പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് സരിനോട് കോണ്‍ഗ്രസ് നേതാവ് വി.ടി.ബൽറാം. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെുന്നും പരിധിവിട്ടുള്ള കാപട്യം ഡോ.പി. സരിൻ ഒഴിവാക്കണമെന്നും വി.ടി. ബൽറാം പറഞ്ഞു. കേസ് കൊടുക്കുമെന്ന് പറഞ്ഞു പേടിപ്പിക്കരുത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാമെന്ന് കരുതണ്ട. ആർജവത്തോടെ സത്യം ഇനിയും വിളിച്ചുപറയും. അത് പ്രതിപക്ഷ നേതാവിന്റെ ജോലിയാണ്. രാഷ്ട്രീയ അപചയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. തെറ്റായ രീതിയിൽ തന്റെ ഐഡൻറിറ്റിയിലൂടെ ഡോ. പി. സരിൻ പാലക്കാട്ടുകാരെ പറ്റിക്കുന്നുവെന്ന് ബൽറാം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനും ഭാര്യ ഡോ. സൗമ്യയും ഇന്നലെ രംഗത്തുവന്നിരുന്നു. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകുമെന്നും സരിൻ പറഞ്ഞിരുന്നു. ഇരട്ട…
Read MoreDay: November 16, 2024
പാലക്കാടും ചേലക്കരയിലും യുഡിഎഫിന് ജയം ഉറപ്പ്; ചേലക്കരയിൽ മൂന്നു തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്ന് കെ .സുധാകരൻ
പാലക്കാട്: പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ മൂന്നു തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ. സുധാകരൻ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്. കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പിണറായി ജയിലിൽ കിടക്കേണ്ടവനാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച സുധാകരൻ ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി പുറത്തിറങ്ങി നടക്കുന്നതെന്നും കൂട്ടിച്ചേർത്തു. സുരേന്ദ്രനും ജയിലിൽ കിടക്കേണ്ടയാളാണ്. പരസ്പരം ഡീലുണ്ടാക്കി ഇരുവരും തടിതപ്പുന്നുവെന്നും സിപിഎം – ബിജെപി സഖ്യം ആരോപിച്ച് സുധാകരൻ ചൂണ്ടിക്കാട്ടി. ഇ.പി. ജയരാജൻ പാവമാണെന്നും ജന്മം…
Read Moreകെ എസ്ആർടിസിയുടെ റിസർവേഷൻ ടിക്കറ്റുകൾ ചിലർ മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്നുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ ചിലർ റിസർവേഷൻ ടിക്കറ്റുകൾ മറിച്ചു വിറ്റ് തട്ടിപ്പു നടത്തുന്നതായി ഗതാഗത മന്ത്രി വ്യക്തമാക്കി. ചെറിയ വിഭാഗം കണ്ടക്ടർമാരാണ് ഇത്തരം തട്ടിപ്പു നടത്തുന്നത്. യാത്രക്കാരിൽ നിന്നും ടിക്കറ്റിന്റെ പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതെയും തട്ടിപ്പ് നടത്തുന്നു. പരിശോധനയ്ക്ക് ബസിൽ കയറിയ കെ എസ് ആർ ടി സി യുടെ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതെ തട്ടിപ്പു നടത്തിയ അനുഭവമുണ്ടായെന്നും ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേശ് കുമാർ അറിയിച്ചു. അന്ത:സംസ്ഥാന റൂട്ടുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും അരങ്ങേറുന്നത്. പണം അടച്ച് ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നിമിത്തം യാത്ര ചെയ്യാൻ കഴിയാതെ വരും. ആസീറ്റ് ഒഴിവായി കിടക്കും. ആ റിസർവേഷന്റെ മറവിൽ മറ്റ് യാത്രക്കാരെ കയറ്റുകയും അവരിൽ നിന്നും ടിക്കറ്റ് നല്‍കാതെ ടിക്കറ്റിന്റെ…
Read Moreകേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാൽ അപ്പോൾ നോക്കാമെന്ന് ശശിതരൂർ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയാണ് തന്നോട് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചതെന്ന് ശശി തരൂർ എം.പി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം. കേരളത്തിൽ തന്റെ സാന്നിധ്യം വേണമെന്ന് പാർട്ടി പറഞ്ഞാൽ മാറി നിൽക്കില്ല. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രചാരണരംഗത്ത് താൻ ഉണ്ടായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്- ശശി തരൂർ പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയം നല്ലതല്ലെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ നേതാവ് ആരായാലും ഒരു പാർട്ടിയും ഒരു ചിഹ്നവുമല്ലേ, ചിഹ്നത്തിന് വോട്ട് നൽകാനല്ലേ അഭ്യർഥിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലെ കളികളിൽ താത്പര്യമില്ല. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും ചേരാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് വന്നാൽ അപ്പോൾ നോക്കാമെന്നും ശശി തരൂർ പറഞ്ഞു.
Read Moreവൃശ്ചികപ്പുലരിയില്‍ നട തുറന്ന് പുതിയ മേല്‍ശാന്തി, ഭക്തരുടെ വന്‍ തിരക്ക്; ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് തത്സമയ ബുക്കിംഗ് നടത്താം
ശബരിമല: ശബരിമലയില്‍ വൃശ്ചികപ്പുലരിയില്‍ ദര്‍ശനം കാത്ത് ഭക്തരുടെ നീണ്ടനിര. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാരായ അരുണ്‍കുമാര്‍ നമ്പൂതിരി ശബരില ശ്രീധര്‍മശാസ്താ ക്ഷേത്ര നടയും വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തും നട തുറന്നു. നിര്‍മാല്യദര്‍ശനം തൊഴുത് അയ്യപ്പപൂജകള്‍ സമര്‍പ്പിക്കാനെത്തിയവര്‍ ശരണം വിളികളോടെ അപ്പോഴേക്കും ശ്രീകോവിലിനു മുമ്പില്‍ തിരക്കു കൂട്ടി. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ളവയും പുലര്‍ച്ചെ ആരംഭിച്ചു. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മെംബര്‍മാരായ കെ. അജികുമാര്‍, സി.ജി. സുന്ദരേശന്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ വി. പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. പിന്നീട് മൂന്നിന് തുറക്കും. രാത്രി 11നാണു പിന്നീട് നട അടയ്ക്കുന്നത്. നട തുറന്ന ദിവസങ്ങളില്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏറെക്കുറെ എല്ലാദിവസവും പൂര്‍ത്തിയായി. തത്സമയ ബുക്കിംഗിലൂടെ അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. പമ്പ, വണ്ടിപ്പെരിയാര്‍,…
Read Moreമാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ; തട്ടിപ്പിന് ഇരയായത് എട്ടോളം സ്ത്രീകൾ
ബംഗളുരു: മാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചശേഷം ലക്ഷങ്ങൾ തട്ടുന്ന യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി മധു ആണ് പിടിയിലായത്. എട്ടു സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഇവരിൽനിന്ന് 62.83 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാൾക്കെതിരേ പരാതികളുമായി കൂടുതൽ സ്ത്രീകൾ രംഗത്തുവരുമെന്നാണ് റിപ്പോർട്ട്. മാട്രിമോണി സൈറ്റുകൾ വഴി വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി പരിചയം സ്ഥാപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങൾക്കായി സ്ത്രീകളിൽനിന്നു പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. 2019 ൽ ഇയാൾക്കെതിരേ പരാതി ലഭിച്ചിരുന്നെങ്കിലും ഇയാൾ ഒളിവിൽപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More“ചിന്ന ചിന്ന ആശൈ’ ലഭിച്ചത് 1080 സമ്മാനങ്ങൾ; ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികളുടെ ചുണ്ടുകളിൽ ചിരിവിരിയിക്കാൻ സാധിച്ചതിൽ സന്തേഷമെന്ന് കളക്ടർ വിഗ്നേശ്വരി
പൊതുജനങ്ങളുടെ സഹകരണം കൊണ്ട് വൻവിജയമായ ചിന്ന ചിന്ന ആശൈ പദ്ധതി തുടരുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. വയോജനങ്ങൾക്കുള്ള സഹായങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതിന് ശ്രമിക്കും. പദ്ധതി ആരംഭിച്ച് നാലു ദിവസംകൊണ്ട് 1080 കുട്ടികളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കാൻ സാധിച്ചെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം തയാറാക്കിയ പദ്ധതിയാണ് ചിന്ന ചിന്ന ആശൈ പദ്ധതി. വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പരിശോധിച്ച ശേഷമാണ് ചൈൽഡ് ഹോമുകളെ തെരഞ്ഞെടുത്തത്.വസ്ത്രങ്ങൾ, വാച്ചുകൾ, സ്കൂൾബാഗുകൾ, കുട, ഷൂസ്, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ഇരുപത്തിയേഴ് ഇനങ്ങളിലുള്ള കുട്ടികളുടെ ആഗ്രഹങ്ങളാണ് ജനങ്ങൾ സാധിച്ചുനൽകിയത്. 448 പേർ ഓണ്‍ലൈൻ ഇ കാർട്ടിലൂടെയും 274 പേർ ചൈൽഡ് ഹോമുകളിൽ നേരിട്ടും 189 പേർ കൊറിയർ മുഖേനെയും 169പേർ കളക്ടറേറ്റ്, താലൂക്കുകൾ…
Read Moreനൂറാംവർഷത്തിൽ നൂറുമേനി തിളക്കവുമായി മണ്ണാറശാല യുപി സ്കൂൾ; ഉപജില്ലാ കലോത്സവത്തിൽ നാല് വിഭാഗങ്ങളിലും ഓവറോൾ കിരീടം സ്വന്തമാക്കി
ഉപജില്ലാ കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യുപി സ്കൂളിന് അഭിമാനനേട്ടം. പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് മണ്ണാറശാല യുപി സ്കൂൾ മികവിന്റെ ചരിത്രം ആവർത്തിച്ചത്. എൽപി ജനറൽ വിഭാഗത്തിൽ പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പന്ത്രണ്ടിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം നേടിയത്. ഇതിൽ മൂന്ന് ഒന്നാംസ്ഥാനവും രണ്ടു രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും ഉൾപ്പെടുന്നു. യുപി ജനറൽ വിഭാഗത്തിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ഒന്നാം സ്ഥാനങ്ങൾ കൂടാതെ രണ്ടു മൂന്നാം സ്ഥാനവുമുൾപ്പെടെ പങ്കെടുത്ത പതിനാറ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. യുപി സംസ്കൃതത്തിൽ പതിനെട്ട് ഇനങ്ങളിൽ മത്സരിച്ചപ്പോൾ പതിമൂന്ന് ഇനങ്ങളിൽ ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി. മൂന്ന് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവുമുൾപ്പെടെ പതിനേഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി ഓവറോൾ കിരീടം സ്വന്തമാക്കി. എൽപി…
Read Moreകൈയിൽ രാഖി ബന്ധനങ്ങളില്ലാതെ സന്ദീപെത്തി….ബിജെപി വിട്ട് കോൺഗ്രസിന് കൈ കൊടുത്ത് സന്ദീപ് വാര്യർ; സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് സതീശൻ
പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. പാലക്കാട്ട് കെപിസിസി വിളിച്ച വാർത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് നേതാക്കൾ ചേർന്നു സ്വീകരിച്ചു. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സന്ദീപ് വാര്യർ ഒരു കാലഘട്ടത്തിൽ ബിജപിയുടെ മുഖമായിരുന്നുവെന്ന് സതീശൻ പറഞ്ഞു. സന്ദീപ് വർഗീയതയുടെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ചര്‍ച്ചകൾക്ക് ഒടുവിലാണ് സന്ദീപ് കോൺഗ്രസിലെത്തുന്നത്. എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം ബിജെപിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ…
Read Moreമുഖംമൂടി ധരിച്ച് ബലപ്രയോഗത്തിലൂടെ വയോധികയിൽ നിന്ന് കവർന്നത് 8 പവൻ; തേങ്ങായിടാൻ വരുന്ന അനിയാണോയെന്ന് സംശയം പ്രകടിപ്പിച്ച് സാറാമ്മ; പോലീസ് വിരിച്ച വലയിൽ കുടുങ്ങി പ്രതി അനി
ഹരിപ്പാട്: തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനി (53) ആണ് വിയപുരം പോലീസിന്റെ പിടിയിലായത്. വീയപുരം പായിപ്പാട് ആറ്റുമാലിൽ സാറാമ്മ(76) യുടെ സ്വർണമാണ് മോഷണം പോയത്.ഒരു മാലയും നാലു വളയും ഉൾപ്പെടെ എട്ടുപവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ സാറാമ്മ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതി അനി തന്നെയാണോ എന്ന് സംശയം ഇവർ പ്രകടിപ്പിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വച്ചു. ഈ തുകയിൽ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചു. ബാക്കി തുക പോലീസ് കണ്ടെടുത്തത്. പണയം വച്ച് സ്വർണം ഇന്ന് വീണ്ടെടുക്കും. എസ്ഐ പ്രദീപ്, ജിഎസ്ഐമാരായ ഹരി, രാജീവ്,…
Read More