ലഹ്ലി (ഹരിയാന): ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിൽ ഹരിയാനയുടെ അൻഷുൽ കാംബോജ്. കേരളത്തിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കാംബോജ് 10 വിക്കറ്റും സ്വന്തമാക്കിയത്. സുഭാഷ് ഗുപ്തെ (1954), പ്രേമൻസു ചാറ്റർജി (1956), പ്രദീപ് സുന്ദരം (1985), അനിൽ കുംബ്ലെ (1999), ദേബാസിസ് മൊഹന്തി (2001) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബൗളർമാർ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ 30.1 ഓവറിൽ 49 റണ്‍സ് മാത്രം വഴങ്ങിയാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ് 10 വിക്കറ്റ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് കാംബോജ്. കേരള ആധിപത്യം അൻഷുൽ കാംബോജിന്റെ ഒറ്റയാൾ ബൗളിംഗിനു മുന്നിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 291 റണ്‍സ് നേടി. മൂന്നാംദിനം അവസാനിക്കുന്പോൾ ഹരിയാന…
Read MoreDay: November 16, 2024
22 അംഗ ടീമിൽ 15 പുതുമുഖങ്ങളുമായി കേരളം സന്തോഷ് ട്രോഫിക്ക്
കോഴിക്കോട്: യുവാക്കള്‍ക്കു പ്രാതിനിധ്യം നല്കി സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ആണ് ക്യാപ്റ്റൻ. പാലക്കാട്ടുകാരനായ ഗോൾ കീപ്പർ എസ്. ഹജ്മൽ ആണ് വൈസ് ക്യാപ്റ്റൻ. ബിബി തോമസ് മുട്ടത്താണു പരിശീലകൻ. ടീമിൽ 15 പേർ പുതുമുഖങ്ങളാണുള്ളത്. കഴിഞ്ഞ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച അഞ്ചുപേരെ നിലനിര്‍ത്തിയാണു ടീം പ്രഖ്യാപനം. മലപ്പുറത്തുനിന്നുള്ള പതിനേഴുകാരന് മുഹമ്മദ് റിഷാദ് ഗഫൂറാണു ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. സൂപ്പര്‍ ലീഗ് കേരളയിലെ മികച്ച പ്രകടനമാണു റിഷാദിനെ ടീമിലെത്തിച്ചത്. എച്ച് ഗ്രൂപ്പിലാണ് കേരളം. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 20ന് കരുത്തരായ റെയില്വേയുമായാണു കേരളത്തിന്റെ ആദ്യമത്സരം. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്. കേരളത്തിന് പുറമേ, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ആസാം, ആന്ധ്രപ്രദേശ്, രാജസ്ഥാന്,…
Read Moreഅച്ഛനും മമ്മൂക്കയും തമ്മിൽ സൗന്ദര്യ പിണക്കം മാത്രം; മമ്മൂക്ക പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ഷോബി തിലകൻ
മുപ്പത്തിമൂന്ന് ദിവസം അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശേഷമാണ് അദ്ദേഹം മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നപ്പോൾ മമ്മൂക്കയും ദുൽഖറും കാണാൻ വന്നിരുന്നു. അവർക്ക് കാണാൻ സാധിച്ചില്ല. പക്ഷേ, ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നു. അന്ന് മമ്മൂക്ക ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ് അതുപോലെ തന്നെ ഞങ്ങൾക്ക് ഇങ്ങ് തരണമെന്നാണ് മമ്മൂക്ക ഡോക്ടറോട് പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന്. ആജന്മ ശത്രുക്കളൊന്നുമല്ല. അതൊക്കെ വേറെയാളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കങ്ങളുണ്ടായിരുന്നു. അതില്ലാത്ത ആരാണുള്ളത്. ഷോബി തിലകൻ
Read Moreആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം; ന്യൂജെന്നെ ട്രോളി സലിംകുമാർ
അവര്‍ എന്ത് വേണേലും വിളിക്കട്ടെ. പഴയ കാലഘട്ടക്കാരെ അമ്മാവൻ എന്നോ അപ്പൂപ്പൻ എന്നോ എന്ത് വേണേലും വിളിക്കട്ടെ. ഞാനൊന്ന് ചോദിക്കട്ടെ. ഈ 2കെ ചില്‍ഡ്രന്‍സ് എന്താണ് കണ്ടുപിടിച്ചത്? കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. അതവർ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. അത് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. അതാണ് ന്യൂ ജെന്‍. അവർ കണ്ടുപിടിച്ചിട്ടുണ്ട് “ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്…” അവരുടെ തലമുറ കണ്ടുപിടിച്ചെന്ന് പറയാന്‍ അവര്‍ക്കെന്തുണ്ട്. -സലിം കുമാർ
Read Moreഇതൊക്കെ ഈ യാത്രയുടെ ഭാഗം; ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയെന്ന് സാനിയ
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അക്കാലത്ത് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും പിന്നീട് തന്റെ താരമൂല്യം വര്‍ധിപ്പിക്കാന്‍ നടി സാധിച്ചു. ലൂസിഫര്‍ അടക്കം പല പ്രമുഖ സിനിമകളിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇനി എമ്പുരാന് എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഇതിനിടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ഫാഷനെക്കുറിച്ചും ഒരഭിമുഖത്തിലൂടെ തുറന്നു സംസാരിക്കുകയാണ് നടി. “ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണ്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി. പക്ഷേ, അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ…
Read Moreപിഴ അടയ്ക്കാന്‍ വാട്സാപില്‍ മെസേജ് വരില്ല; തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് എംവിഡി നിര്‍ദേശം
കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി അറിയിച്ചു. ഇത്തരം മെസേജുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും വ്യാജമെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും എംവിഡി ആവശ്യപ്പെട്ടു. എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍നിന്നും…
Read Moreപറവൂരിൽ കുറുവാ സംഘം എത്തിയെന്നു സംശയം; അന്വേഷണത്തിനു പ്രത്യക പോലീസ് സംഘം
പറവൂർ: പറവൂരിൽ കുറുവാ സംഘം മോഷ്ടാക്കൾ എത്തിയെന്ന സംശയത്തെ തുടർന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താൻ പത്ത് അംഗ സ്ക്വാഡ് രൂപീകരിച്ച് റൂറൽ എസ്പി. ജനങ്ങൾക്കുണ്ടായ ആശങ്കയും, ഭയവും അകറ്റുന്നതിനായി റൂറൽ എസ്പി മോഷണശ്രമം നടന്ന വീടുകൾ സന്ദർശിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ സ്ഥലത്തെത്തി വീട്ടുക്കാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എസ്പി വീട്ടുകാര ആശ്വസിപ്പിച്ചു. ഭയപ്പെടെണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം പോലീസ് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും പട്രോളിംഗ് ശക്തമാക്കുമെന്നും ഉറപ്പുനൽകി. ക്രൈബ്രാഞ്ച് ഡിവൈഎസ്പി എം.ആർ. രാജേഷും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ച ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം പ്രദേശങ്ങളിലാണ് മോഷണ ശ്രമം നടന്നത്. മൂന്ന്, നാല് വീടുകളിൽ മോഷ്ടാക്കൾ എത്തിയിരുന്നു. വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ താഴത്തെ കുറ്റി ഇളക്കുകയും ചെയ്തു.…
Read Moreതിരുവനന്തപുരം നഗരസഭാ കവാടത്തിനു മുകളിൽ; പെട്രോളുമായി ശുചീകരണത്തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണിയും സമരവും. പെട്രോൾ കുപ്പികളുമായി കോർപറേഷൻ കവാടത്തിനു മുകളിൽ കയറി നാലു തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കി. ഇവരെ പിന്നീട് ഫയർഫോഴ്സ് ഉദോഗസ്ഥർ അനുനയിപ്പിച്ചു താഴെ എത്തിച്ചു. വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതി നെതിരെ കോർപറേഷന്റെ നടപടികളും വിലക്കും അവസാനിപ്പിക്കുക, നേരത്തെ പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികൾ കോര്പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതി അധിഷേപം നടത്തിയെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഗായത്രി ബാബു പ്രതികരിച്ചു. കോർപറേഷനിലെ ഹരിത കർമ സേന ആയി പ്രവർത്തിക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ട് അംഗീകരിക്കുന്നില്ലെന്ന് ഗായത്രി ബാബു പറഞ്ഞു. തങ്ങൾ ഇടതു…
Read Moreഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വർക്ക്; ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍
ശബരിമല: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വര്‍ക്ക് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍.ഒരു സിമ്മില്‍ അര മണക്കൂര് വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പമ്പയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എന്‍.എല്‍.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ജ്യോതിഷ്കുമാര്‍, ജെ.ടി.ഒ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. നിലയക്കല്‍ മുതല്‍ സന്നിധാനം വരെ 48 ഇടങ്ങളില്‍ വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിച്ചതായി ബിഎസ്എന്‍.ല്‍ ശബരിമല ഓഫീസ് ഇന്‍ ചാര്‍ജ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് നെറ്റ് വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ഇതുവഴി കഴിയും.
Read Moreകേന്ദ്രനിലപാട് കേരളത്തോടുള്ള വെല്ലുവിളി; വയനാട്ടിലെ ദുരന്തബാധിതർക്കുമേൽ ഇനിയും തീകോരിയിടരുതെന്ന് മന്ത്രി രാജൻ
തൃശൂർ: വയനാട്ടിലെ ദുരന്തബാധിതർക്കുമേൽ ഇനിയും തീ കോരിയിടരുതെന്ന് റവന്യൂമന്ത്രി കെ.രാജൻ. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രനിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും രാജൻ പറഞ്ഞു. കേരളത്തിന് ആവശ്യം എസ്ബിആർഎഫ് ഫണ്ടു മാത്രമല്ല. ആ ഫണ്ടു കൊണ്ടു മാത്രം മറികടക്കാവുന്ന ദുരന്തമല്ല വയനാട് മുണ്ടക്കൈയിലുണ്ടായത്. ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു.
Read More