തിരുവനന്തപുരം: കോൺഗ്രസിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്. പിഎഫ്ഐ നേതാവാണ് സ്ഥാനാർഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് വി.ഡി. സതീശനും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് ഈ തെരഞ്ഞെടുപ്പില്‍ എന്താണ് കാര്യം. പോപ്പുലര്‍ ഫ്രണ്ടും ജമാത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് .ജി. വാര്യരെയും അദ്ദേഹം പരിഹസിച്ചു. ‘കസേരയില്ലെന്നു പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു.
Read MoreDay: November 17, 2024
മച്ചാൻ സീനാണ്: എംഡിഎംഎയും കഞ്ചാവുമായി പരീക്കുട്ടിയും സുഹൃത്തും പിടിയിൽ
മൂലമറ്റം: നടൻ പരീക്കുട്ടിയും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. മിനി സ്ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. ജിസ്മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. എക്സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ. രാജേഷ്, പി.ആർ..അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.ടി. ബിന്ദു എന്നിവരാണ് പ്രതികളെ…
Read More‘സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമാകും: സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത് :കെ. സുധാകരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സന്ദീപിന്റെ വരവ്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് സന്ദീപിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹം സ്നേഹത്തിന്റെ കടയിൽ നിന്നും വെറുപ്പിന്റെ കടയിലേക്ക് തിരിച്ച് പോകുമെന്ന് തോന്നുന്നില്ലന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ ഇന്ന് രാവിലെ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന…
Read More‘സെൻസേഷണൽ പ്രണയകഥ’യുമായി നവംബർ ഇരുപത്തി രണ്ടിന് രാമനും കദീജയുമെത്തും: ട്രെയിലർ പുറത്ത്
നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലേക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാക്കുന്ന വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. മതഭ്രാന്തന്മാരുടെ വെല്ലുവിളികൾ ട്രയിലറിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം മനോഹരമായ പ്രണയ രംഗങ്ങളും ഗാനങ്ങളും ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രയിലറിനു ലഭിച്ചിരിക്കുന്നത്. നവംബർ ഇരുപത്തിരണ്ടിന് ചിത്രം പ്രദർശനത്തിനെത്തും. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി. ടി.എൻ, ഊർമിളാ വൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി. കെ. നാരായണൻ, ഡിവൈഎസ്പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ…
Read Moreപാണക്കാട് സന്ദർശനം; സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ; മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമെന്ന് സന്ദീപ് വാര്യർ
പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പിസിസി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്- മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവസൗഹാർദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപ് കൂട്ടിച്ചേർത്തു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് പാണക്കാട്ടേക്കുള്ള യാത്ര. തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണ്. വ്യക്തി…
Read Moreപമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു; ആർക്കും പരിക്കില്ല
പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തീപിടുത്തം. ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പുലർച്ചെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. തീർഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടുത്തം ഉണ്ടായത്. ബസിന്റെ മുൻഭാഗത്ത് നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ടിയെന്ന് ജീവനക്കാർ പറഞ്ഞു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവാചാലമാകും വിരലുകൾ…ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി ‘സൈന്‍ ലാംഗ്വേജ് ട്രാൻസലേറ്റര്‍ എഐ പവേര്‍ഡ്’
ആലപ്പുഴ: ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി ശാസ്ത്രമേളയില്‍ കുട്ടികള്‍ അവതരിപ്പിച്ച ഉപകരണം കണ്ട് ഇതേ വേദന അനുഭവിക്കുന്ന യുവാവിന്റെ സന്തോഷത്തില്‍ കണ്ടുനിന്നവരും പങ്കുചേന്നു. ഇന്നലെ രാവിലെയാണ് ശാസ്ത്രമേളയില്‍ വികാരനിര്ഭരമായനിമിഷങ്ങള് അരങ്ങേറിയത്. എറണാകുളം കളമശേരി രാജഗിരി ഹൈസ്കൂളിലെ ഋഗ്വേദ് മാനസ്, ജൊഹാന്‍ ബൈജു എന്നിവരാണ് ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി സൈന്‍ ലാംഗ്വേജ് ട്രാ്ന്സലേറ്റര് എഐ പവേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രദര്‍ശിപ്പിച്ചത്. ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നവരുടെ ഇരു കൈപ്പത്തികളുടെയും ചലനങ്ങള്‍ മനസിലാക്കി അത് സ്പീക്കറിലൂടെ കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യഭാഷയില്‍ അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമെന്നതാണ് ഉപകരണത്തിന്റെ പ്രധാന നേട്ടം. ഇത് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതുവഴി കടന്നുപോയ ജന്മനാ കേള്വികുറവുള്ള യുവാവിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. പത്തനംതിട്ട തിരുവല്ല പുറമമറ്റം ജിവിഎച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് എസ്.ജോണ്ബോസ്കോ ആണ് കുട്ടികളുടെ കണ്ടുപിടുത്തം കണ്ട് സന്തോഷത്തോടെ കൈയടിച്ചത്. യുവാവ് കുട്ടികളോട് പലരീതിയില്‍ ആംഗ്യഭാഷയിലൂടെ സംശയങ്ങള്‍ ചോദിച്ചു. അതിനെല്ലാം കൃത്യമായ മറുപടി…
Read More