ചങ്ങനാശേരി: വരാപ്പുഴ പപ്പന് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എംജി യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ജേതാക്കളായി. വോളിബോള്‍ ലീഗ് പോരാട്ടത്തില്‍ എതിരാളികള്‍ക്ക് ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് അസംപ്ഷന്‍ വിജയികളായത്. അസംപ്ഷന്‍ കോളജിലെ നിയ അനില്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകനായ നവാസ് വഹാബാണ് ടീമിന്റെ മുഖ്യപരിശീലകന്‍. കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട രണ്ടാം സ്ഥാനവും അല്‍ഫോന്‍സാ കോളജ് പാലാ മൂന്നാം സ്ഥാനവും നേടി.
Read MoreDay: November 16, 2024
പതിനെട്ട് തികയാത്ത പെൺകുട്ടി ഭാര്യയായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗ കുറ്റം; പെൺകുട്ടിയുടെ പരാതിയിൽ ഇരുപത്തിനാലുകാരന് 10 വർഷം തടവ്
മുംബൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്താലും ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗത്തിനു തുല്യമാണെന്നു ബോംബെ ഹൈക്കോടതി. സമാനരീതിയിലുള്ള കുറ്റകൃത്യത്തിനു പത്തു വർഷം തടവിന് വിധിക്കപ്പെട്ട 24കാരന്റെ ശിക്ഷാവിധി ശരിവച്ചു കൊണ്ടാണു പരാമർശം. 2021ൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തു കൊണ്ടു യുവാവ് സമർപ്പിച്ച അപ്പീൽ കോടതി തള്ളി.യുവതി തന്റെ ഭാര്യയായതിനാൽ ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. തന്റെ സമ്മതമില്ലാതെ തന്നെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തന്നെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു
Read Moreകൂട്ടംകൂടി നിന്ന വിദ്യാർഥികളെ ബസ് സ്റ്റാൻഡിൽ നിന്നും പറഞ്ഞുവിട്ടെന്ന കാരണം; എഎസ്ഐക്കൊണ്ട് എസ്എഫ് ഐ നേതാവ് മാപ്പുപറയിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: വനിതാ എഎസ്ഐയെക്കൊണ്ട് എസ്എഫ്ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്ഐ ആവശ്യപ്പെട്ടിരുന്നു. പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികൾ പിന്നീട് എസ്എഫ്ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്ന് വനിതാ എഎസ്ഐയെക്കൊണ്ട് നിർബന്ധിച്ച് മാപ്പ് പറയിക്കുകയായിരുന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ ഇടപെട്ടതെന്ന് എസ്എഫ്ഐ നേതാവ് പറഞ്ഞു. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്ന് എഎസ്ഐയും വ്യക്തമാക്കി.
Read More