കൊച്ചി: പശ്ചിമഘട്ട മലനിരകളില്‍ ‘അഗസ്ത്യമലൈ ബാംബൂടെയിൽ’ എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തി. പൂനയിലെ എംഐടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റി, തൃശൂര്‍ ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിന് അടുത്തുള്ള മഞ്ചാടിന്നിവിളയില്നിന്ന് അപൂര്‍വയിനം തുമ്പിയെ കണ്ടെത്തിയത്. മുളം തണ്ടിനോടു സാമ്യമുള്ള നീണ്ട സിലിണ്ടര്‍ ആകൃതിയിലുള്ള ഉദരം ഉള്ളതിനാലാണ് തുമ്പിക്ക് ഈ പേരിട്ടതെന്ന് സംഘം അറിയിച്ചു. കുടക്-വയനാട് വനമേഖലയില്‍ കാണപ്പെടുന്ന മലബാര്‍ ബാംബൂടെയിലുമായി (മെലനോണിയുറ ബിലിനേറ്റ) പുതുതായി കണ്ടെത്തിയ ഇനത്തിനു സാമ്യമുണ്ടെന്നും ഗവേഷകസംഘം പറഞ്ഞു. മുഖ്യ ഗവേഷകന് വിവേക് ചന്ദ്രനൊപ്പം പൂന എംഐടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പങ്കജ് കോപാര്‍ഡെ, അജുഷ് പൈറ, സൊസൈറ്റി ഫോര്‍ ഒഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രന്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിവേക് ചന്ദ്രന്, ഡോ. കെ. സുബിന് എന്നിവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്.
Read MoreDay: November 15, 2024
കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി; കർഷക വരുമാനം വർധിപ്പിക്കാൻ ലോകബാങ്കിന്റെ കേര
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതിയിലൂടെ കർഷക വരുമാനം വർധിപ്പിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 2000 കോടി രൂപയുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ 21നു ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേര പദ്ധതി (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രിവാല്യൂ ചെയിൻ) സംസ്ഥാനത്ത് പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിനുള്ള മാർഗരേഖയാകും അടുത്ത മന്ത്രിസഭ പരിഗണിക്കുക. പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥ വിന്യാസം അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. കേര നടപ്പാക്കാൻ കൃഷിവകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ പദ്ധതിയാണ് നേരത്തേ അംഗീകരിച്ചത്. ഇതിനായി 1655.85 കോടി രൂപ (200 മില്യണ്‍ ഡോളർ) യുടെ ലോകബാങ്ക് സഹായം അനുവദിച്ചിരുന്നു. പദ്ധതിക്കായി 709.65 കോടി രൂപ സംസ്ഥാന വിഹിതമായി വിനിയോഗിക്കും. കാർഷിക മേഖലയിൽ അടുത്ത അഞ്ചുവർഷത്തെ പദ്ധതികളാണ് കേര പദ്ധതി വഴി നടപ്പാക്കുന്നത്. കാലാവസ്ഥാനുപൂരകമായ കൃഷിരീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം…
Read Moreകയ്യടിക്കെടാ മക്കളേ… കുഞ്ഞിക്കൈകളിലെ വലിയ വിസ്മയം: മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചതു കുട്ടികലാപ്രതിഭ
കായംകുളം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളാകുന്ന കുട്ടി ശാസ്ത്രജ്ഞര്‍ ഏറ്റുവാങ്ങുന്ന മന്ത്രിയുടെ പേരിലുള്ള ട്രോഫി നിര്‍മിച്ചതു കുട്ടി കലാപ്രതിഭ. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫിയാണ് കറ്റാനം പോപ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിനന്ദു നിര്‍മിച്ചു നല്‍കുന്നത്. അഭിനന്ദു മത്സരാര്‍ഥിയായി പങ്കെടുക്കുന്ന ആലപ്പുഴയിലെ സംസ്ഥാന ശാസ്ത്രമേളയിലേക്കാണ് ഈ ട്രോഫി നിര്മിച്ചുനല്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂന്നു വര്‍ഷവും സംസ്ഥാന ശാസ്ത്രോത്സവത്തില്‍ എ ഗ്രേഡ് നേടിയ അഭിനന്ദു ക്ലേ മോഡലിംഗിലാണ് ഇത്തവണ മത്സരിക്കുന്നത്. അഭിനന്ദുവിനെ ട്രോഫി നിര്‍മാണത്തിനായി ബന്ധപ്പെട്ടതു ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എം. മഹേഷാണ്. ചുണ്ടന് വള്ളവും പുരവഞ്ചിയും ലൈറ്റ് ഹൗസും തെങ്ങും ഉള്‍പ്പെട്ട ട്രോഫിയാണ് നിര്‍മിച്ചത്. ശാസ്ത്രോത്സവത്തിന്റെ ലോഗോ പതിപ്പിച്ച ഒരു ഗോളത്തെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് താങ്ങിനിര്ത്തുന്നതായും ട്രോഫിയിലുണ്ട്. രണ്ടടി വലുപ്പത്തില്‍ അഞ്ചു…
Read Moreഎഴുന്നള്ളത്തിന് കൊണ്ടുവരുമ്പോൾ വൃത്തിയുള്ള വിശ്രമ സ്ഥലം, ഭക്ഷണം ഉറപ്പാക്കണം; 30 കിലോമീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്; രാത്രിയാത്ര പാടില്ല; മാർഗരേഖയുമായി ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്കി. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. താത്കാലികമായ വിശ്രമസ്ഥലം വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ കമ്മിറ്റിയെ ബോധിപ്പിക്കണം. ദിവസം 30 കിലോമീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്. ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ചു മീറ്റര്‍ ദൂരപരിധിയുണ്ടാകണം. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണം. ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആനകളെ പൊതുനിരത്തില്‍ക്കൂടി കൊണ്ടുപോകരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത…
Read Moreആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ രഹസ്യ തുരങ്കം; വൈറലായി വീഡിയോ
പാരീസ് നഗരത്തിനടയിലെ രഹസ്യ തുരങ്കങ്ങളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. ഈ ഭൂഗർഭ തുരങ്കങ്ങൾ ‘പാരീസിന്റെ കാറ്റകോംബ്സ്’ എന്നാണ് അറിയപ്പെടുന്നത്. പാരീസിലെ പുരാതന കല്ല് ക്വാറികളെ ഏകീകരിക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടവയാണ് ഇവ. 18 -ാം നൂറ്റാണ്ടിൽ പ്ലേഗ് മഹാമാരിയിൽ മരിച്ചു വീഴുന്ന മനുഷ്യരെ അടക്കാനായി നിര്‍മ്മിക്കപ്പെട്ടവയാണ് ഈ തുരങ്കങ്ങള്‍. ആറ് ദശലക്ഷത്തിലധികം മനുഷ്യാസ്ഥികളാണ് ഇപ്പോഴിവിടെയുള്ളത്. പ്ലേഗ് പിടിപെട്ട് മരിക്കുന്ന ആളുകളെ അടക്കം ചെയ്യാൻ പള്ളി സെമിത്തേരിയിലെ സ്ഥലം മതിയാകാതെ വന്നു. അങ്ങനെ ബാക്കിയുള്ള ആളുകളെ അടക്കം ചെയ്യുന്നതിനു വേണ്ടി ഈ ഭൂഗർഭ തുരങ്കം തുറന്നു നൽകി. 300 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന തുരങ്കത്തിന്റെ ചെറിയൊരു ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ഏകദേശം 1.5 കിലോമീറ്റർ നീളമുള്ള ഈ തുറന്ന ഭാഗത്ത് മനുഷ്യാസ്ഥികള്‍ അടുക്കി വച്ചിരിക്കുന്നത് കാണാം. എന്നാല്‍, നഗരത്തിന്റെ പല ഭാഗത്ത് നിന്നും ഈ തുരങ്കത്തിലേക്കുള്ള…
Read Moreജീവന് രക്ഷയായി കഴുത്തിലണിഞ്ഞ ഷാൾ; വിവാഹ അഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; കഴുത്തിലെ ഷാൾ കത്തിയിൽ കുരുങ്ങിയതിനാൽ ജീവൻ നഷ്ടപ്പെട്ടില്ല
കോഴിക്കോട്: വിവാഹഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിൽ ഷാൾ ഉള്ളതിനാൽ ആഴത്തിൽ മുറിവേൽക്കാതെ രക്ഷപെട്ടു. കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഷൂദ് (33) ആണ് ആക്രമണം നടത്തിയത്. വീട്ടമ്മയുടെ പരാതിയിൽ ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
Read More