ്ങളെ ഡിസി…
Read Moreപുഴ കടക്കാൻ പാലമില്ല: ഇരുമ്പുപൈപ്പിലിരുന്ന് അക്കരെ പോകുന്ന മനുഷ്യൻ; നൊന്പരമായി വീഡിയോ
തെലങ്കനായിലെ നിര്‍മല്‍ കുണ്ഡല ജില്ലയിലെ സുദ വാഗു പുഴയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു. അതോടെ പുഴയ്ക്ക് അക്കര കടക്കാൻ പാലമില്ലാതെ ആളുകൾ വലഞ്ഞു. അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടാകില്ലന്ന് അറിയാവുന്നതുകൊണ്ട്തന്നെ ആളുകൾ പ്രശ്നത്തിനൊരു പോംവഴി കാണാൻ തയാറായി. എന്താണന്നല്ലേ, ഇരുമ്പ് പൈപ്പ് കൊണ്ടുവന്ന് അതിലൂടെ പുഴയ്ക്ക് അക്കരെ കടന്നു പോകാൻ ഗ്രാമവാസികൾ ശ്രമിച്ചു. ഇരുന്പ് പെപ്പ് കുറുകെവച്ച് അതുവഴി നിരങ്ങി അപ്പുറത്ത് എത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പെട്ടന്ന് വൈറലായി. വീഡിയോയിൽ ഒരാൾ ഇരുന്നുകൊണ്ട് ഇരുമ്പ് പൈപ്പിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ കണ്ടാൽ ആർക്കായാലും ഭയം തോന്നിപ്പോകും. ജീവൻ പണയം വച്ചാണ് ആളുകൾ പൈപ്പിലൂടെ നിരങ്ങിപ്പോകുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പാവപ്പെട്ടവന്റെ പ്രശ്നത്തിന് അല്ലങ്കിലും പരിഹാരമില്ലല്ലോ എന്നാണ് പലരും വിമർശിച്ചത്.
Read Moreകണ്ണൂർ കേളകത്ത് നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് 2 നടിമാർ മരിച്ചു; കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
കൊട്ടിയൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിലെ നടിമാരായ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. മലയാംപടി എസ് വളവിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം. കടന്നപ്പള്ളിയിൽ നടന്ന നാടകോത്സവത്തിൽ പങ്കെടുത്തശേഷം ബത്തേരിയിൽ നാളെ നടക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ് (56), ചേർത്തല…
Read Moreഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് തുടങ്ങി; മലപ്പുറത്ത് നിന്നും കാമുകിയെ തേടി ആലപ്പുഴയിലെത്തി; വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചു; മുഹമ്മദ് ഇർഫൻ പോലീസ് പിടിയിൽ
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശേരി വീട്ടില്‍ മുഹമ്മദ് ഇര്ഫാന് (20) ആണ് മാന്നാര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചെന്നിത്തല സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികത മനസിലാക്കിയ അധ്യാപകര്‍ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതിനെതുടര്ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ മാന്നാര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ അഭിരാം, എഎസ്ഐ റിയാസ്, സീനിയര്‍ സിപിഒ സാജിദ്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം മലപ്പുറത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഡെലിവറി ബോയ്സിന്റെ പണി പോകും! കടയിൽ പ്രാവിനെ വിട്ട് സാധനം വാങ്ങി യുവാവ്; വീഡിയോ വൈറൽ
ഷാജഹാന്‍പുർ(യുപി): പ്രാവിനെ ഉപയോഗിച്ച് കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിശയം പടർത്തി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുർ സ്വദേശിയായ ഗുല്‍സാർ ഖാന് എന്ന യുവാവാണ് തന്റെ വളര്‍ത്തുപ്രാവിനെ കടയില്‍ വിട്ട് സാധനങ്ങൾ വാങ്ങുന്നത്. ഇതിന്റെ വീഡിയോ ഗുല്സാർതന്നെ പുറത്തുവിട്ടു. പ്രാവിനോട് കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ യുവാവ് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പ്രാവിന്റെ കഴുത്തില്‍ സാധനങ്ങളുടെ ലിസ്റ്റും പണവുമടങ്ങിയ ഒരു പ്ലാസ്റ്റിക് കവർ ഇട്ടശേഷം പറത്തി വിടുന്നു. പ്രാവ് ഇടുങ്ങിയ വീടുകള്‍ക്കിടയിലൂടെ പറന്ന് കടയിലെത്തുമ്പോള്‍ കടക്കാരി പ്രാവിനെ പിടിച്ചെടുത്ത് അതിന്റെ കഴുത്തിലെ കവറിലുള്ള ലിസ്റ്റ് വായിക്കുന്നു. അതിൽ പറഞ്ഞ സാധനങ്ങൾ കവറിലിട്ടശേഷം കവറിലുണ്ടായിരുന്ന പണമെടുത്ത് ബാക്കി തിരികെ വയ്ക്കുന്നു. അതോടൊപ്പം കവർ പ്രാവിന്റെ കഴുത്തില്‍തന്നെ ഇടുന്നു. പ്രാവ് വീണ്ടും പറന്ന് യുവാവിന്റെ അടുത്തെത്തുന്നതും അയാൾ കവര്‍ പുറത്തെടുക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വളരെ പെട്ടെന്നാണു വൈറലായത്. ‘ഈ പ്രാവ്…
Read Moreഉറങ്ങിക്കിടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും മാല കവർന്നു; പിന്നിൽ കുറുവാ സംഘമെന്ന് സൂചന
അമ്പലപ്പുഴ: ഉറങ്ങിക്കിടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും മാല കവര്‍ന്നു. പിന്നില്‍ കുറുവാ സംഘമെന്ന് സൂചന. ആലപ്പുഴ തൂക്കുകുളം മകയിരം വീട്ടില്‍ മനോഹരന്റെ മകള്‍ നീതുവിന്റെ ഒന്നരപ്പവനും മൂന്നു മാസം പ്രായമായ രാംമാധവിന്റെ അരപ്പവനും തൂക്കം വരുന്ന മാലയുമാണ് കവര്‍ന്നത്. കഴിഞ്ഞ രാത്രി 12.15 ഓടെയായിരുന്നു മോഷണം. അടുക്കളവാതിലിന്റെ കൊളുത്ത് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മുറിയില്‍ ഉറങ്ങുകയായിരുന്ന നീതുവിന്റെയും കുഞ്ഞിന്റെയും മാല പൊട്ടിക്കുകയായിരുന്നു.ഈ സമയം നീതുവിന്റെ നിലവിളി കേട്ട് പിതാവ് മനോഹരന് ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മോഷ്ടാവ് കടന്നുകള ഞ്ഞു. മുഖം മറച്ച ഒരാളാണ് മോഷ്ടാവെന്ന് മകള്‍ പറഞ്ഞതായി മനോഹരന് പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുന്നപ്ര പോലീസെത്തി അന്വേഷണമാരംഭിച്ചു.മോഷണത്തിനു പിന്നില്‍ കുറുവാ സംഘമാണെന്ന സൂചനയുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം കോമളപുരം മണ്ണഞ്ചേരിയിലും സമാനരീതിയില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ വേഷമല്ലായിരുന്നു ഈ മോഷ്ടാവിന്. കുറുവാ സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മോഷ്ടാക്കളെ…
Read Moreസമൂഹ വിവാഹം: സിന്ദൂരം ചാർത്താനോ ചടങ്ങിൽ വലംവയ്ക്കാനോ തയാറാകാതെ ദമ്പതികൾ; ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി
കന്യാദാൻ യോജന പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ സമൂഹ വിവാഹം നടന്നു. വിവാഹത്തിനായി ഒരു യുവാവും യുവതിയും എത്തിച്ചേർന്നു. എന്നാൽ ഇരുവരും വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു തയാറായില്ല. സിന്ദൂരം ചാർത്തുന്നതിനോ മാല ഇടുന്നതിനോ ഇരുവരും തയാറാകാതെ വന്നതോടെ സംഘാടകർക്ക് സംശയമായി. അതോടെ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നത്. ഇവരുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്. 2025 ഫെബ്രുവരിയിൽ വിവാഹം നടത്താനാണ് ഉദ്ദേശം. എന്നിരുന്നാലും ഈ സമൂഹവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഖച്റോഡ് പഞ്ചായത്താ തങ്ങളോട് ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ഇവിടെ എത്തിയതെന്ന് ഇവർ പറഞ്ഞു. കൂടാതെ ഈ ചടങ്ങിൽ പങ്കെടുത്താൽ അതിലൂടെ മറ്റ് സമ്മാനങ്ങൾക്കൊപ്പം 49,000 -ത്തിന്റെ ചെക്കും ലഭിക്കും. അതിനാലാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്നും ഇവർ കൂട്ടിച്ചേർത്തു. പരസ്പരം മാലയിടാൻ തയാറാണ്. എന്നാൽ, സിന്ദൂരം ചാർത്തുന്നതിനോ വലം വയ്ക്കുന്നതിനോ ഇപ്പോൾ പറ്റില്ല. അതെല്ലാം നിശ്ചയിച്ചുറപ്പിച്ച…
Read Moreസിമന്റ് റോഡിൽ ആംബുലൻസ് തെന്നി നിയന്ത്രണം വിട്ട്മറിഞ്ഞത് 10 അടി താഴ്ചയിലേക്ക്; രോഗിയായ യുവാവിന് ദാരുണാന്ത്യം; ആംബുലൻസ് വെട്ടിപ്പൊളിച്ച് മൂന്നുപേരെ രക്ഷിച്ച് നാട്ടുകാർ
കടുത്തുരുത്തി: റോഡിലെ വളവിൽ കോൺക്രീറ്റ് കട്ടിങ്ങിൽനിന്ന് തെന്നിമാറിയ ആംബുലൻസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുൽപ്പറയിൽ ബെൻസനാ (35) ണ് മരിച്ചത്. മൂന്നു പേർക്കു പരിക്കേറ്റു. സഹോദരൻ ജെക്സണും ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടിൽ പുത്തൻവീട്ടിൽ ശിവപ്രസാദ്, അയൽവാസിയും സുഹൃത്തുമായ ബൈജു എന്നിവർക്കാണ് പരിക്കേറ്റത് . ജെക്സനെ പിറവം താലൂക്ക് ആശുപത്രിയിലും ശിവപ്രസാദിനെയും ബൈജുവിനെയും ആദ്യം വൈക്കം പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് മൂവാറ്റുപുഴ നിർമല ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ വൈകുന്നേരം 7.15 ഓടെ പെരുവ-പിറവം-പെരുവംമൂഴി റോഡിൽ മുളക്കുളം വടുകുന്നപ്പുഴ ജംഗ്ഷന് സമീപമാണ് അപകടം. ഏതാനും വർഷം മുമ്പുണ്ടായ വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റ് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായ ബെൻസൺ വൈക്കത്ത് ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ ചികിത്സിലായിരുന്നു.ഇന്നലെ രാവിലെ പോത്താനിക്കാട്ടെ വീട്ടിൽനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടം. സഹപാഠിയായ…
Read More